മക്കയിൽ ജൂലൈ 1 വരെ പ്രവേശന വിലക്ക്

റിയാദ് : ഹജ്ജ് സീസൺ ആരംഭിച്ചതോടെ സൗദി അറേബ്യയിലെ ട്രാഫിക് പോലീസ് മക്കയിലേക്ക് അനധികൃത വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ കർശന നടപടികൾ ആരംഭിച്ചു. ഇത് വെള്ളിയാഴ്ച ഉച്ച മുതൽ ജൂലൈ 1 വരെ പ്രാബല്യത്തിൽ വരും.
ഈ നിർദേശം നടപ്പാക്കാൻ ഉദ്യോഗസ്ഥർ വിവിധ എൻട്രി പോയിന്റുകളിൽ നിലയുറപ്പിക്കും.

ഹജ്ജ് പെർമിറ്റ് ഇല്ലാതെ തീർഥാടകരെ കൊണ്ടുപോകുന്നത് പിടിക്കപ്പെടുന്നവർക്ക് ആറ് മാസം വരെ തടവും 50,000 സൗദി റിയാൽ (10,93,054 രൂപ) പിഴയും ഉൾപ്പെടെ കടുത്ത ശിക്ഷ ലഭിക്കുമെന്ന് ഹജ് സുരക്ഷാ സേന മുന്നറിയിപ്പ് നൽകി.

കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഗതാഗതത്തിന് ഉപയോഗിച്ച വാഹനം കണ്ടുകെട്ടുന്നതും പിഴയിൽ ഉൾപ്പെടുന്നു. നിയമലംഘകൻ പ്രവാസിയാണെങ്കിൽ ജയിൽ ശിക്ഷ അനുഭവിച്ച് പിഴയടച്ച ശേഷം നാടുകടത്തും. നിയമത്തിൽ വ്യക്തമാക്കിയ കാലയളവിലേക്ക് രാജ്യത്തിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കും.

പുണ്യസ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കും എൻട്രി പെർമിറ്റുള്ളവർക്കും മക്കയിൽ നിന്ന് റസിഡന്റ് ഐഡി കാർഡുള്ളവർക്കും ഹജ് പെർമിറ്റുള്ളവർക്കും മാത്രമേ പ്രവേശനം അനുവദിക്കാവൂ എന്ന് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.

വിശുദ്ധ നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങളിൽ എല്ലാ വർഷവും ഏർപ്പെടുത്തുന്ന നിരോധനം കാറുകൾ, ബസുകൾ, ട്രക്കുകൾ എന്നിവയുൾപ്പെടെ എല്ലാ ഗതാഗത മാർഗ്ഗങ്ങൾക്കും ബാധകമാണ്.

Print Friendly, PDF & Email

Leave a Comment

More News