കൂട്ടബലാത്സംഗ പരാതിയെ തുടർന്ന് സർക്കിൾ ഇൻസ്‌പെക്ടറെ പോലീസ് സ്റ്റേഷനില്‍ നിന്ന് അറസ്റ്റു ചെയ്തു

കോഴിക്കോട്: കൂട്ട ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് ബേപ്പൂർ തീരദേശ പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറെ തൃക്കാക്കര പൊലീസ് ഞായറാഴ്ച കസ്റ്റഡിയിലെടുത്തു. പോലീസിലെ ഉന്നതർ പ്രത്യേക അനുമതി നൽകിയതിനെ തുടർന്നാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പിആർ സുനുവിനെ പോലീസ് സ്റ്റേഷനില്‍ കയറി കസ്റ്റഡിയിലെടുത്തത്. ഇൻസ്‌പെക്ടർക്ക് മറ്റ് രണ്ട് ലൈംഗികാതിക്രമ കേസുകളിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. പരാതിക്കാരിയെ മറ്റ് അഞ്ച് പേരുമായി ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തതായി ആരോപിച്ച സംഭവം നടന്നത് ഏകദേശം ഏഴ് മാസം മുമ്പാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തൃക്കാക്കര പോലീസിൽ പരാതി നൽകിയത്. രക്ഷപ്പെടാതിരിക്കാൻ പോലീസ് ഉദ്യോഗസ്ഥനെതിരെ രഹസ്യനടപടികൾ ആരംഭിച്ചിരുന്നു. ഇയാളുടെ കസ്റ്റഡി ഉറപ്പാക്കാൻ തൃക്കാക്കര പോലീസിലെ അന്വേഷണസംഘം രാവിലെ ബേപ്പൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ സഹപ്രവർത്തകര്‍ ഞെട്ടി! മറ്റ് രണ്ട് ലൈംഗികാതിക്രമ കേസുകളിൽ പ്രതിയായ സുനുവിനെ രണ്ട് വർഷം മുമ്പ് സർക്കിൾ ഇൻസ്‌പെക്ടർ പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകിയത്…

ഇടുക്കിയിലെ വട്ടവടയിൽ ഉരുൾപൊട്ടലിൽ കാണാതായ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി: മൂന്നാറിലേക്കുള്ള യാത്രാമധ്യേ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ വട്ടവടയ്ക്ക് സമീപം പുതുക്കടിയിൽ ഉരുൾപൊട്ടലിൽ കുടുങ്ങി കാണാതായ കോഴിക്കോട് വടകര സ്വദേശി രൂപേഷിന്റെ (40) മൃതദേഹം കണ്ടെത്തി. രൂപേഷ് ഉൾപ്പടെയുള്ള സംഘം വട്ടവട സന്ദർശിച്ച ശേഷം വാനിൽ മൂന്നാറിലേക്ക് പോകുന്നതിനിടെയാണ് മണ്ണിടിച്ചിലില്‍ വഴി തടഞ്ഞത്. ഇതേത്തുടർന്ന് വാഹനം പിന്നിലേക്ക് തള്ളാൻ സംഘം ശ്രമിച്ചപ്പോൾ മണ്ണും വെള്ളവും വാനിലേക്ക് വീണ് ഒലിച്ചുപോയി. മൊബൈൽ ഫോൺ എടുക്കാൻ വാനിൽ കയറിയ രൂപേഷ് അകത്ത് കുടുങ്ങി. പിന്നീട് റോഡിൽ നിന്ന് 800 മീറ്റർ അകലെ വാഹനത്തിന്റെ തകർന്ന അവശിഷ്ടങ്ങൾ കണ്ടെത്തി. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന് മുകളിൽ വൻതോതിൽ മണ്ണും വെള്ളവും വീണതായി മൂന്നാർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ ആർ മനോജ് പറഞ്ഞു. മണ്ണിടിച്ചിലുണ്ടായ ഉടന്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലറിന്റെ ഡ്രൈവറും രൂപേഷും ഒഴികെ വാഹനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും വാഹനത്തില്‍…

27ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍: ഡെലിഗേറ്റ് രജിസ്‌ട്രേഷൻ വെള്ളിയാഴ്ച ആരംഭിച്ചു

തിരുവനന്തപുരം: 27ാമത് ഐഎഫ്എഫ്‌കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ വെള്ളിയാഴ്ച തുടങ്ങി. ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്താണ് മേള. www.iffk.in എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താം. ജനറൽ വിഭാഗത്തിന് 1000 രൂപയും വിദ്യാർത്ഥികൾക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിലെ ഡെലിഗേറ്റ് സെൽ വഴിയും നേരിട്ട് രജിസ്‌ട്രേഷൻ നടത്താം. മേളയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 180 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. 14 തിയേറ്ററുകളിലായാണ് പ്രദർശനം. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സരവിഭാഗം, സമകാലിക ചലച്ചിത്രാചാര്യന്മാരുടെ ഏറ്റവും പുതിയ സിനിമകൾ, മുൻനിര ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടിയ സിനിമകൾ എന്നിവ ഉൾപ്പെടുന്ന ലോക സിനിമാ വിഭാഗം, ഇന്ത്യൻ സിനിമ ഇപ്പോൾ, മലയാളം സിനിമ ഇന്ന്, മാസ്റ്റേഴ്‌സിന്റെ വിഖ്യാത ചിത്രങ്ങൾ ഉൾപ്പെടുത്തിയ റെട്രോസ്‌പെക്ടീവ് വിഭാഗം, ഹോമേജ് വിഭാഗം എന്നീ…

അമിതമായ ഫോണ്‍ ഉപയോഗം വീട്ടുകാര്‍ തടഞ്ഞു; വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

കണ്ണൂര്‍ : അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ട വീട്ടുകാര്‍ അതേക്കുറിച്ച് ചോദ്യം ചെയ്തത് ഇഷ്ടപ്പെടാതെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കണ്ണൂർ ആലക്കോട് സ്വദേശി ബിജു-ലിസ ദമ്പതികളുടെ മകൾ ഫ്രാഡിൽ മരിയയാണ് മരിച്ചത്. വിഷം കുടിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ മരിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ലാബ് ടെക്നീഷ്യൻ വിദ്യാർത്ഥിനിയായിരുന്നു. അമിതമായി ഫോൺ ഉപയോഗിക്കുന്നത് വീട്ടുകാർ വിലക്കിയതിനെ തുടർന്ന് മൂന്ന് ദിവസം മുമ്പാണ് വീട്ടിൽ വെച്ച് എലിവിഷം കഴിച്ചത്. ഇതേത്തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എന്നാല്‍, ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരമാണ് മരിച്ചത്.

ഫ്രറ്റേണിറ്റി മൂവ്മെന്റ് റിസർവേഷൻ സമ്മിറ്റിന് തുടക്കമായി

കോഴിക്കോട്: അവകാശം, ആത്മാഭിമാനം, സാമൂഹിക നീതി എന്ന ആശയങ്ങളെ അടിസ്ഥാനമാക്കി ന്യായമായ പങ്കാളിത്തവും പ്രാതിനിധ്യവും എന്ന തലക്കെട്ടിൽ മൂവ്മെൻറ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് അൽ ഹറമൈൻ ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടത്തുന്ന റിസർവേഷൻ സമ്മിറ്റ് ആരംഭിച്ചു. സംവരണത്തെ ആധികാരികമായി വിശകലനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ പരിപാടിയായ റിസർവേഷൻ സമ്മിറ്റ് യു ജി സി മുൻ ചെയർമാൻ ഡോ. സുഗതോ തൊറാട്ട് ഉദ്ഘാടനം നിർവഹിച്ചു. സംവരണത്തെ കുറിച്ചുള്ള പൊതു ധാരണകൾ എത്രമാത്രം ദുർബലമാണെന്ന് തൊറാട്ട് വ്യക്തമാക്കി. പൊതുമേഖലയിൽ മാത്രമല്ല സ്വകാര്യ വിദ്യാഭ്യാസ, ഉദ്യോഗ മേഖലകളിലും സംവരണം സ്ഥാപിച്ചെടുക്കേണ്ടതുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിർഭാഗ്യവശാൽ ഇന്ത്യയിലെ വൈവിധ്യങ്ങൾ പോലും വിവേചന വൽക്കരിക്കപ്പെട്ടിരിക്കുന്നു എന്ന് വിലയിരുത്തുകയുണ്ടായി. ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്കും സംഘടനകൾക്കും സംവരണത്തെ അഡ്രസ്സ് ചെയ്യുവാനുള്ള ധൈര്യമില്ല. നിലവിൽ ഉണ്ടായിട്ടുള്ള സാഹചര്യത്തെ മറികടക്കാൻ ഇന്ത്യയിൽ ഓൾ ഇന്ത്യ കാസ്റ്റ് മൂവ്മെൻറ് കൊണ്ട്…

‘മഴവില്ല്’ ബാല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

വടക്കാങ്ങര : ‘മഴവില്ല്’ ബാല ചിത്ര രചനാ മത്സരം മക്കരപ്പറമ്പ് ഏരിയാതലം വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ നടന്നു. അഞ്ഞൂറിലധികം കുട്ടികൾ പങ്കെടുത്തു. രക്ഷാകർതൃ സംഗമം മലർവാടി മക്കരപ്പറമ്പ് ഏരിയ മുഖ്യ രക്ഷാധികാരി മുരിങ്ങേക്കൽ കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ടി ഷഹീർ വടക്കാങ്ങര അദ്ധ്യക്ഷത വഹിച്ചു. ‘ആൽഫ കുട്ടികളുടെ രക്ഷാകർതൃത്വം’ വിഷയത്തിൽ മോട്ടിവേറ്ററും ട്രെയ്നറുമായ എൻ.കെ റംസി ശബീർ ക്ലാസെടുത്തു. വി.പി നൗഷാദ് മാസ്റ്റർ, നജീബ് പടിഞ്ഞാറ്റുമുറി, സി.പി കുഞ്ഞാലൻ കുട്ടി, കെ നിസാർ എന്നിവർ സംസാരിച്ചു.

സ്കാനിംഗ് സെന്ററില്‍ യുവതി വസ്ത്രം മാറുന്നത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവിനെ അറസ്റ്റു ചെയ്തു

പത്തനംതിട്ട: യുവതി വസ്ത്രം മാറുന്നത് മൊബൈലിൽ പകർത്തിയ റേഡിയോഗ്രാഫർ അറസ്റ്റിൽ. അടൂർ ആശുപത്രി ജങ്ഷനിൽ പ്രവർത്തിക്കുന്ന ദേവി സ്കാൻസിലെ ജീവനക്കാരനും കടയ്ക്കൽ ചിതറ സ്വദേശിയുമായ അംജിത്ത് (24) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച (നവംബർ 11) രാത്രിയാണ് സംഭവം. എംആര്‍ഐ സ്കാനിങ്ങിനായെത്തിയ ഏഴംകുളം തട്ടാരുപടി സ്വദേശിനിയുടെ ദൃശ്യങ്ങളാണ്‌ ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയത്‌. തന്റെ ദൃശ്യങ്ങള്‍ ജീവനക്കാരന്‍ പകര്‍ത്തിയത്‌ മനസിലായ യുവതി വിവരം ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന്‌ സ്ഥലത്തെത്തിയ അടൂര്‍ പൊലീസ്‌ യുവാവിനെ കസ്റ്റഡിയിലെടുത്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ യുവാവിനെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്തത്‌. ഇയാളുടെ ഫോണ്‍ ഉള്‍പ്പടെ പരിശോധനയ്ക്ക്‌ വിധേയമാക്കുമെന്ന്‌ പൊലീസ്‌ അറിയിച്ചു.

ഷാരോണ്‍ കൊലപാതക കേസ്: വിഷക്കുപ്പി ഒളിപ്പിച്ചു എന്നത് കെട്ടിച്ചമച്ചതാണെന്ന് ഗ്രീഷ്മയുടെ അമ്മയും അമ്മാവനും

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമ്മല കുമാരനുമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഗ്രീഷ്മയും ഷാരോണും പ്രണയത്തിലായിരുന്നെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ​ഇരുവരും കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത്. ഷാരോൺ കൊല്ലപ്പെട്ടതിന് ശേഷമാണ് മകളുടെ ബന്ധത്തെ കുറിച്ച് അറിഞ്ഞതെന്നും, വിഷകുപ്പി ഒളിപ്പിച്ചുവെന്നത് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും ഇരുവരും ഹർജിയിൽ പറയുന്നു. ​ഗ്രീഷ്മയെ സമ്മർദ്ദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാനാണ് തങ്ങളെ അറസ്റ്റ് ചെയ്തതെന്നും ഹർ‌ജിയിൽ ആരോപിക്കുന്നു. നേരത്തെ നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയിരുന്നു. കൊലപാതകത്തിൽ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഗ്രീഷ്മയും അമ്മയും ദിവസങ്ങളെടുത്ത് ആസൂത്രിതമായി നടത്തിയതാണ് കൊലപാതകമെന്ന് ഷാരോൺ രാജിൻ്റെ കുടുംബം ആരോപിച്ചിരുന്നു. തെളിവുകൾ നശിപ്പിച്ചതിനാണ് സിന്ധുവിനേയും, നിർമ്മൽ കുമാരനേയും പൊലീസ് പ്രതി ചേർത്തത്. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ്…

ഗവർണറെ ലക്ഷ്യമിട്ട് സിപിഐഎം പ്രവർത്തിക്കുന്നു: ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് സിപിഐഎം നേതൃത്വത്തിലുള്ള സർക്കാർ തടയുകയാണെന്ന് പാർട്ടിയുടെ സംസ്ഥാന കാര്യങ്ങളുടെ (കേരള പ്രഭാരി) ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ ആരോപിച്ചു. 2019ൽ കണ്ണൂർ സർവ്വകലാശാല ആതിഥ്യമരുളിയ ചരിത്ര കോൺഗ്രസിന്റെ വേദിയിൽ വെച്ച് സിപിഐ എം അനുഭാവികൾ ആരിഫ് മുഹമ്മദ് ഖാന്റെ ജീവൻ അപകടത്തിലാക്കിയതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പാർട്ടി പ്രവർത്തകനെ പ്രൈവറ്റ് സെക്രട്ടറിയാക്കി ഗവര്‍ണ്ണറെ അപകടത്തിലാക്കിയവരെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് പോലീസിനെ പിന്തിരിപ്പിച്ച സിപിഐഎം നേതാവിന് മുഖ്യമന്ത്രി പിണറായി വിജയൻ പാരിതോഷികം നൽകിയെന്ന് ജാവദേക്കർ പറഞ്ഞു. ദേശീയോദ്ഗ്രഥനത്തെ എതിർത്തതിനും സ്വതന്ത്ര തിരുവിതാംകൂറിന് വേണ്ടി വാദിച്ചതിനും 1947-ലെ ഒരു വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ദിവാൻ സി പി രാമസ്വാമി അയ്യരുടെ ഗതിയെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഗവര്‍ണ്ണറെ ഓർമ്മിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ തെറ്റായ തീരുമാനങ്ങൾക്ക് ‘റബ്ബര്‍…

റോയൽ എൻഫീൽഡ് റൈഡർ മാനിയ 2022 നവംബർ 18 മുതൽ 20 വരെ

കൊച്ചി: മോട്ടോർസൈക്ലിംഗ്, സംഗീതം, കല എന്നിവ സമന്വയിപ്പിച്ച് സംഘടിപ്പിക്കുന്ന റോയൽ എൻഫീൽഡ് റൈഡർ മാനിയ 2022 നവംബർ 18 മുതൽ 20 വരെ ഗോവയിൽ നടക്കും. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംഘടിപ്പിക്കപ്പെടുന്ന ആവേശകരമായ മോട്ടോർസൈക്കിൾ ഫെസ്റ്റിവലിന്റെ പന്ത്രണ്ടാം പതിപ്പിൽ രാജ്യത്തുടനീളമുള്ള മികച്ച റൈഡർമാർ, കലാകാരന്മാർ, സംഗീതജ്ഞർ, കഥാകാരന്മാർ എന്നിവർ‍ക്കൊപ്പം സംഗീതം, കല, പൈതൃകം, പ്രചോദനം, പോപ്പ് സംസ്കാരം എന്നിവ സമന്വയിക്കും. റൈഡർ മാനിയ 2022 ചില ആവേശകരമായ മോട്ടോർസൈക്കിൾ അനുഭവങ്ങളുടെയും സംഗീതത്തിന്റെയും മികച്ച മിശ്രിതമായാണ് അവതരിപ്പിക്കുന്നത്. ഈ വർഷത്തെ റൈഡർ മാനിയ മോട്ടോത്രിൽ, മോട്ടോവിൽ, മോട്ടോസോണിക്, മോട്ടോഷോപ്പ് എന്നിങ്ങനെ 4 വിഭാഗങ്ങളിലായാണ് നടക്കുക. ഇവയ്ക്കു പുറമെ, മോട്ടോർസൈക്ലിങ് രംഗത്തെ പ്രചോദനാത്മകമായ കഥകൾ പങ്കിടുന്ന മോട്ടോറീൽ എന്ന പരിപാടിയും റൈഡർ മാനിയ 2022 ന്റെ ഭാഗമാകും. മോട്ടോത്രിൽ: ഇന്ത്യയിലെ ആദ്യത്തെ ഡാക്കാർ റാലിയിൽ പങ്കെടുത്ത സി എസ്…