വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്: നിഖിൽ തോമസിനെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; അബിൻ രാജിനെ തിരികെ കൊണ്ടുവരാൻ ശ്രമം

ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്‌ കേസില്‍ അറസ്റ്റിലായ മുന്‍ എസ്‌എഫ്‌ഐ നേതാവ്‌ നിഖില്‍ തോമസിനെ പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടു. തെളിവെടുപ്പിനായി ഏഴ്‌ ദിവസത്തേക്ക്‌ കസ്റ്റഡിയില്‍ വെക്കാന്‍ കോടതി അനുമതി നല്‍കി. പ്രോസിക്യൂഷന്‍ 14 ദിവസത്തേക്കും പ്രതിഭാഗം രണ്ടു ദിവസത്തെ കസ്റ്റഡിക്കും കോടതിയില്‍ വാദിച്ചു. നിഖില്‍ തോമസിന്റെ ജാമ്യാപേക്ഷ ജൂണ്‍ 27-ന് പരിഗണിക്കും. അതിനുമുമ്പ്‌ 26ന്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിനോട്‌ കോടതി ആവശ്യപ്പെട്ടിടുണ്ട്‌. വിദേശത്തുള്ള സുഹൃത്താണ്‌ തന്നെ വഞ്ചിച്ചതെന്ന്‌ പ്രാഥമിക ചോദ്യം ചെയുലില്‍ നിഖില്‍ വെളിപ്പെടുത്തി. സുഹൃത്തിന്റെ സഹായത്തോടെ രണ്ട്‌ ലക്ഷം രൂപ നല്‍കി വ്യാജ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങിയെന്നായിരുന്നു നിഖിലിന്റെ മൊഴി. കലിംഗ സര്‍വകലാശാലയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുന്നുണ്ടെന്നും ഈ സര്‍ട്ടിഫിക്കറ്റ്‌ കേരള സര്‍വകലാശാലയില്‍ സമര്‍പ്പിക്കുന്നതില്‍ പ്രശ്നങ്ങളില്ലെന്നും സുഹൃത്ത്‌ പറഞ്ഞതായും നിഖില്‍ വ്യക്തമാക്കി. അതുകൊണ്ടാണ്‌ എംകോം പ്രവേശനത്തിന്‌ നിഖില്‍ ഇതേ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചത്‌. മൊഴിയുടെ അടിസ്ഥാനത്തില്‍ നിഖിലിന്റെ സുഹൃത്തും…

മഅ്‌ദനിയുടെ കേരള സന്ദർശനത്തിന് ഒടുവിൽ പൊലീസ് അനുമതി നൽകി; പിഡിപി ചെയർമാൻ രോഗിയായ പിതാവിനെ സന്ദർശിക്കും

ബെംഗളൂരു: മാസങ്ങളായി തുടരുന്ന അനിശ്ചിതത്വത്തിന്‌ വിരാമമിട്ട്‌ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്‌ദനി കേരളം സന്ദര്‍ശിക്കും. ബംഗളൂരു പൊലീസ്‌ അദ്ദേഹത്തിന് കേരളത്തിലേക്ക്‌ പോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്‌. തിങ്കളാഴ്ച വിമാനമാര്‍ഗം അദ്ദേഹം കൊച്ചിയിലെത്തും. കിടപ്പിലായ പിതാവിനെ സന്ദര്‍ശിക്കാനും സ്വന്തം ചികിത്സയ്ക്കുമായി ഏറെ നാളുകള്‍ക്ക്‌ ശേഷമാണ്‌ മഅ്‌ദനി കേരളത്തിലെത്തുന്നത്‌. ബംഗളൂരു സ്ഫോടനക്കേസില്‍ ബംഗളൂരുവില്‍ കഴിയുന്ന മഅ്‌ദനി കേരളത്തിലേക്ക്‌ പോകുന്നതിന്‌ ജാമ്യ വ്യവസ്ഥയില്‍ ഇളവ്‌ ആവശ്യപ്പെട്ട്‌ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ബംഗളൂരു പോലീസിന്റെ എതിര്‍പ്പ്‌ അവഗണിച്ച്‌ കേരളം സന്ദര്‍ശിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയെങ്കിലും സുരക്ഷാ കാരണങ്ങളും ഉയര്‍ന്ന യാത്രാ ചെലവും തുടങ്ങിയ കാരണങ്ങളാല്‍ കേരള യാത്ര മുടങ്ങുകയായിരുന്നു. കേരളത്തിലേക്ക്‌ പോകാന്‍ കമ്മീഷണറുടെ ഓഫീസ്‌ അനുമതി നല്‍കിയതോടെയാണ്‌ മഅ്‌ദനിയുടെ കേരള സന്ദര്‍ശനത്തിന്‌ വഴി തെളിഞ്ഞത്‌. 12 ദിവസത്തേക്കാണ്‌ ബംഗളൂരു പൊലീസ്‌ മഅ്‌ദനിക്ക്‌ അനുമതി നല്‍കിയത്‌. യാത്രയിലുടനീളം ബെംഗളൂരു പോലീസും അദ്ദേഹത്തെ അനുഗമിക്കും.

കെ സുധാകരന്റെ അറസ്റ്റ്: പ്രതിപക്ഷത്തിനെതിരെ പ്രത്യാക്രമണത്തിന് തുടക്കം

തിരുവനന്തപുരം: വ്യാജ പുരാവസ്തു തട്ടിപ്പു കേസിലെ രണ്ടാം പ്രതിയായ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ അറസ്റ്റ്‌, തുടര്‍ച്ചയായി ആക്രമിക്കുകയും കളങ്കപ്പെടുത്തുകയും ചെയുന്ന പ്രതിപക്ഷത്തിനെതിരെ പിണറായി സര്‍ക്കാര്‍ നടത്താനൊരുങ്ങുന്ന തുറന്ന രാഷ്ട്രീയ പ്രത്യാക്രമണത്തിന്റെ തുടക്കം. ചട്ടം ലംഘിച്ച്‌ വിദേശ സംഭാവന സ്വീകരിച്ചെന്ന പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശനെതിരെയുള്ള വിജിലന്‍സ്‌ കേസും സര്‍ക്കാര്‍ ശക്തമാക്കുന്നു. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ഇത്‌ സിപിഎമ്മിന്‌ ശക്തമായ രാഷ്ട്രീയ ആയുധമാകും. അതേസമയം, സുധാകരന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന്‌ ആരോപിച്ച്‌ പ്രചാരണം ശക്തമാക്കാന്‍ കോണ്‍ഗ്രസ്‌ തീരുമാനിച്ചു. കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റേതിന്‌ സമാനമായ ഫാസിസ്റ്റ്‌ സമീപനമാണ്‌ പിണറായി സര്‍ക്കാരിനും ഉള്ളതെന്നാണ്‌ ആരോപണം. സുധാകരന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ കെപിസിസി സംസ്ഥാന വ്യാപകമായി ഇന്ന്‌ കരിദിനം ആചരിച്ചു. സുധാകരന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്ന സൂചനകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായിരുന്നു. ഇത്‌ മുന്‍കൂട്ടി കണ്ടാണ്‌ സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ച്‌ മുന്‍കൂര്‍…

വ്യാജ സർട്ടിഫിക്കറ്റ് കേസ്: മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ കോട്ടയത്ത് കെഎസ്ആർടിസി ബസിൽ നിന്ന് പിടികൂടി

കായംകുളം: വ്യാജ ബികോം സര്‍ട്ടിഫിക്കറ്റ്‌ കേസിനെത്തുടര്‍ന്ന്‌ ഒളിവിലായിരുന്ന മുന്‍ എസ്‌എഫ്‌ഐ നേതാവ്‌ നിഖില്‍ തോമസിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. ഇന്നലെ അര്‍ദ്ധരാത്രിയോടെ കോട്ടയത്ത്‌ കെഎസ്‌ആര്‍ടിസി ബസില്‍ നിന്നാണ്‌ ഇയാളെ പിടികൂടിയത്‌. നിഖിലിന്റെ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്തതില്‍ നിന്നാണ്‌ ഇയാള്‍ എവിടെയാണെന്നുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്‌. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ സ്ഥലങ്ങളിലാണ്‌ നിഖില്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്‌. നിഖിലിന്‌ വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടാക്കിയെന്ന്‌ കരുതുന്ന മുന്‍ എസ്‌എഫ്‌ഐ നേതാവിനെ മാലിദ്വീപില്‍ നിന്ന്‌ കൊണ്ടുവരാനുള്ള നടപടികളും പൊലീസ്‌ ആരംഭിച്ചിടുണ്ട്‌. നിഖിലിന്റെ സുഹൃത്തായ ഇയാള്‍ നേരത്തെ കായംകുളത്ത്‌ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തിയിരുന്നു. നിഖില്‍ തന്റെ കലിംഗ സര്‍വകലാശാല സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കിയപ്പോള്‍ നിഖിലിന്റെ അക്കൗണ്ടില്‍ നിന്ന്‌ രണ്ട്‌ ലക്ഷം രൂപ ഇയാളുടെ അക്കൗണ്ടിലേക്ക്‌ മാറ്റിയതായി പോലീസ്‌ കണ്ടെത്തിയിരുന്നു. നിഖിലിന്‌ പുറമെ മറ്റ്‌ ചിലര്‍ക്കും ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്‌ നല്‍കിയതായി…

പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചതിന് അമ്മയുടെ കാമുകനെതിരെ കേസെടുത്തു

കോഴിക്കോട്‌: കോഴിക്കോട്ട്‌ പങ്കാളിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ്‌ അറസ്റ്റില്‍. നൊച്ചാട്‌ സ്വദേശി അനീഷ്‌ (20) ആണ്‌ അറസ്റ്റിലായത്‌. മകളെ ലൈംഗീകതയിലേക്ക്‌ കുടുക്കാന്‍ അനീഷിനെ സഹായിച്ചതിന്‌ ഇരയുടെ അമ്മയെയും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഏപ്രിലിലാണ്‌ സംഭവം. ഇപ്പോഴും ഞെട്ടല്‍ മാറാത്ത പെണ്‍കുട്ടി അടുത്ത കാലത്തായി തന്റെ ബന്ധുവിനോട്‌ വിവരങ്ങള്‍ തുറന്നു പറയുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ബന്ധു ഉടന്‍ തന്നെ പെണ്‍കുട്ടിയുമായി പൊലീസ്‌ സ്നേഷനിലെത്തി പരാതി നല്‍കി.

കെ സുധാകരന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം; കോൺഗ്രസ് കരിദിനം ആചരിക്കും

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ്‌ കേസില്‍ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനെ അറസ്ററ്‌ ചെയ്തതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് പ്രതിഷേധം. യൂത്ത്‌ കോണ്‍ഗ്രസ്‌ കൊല്ലം ചവറയില്‍ റോഡും കണ്ണൂരില്‍ റെയില്‍വേ സ്റേഷന്‍ റോഡും ഉപരോധിച്ചു. ക്രൈംബ്രാഞ്ച്‌ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ്‌ കോണ്‍ഗ്രസിന്റെ വാദം. അറസ്റ്റിനെക്കുറിച്ച്‌ സിപിഎമ്മിന്‌ അറിയാമെന്നും മോദി സര്‍ക്കാരിന്റെ അതേ ഫാസിസ്റ്റ് സമീപനമാണ്‌ പിണറായി വിജയനും പിന്തുടരുന്നതെന്നും മുന്‍ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പ്രതികരിച്ചു. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. അതേസമയം കെ സുധാകരനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ ജൂണ്‍ 24ന്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കരിദിനം ആചരിക്കുമെന്ന്‌ കെപിസിസി പ്രസ്താവനയില്‍ അറിയിച്ചു. എല്ലാ ജില്ലകളിലും ബൂത്ത്‌ തലം വരെയുള്ള പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനം നടത്തും. പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ സ്വയം സംയമനം പാലിക്കണമെന്ന്‌ കെപിസിസി ജനറല്‍…

ഷെയ്ൻ നിഗമും നിർമ്മാതാക്കളും തമ്മിലുള്ള തർക്കം അമ്മയുടെ ഇടപെടലിനെ തുടർന്ന് പരിഹരിച്ചു, ശ്രീനാഥ് ഭാസിയുടെ അംഗത്വം സംബന്ധിച്ച തീരുമാനം ശനിയാഴ്ച

കൊച്ചി: നടന്‍ ഷെയിന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചു. അസോസിയേഷന്‍ ഓഫ്‌ മലയാളം മൂവി ആര്‍ട്ടിസ്റ്റ്‌ (അമ്മ)യുടെ ഇടപെടലിനെ തുടര്‍ന്നാണ്‌ പ്രശ്നം പരിഹരിച്ചത്‌. നടന്‍ ശ്രീനാഥ്‌ ഭാസിയുടെ അമ്മയില്‍ അംഗത്വമെടുക്കുന്നത്‌ സംബന്ധിച്ച്‌ ശനിയാഴച തീരുമാനമുണ്ടാകും. സിനിമാ സംഘടനകള്‍ തന്നോട്‌ സഹകരിക്കില്ലെന്ന്‌ അറിയിച്ചതിനെ തുടര്‍ന്നാണ്‌ ഭാസി അമ്മയില്‍ അംഗത്വത്തിന്‌ അപേക്ഷിച്ചത്‌. ഷെയിന്‍ നിഗവുമായി സഹകരിക്കില്ലെന്ന്‌ സിനിമാ സംഘടനകള്‍ അറിയിച്ചിരുന്നു. കലാകാരന്മാര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും രണ്ട്‌ അഭിനേതാക്കളും ഉണ്ടാക്കിയ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ്‌ നടപടിയെന്ന്‌ പ്രൊഡ്യൂസേഴ്സ്‌ അസോസിയേഷന്‍ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചതായും സംഘടന അറിയിച്ചു. അതേസമയം, അമ്മയില്‍ അംഗത്വത്തിനായി 25 ഓളം പേര്‍ അപേക്ഷിച്ചിട്ടുണ്ട്. കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരുള്‍പ്പടെ ഏഴ്‌ താരങ്ങള്‍ക്ക്‌ അംഗത്വം നല്‍കി. മറ്റുള്ളവയില്‍ ശനിയാഴച തീരുമാനമുണ്ടാകും.

20 ലക്ഷം രൂപ വിലമതിക്കുന്ന മാൻ കൊമ്പുകളുമായി രണ്ടുപേർ പിടിയിൽ 

നിലമ്പൂര്‍: രണ്ട്‌ മാന്‍ കൊമ്പുകളുമായി നിലമ്പൂര്‍ കൂറ്റമ്പാറ ചെറുതോടിയില്‍ മുഹമ്മദാലി (34), മലയില്‍ ഉമ്മര്‍ (44) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ലക്ഷങ്ങള്‍ വില നിശ്ചയിച്ച് കൊമ്പുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ ഇവര്‍ പിടിയിലായത്‌. ജില്ലയിലെ മലയോര മേഖലകളില്‍ ആനക്കൊമ്പ്‌, മാന്‍ കൊമ്പ്‌ എന്നിവ ലക്ഷങ്ങള്‍ വില നിശ്ചയിച്ച്‌ വില്‍പന നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പൊലീസിന്‌ രഹസ്യവിവരം ലഭിച്ചിരുന്നു. നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ എബ്രഹാം, വണ്ടൂര്‍ സബ്‌ ഇന്‍സ്പെകുര്‍ ഷൈലേഷ്‌ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ്‌ സംഘത്തെക്കുറിച്ചും ചില ഏജന്റുമാരെക്കുറിച്ചും സൂചന ലഭിച്ചത്‌. പല ഭാഗങ്ങളില്‍ നിന്നും ഇടനിലക്കാരായി ആളുകള്‍ ഇവരെ സമീപിച്ച്‌ 20 ലക്ഷം രൂപ വരെ വില പറഞ്ഞ്‌ കച്ചവടം നടത്താന്‍ ശ്രമിക്കുന്നതായി വിശദമായ അന്വേഷണത്തില്‍ കണ്ടെത്തി. വണ്ടൂര്‍ പോലീസും പെരിന്തല്‍മണ്ണ, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള DANSAF സംഘവും…

ജില്ലാ ആശുപത്രി അവഗണന: വെൽഫെയർ പാർട്ടി പ്രതിഷേധിച്ചു

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർ കാണിക്കുന്ന അനാസ്ഥയിൽ വെൽഫെയർ പാർട്ടി പ്രതിഷേധിച്ചു. ഡെങ്കിപ്പനിയും പകർച്ച രോഗങ്ങളും വർധിച്ച സാഹചര്യത്തിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാതെ ചികിത്സ മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആരോഗ്യമന്ത്രി നിർദേശിച്ച പനി ക്ലിനിക് ഇതുവരെ തുടങ്ങിയിട്ടില്ല. അതിനിടയിലാണ് ഡോക്ടർമാരെയും രോഗികളെയും ഒരുപോലെ ഭയപ്പെടുത്തിക്കൊണ്ട് സ്ഥിരമായി പാമ്പുകളെ പിടിക്കപ്പെടുന്നത്. സാധാരണക്കാരായ ആയിരക്കണക്കിന് രോഗികളുടെ ആശ്രയമായ ജില്ലാ ആശുപത്രിയോട് അധികൃതർ കാണിക്കുന്ന അവഗണന അവസാനിപ്പിച്ച് ആവശ്യമായ ഡോക്ടർമാരും നാഴ്‌സുമാരുമടക്കമുള്ള സ്റ്റാഫുകളെ നിയമിക്കണമെന്നും പനി ക്ലിനിക് അടക്കമുള്ളവ ഉടനടി ആരംഭിക്കണമെന്നും ഡോക്ടർമാരുടെയും രോഗികളുടെയും സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ആരിഫ് ചുണ്ടയിൽ അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടി ജില്ലാ വൈസ് പ്രസിഡന്റ് നസീറ ബാനു ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ജില്ലാ സെക്രട്ടറിമാരായ ഖാദർ അങ്ങാടിപ്പുറം, അഷ്റഫലി കട്ടുപ്പാറ, മണ്ഡലം…

2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ടൂറിസം ഇൻഫർമേഷൻ ഓഫീസറെ വിജിലൻസ് അറസ്റ്റ് ചെയ്തു

ആലപ്പുഴ: ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായി. ഹോം സ്റ്റേയ്ക്ക് ലൈസന്‍സ്‌ നല്‍കിയതിന്‌ ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ജെ. ഹാരിസ്‌ കൈക്കൂലി വാങ്ങിയെന്ന് വിജിലന്‍സ് പറഞ്ഞു. പുന്നമട ഫിനിഷിംഗ്‌ പോയിന്റിന്‌ സമീപത്ത്‌ വെച്ചാണ്‌ ഹാരിസിനെ വിജിലന്‍സ്‌ പിടികൂടിയത്‌. ആലപ്പുഴ സ്വദേശി യു മണിയില്‍ നിന്നാണ്‌ ഹാരിസ്‌ കൈക്കൂലി വാങ്ങിയത്‌. ഹോം സ്റ്റേയ്ക്ക് ലൈസന്‍സ്‌ നല്‍കുന്നതിന്‌ 10,000 രൂപയാണ് ഹാരിസ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്നാണ്‌ മാണി വിജിലന്‍സില്‍ പരാതി നല്‍കിയത്‌. വെള്ളിയാഴ്ച രാവിലെ വിജിലന്‍സ്‌ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആദ്യ ഗഡുവായ 2000 രൂപ വാങ്ങുന്നതിനിടെ ഹാരിസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.