മകള്‍ ആത്മഹത്യ ചെയ്തത് ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലമാണെന്ന് കുടുംബം

കോഴിക്കോട്: കൊയിലാണ്ടി സ്വദേശി ശ്രുതിയുടെ മരണത്തിൽ ഭർത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ കുടുംബം റൂറൽ എസ്പിക്ക് പരാതി നൽകി.

ഒക്‌ടോബർ 22നാണ് 27 കാരിയായ ശ്രുതിയെ ചോമ്പാലയിലെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർ മകളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്ന് ശ്രുതിയുടെ അമ്മ പറഞ്ഞു. ഭര്‍ത്താവിന്റെ വീട്ടിലെ ദുരിതം മകള്‍ നേരിട്ട് പറഞ്ഞിരുന്നതായും അമ്മ കാഞ്ചന പറയുന്നു.

മല്‍സ്യത്തൊഴിലാളിയായ മാടാക്കര സ്വദേശി വിപിനാണ് ശ്രുതിയുടെ ഭര്‍ത്താവ്. 2018 ഏപ്രില്‍ 4 നായിരുന്നു ഇരുവരുടെയും വിവാഹം. ശ്രുതി മരിക്കുന്നതിന്റെ തലേ ദിവസവും വീട്ടില്‍ വഴക്കുണ്ടായതായും ബന്ധുക്കള്‍ പറയുന്നു. നിലവില്‍ അസ്വഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തുട്ടുള്ളത്. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങിമരണമെന്നാണെങ്കിലും മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.

Print Friendly, PDF & Email

Leave a Comment

More News