സയണിസ്റ്റ് വംശീയ രാഷ്ട്രമായ ഇസ്രയേൽ തകരും: ഡോ.വി.പി. സുഹൈബ് മൗലവി

കൊച്ചി : ലോകത്തിലെ ഏറ്റവും ക്രൂരമായ വംശീയ ആക്രമണവും കൊലപാതകവും നടത്തുന്ന ഇസ്രയേൽ എന്ന സയണിസ്റ്റ് വംശീയ രാഷ്ട്രം തകരുമെന്ന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി. ഇസ്രായേലിന്റെ ക്രൂരമായ വംശഹത്യ ആക്രമണവും പട്ടിണി മരണങ്ങളും നേരിടുന്ന ഫലസ്തീൻ ജനതയ്ക്കായി സോളിഡാരിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഫലസ്തീൻ പ്രാർത്ഥന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കാലത്ത് പട്ടിണി മൂലം കുഞ്ഞുങ്ങളടക്കം കൊല്ലപ്പെടുന്നത് മനുഷ്യരായി പിറന്നവർക്ക് കണ്ട് നിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രക്തസാക്ഷിത്വത്തിലൂടെ ഫലസ്തീൻ വിജയം വരിക്കുക തന്നെ ചെയ്യുമെന്ന് അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്‌ തൗഫീഖ്‌ മമ്പാട് പറഞ്ഞു. എറണാകുളം ഗ്രാൻഡ് മസ്ജിദിൽ മഗ്‌രിബ് നമസ്കാരത്തോടെ ആരംഭിച്ച പ്രാർത്ഥന സംഗമത്തിൽ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ഡോ. ആർ യൂസുഫ്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്‌ തൗഫീഖ്‌ മമ്പാട്,…

ബഹ്‌റൈൻ കൊല്ലം എക്സ് – പ്രവാസി അസോസിയേഷൻ പ്രവർത്തനം ആരംഭിച്ചു

ബഹ്‌റൈനിൽ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസികളെ ഏകോപിപ്പിച്ചു കൊല്ലം ജില്ല കേന്ദ്രമാക്കി ബഹ്‌റൈൻ കൊല്ലം എക്സ് പ്രവാസി അസോസിയേഷൻ പ്രവർത്തനം ആരംഭിച്ചു. ബഹ്‌റൈനിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കൊല്ലം പ്രവാസി അസോസിയേഷന്റെ കീഴിൽ പ്രവാസികൾക്കും എക്സ് പ്രവാസികൾക്കും ഗുണപരമാകുന്ന തരത്തിലായിരിക്കും സംഘടനയുടെ പ്രവർത്തനം. കൊല്ലത്തു നിന്നും ബഹ്‌റൈനിലേക്ക് പോകുന്നവർക്ക്‌ മാർഗ നിർദേശം നൽകുക, ബഹ്‌റൈനിലെ തൊഴിലവസരങ്ങൾ അറിയിക്കുക, ബഹ്‌റൈനിൽ പഠിക്കുന്ന കുട്ടികൾക്ക് നാട്ടിലെ ഉന്നത വിദ്യാഭ്യാസത്തിനു ആവശ്യമായ മാർഗ്ഗ നിർദേശങ്ങൾ നൽകുക, ബഹ്‌റൈൻ പ്രവാസികളുടെ നാട്ടിലെ കുടുംബത്തിനു ആവശ്യമായ സംരക്ഷണം നൽകുക, ആരോഗ്യ പരിപാലനത്തിന് ആവശ്യമായ ഇടപെടലുകൾ നടത്തുക, പ്രവാസി പുനരധിവാസ പദ്ധതികൾ ആവിഷ്കരിക്കുക, കലാ സാഹിത്യ പ്രവർത്തനങ്ങൾ നടത്തുക, തുടങ്ങി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രവാസി ആനുകൂല്യങ്ങൾ അർഹരായവർക്ക് എത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക എന്നിവയാണ് അസോസിയേഷൻ മുൻ‌തൂക്കം നൽകുന്ന പ്രവർത്തനങ്ങൾ. കഴിഞ്ഞ ദിവസം കൊല്ലം…

മത്സര പരീക്ഷ പരിശീലനത്തിന് ഫെല്ലോഷിപ്പ്, സെപ്റ്റംബർ 14 വരെ അപേക്ഷിക്കാം

കോഴിക്കോട്: 2026 ൽ നടക്കുന്ന എസ്.എസ്.സി യുടെ സി.ജി.എൽ പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സിജി നൽകുന്ന സൺറൈസ് ഫെല്ലോഷിപ്പിന്റെ നാലാമത് ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ബിരുദധാരികളായ ഉദ്യോഗാർത്ഥികൾക്ക് 72000/- രൂപ വരെ ഫെല്ലോഷിപ്പ് നേടാൻ അവസരം. സിജി നടത്തുന്ന പ്രിലിമിനറി, മെയിൻസ്, ഇന്റർവ്യൂ എന്നിവയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്കാണ് ഫെല്ലോഷിപ്പ് ലഭിക്കുക. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി സെപ്റ്റംബർ 14. SC, ST, OBC വിഭാഗങ്ങളിൽ പെട്ടവർക്കും ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്. രജിസ്റ്റർ ചെയ്യുന്നതിനായി events.cigi.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 8086663004, 8086663005 എം എ ഹകീം അഡ്മിനിസ്ട്രേറ്റർ, സിജി

രാഹുൽ മാങ്കൂട്ടത്തില്‍ ഗുരുതരവും ആസന്നവുമായ നിയമ അപകടം അഭിമുഖീകരിക്കുന്നു; രാഷ്ട്രീയ പ്രവർത്തനങ്ങൾ ധാർമികതയിലും മാന്യതയിലും നയിക്കപ്പെടണം: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ ലൈംഗിക ദുരുപയോഗവും വേട്ടയാടലും സംബന്ധിച്ച ആരോപണങ്ങൾക്കെതിരെ പോരാടുന്ന കോൺഗ്രസ് നിയമസഭാംഗം രാഹുൽ മാങ്കൂട്ടത്തില്‍ ഗുരുതരവും ആസന്നവുമായ നിയമ അപകടത്തെ അഭിമുഖീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച (ഓഗസ്റ്റ് 27, 2025) സൂചന നൽകി. കഴിഞ്ഞയാഴ്ച കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്ത പാലക്കാട് എംഎൽഎയുടെ പേര് പരാമർശിക്കാതെ, ഇരയുടെ ജീവൻ അപകടത്തിലാക്കിക്കൊണ്ട് വിവാഹേതര ഗർഭധാരണം അവസാനിപ്പിക്കാൻ നിർബന്ധിക്കുന്നതിനെ സൂചിപ്പിക്കുന്ന ഓഡിയോ ക്ലിപ്പുകൾ കേരളത്തിന്റെ കൂട്ടായ ബോധത്തെ പിടിച്ചുകുലുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ഇരകളുടെ വ്യക്തിത്വത്തെക്കുറിച്ചും പദവിയെക്കുറിച്ചും രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചിട്ടുണ്ടോ അല്ലെങ്കിൽ പോലീസിന് പരാതി ലഭിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പ്രതികരിക്കാൻ വിസമ്മതിച്ചു. “എന്റെ ഭരണഘടനാ ബാധ്യതകൾ കാരണം, മുഖ്യമന്ത്രിക്ക് രഹസ്യമായി അറിയാവുന്ന അത്തരം കാര്യങ്ങളോ സെൻസിറ്റീവ് വിവരങ്ങളോ പുറത്തുവിടുന്നതിൽ നിന്ന് ഞാൻ പിന്മാറുന്നു. സർക്കാർ ശരിയായ നിയമ പാതയിലാണ്,” അദ്ദേഹം…

ഇന്ദിരയ്ക്കും മകനും ഇനി സുരക്ഷിതത്വത്തിന്റെ തണല്‍: മാജിക് ഹോമിന്റെ അഞ്ചാമത് വീടിന്റെ താക്കോല്‍ കൈമാറി

വക്കം/തിരുവനന്തപുരം: 27 വര്‍ഷം നീണ്ട വാടകവീട്ടിലെ ദുരിതജീവിതത്തിന് വിരാമം. ചലനപരിമിതയായ ഇന്ദിരയും ബൗദ്ധികപരിമിതിയുള്ള മകന്‍ രാഹുലും ഇനി സുരക്ഷിതത്വത്തിന്റെ തണലില്‍. ഡിഫറന്റ് ആര്‍ട് സെന്ററിന്റെ (ഡി.എ.സി) ‘മാജിക് ഹോം’ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച അഞ്ചാമത്തെ വീടിന്റെ താക്കോല്‍ വക്കം അടിവാരത്ത് വച്ച് ഇവര്‍ക്ക് കൈമാറി. നിറകണ്ണുകളോടെയാണ് ഇന്ദിര പുതിയ ജീവിതത്തിലേക്ക് കടന്നു കയറിയത്. വീടിന്റെ താക്കോല്‍ വിഖ്യാത ചലച്ചിത്ര സംവിധായകനും ഡി.എ.സി രക്ഷാധികാരിയുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ ഇന്ദിരയ്ക്കും രാഹുലിനും കൈമാറി. ഡി.എ.സി ചെയര്‍മാനും മുന്‍ ചീഫ് സെക്രട്ടറിയുമായ ജിജി തോംസണ്‍ ഐ.എ.എസ്, എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, സംസ്ഥാന ഭിന്നശേഷി വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. ജയഡാളി എം.വി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ദേശീയ അവാര്‍ഡ് ജേതാവും ഗായകനുമായ ആദിത്യ സുരേഷിന്റെ സംഗീതാലാപനത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. ഏഴ് മാസം മുമ്പാണ് ഇന്ദിരയുടെ കാഴ്ചപരിമിതനായ ഭര്‍ത്താവ് മരണപ്പെട്ടത്.…

മൈക്രോ മൈനോരിറ്റി: കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം: ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളില്‍ കാലങ്ങളായി സൂക്ഷ്മ ന്യൂനപക്ഷമായി തുടരുന്ന ക്രിസ്ത്യന്‍, സിഖ്, ബുദ്ധര്‍, ജൈനര്‍, പാഴ്സി വിഭാഗങ്ങളെ മൈക്രോ മൈനോരിറ്റിയായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍. ഇന്ത്യയിലെ ആറ് വിജ്ഞാപിത മത ന്യൂനപക്ഷങ്ങളില്‍ മുസ്ലിം ഒഴിച്ചുള്ള അഞ്ച് വിഭാഗങ്ങള്‍ക്കും 2.5 ശതമാനത്തില്‍ താഴെ വീതം മാത്രമാണ് ജനസംഖ്യ. നിലവില്‍ ജനസംഖ്യ വളരെ കുറഞ്ഞിരിക്കുന്നതും ഓരോ വര്‍ഷവും കുറഞ്ഞു കൊണ്ടിരിക്കുന്നതുമായ ഈ മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കാണ് സര്‍ക്കാര്‍ സംരക്ഷണവും ക്ഷേമപദ്ധതികളും നല്‍കേണ്ടത്. സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ രാഷ്ട്രീയ രംഗങ്ങളിലും ജനസംഖ്യയിലും അനുദിനം വളര്‍ച്ച നേടുന്ന മതവിഭാഗത്തിന് ന്യൂനപക്ഷ സംരക്ഷണത്തിന്റെ മറവില്‍ ക്ഷേമപദ്ധതികള്‍ ഒന്നടങ്കം സര്‍ക്കാര്‍ നല്‍കുന്നത് ന്യായീകരിക്കാനാവില്ല. മതന്യൂനപക്ഷങ്ങളില്‍ കുറഞ്ഞ തോതിലുള്ള പ്രജനന നിരക്ക്, ജനസംഖ്യാ വളര്‍ച്ച, ജനസംഖ്യ അനുപാതം…

ആര്യനാട് ഗ്രാമ പഞ്ചായത്ത് അംഗം ശ്രീജ ആത്മഹത്യ ചെയ്തത് സിപി‌എമ്മിന്റെ മാനസിക പീഡനം മൂലമാണെന്ന് കോണ്‍ഗ്രസ്

ആര്യനാട്: ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് വനിതാ അംഗമായ എസ്. ശ്രീജ (48) യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇന്നലെ പുലർച്ചെ 5:30 ഓടെ ആസിഡ് കഴിച്ച നിലയിൽ വീടിനടുത്ത് അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പ്രതിഷേധം ഉയർന്നതോടെ ശ്രീജയെ ദാരുണമായ നടപടിയിലേക്ക് തള്ളിവിട്ടത് സിപിഎമ്മാണെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. സിപിഎം പ്രവർത്തകരുടെ നിരന്തരമായ മാനസിക പീഡനത്തെ തുടർന്നാണ് ശ്രീജ ആത്മഹത്യ ചെയ്തതെന്ന് അവര്‍ ആരോപിച്ചു. കുട്ടികളുടെ വിവാഹച്ചെലവും ഭർത്താവിന്റെ ചികിത്സാച്ചെലവും വഹിക്കാൻ ശ്രീജ പലരിൽ നിന്നും പണം കടം വാങ്ങിയിരുന്നു. വായ്പകൾ കൃത്യസമയത്ത് തിരിച്ചടയ്ക്കാൻ കഴിയാതെ വന്നപ്പോൾ, കടങ്ങൾ വീട്ടാൻ തന്റെ ഭൂമി വിറ്റ് ബാങ്ക് വായ്പ എടുക്കാൻ ശ്രമിച്ചു, പക്ഷേ ആ ശ്രമങ്ങൾ വിജയിച്ചില്ല. അടുത്തിടെ, സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് ആര്യനാട് സിപിഎം ലോക്കൽ കമ്മിറ്റി…

തെരുവ് നായയുടെ കടിയേറ്റെങ്കിലും കുത്തിവെയ്പ് എടുക്കാന്‍ വിസമ്മതിച്ചു; എട്ട് മാസങ്ങള്‍ക്കു ശേഷം 52-കാരന്‍ പേവിഷബാധയേറ്റ് മരിച്ചു

കൊല്ലം: എട്ട് മാസം മുമ്പ് തെരുവ് നായയുടെ കടിയേറ്റെങ്കിലും പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ വിസമ്മതിച്ച 52-കാരന്‍ പേ വിഷ ബാധയേറ്റ് മരിച്ചു. കൊട്ടാരക്കര പെരുംകുളം സ്വദേശി എൻ. ബിജുകുമാർ (52) ആണ് മരിച്ചത്. എട്ട് മാസം മുമ്പ്, റേഡിയോ ജംഗ്ഷനിൽ വെച്ച് നിരവധി പേരെ തെരുവു നായ കടിച്ചിരുന്നു. മറ്റുള്ളവർ റാബിസ് പ്രതിരോധ കുത്തിവയ്പ്പുകൾ എടുത്തപ്പോൾ, ബിജുകുമാർ വിസമ്മതിച്ചു. പിന്നീട്, ആരോഗ്യ പ്രവർത്തകർ അദ്ദേഹത്തിന്റെ വീട് സന്ദർശിച്ച് നിർബന്ധിച്ചപ്പോൾ, നാല് ഡോസ് വാക്സിനേഷൻ ഷെഡ്യൂളിൽ ഒരു ഡോസ് മാത്രമാണ് അദ്ദേഹം എടുത്തത്. എന്നാല്‍, ഇന്നലെ ഉച്ചകഴിഞ്ഞ് അദ്ദേഹത്തിന് കടുത്ത പനിയും വിറയലും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കുത്തിവയ്പ്പ് സ്വീകരിച്ചയുടനെ, വെള്ളം ആവശ്യപ്പെട്ടു. അസ്വസ്ഥമായ പെരുമാറ്റം കാണിച്ച ബിജുകുമാര്‍ ചുറ്റുമുള്ളവരെ കടിക്കാൻ ശ്രമിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണത്തിന് കീഴടങ്ങി. ഇന്ന്…

ടാലന്റ് പബ്ലിക് സ്കൂൾ കലോത്സവത്തിന് വർണ്ണാഭമായ തുടക്കം

വടക്കാങ്ങര: ടാലന്റ് പബ്ലിക് സ്കൂളിന്റെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കലോൽസവത്തിന് തുടക്കം. പ്രശസ്ത ആകാശവാണി ഡ്രാമ ആർട്ടിസ്റ്റും കലാകാരനുമായ മനോജ് കുമാർ പെരിന്തൽമണ്ണ വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂളിന്റെ ആർട്സ് ഫെസ്റ്റ് (ഫെലീഷ്യ 2K25) ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 25, 26, 27 തിയ്യതികളിൽ സ്കൂളിൽ നടക്കുന്ന ആർട്സ് ഫെസ്റ്റ് അഞ്ച് സ്റ്റേജുകളിലായി മോണ്ടിസോറി തലം മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ വൈവിധ്യമാർന്ന സർഗാത്മക കഴിവുകൾ മാറ്റുരയ്ക്കും. ഉദ്ഘാടന സെഷനിൽ സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി സ്വാഗതം പറഞ്ഞു. സ്കൂൾ കമ്മിറ്റി സെക്രട്ടറി യാസിർ കരുവാട്ടിൽ, പി.ടി.എ പ്രസിഡന്റ് ജൗഹറലി തങ്കയത്തിൽ, സ്കൂൾ കൾച്ചറൽ മിനിസ്റ്റർ നിഹാ നെസൽ എന്നിവർ ആശംസകൾ അർപ്പിച്ചു. സി.സി.എ കൺവീനർ രജീഷ് മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പോരാട്ടം മുറുകുന്നു; ചാണ്ടി ഉമ്മനും മത്സരരംഗത്ത്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചതിനെത്തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തിനായുള്ള പോരാട്ടം മുറുകുന്നതിനിടെ, ചാണ്ടി ഉമ്മനും രംഗത്ത്. അബിൻ വർക്കി, കെ.എം. അഭിജിത്ത്, ബിനു ചുള്ളിയിൽ എന്നിവരുടെ പേരുകൾക്ക് പിന്നാലെയാണ് ഇപ്പോൾ ചാണ്ടി ഉമ്മന്റെ പേരും ഉയർന്നുവരുന്നത്. സമുദായ സമത്വത്തിന്റെ പേരിൽ അബിൻ വർക്കിയെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ചാണ്ടി ഉമ്മന്റെ രംഗപ്രവേശം. ഒരാൾക്ക് രണ്ട് സ്ഥാനങ്ങൾ എന്ന തടസ്സവും ചാണ്ടി ഉമ്മൻ നേരിടുന്നു. അവകാശവാദമുന്നയിക്കാൻ ഇറങ്ങിയ ചാണ്ടി ഉമ്മൻ എംഎൽഎയെ പിന്തുണയ്ക്കുന്നവർ ദേശീയ നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ട്. ചാണ്ടി ഉമ്മന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം നൽകണമെന്ന് ആവശ്യപ്പെടുന്ന കത്തിൽ 27 ഭാരവാഹികൾ ഒപ്പിട്ടിട്ടുണ്ട്. ഉമ്മൻ ചാണ്ടി ബ്രിഗേഡ് ചാണ്ടി ഉമ്മനെ പിന്തുണയ്ക്കാൻ രംഗത്തിറങ്ങിയിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റിന്റെ നിയമനം സംസ്ഥാന കമ്മിറ്റിയിൽ നിന്നല്ലെങ്കിൽ കെ.എം. അഭിജിത്തിനെ പിന്തുണയ്ക്കാനും ഉമ്മൻ ചാണ്ടി ബ്രിഗേഡ് ധാരണയിലെത്തി. അതോടൊപ്പം, വിഷ്ണു…