അമിതമായ ഫോണ്‍ ഉപയോഗം വീട്ടുകാര്‍ തടഞ്ഞു; വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

കണ്ണൂര്‍ : അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ട വീട്ടുകാര്‍ അതേക്കുറിച്ച് ചോദ്യം ചെയ്തത് ഇഷ്ടപ്പെടാതെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കണ്ണൂർ ആലക്കോട് സ്വദേശി ബിജു-ലിസ ദമ്പതികളുടെ മകൾ ഫ്രാഡിൽ മരിയയാണ് മരിച്ചത്. വിഷം കുടിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ മരിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ലാബ് ടെക്നീഷ്യൻ വിദ്യാർത്ഥിനിയായിരുന്നു.

അമിതമായി ഫോൺ ഉപയോഗിക്കുന്നത് വീട്ടുകാർ വിലക്കിയതിനെ തുടർന്ന് മൂന്ന് ദിവസം മുമ്പാണ് വീട്ടിൽ വെച്ച് എലിവിഷം കഴിച്ചത്. ഇതേത്തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എന്നാല്‍, ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരമാണ് മരിച്ചത്.

Print Friendly, PDF & Email

Leave a Comment

More News