ഷെയ്ൻ നിഗമും നിർമ്മാതാക്കളും തമ്മിലുള്ള തർക്കം അമ്മയുടെ ഇടപെടലിനെ തുടർന്ന് പരിഹരിച്ചു, ശ്രീനാഥ് ഭാസിയുടെ അംഗത്വം സംബന്ധിച്ച തീരുമാനം ശനിയാഴ്ച

കൊച്ചി: നടന്‍ ഷെയിന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചു. അസോസിയേഷന്‍ ഓഫ്‌ മലയാളം മൂവി ആര്‍ട്ടിസ്റ്റ്‌ (അമ്മ)യുടെ ഇടപെടലിനെ തുടര്‍ന്നാണ്‌ പ്രശ്നം പരിഹരിച്ചത്‌. നടന്‍ ശ്രീനാഥ്‌ ഭാസിയുടെ അമ്മയില്‍ അംഗത്വമെടുക്കുന്നത്‌ സംബന്ധിച്ച്‌ ശനിയാഴച തീരുമാനമുണ്ടാകും.

സിനിമാ സംഘടനകള്‍ തന്നോട്‌ സഹകരിക്കില്ലെന്ന്‌ അറിയിച്ചതിനെ തുടര്‍ന്നാണ്‌ ഭാസി അമ്മയില്‍ അംഗത്വത്തിന്‌ അപേക്ഷിച്ചത്‌.

ഷെയിന്‍ നിഗവുമായി സഹകരിക്കില്ലെന്ന്‌ സിനിമാ സംഘടനകള്‍ അറിയിച്ചിരുന്നു. കലാകാരന്മാര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും രണ്ട്‌ അഭിനേതാക്കളും ഉണ്ടാക്കിയ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ്‌ നടപടിയെന്ന്‌ പ്രൊഡ്യൂസേഴ്സ്‌ അസോസിയേഷന്‍ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചതായും സംഘടന അറിയിച്ചു.

അതേസമയം, അമ്മയില്‍ അംഗത്വത്തിനായി 25 ഓളം പേര്‍ അപേക്ഷിച്ചിട്ടുണ്ട്. കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരുള്‍പ്പടെ ഏഴ്‌ താരങ്ങള്‍ക്ക്‌ അംഗത്വം നല്‍കി. മറ്റുള്ളവയില്‍ ശനിയാഴച തീരുമാനമുണ്ടാകും.

Print Friendly, PDF & Email

Leave a Comment