ഞൊണ്ടത്ത് പറമ്പില്‍ വാഹിദ് (55) ഖത്തറില്‍ നിര്യാതനായി

കിഴുപ്പിളളിക്കര: ദോഹയിൽ ഖത്തരി വീട്ടിൽ ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന ഞൊണ്ടത്ത് പറമ്പിൽ വാഹിദ് (55) താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം നിര്യാതനായി. താമസ സ്ഥലത്ത് വെച്ച് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ അടിയന്തിര ചികിത്സ നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.

രണ്ടരപ്പതിറ്റാണ്ടായി ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ്. തൃശൂർ കിഴുപ്പിള്ളിക്കര കല്ലുംകടവ് ഞൊണ്ടത്തുപറമ്പിൽ പരേതനായ അബൂബക്കറിന്റെ മകൻ ആണ്. മാതാവ്: സുലൈഖ, ഭാര്യ: വാഹിദ. മക്കൾ: നിയാസ് (എയറോനോട്ടിക്കൽ വിദ്യാർത്ഥി), താജുദീൻ, വഹദ്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോയി. കബറടക്കം ജനുവരി 19 വ്യാഴാഴ്ച കിഴുപ്പിള്ളിക്കര ജുമാ മസ്ജിദ് കബര്‍സ്ഥാനിൽ വെച്ച് നടന്നു. കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ – ഖത്തർ സജീവ പ്രവർത്തകനും, തൃശൂർ ജില്ലാ സൗഹൃദ വേദി ആരംഭകാല മെമ്പറും ആയിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ ഖത്തർ കെഎംസിസി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ചെയർമാൻ മെഹബൂബ് നാലകത്ത്, അഷറഫ് അമ്പലത്തു, മൻസൂർ പുതിയവീട്ടിൽ എന്നിവർ നേതൃത്വം നൽകി.

കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ – ഖത്തർ ഭാരവാഹികൾ വാഹിദിന്റെ അകാല നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

Print Friendly, PDF & Email

Leave a Comment

More News