തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര മുന്നേറ്റത്തിന് സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംഭാവനയും പങ്കാളിത്തവും ഏറെ നിര്‍ണ്ണായകമാണെന്നിരിക്കെ രാജ്യാന്തര കാഴ്ചപ്പാടോടുകൂടിയ വിദ്യാഭ്യാസ വളര്‍ച്ചയ്ക്കായി സര്‍ക്കാരിന്റെ തുറന്ന സമീപനമുണ്ടാകണമെന്ന് കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്. എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിലെ കാത്തലിക് എഞ്ചിനീയറിംഗ് കോളജുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും യൂണിവേഴ്സിറ്റി പരീക്ഷകളില്‍ ഉന്നതവിജയശതമാനവുമുണ്ട്. പ്രമുഖ വ്യവസായ സ്ഥാപനങ്ങളും രാജാന്തര യൂണിവേഴ്സിറ്റികളുമായും സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങളും സജീവമാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ എഞ്ചിനീയറിംഗ് കോളജുകളില്‍ പഠിക്കുവാന്‍ താല്പര്യം പ്രകടിപ്പിച്ചിരിക്കുമ്പോള്‍ അതിനുള്ള സാഹചര്യമൊരുക്കുവാന്‍ എഐസിറ്റിയുടെ നിബന്ധനകള്‍ പാലിച്ചുകൊണ്ട് നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകളിലും നയങ്ങളിലും ചില അടിയന്തര മാറ്റമുണ്ടാകണം. അഡ്മിഷന് ക്രമീകരണത്തിനായി പതിറ്റാണ്ടുമുമ്പ് സംസ്ഥാനത്ത് നടപ്പിലാക്കിയ 50:50 ശതമാനം ഇന്ന് അപ്രസക്തമായിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള പദ്ധതികള്‍ പ്രതീക്ഷയേറുന്നതും കാത്തലിക് എഞ്ചിനീയറിംഗ് കോളജുകള്‍ സജീവ പങ്കാളികളാകുന്നതുമാണ്. വിദ്യാഭ്യാസ…
Category: KERALA
കള്ളക്കേസില്‍ കുടുക്കി ഫാ. സ്റ്റാന്‍ സ്വാമിയോട് കാണിച്ചത് അതിക്രൂരത: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
ന്യൂഡല്‍ഹി: കള്ളക്കേസില്‍ കുടുക്കി ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് മരണത്തിലേയ്ക്ക് തള്ളിവിട്ട മാപ്പര്‍ഹിക്കാത്ത അതിക്രൂരത ജനാധിപത്യ രാജ്യത്തിന് അപമാനകരമാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ മനുഷ്യര്‍ക്കുവേണ്ടി ജീവിച്ച ഫാ. സ്റ്റാന്‍ സ്വാമിയെ കലാപത്തിനുള്ള പ്രേരണ, മാവോയിസ്റ്റ് ബന്ധം തുടങ്ങി യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചാണ് ജയിലിലടച്ചത്. ഇതിനുണ്ടാക്കിയ തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണെന്നുള്ള അമേരിക്കന്‍ സ്ഥാപനമായ ആഴ്സണലിന്റെ വെളിപ്പെടുത്തല്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതും അന്വേഷണ വിധേയമാക്കേണ്ടതുമാണ്. ആദിവാസികളുടെ ക്ഷേമത്തിനും മനുഷ്യാവകാശങ്ങള്‍ക്കുംവേണ്ടി നിരന്തരം പോരാടിയ ഫാ. സ്റ്റാന്‍ സ്വാമിയെ 2018 ല്‍ മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ നടന്ന സംഘര്‍ഷത്തിന്റെ ആസൂത്രകനെന്ന് മുദ്രകുത്തി ജയിലിലടയ്ക്കുക, ജയില്‍വാസക്കാലത്ത് മനുഷ്യാവകാശലംഘനത്തിന് ഇരയാക്കുക, പാര്‍ക്കിന്‍സണ്‍സ് രോഗിയായ അദ്ദേഹത്തെ ചികിത്സാനിഷേധത്തിലൂടെ 2021 ജൂലൈ 5ന് മരണത്തിലേയ്ക്ക് തള്ളിവിടുക, ആവസാനമിപ്പോള്‍ അറസ്റ്റിനു പിന്നിലെ വന്‍ ആസൂത്രിത…
കോഴിക്കോട് നഗരത്തെ വിറപ്പിച്ച ഇരട്ടക്കൊലപാതകം നടത്തിയത് 19-കാരനായ തമിഴ്നാട് സ്വദേശി
കോഴിക്കോട്: നഗരമധ്യത്തിൽ നടന്ന ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്നു സംശയിക്കുന്ന 19-കാരനെ പോലീസ് പിടികൂടിയത് നാല് ദിവസത്തെ തിരച്ചിലിനു ശേഷം. സിറ്റി ക്രൈം സ്ക്വാഡും ടൗൺ പോലീസും നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആയങ്കുറിഞ്ചിപ്പടി, കടലൂർപെട്ടൈ തെരുവിൽ താമസിക്കുന്ന അർജുൻ (19) പിടിയിലായത്. എട്ട് മാസത്തിനിടെ കോഴിക്കോട്ട് അര്ജുന് നടത്തിയ രണ്ടാമത്തെ കൊലപാതകമാണിത്. ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ പോലീസ് ഇൻസ്പെക്ടർ ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്ന് തമിഴ്നാട്ടിൽ നടത്തിയ സാഹസിക ശ്രമത്തിലാണ് ഇയാളെ പിടികൂടിയത്. ഡിസംബർ 11 രാത്രിയാണ് ബംഗാൾ സ്വദേശി സാദിഖ് ഷെയ്ഖിനെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്തുള്ള ഇടവഴിയിൽ ആളൊഴിഞ്ഞ വീടിന്റെ വശത്ത് അടുക്കിവെച്ച ചെങ്കല്ലുകള്‍ക്കരികെയായിരുന്നു മൃതദേഹം കിടന്നിരുന്നത്. വിവരമറിഞ്ഞ് ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം…
പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ നേതാവ് ഉൾപ്പെടെയുള്ള പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
തിരുവനന്തപുരം: മലയിൻകീഴിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവുള്‍പ്പടെ ആറ് പ്രതികളെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. അരുൺ, വിഷ്ണു, ഡിവിഎഫ്ഐ നേതാവ് വിനീഷ്, അഭിജിത്ത്, അച്ചു, അരുൺ എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. ആകെ രജിസ്റ്റർ ചെയ്ത ഏഴ് കേസുകളിൽ ആറ് കേസുകളിലെ പ്രതികളെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന കോടതി ജഡ്ജി എം പി ഷിബുവിന്റേതാണ് ഉത്തരവ്. സംഭവ സ്ഥലത്തുനിന്നും ശേഖരിച്ച തെളിവുകൾ രാസപരിശോധനയ്ക്ക് വിധേയമാക്കുന്നതിന്റെ മുന്നോടിയായുള്ള പ്രതികളിൽ നിന്നും തെളിവുകൾ ശേഖരിക്കണമെന്ന പ്രൊസിക്യൂഷൻ ആവശ്യം കസ്റ്റഡിയിൽ നൽകിയിട്ടുണ്ട്. വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ പലദിവസങ്ങളിലായി ആറുപ്രതികളും പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രൊസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ കാട്ടായിക്കോണം അജിത് പ്രസാദ് ഹാജരായി
മകള്‍ ആത്മഹത്യ ചെയ്തത് ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലമാണെന്ന് കുടുംബം
കോഴിക്കോട്: കൊയിലാണ്ടി സ്വദേശി ശ്രുതിയുടെ മരണത്തിൽ ഭർത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ കുടുംബം റൂറൽ എസ്പിക്ക് പരാതി നൽകി. ഒക്ടോബർ 22നാണ് 27 കാരിയായ ശ്രുതിയെ ചോമ്പാലയിലെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർ മകളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്ന് ശ്രുതിയുടെ അമ്മ പറഞ്ഞു. ഭര്‍ത്താവിന്റെ വീട്ടിലെ ദുരിതം മകള്‍ നേരിട്ട് പറഞ്ഞിരുന്നതായും അമ്മ കാഞ്ചന പറയുന്നു. മല്‍സ്യത്തൊഴിലാളിയായ മാടാക്കര സ്വദേശി വിപിനാണ് ശ്രുതിയുടെ ഭര്‍ത്താവ്. 2018 ഏപ്രില്‍ 4 നായിരുന്നു ഇരുവരുടെയും വിവാഹം. ശ്രുതി മരിക്കുന്നതിന്റെ തലേ ദിവസവും വീട്ടില്‍ വഴക്കുണ്ടായതായും ബന്ധുക്കള്‍ പറയുന്നു. നിലവില്‍ അസ്വഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തുട്ടുള്ളത്. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങിമരണമെന്നാണെങ്കിലും മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.
അവന് ‘ക്രൂരനായ’ ഭര്‍ത്താവായിരുന്നു; യുകെയില്‍ കൊല്ലപ്പെട്ട അഞ്ജുവിന്റെ കുടുംബം
ലണ്ടന്‍: യുകെയില്‍ മലയാളി നഴ്സ് അഞ്ജു അശോകനും അവരുടെ രണ്ടു പിഞ്ചുകുഞ്ഞുങ്ങളും കൊല ചെയ്യപ്പെട്ട് രണ്ടു ദിവസങ്ങള്‍ക്കു ശേഷം, അഞ്ജുവിന്റെ കുടുംബം പ്രതികരിച്ചു. അഞ്ജുവിന്റെ ഭര്‍ത്താവ് സാജു ഒരു “ക്രൂരനായ” മനുഷ്യനാണെന്നും അയാൾ മുമ്പും അഞ്ജുവിനെ ആക്രമിച്ചിട്ടുണ്ടെന്നും ശനിയാഴ്ച അഞ്ജുവിന്റെ കുടുംബം ആരോപിച്ചു. മൂന്നുപേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് അഞ്ജുവിന്റെ കുടുംബം ലണ്ടനിലെ ഹൈക്കമ്മിഷണർക്ക് കത്തയച്ചിട്ടുണ്ട്. മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാനും മകളെയും പേരക്കുട്ടികളെയും അവസാനമായി ഒന്നു കാണാനും ഏകദേശം 30 ലക്ഷം രൂപ ആവശ്യമാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായവും തേടിയിട്ടുണ്ട്. അതിനിടെ, അഞ്ജുവിന്റെ പിതാവ് അശോകൻ വൈക്കം പൊലീസിൽ സാജുവിനെതിരെ പരാതി നൽകി. ചെറിയ കാര്യങ്ങൾക്കു പോലും വഴക്കിടുന്ന സ്വഭാവമായിരുന്നു സാജുവിനെന്നും മകളെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും കാണിച്ചാണ് പരാതി നൽകിയത്. വ്യാഴാഴ്ചയാണ് കിഴക്കൻ ഇംഗ്ലണ്ടിലെ നോർത്താംപ്ടൺ മേഖലയിലെ കെറ്ററിംഗിലെ വീട്ടിൽ നഴ്സ്…
അഞ്ജുവിനെ ഭർത്താവ് കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ലണ്ടന്‍: യുകെയില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിനെ ഭര്‍ത്താവ് കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഭർത്താവ് കണ്ണൂർ സ്വദേശി സാജു അഞ്ജുവിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് ബന്ധുക്കളെ അറിയിച്ചത്. അതേസമയം കുട്ടികളുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. അതിന് ശേഷമേ മരണകാരണം വ്യക്തമാകൂ. ഭർത്താവ് സാജുവിനെ 72 മണിക്കൂർ കൂടി പൊലീസ് കസ്റ്റഡിയിൽ വിടും. സാജുവിനെതിരെ മൂന്ന് കൊലപാതക കുറ്റങ്ങൾ ചുമത്തുമെന്നും പോലീസ് അഞ്ജുവിന്റെ വീട്ടുകാരെ അറിയിച്ചിട്ടുണ്ട്. ദ്വിഭാഷിയുടെ സഹായത്തോടെയാണ് ബ്രിട്ടീഷ് പോലീസ് അഞ്ജുവിന്റെ കുടുംബത്തെ ഇക്കാര്യം അറിയിച്ചത്. ബ്രിട്ടനില്‍ നഴ്സായി ജോലി ചെയ്യുന്ന കോട്ടയം വൈക്കം സ്വദേശിനി അഞ്ജു (40), മക്കളായ ജാന്‍വി (4), ജീവ (6) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറ സ്വദേശി ചെലേവാലന്‍ സാജു (52) വിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നോർത്താംപ്ടൺഷയറിലെ…
കൊരട്ടി പഞ്ചായത്തിൽ കോ കപ്പ് പദ്ധതി തുടങ്ങി
തൃശൂർ: പരിസ്ഥിതി സൗഹൃദത്തിന്റെയും വ്യക്തിശുചിത്വത്തിന്റെയും പ്രാധാന്യം വർധിപ്പിക്കുന്ന കോ കപ്പ് പദ്ധതിക്ക് കൊരട്ടി പഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ ഹരിത വി കുമാർ നിർവഹിച്ചു. സ്ത്രീകൾക്ക് സൗജന്യ ആർത്തവ കപ്പുകൾ വിതരണം ചെയ്യാൻ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയാണ് കോ കപ്പ്. കാതിക്കുടം നിറ്റാ ജലാറ്റിൻ കമ്പനിയുടെയും കൊരട്ടി പഞ്ചായത്തിന്റെയും സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി ‘കപ്പ് ഓഫ് കെയർ’ 1500 വനിതകൾക്ക് കപ്പ് വിതരണം ചെയ്യുന്നു. 3.5 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. ഗ്രീൻ കൊരട്ടി കെയർ കൊരട്ടി പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്ത് കോ കപ്പ് എന്ന ആശയം നടപ്പാക്കുന്നത്. മെൻസ്ട്രൽ കപ്പിനെക്കുറിച്ച് സ്ത്രീകളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള സെമിനാറും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ഐഎംഎ പ്രതിനിധി ഡോ. ബെൽമ റോസ് സെമിനാറിന് നേതൃത്വം നൽകി. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി സി ബിജു അധ്യക്ഷത…
ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് സമാപനം; ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ബേല താറിന് ലഭിച്ചു
എട്ട് ദിവസം നീണ്ടുനിന്ന രാജ്യാന്തര ചലച്ചിത്രമേള സമാപിച്ചു. സമാപന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. പ്രേക്ഷക പങ്കാളിത്തത്തിലും മൂല്യാധിഷ്ഠിത സിനിമകളുടെ പ്രദർശനത്തിലും ഈ വർഷത്തെ മേള ഏറ്റവും ശ്രദ്ധേയമാണെന്നും സീറ്റ് സംവരണ പരാതികൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹംഗേറിയൻ സംവിധായിക ബേല താറിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് മന്ത്രി വി.എൻ. വാസവന് സമ്മാനിച്ചു. പ്രമുഖ സാഹിത്യകാരൻ എം.മുകുന്ദൻ മുഖ്യാതിഥിയായിരുന്നു. ആവിഷ്കാരസ്വാതന്ത്ര്യത്തെ തടയുന്നവർക്കെതിരെ പ്രതിരോധ മതിൽ കെട്ടാനുള്ള ഉപാധിയായി ചലച്ചിത്രമേളയെ ഉപയോഗിക്കണമെന്ന് എം. മുകുന്ദൻ പറഞ്ഞു. ചലച്ചിത്ര അക്കാദമി ഡിസംബർ 19 മുതൽ 21 വരെ തളിപ്പറമ്പിൽ സംഘടിപ്പിക്കുന്ന ഹാപ്പിനസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാറിന് അഡ്വ.വി.കെ.പ്രശാന്ത് എംഎൽഎ നല്കി പ്രകാശനം ചെയ്തു. ജൂറി ചെയര്മാന് ഫൈറ്റ് ഹെല്‍മര്‍, സ്പാനിഷ് – ഉറുഗ്വന്‍ സംവിധായകന്…
ശ്രീഅയ്യപ്പനെ കാണാന്‍ ഞാന്‍ വീണ്ടും വരും; അപകടത്തില്‍ ഗുരുതര പരിക്കേറ്റ ആന്ധ്രപ്രദേശില്‍ നിന്നുള്ള മണികണ്ഠന് ജീവിതം തിരിച്ചു കിട്ടിയ സന്തോഷം
പത്തനംതിട്ട: ആന്ധ്രപ്രദേശില്‍ നിന്ന് ശബരിമലയിലേക്ക് വന്ന വാഹനം ളാഹയില്‍ അപകടത്തില്‍ പെട്ടതിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ആന്ധ്രാപ്രദേശിലെ എലുരുവില്‍ നിന്നുള്ള മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി എട്ടു വയസ്സുകാരന് മണികണ്ഠന് സുഖം പ്രാപിച്ച് ജന്മനാട്ടിലേക്ക് മടങ്ങി. കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ മണികണ്ഠൻ സുഖം പ്രാപിച്ചതിനുശേഷമാണ് സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. മണികണ്ഠനും പിതാവ് നാഗ വെങ്കിട്ട കൃഷ്ണ റാവുവും ആരോഗ്യമന്ത്രി വീണാ ജോർജിനെ വിളിച്ച് സന്തോഷം പങ്കുവച്ചു. തങ്ങളുടെ നാട്ടില്‍ പോലും കിട്ടാത്ത വിദഗ്ധ ചികിത്സയും പരിചരണവും ഇവിടെ നിന്ന് ലഭിച്ചു എന്ന് പിതാവ് പറഞ്ഞു. എന്നെ സഹായിച്ച മന്ത്രിയോടും ഡോക്ടർമാരോടും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. ഗുരുതരാവസ്ഥയിൽ നിന്ന് മകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു തന്നതില്‍ ഏറെ നന്ദിയുണ്ടെന്ന് പിതാവ് പറഞ്ഞു. കഴിഞ്ഞ മാസം 19നാണ് വിജയവാഡയില്‍ നിന്നും ശബരിമലയിലേക്ക് വന്ന സംഘം ളാഹയില്‍…
