മോദി സർക്കാറിന്റെ പൗരത്വ നിഷേധനിലപാടുകൾക്കെതിരെ ശക്തമായി നിലകൊള്ളണം: റസാഖ് പാലേരി

പാലക്കാട് : രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുകയും രക്തസാക്ഷികളാവുകയും ചെയ്ത നമ്മുടെ മുൻഗാമികളുടെ മാതൃക പിൻപറ്റി മോദി സർക്കാറിന്റെ പൗരത്വ നിഷേധ നിലപാടുകൾക്കെതിരെ ശക്തമായ പോരാട്ടങ്ങൾ രാജ്യത്ത് ഉയർന്നുവരണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വെൽഫെയർ പാർട്ടി കേരളത്തിലെ ആയിരം കേന്ദ്രങ്ങളിൽ നടത്തുന്ന ‘പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം’ സ്വാതന്ത്ര്യദിന സദസ്സുകളുടെ ഉദ്ഘാടനം പാലക്കാട് പുതുപ്പള്ളി തെരുവിൽ നിർവഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. പറയാനും കേള്‍ക്കാനും സുന്ദരമായ സങ്കല്‍പവും ആശയവുമാണ് ജനാധിപത്യം. ഒരു വിവേചനവുമില്ലാതെ ഓരോരുത്തര്‍ക്കും അവരവരുടെ ആത്മാവിഷ്‌കാരങ്ങള്‍ സാധ്യമാക്കലാണ് ജനാധിപത്യത്തിന്റെ താല്‍പര്യം. സ്വപ്‌നതുല്യമായ സിദ്ധാന്തമെന്നതിനപ്പുറം അനുഭവതലത്തിലേക്ക് ജനാധിപത്യം എത്തുമ്പോള്‍ തത്വങ്ങള്‍ അട്ടിമറിക്കപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഭാവിജനാധിപത്യം എന്ന പ്രയോഗം തന്നെ നരവംശ ശാസ്ത്രജ്ഞര്‍ പ്രയോഗിക്കുന്നുണ്ട്. അതായത് സ്വപ്‌നതുല്യമായ ജനാധിപത്യം ഒരിക്കലും വരില്ല. അത് വരുമെന്ന പ്രതീക്ഷ വാഗ്ദാനമായി എന്നും നിലനില്‍ക്കും. എന്നും ഭാവിജനാധിപത്യമായി…

സിജി കരിയർ മെന്ററിങ് പ്രോഗ്രാം സംഘടിപ്പിച്ചു

കോഴിക്കോട്: സിജിയുടെ സി ഐഡിയ പ്രോജക്ടിന്റെ ഭാഗമായി മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്കായി കരിയർ മെന്ററിങ് പ്രോഗ്രാം സംഘടിപ്പിച്ചു. നിലവിൽ പ്ലസ്ടുവിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ വിവിധ കരിയർ മേഖലകളെ കുറിച്ച് കൃത്യമായ അവബോധം നൽകുക എന്ന ലക്ഷ്യത്തോടെ ചേവായൂർ സിജി ക്യാമ്പസിൽ വെച്ച് നടന്ന പ്രോഗ്രാമിൽ വിവിധ മേഖലകളിലെ വിദഗ്‌ധരും ഇന്ത്യക്കകത്തും പുറത്തുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും പങ്കെടുത്തു. ഡോ.എ.ബി മൊയ്‌ദീൻ കുട്ടി, ഡോ. ഇസഡ്. എ. അഷ്‌റഫ് , ഹുസ്സൈൻ പി.എ, ഡോ. റിയാസ് അബ്ദുള്ള (യു. കെ) ഡോ. കെ. എ . ആയിഷ സ്വപ്ന (പ്രിൻസിപ്പാൾ, ഫാറൂഖ് കോളേജ്), ഡോ. മുഹമ്മദ് ജാഫർ പാലോട്ട് (സയന്റിസ്റ്റ്, സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ), ഡോ. അനഉൽ കബീർ (പ്രൊഫസ്സർ, എൻ.ഐ.ടി കോഴിക്കോട്), മുഹമ്മദ് ഷിബിൻ (സംരംഭകൻ),സിയാദ്, അഷ്‌റഫ്…

മഞ്ചേരി മെഡിക്കൽ കോളേജ് ജീവനക്കാർക്കെതിരെ കേസെടുത്തത് ആരോഗ്യമന്ത്രിയുടെ ധാർഷ്ഠ്യം: വെൽഫെയർ പാർട്ടി

മഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാർക്ക് ശമ്പള കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് പരാതി നൽകാൻ എത്തിയ ജീവനക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത നടപടി ആരോഗ്യ മന്ത്രിയുടെ ധാർഷ്ഠ്യത്തിന്റെ പ്രതിഫലനമാണെന്ന് വെൽഫെയർ പാർട്ടി വ്യക്തമാക്കി. പ്രതിഷേധിക്കുകയും അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുകയും ചെയ്യുന്നത് ജനാധിപത്യം നൽകുന്ന അടിസ്ഥാനാവകാശമാണെന്നും, കേരളം കമ്യൂണിസ്റ്റ് ഏകാധിപത്യ സർക്കാരിന്റെ പിടിയിലായിക്കൊണ്ടിരിക്കുകയാണെന്നും വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് ആരിഫ് ചുണ്ടയിൽ പറഞ്ഞു. ആശുപത്രി സൂപ്രണ്ടിനെതിരെ പാർട്ടി പ്രതിഷേധം അറിയിച്ചു. താൽക്കാലിക ജീവനക്കാർക്ക് ഉടൻ ശമ്പളം വിതരണം ചെയ്യുകയും, അവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുകയും, ആരോഗ്യ മന്ത്രി തൊഴിലാളികളോട് മാപ്പ് പറയുകയും വേണമെന്ന് ആവശ്യപ്പെട്ടു. ഒന്നര മാസത്തോളം ജീവനക്കാർക്ക് ശമ്പളം നൽകാത്തത് ഗുരുതര അനീതിയാണ്. 32 കോടിയിലധികം രൂപ ഇൻഷുറൻസ് തുകയിൽ നിന്ന് സർക്കാർ അനുവദിക്കാനുണ്ട്. അതിൽ വെറും ഒരു കോടി…

തെരുവ്നായ ശല്യം, ശാശ്വത പരിഹാരം വേണം: കെ. ആനന്ദകുമാർ

തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരമുണ്ടാക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു. കുട്ടികൾക്കും സാധാരണ ജനങ്ങൾക്കും തെരുവ് നായകളെ പേടിക്കാതെ  സ്വാതന്ത്രമായി സഞ്ചരിക്കാനുള്ള സാഹചര്യം ഉണ്ടാകണം. ചെറിയ കുട്ടികൾ അടക്കം നിരവധി പേർ തെരുവ് നായ ആക്രമണം മൂലം മരണപ്പെടുകയോ ഗുരുതരമായ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്.  തെരുവ് നായകളെ പ്രത്യേക കേന്ദ്രങ്ങളിൽ പാർപ്പിക്കുക, നായകളെ വന്ധ്യംകരിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുക, നായകളുടെ കടിയേറ്റാൽ പരാതിപ്പെടുന്നതിന് ഹെൽപ്‌ലൈൻ ഏർപ്പെടുത്തുക, പേവിഷ വാക്സിനുകളുടെ ലഭ്യത ഉറപ്പാക്കുക തുടങ്ങി ഇക്കാര്യത്തിൽ കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധി ഏറെ പ്രസക്തമാണ്. രണ്ട് വർഷം മുൻപ്, പ്രഭാത സവാരിക്കിടെ തെരുവ് നായകളുടെ ആക്രമണം മൂലം, ഗുരുതരമായി പരിക്കേറ്റ് മരണമടഞ്ഞ ഗുജറാത്ത്‌ സ്വദേശി ശതകോടീശ്വരനും ‘വാഗ് ബക്രി’ ടീ ഗ്രൂപ്പ്‌ ഉടമയുമായ പാരാഗ് ദേശായിയുടെ…

എറണാകുളം-തൃശൂർ ദേശീയപാതയിൽ മുരിങ്ങൂരിൽ ലോറി അപകടത്തെ തുടർന്ന് വൻ ഗതാഗതക്കുരുക്ക്

തൃശ്ശൂര്‍: എറണാകുളം-തൃശൂർ ദേശീയ പാതയിൽ വെള്ളിയാഴ്ച രാത്രി തടികൾ കയറ്റിയ ലോറി നിയന്ത്രണം വിട്ടതിനെ തുടർന്ന് മുരിങ്ങൂരിൽ ഗതാഗതം സ്തംഭിച്ചു. രാത്രി 11 മണിയോടെ ആരംഭിച്ച ഗതാഗതക്കുരുക്ക് പെട്ടെന്ന് ഒരു വലിയ ഗതാഗതക്കുരുക്കായി മാറി, ശനിയാഴ്ച ഉച്ചവരെ നീണ്ടുനിന്നു, ആയിരക്കണക്കിന് വാഹനങ്ങൾ കുടുങ്ങി. എറണാകുളത്തേക്ക് പോകുന്ന ഭാഗത്ത്, ഏകദേശം 3 കിലോമീറ്റർ ദൂരത്തോളം ഗതാഗതം സ്തംഭിച്ചു. വാഹനങ്ങൾ ബമ്പർ ടു ബമ്പർ ആയി കുടുങ്ങി, വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാർ പോലും കുഴപ്പത്തിൽ അകപ്പെട്ടു. മുരിങ്ങൂർ മുതൽ പോട്ട വരെ ഗതാഗതക്കുരുക്ക് നീണ്ടു. ഇത് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട റൂട്ടുകളിൽ ഒന്നിനെ ഞെരുക്കി. ഇന്നലെ രാത്രിയിൽ തടിയുമായി വന്ന ലോറി റോഡിലെ കുഴിയിൽ വീണ് മറിഞ്ഞതിനെ തുടർന്നാണ് ഗതാഗത കുരുക്ക് രൂക്ഷമായതെന്ന് പ്രദേശവാസികൾ പറഞ്ഞു. അടിപ്പാത നിർമാണം നടക്കുന്നതിന് സമീപമാണ് ലോറി മറിഞ്ഞതെന്നും ഇന്നലെ രാത്രി പതിനൊന്ന് മണി…

ചിങ്ങ മാസ പൂജകൾക്കായി ശബരിമല ക്ഷേത്രം ഇന്ന് തുറക്കും; ശബരിമല കീഴ്ശാന്തിയുടെയും പമ്പ മേൽശാന്തിയുടെയും നറുക്കെടുപ്പ് ചിങ്ങം ഒന്നിന് നടക്കും

പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം ഇന്ന് വൈകുന്നേരം 5 മണിക്ക് തുറക്കും. വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറക്കും. അതിനുശേഷം ദീപം തെളിയിക്കും. ചിങ്ങമാസത്തിലെ ഒന്നാം തീയതി രാവിലെ 5 മണിക്ക് നട തുറക്കും. ഉഷപൂജയ്ക്ക് ശേഷം, ശബരിമല കീഴ്ശാന്തിയെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് രാവിലെ 7.30 ന് നടക്കും. എല്ലാ വർഷത്തെ പോലെ തന്നെയാണ് ഈ വർഷവും ശാന്തിയെ തെരഞ്ഞെടുക്കുന്നത്. കോവിലിന് മുന്നിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുക. ദേവസ്വം കമ്മീഷണർ ബി. സുനിൽകുമാർ ഞറുക്കെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകും. രാവിലെ 9 ന് പമ്പയിലും പമ്പ ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും. ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ഓഗസ്റ്റ് 21 രാത്രി 10 മണിക്ക് നടയടക്കും. മണ്ഡലകാലത്ത് ശബരിമലയിൽ ഭക്തർ എത്തിയത് 32,79,761…

9 വയസ്സുകാരിയുടെ മരണ കാരണം അമീബിക് എൻസെഫലൈറ്റിസ് ആണെന്ന് സ്ഥിരീകരിച്ചു

കോഴിക്കോട്: താമരശ്ശേരിയിൽ ഒമ്പത് വയസ്സുകാരി അമീബിക് എൻസെഫലൈറ്റിസ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനകളിൽ അമീബിക് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. നേരത്തെ പോസ്റ്റ്‌മോർട്ടത്തിൽ കുട്ടി മരിച്ചത് എൻസെഫലൈറ്റിസ് മൂലമാണെന്ന് കണ്ടെത്തിയിരുന്നു. ഇത് സ്ഥിരീകരിക്കാൻ കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനാ ഫലം വന്നപ്പോൾ കുട്ടിക്ക് അമീബിക് എൻസെഫലൈറ്റിസ് ആണെന്ന് കണ്ടെത്തി. ഇന്നലെയാണ് കൊരങ്ങാട് ആനപ്പാറ പൊയിൽ സനൂപിൻ്റെ മകൾ അനയ മരിച്ചത്. കോരങ്ങാട് എൽ പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. പനി മൂർച്ഛിച്ചതിനെ തുടർന്നുള്ള കുട്ടിയെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് കുട്ടിയുടെ നില വഷളാകുകയും മരണം സംഭവിക്കുകയും ചെയ്യും. കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. എന്നാൽ കുട്ടിക്ക് ചികിത്സ ലഭ്യമാക്കിയെന്നാണ് താമരശ്ശേരി താലൂക്ക്…

രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാൻ ഒന്നിക്കേണ്ടതുണ്ട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

കോഴിക്കോട്: ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വം, സാഹോദര്യം, ബഹുസ്വരത തുടങ്ങിയ മൂല്യങ്ങളെ ദുർബലപ്പെടുത്തുന്ന ഏത് ശ്രമങ്ങളെയും ജാഗ്രതയോടെ കാണണമെന്നും ഭിന്നിപ്പിന്റെ ശക്തികൾക്കെതിരെ ഒറ്റക്കെട്ടായി നിന്ന് രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസിൽ സ്വാതന്ത്ര്യദിന അസംബ്ലിയിൽ ദേശീയ പതാക ഉയർത്തിസംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരതയിലൂടെ ഇന്ത്യൻ ജനതയിൽ വിഭാഗീയത സൃഷ്ടിച്ച് മുതലെടുക്കാമെന്നത് ചിലരുടെ മിഥ്യാധാരണ മാത്രമാണ്. പ്രതിസന്ധികളിൽ കൂടുതൽ കരുത്തോടെ ഒന്നിക്കുന്നതാണ് നമ്മുടെ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യം. അയൽരാജ്യങ്ങളിൽ നിന്നുള്ള കടന്നുകയറ്റ ശ്രമങ്ങളും ഉയരുന്ന യുദ്ധഭീതിയും ഗൗരവത്തോടെ കാണണം. ഭരണഘടനാ സ്ഥാപനങ്ങളുടെ സുതാര്യതയും വിശ്വാസ്യതയും കാത്തു സൂക്ഷിക്കേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിനും ഉയർച്ചക്കും അനിവാര്യമാണ് – അദ്ദേഹം പറഞ്ഞു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. ബശീർ സഖാഫി കൈപ്പുറം, ഹനീഫ് സഖാഫി…

നോളജ് സിറ്റിയില്‍ സ്വാതന്ത്ര്യദിനമാഘോഷിച്ചു

നോളജ് സിറ്റി: രാജ്യത്തിന്റെ 79ാം സ്വാതന്ത്ര്യ ദിനം മര്‍കസ് നോളജ് സിറ്റിയില്‍ സമുചിതമായി ആഘോഷിച്ചു. സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് പതാക ഉയര്‍ത്തി സന്ദേശ പ്രഭാഷണം നടത്തി. അസമത്വം നിറഞ്ഞ വികസനം അനീതിയാണ് സൃഷ്ടിക്കുന്നതെന്നും നന്മകള്‍ ഒരുവിഭാഗത്തിന് മാത്രം ലഭിക്കുമ്പോള്‍ ‘വികസിത് ഭാരത്’ എന്നതിന് പകരം ‘ഡിവൈഡെഡ് ഭാരത്’ ആണ് സൃഷ്ടിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തെ പൂര്‍ണമായി സ്പര്‍ശിച്ചുകൊണ്ടുള്ള വികസനമാണ് മര്‍കസ് നോളജ് സിറ്റി നടപ്പാക്കുന്നതെന്നും ഇത് രാജ്യത്തിന്റെ പുരോഗതിക്ക് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരേഡ്, മധുര വിതരണം, വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, ഫ്രീഡം ടോക്ക്, ദേശഭക്തി ഗാനം തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി നടന്നു. സി എ ഒ അഡ്വ. തന്‍വീര്‍ ഉമര്‍, സി എഫ് പി എം ഒ ഡോ. നിസാം റഹ്‌മാന്‍, ശബീറലി ഇല്ലിക്കല്‍, അബ്ദുല്‍ ഗഫൂര്‍ എ കെ, ഡോ. മുജീബ്…

വാഹന ഗതാഗതയോഗ്യമായ റോഡുകൾ ഭരണഘടനാപരമായ അവകാശം: ഹൈക്കോടതി

കൊച്ചി: വാഹന ഗതാഗതയോഗ്യമായ റോഡുകൾ ഭരണഘടനാപരമായ അവകാശമാണെന്ന് ഹൈക്കോടതി. ഒരു മാസത്തിനുള്ളിൽ റോഡ് സുരക്ഷയും ഗുണനിലവാരവും സംബന്ധിച്ച ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാനും സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. കേരളത്തിലെ കുഴികൾ മൂലമുണ്ടാകുന്ന അപകടങ്ങൾ, റോഡുകളുടെ മോശം അറ്റകുറ്റപ്പണികൾ, ഗതാഗത നിയമങ്ങളുടെ വ്യാപകമായ ലംഘനം എന്നിവ സംബന്ധിച്ച കേസ് കൈകാര്യം ചെയ്തപ്പോഴാണ് ഹൈക്കോടതിയുടെ ഈ പരാമര്‍ശം. യാത്ര ചെയ്യാനുള്ള അവകാശം മൗലികാവകാശത്തിന്റെ പരിധിയിൽ വരുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് വാമൊഴിയായി കൂട്ടിച്ചേർത്തു. തൃശൂരിൽ ഒരു കുഴിയിൽ നിന്ന് രക്ഷപ്പെടാൻ ഒരു ഇരുചക്ര വാഹന യാത്രികൻ അമ്മയുടെ മുന്നിൽ മറ്റൊരു വാഹനമിടിച്ച് മരിക്കാനിടയായത് പോലുള്ള സംഭവങ്ങൾ റോഡുകളുടെ ശോച്യാവസ്ഥയിലേക്ക് വെളിച്ചം വീശുന്നതിനായി കോടതി ഉദ്ധരിച്ചു. ഇവ വെറും അപകടങ്ങളല്ല, കണ്ണു തുറപ്പിക്കുന്ന കാര്യങ്ങളാകേണ്ടതായിരുന്നു. എന്നിട്ടും കോടതിക്ക് ഇപ്പോഴും കൃത്യമായ നടപടികൾ കാണാൻ കഴിയുന്നില്ലെന്ന് കോടതി കൂട്ടിച്ചേർത്തു. കോടതിയുടെ നിരവധി ഉത്തരവുകൾ…