കുടിശ്ശിക നൽകിയില്ലെങ്കിൽ സപ്ലൈകോയുടെ പ്രവർത്തനം സ്തംഭിക്കും: മന്ത്രി

തിരുവനന്തപുരം: വിപണി ഇടപെടലിന്റെ ഭാഗമായി 1524 കോടി രൂപയെങ്കിലും സപ്പൈകോയ്ക്ക്‌ സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ സിവില്‍ സപ്ലൈസ്‌ സംവിധാനം സ്ംഭിക്കുമെന്ന്‌ മന്ത്രി ജി.ആര്‍. അനില്‍ മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. സിപിഐയുടെ രാഷ്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇത്‌. ഈ ആവശ്യത്തെ പിന്തുണച്ച മന്ത്രി വി.ശിവന്‍കുട്ടി സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ കുടിശ്ശികയും അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടു. ഇതോടെ വൈദ്യുതി സബ്സിഡി തുകയായി 403 കോടി അനുവദിക്കണമെന്ന ആവശ്യം മന്ത്രി കെ കൃഷ്ണന്‍കൂടി മുന്നോട്ടു വച്ചില്ല.

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്രകാരം 200 കോടി രൂപ പ്രധാന അദ്ധ്യാപകര്‍ക്ക്‌ നല്‍കാനുണ്ട്. ഹൈക്കോടതി ഇടപെട്‌ 50 കോടി രൂപ നല്‍കാന്‍ ധാരണയായി. ഉച്ചഭക്ഷണത്തിന്‌ ഓരോ കുട്ടിക്കും നല്‍കുന്ന വിഹിതം വര്‍ധിപ്പിക്കണമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. സപ്ലൈകോയുടെ കുടിശ്ശിക തുകയുടെ ഒരു വിഹിതം നല്‍കാന്‍ ധനവകുപ്പിന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.

Print Friendly, PDF & Email

Leave a Comment

More News