തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാ തലവൻ ഓം പ്രകാശിന്റെ കവടിയാറിലെ ഫ്ളാറ്റിൽ പൊലീസ് റെയ്ഡ് നടത്തി. പൂട്ടിയിട്ടിരുന്ന ഫ്ളാറ്റിന്റെ വാതിൽ തകർത്താണ് സംഘം അകത്ത് കടന്നത്. ഇന്നലെ രാത്രി നടന്ന റെയ്ഡിൽ മൂന്ന് എടിഎം കാർഡുകൾ പോലീസിന് ഫ്ലാറ്റിൽ നിന്നും ലഭിച്ചിട്ടുണ്ട്. ബാങ്ക് വിവരങ്ങൾ ശേഖരിച്ച് വരികയാണ്. പാറ്റൂരിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഓം പ്രകാശിൻറെ കൂട്ടാളികൾ ആക്രമണത്തിനായി ഉപയോഗിച്ച വാഹനവും ഇതേ ഫ്ലാറ്റിൻറെ പാർക്കിംഗ് ഏരിയയിൽ നിന്ന് പൊലീസ് കണ്ടെടുത്തത്. ഓം പ്രകാശിന്റെ ഡ്രൈവർമാരായ ഇബ്രാഹിം റാവുത്തർ, സൽമാൻ എന്നിവരെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഘത്തിലെ ആരിഫ്, ആസിഫ്, രഞ്ജിത്ത്, ജോമോൻ എന്നിവരും കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഓം പ്രകാശിനൊപ്പം ഇവർ ഒളിവിൽ പോയതെന്നാണ് പോലീസിന്റെ അനുമാനം. എന്നാൽ അഭിഭാഷകരുടെ സഹായത്തോടെ ഇന്നലെ രാവിലെ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങുകയായിരുന്നു.…
Category: KERALA
മോഡിയുടേത് ചോര മണക്കുന്ന കൈകളാണെന്ന് ലോകം വീണ്ടും വിളിച്ച് പറയുന്നു: സോളിഡാരിറ്റി
ഗുജറാത്ത് വംശഹത്യക്ക് കാർമികത്വം വഹിച്ച ചോര പുരണ്ട കൈകളാണ് ഇന്ത്യയെ നയിക്കുന്നതെന്ന സത്യം എത്ര ശ്രമിച്ചാലും മറച്ച് വെക്കാനാവില്ല എന്ന് സോളിഡാരിറ്റി യൂത്ത്മൂവ്മെൻ്റ്. ഈ യാഥാർഥ്യം വ്യക്തമാക്കുന്നതാണ് ബി.ബി.സി പുറത്തിറക്കിയ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി. ഗുജറാത്ത് വംശഹത്യ സംബന്ധിച്ച് ബ്രിട്ടീഷ് സർക്കാർ ഇതുവരെ പുറത്തുവിടാത്ത രഹസ്യരേഖ അടങ്ങുന്നതാണ് ബ്രിട്ടനിൽ ചൊവ്വാഴ്ച ബി.ബി.സി-ടു സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി. മുസ്ലിം വിരുദ്ധ വംശീയത ഭരണകൂട രൂപം പ്രാപിച്ച രാജ്യത്ത് മോഡിയുടേത് ചോരമണക്കുന്ന കൈകളാണെന്ന് ലോകം വീണ്ടും വിളിച്ചു പറയുകയാണ് ഡോക്യുമെൻ്ററിയെന്നും ഇത്തരം ഓർമകൾ സംഘ് വിരുദ്ധ പോരാട്ടത്തിൻ്റെ അനിവാര്യതയാണെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് സി.ടി സുഹൈബ്. വംശീയതയാണ് നിലവിലെ ഇന്ത്യൻ ഭരണകൂടത്തിൻ്റെ അടിത്തറ. ഗുജറാത്ത് മുസ്ലിം വംശഹത്യക്ക് നേതൃത്വം നൽകി എന്നതായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ദേശീയ നേതാവായി ഉയരാൻ യോഗ്യനായത്. എന്നാൽ അതിനെ…
കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ; സർക്കാർ നിലപാട് ജാതി വിവേചകരെ സംരക്ഷിക്കുന്നത് – എസ്.ഐ.ഒ
കോട്ടയം : കെ.ആര് നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ വിവേചനപരമായി പെരുമാറിയ ഡയറക്ടര്‍ ശങ്കര്‍ മോഹനെതിരെ നടപടിയെടുക്കാന്‍ സന്നദ്ധമാവാതെ സർക്കാർ സ്വീകരിക്കുന്ന സമീപനം ജാതി വിവേചനം നടത്തുന്നവരെ സംരക്ഷിക്കുന്നതാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ. ഒരു മാസത്തിലധികമായി വിദ്യാര്‍ത്ഥികളും ജീവനക്കാരും സമരത്തിലാണ്. എന്നാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് അടൂര്‍ ഗോപാലകൃഷ്ണനും ഇടതുപക്ഷ സര്‍ക്കാറും ജാതി വിവേചനം നടത്തിയ ഡയറക്ടറെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ച് കൊണ്ടിരിക്കുന്നത്. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ രോഹിത് വെമുലയുടെ മരണത്തിന് കാരണക്കാരായവരെ സംരക്ഷിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ നടത്തിയ അതേ നടപടികളാണ് ഇന്ന് കേരള സര്‍്ക്കാര്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. നവോത്ഥാനത്തെ കുറിച്ച് നിരന്തരം സംസാരിച്ച് കൊണ്ടിരിക്കുന്ന ഇടതുപക്ഷ സര്‍ക്കാറിന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തുന്നതാണ് സമരത്തോടുള്ള സര്‍ക്കാര്‍ നിലപാട്. കെ.ആര് നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരത്തിന് നേതൃത്വം നല്കുന്ന വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും സന്ദര്‍ശിച്ച് കൊണ്ട്…
ബജറ്റില്‍ കര്‍ഷകരുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ചാല്‍ തിരിച്ചടിയുണ്ടാകും : അഡ്വ.വി.സി. സെബാസ്റ്റ്യന്‍
കൊച്ചി: വരാന്‍ പോകുന്ന സംസ്ഥാന ബജറ്റില്‍ കര്‍ഷകരുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കാനുള്ള അണിയറനീക്കത്തില്‍ നിന്ന് ധനകാര്യവകുപ്പ് പിന്തിരിഞ്ഞില്ലെങ്കില് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ വി.സി.സെബാസ്റ്റിയന് പറഞ്ഞു. സര്‍ക്കാരിന്റെ ധനകാര്യ ധൂര്‍ത്തിന്റെ ഇരകളായി അസംഘടിത കര്‍ഷകസമൂഹത്തെ ഇനിയും വിട്ടുകൊടുക്കാനാവില്ല. ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വന്‍ ശമ്പളക്കുതിപ്പിനായി, തകര്‍ന്നടിഞ്ഞ കാര്‍ഷിക സമ്പദ്ഘടനയില്‍ ജീവിതം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന കര്‍ഷകരെ ദ്രോഹിക്കുന്നത് എതിര്‍ക്കപ്പെടണം. 2011 ലെ ഭൂനികുതി 11 രൂപയെങ്കില്‍ 2022ലത് 88 രൂപയായി പതിന്മടങ്ങ് വര്‍ദ്ധിച്ചു. അതേസമയം കാര്ഷികോല്പന്നങ്ങളുടെ വിലത്തകര്‍ച്ച അതിരൂക്ഷവുമാണ്. ഭൂമിയുടെ ന്യായവില വര്‍ദ്ധിപ്പിച്ച് സ്റ്റാമ്പ് ഡ്യൂട്ടി ഉയര്‍ത്താനുള്ള നീക്കവും ഭൂമിയുടെ ക്രയവിക്രയത്തെയും കര്‍ഷകരുടെ നിലനില്പിനെയും ബാധിക്കും. ഇപ്പോള്‍തന്നെ സാമ്പത്തിക പ്രതിസന്ധിയില്‍ കാര്‍ഷികമേഖലയിലെ ഭൂമിയുടെ ക്രയവിക്രയം നിലച്ചിരിക്കുകയാണ്. തകര്‍ന്നടിഞ്ഞ കാര്‍ഷിക സമ്പദ്ഘടനയെ ശക്തിപ്പെടുത്താനുള്ള ക്രിയാത്മക ഇടപെടലുകള്‍ നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനോടകം പരാജയപ്പെട്ടു. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങള്‍പോലും…
ഞൊണ്ടത്ത് പറമ്പില്‍ വാഹിദ് (55) ഖത്തറില്‍ നിര്യാതനായി
കിഴുപ്പിളളിക്കര: ദോഹയിൽ ഖത്തരി വീട്ടിൽ ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന ഞൊണ്ടത്ത് പറമ്പിൽ വാഹിദ് (55) താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം നിര്യാതനായി. താമസ സ്ഥലത്ത് വെച്ച് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ അടിയന്തിര ചികിത്സ നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. രണ്ടരപ്പതിറ്റാണ്ടായി ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ്. തൃശൂർ കിഴുപ്പിള്ളിക്കര കല്ലുംകടവ് ഞൊണ്ടത്തുപറമ്പിൽ പരേതനായ അബൂബക്കറിന്റെ മകൻ ആണ്. മാതാവ്: സുലൈഖ, ഭാര്യ: വാഹിദ. മക്കൾ: നിയാസ് (എയറോനോട്ടിക്കൽ വിദ്യാർത്ഥി), താജുദീൻ, വഹദ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോയി. കബറടക്കം ജനുവരി 19 വ്യാഴാഴ്ച കിഴുപ്പിള്ളിക്കര ജുമാ മസ്ജിദ് കബര്‍സ്ഥാനിൽ വെച്ച് നടന്നു. കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ – ഖത്തർ സജീവ പ്രവർത്തകനും, തൃശൂർ ജില്ലാ സൗഹൃദ വേദി ആരംഭകാല മെമ്പറും ആയിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ ഖത്തർ കെഎംസിസി അൽ ഇഹ്സാൻ മയ്യിത്ത്…
ഭക്ഷ്യവിഷബാധ: കേരളത്തിലെ നിരവധി റെസ്റ്റോറന്റുകളും ഹോട്ടലുകളും അടച്ചു പൂട്ടി
എറണാകുളം: വടക്കൻ പറവൂരിലെ മജിലിസ് ഹോട്ടലിൽ ഭക്ഷണം കഴിച്ചതിന് ശേഷം 68 പേരെ ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടലിലെ ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റതിനെ തുടർന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവർക്കെല്ലാം ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പ്രാദേശിക അധികാരികൾ ഹോട്ടൽ അടച്ചുപൂട്ടി. മലിനമായ ഭക്ഷണം വിൽക്കുന്ന ഭക്ഷണശാലകൾക്കും ഹോട്ടലുകള്‍ക്കുമെതിരെ സംസ്ഥാന സർക്കാർ കാമ്പയിൻ ആരംഭിച്ചതിന് പിന്നാലെയാണ് സംഭവം. 68 പേരിൽ 28 പേരെ പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു. 20 പേർ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തിങ്കളാഴ്ച വൈകുന്നേരമാണ് കുഴിമന്തി, അൽഫഹാം, ഷവായ് ഹോട്ടൽ എന്നിവിടങ്ങളിൽ നിന്ന് ഭക്ഷണം കഴിച്ചവരെ കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് ഭക്ഷണം കഴിച്ചതിനുശേഷം ഛർദ്ദി, വയറിളക്കം, ശരീരവേദന, അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടു. ഈ ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കിയതായി സംസ്ഥാന…
കോവളത്തെയും ഗോവയെയും ബന്ധിപ്പിക്കാൻ ക്രൂയിസ് ടൂറിസം വരുന്നു
കൊച്ചി: സംസ്ഥാനത്തെ പ്രധാന തീരദേശ വിനോദസഞ്ചാര കേന്ദ്രങ്ങളെ മംഗലാപുരവും ഗോവയുമായി ബന്ധിപ്പിക്കുന്ന ക്രൂയിസ് ടൂറിസം ആരംഭിക്കുമെന്ന് കേരള സർക്കാർ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ടൂറിസം ഡയറക്ടറുടെ ക്രൂയിസ് ടൂറിസം സംബന്ധിച്ച കരട് നയത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ പദ്ധതിക്കായി അഞ്ച് കോടി രൂപ അനുവദിച്ചതായി ഒരു ടൂറിസം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. കേരളത്തിലെ കോവളം, കൊല്ലം, കൊച്ചി, ബേപ്പൂർ എന്നിവിടങ്ങളെ മംഗളൂരുവിലേക്കും ഗോവയിലേക്കും ബന്ധിപ്പിക്കുന്നതാണ് നിർദ്ദിഷ്ട ക്രൂയിസ് ടൂറിസമെന്ന് ടൂറിസം വകുപ്പ് പുറത്തിറക്കിയ ജിഒയിൽ പറയുന്നു. ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനായുള്ള വിദഗ്ധ സമിതിക്ക് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി ഭേദഗതി വരുത്തിയ കരട് ക്രൂയിസ് നയം സമർപ്പിക്കാൻ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. വിദഗ്ധ സമിതിയിൽ ടൂറിസം ഡയറക്ടർ കൺവീനറും കേരള ഇൻലാൻഡ് ഷിപ്പിംഗ് ആൻഡ് നാവിഗേഷൻ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനും തുറമുഖ വകുപ്പിലെയോ കേരള മാരിടൈം…
ഭക്ഷ്യവിഷബാധ: പറവൂരിലെ ഹോട്ടൽ ഉടമകൾക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു
എറണാകുളം: പറവൂരിൽ കുഴിമന്തി കഴിച്ച് 68 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ഹോട്ടല്‍ ഉടമകൾക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. മജ്ലിസ് ഹോട്ടലിലെ പ്രധാന പാചകക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. മജ്ലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 28 പേർ പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ട്. 20 പേർ സ്വകാര്യ ആശുപത്രിയിലാണുള്ളത്. തൃശൂരിൽ 12 പേരും കോഴിക്കോട് നാല് പേരും ചികിത്സ തേടിയിട്ടുണ്ട്. ഒരാളെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി മണ്ണെണ്ണയൊഴിച്ച് കത്തിച്ച് സെപ്റ്റിക് ടാങ്കിൽ തള്ളി; ഭർത്താവിന് ജീവപര്യന്തം കഠിന തടവ്
തിരുവനന്തപുരം: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് സെപ്റ്റിക് ടാങ്കിൽ തള്ളിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും 60,000 രൂപ പിഴയും ശിക്ഷ. ആനാട് വേങ്കവിള തവലോട്ട്കോണം നാല് സെന്റ് കോളനി ജീനഭവനിൽ സുനിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് ജോയ് ആന്റണിയെ കോടതി ശിക്ഷിച്ചത്. ജീവപര്യന്തത്തിന് പുറമെ തെളിവ് നശിപ്പിച്ചതിന് അഞ്ച് വർഷം കൂടി തടവ് അനുഭവിക്കണം. പിഴയടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം അധിക തടവ് അനുഭവിക്കണം. ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ വിഷ്ണുവാണ് ശിക്ഷ വിധിച്ചത്. 2013 ഓഗസ്റ്റ് മൂന്നിനായിരുന്നു സംഭവം. ജോയ് ഭാര്യ സുനിതയെ ഒഴിവാക്കി മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതിനുവേണ്ടി സുനിതയെ ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു. സംഭവദിവസം വൈകിട്ട് അഞ്ചിന് സുനിതയ്ക്കു വന്ന ഫോൺകാളിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തലക്കടിച്ച് വീഴ്ത്തിയ ശേഷം മൂന്ന് കഷ്ണങ്ങളാക്കി മുറിച്ചാണ്…
ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്ക് സംസ്ഥാനതല പ്രത്യേക ദൗത്യസംഘം: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാന തലത്തിൽ മിന്നൽ ഭക്ഷ്യ സുരക്ഷാ പരിശോധനകൾക്കായി പ്രത്യേക സംസ്ഥാന ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്തിന്റെ ഏത് ഭാഗത്തും ടാസ്ക് ഫോഴ്സിന് പരിശോധന നടത്താം. അതത് പ്രദേശത്തെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഈ സംഘത്തിന്റെ ഭാഗമാകുമെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷാ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഫുഡ് സേഫ്റ്റി ഓഫീസർമാർ മുതൽ കമ്മീഷണർമാർ വരെയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. കോവിഡിന് ശേഷം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടികൾ ശക്തമാക്കിയതായി യോഗം വിലയിരുത്തി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ഒരു വര്‍ഷം ഭക്ഷ്യസുരക്ഷാ വകുപ്പ് നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. 2019 ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 18,845 ടെസ്റ്റുകളും 2020ൽ 23,892 ടെസ്റ്റുകളും 2021ൽ 21,225 ടെസ്റ്റുകളും നടത്തി. എന്നാൽ, കഴിഞ്ഞ ആറുമാസത്തിനുള്ളിൽ അരലക്ഷത്തോളം പരിശോധനകൾ നടത്തി. 2019ൽ 45 കടകളും…
