കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ആക്രമിക്കപ്പെട്ട നടിക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. കേസ് ഇല്ലാതാക്കാൻ രാഷ്ട്രീയ ഇടപെടൽ നടക്കുന്നുണ്ടെന്നും അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ മേല്‍നോട്ടം ഈ കേസിൽ വേണമെന്നാണ് നടിയുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗുരുതരമായ ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. അനാവശ്യമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളതെന്നും, ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കണമെന്നും ഉത്തരവാദിത്തം വേണമെന്നും നടിയുടെ അഭിഭാഷകയെ ഹൈക്കോടതി ഓർമിപ്പിച്ചു. ആരോപണങ്ങള്‍ ആവശ്യമുള്ളതാണെങ്കിലും അല്ലെങ്കിലും പിന്നീട് പരിശോധിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം വന്നതായി അറിഞ്ഞുവെന്നും കോപ്പി കിട്ടിയില്ലെന്നും അതിജീവിത ഹൈക്കോടതിയെ അറിയിച്ചു. മെമ്മറി കാര്‍ഡിന്റെ പരിശോധനാഫലവുമായി ഈ കേസിന് ബന്ധമില്ലെന്ന് കോടതി പറഞ്ഞു.
Category: KERALA
പ്രഭാസ്, പൂജ ഹെഗ്ഡെ എന്നിവര്‍ അണിനിരക്കുന്ന രാധേ ശ്യാം സീ കേരളം ചാനലില്‍
കൊച്ചി: ദക്ഷിണേന്ത്യന്‍ സുപ്പര്‍താരം പ്രഭാസ് അഭിനയിച്ച രാധേ ശ്യാം എന്ന ചലച്ചിത്രം സീ കേരളം ചാനല്‍ പ്രേക്ഷകര്‍ക്കായി സംപ്രേഷണം ചെയ്യും. ജൂലായ് 17 ന് വൈകിട്ട് 4 മണിക്കാണ് രാധേ ശ്യാമിന്റെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ സീ കേരളം ചാനലിലൂടെ കാണാന്‍ കഴിയുക. രാധേ ശ്യാം സീ കേരളം ചാനല്‍ പ്രേക്ഷകരിലേക്ക് എത്തുന്നു എന്നത് മലയാളികളായ സിനിമാ പ്രേമികളെ ആവേശം കൊള്ളിക്കുന്നുണ്ട്. പ്രേക്ഷകര്‍ക്കായി സീ കേരളം മുന്നോട്ടു വയ്ക്കുന്ന അനന്തമായ വിനോദ ചലച്ചിത്രങ്ങളുടെ പട്ടികയിലെ ഒരു കണ്ണി മാത്രമാണ് ബോക്‌സ് ഓഫിസ് ഹിറ്റായ രാധേ ശ്യാം. വരും ദിവസങ്ങളില്‍ കൂടുതല്‍ ചലച്ചിത്രങ്ങളുടെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ സീ കേരളം സംപ്രേഷണം ചെയ്യും. പ്രഭാസും പൂജാ ഹെഗ്ഡെയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രാധേ ശ്യാം, യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ തെലുങ്കിലെ പ്രശസ്ത സംവിധായകന്‍ രാധാകൃഷ്ണ കുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്.…
എട്ടു വയസ്സുകാരിയെയും പിതാവിനെയും അപമാനിച്ച സംഭവം: പിങ്ക് പോലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: ആറ്റിങ്ങലിൽ എട്ടു വയസുകാരിയെയും പിതാവിനെയും അപമാനിച്ച പിങ്ക് പൊലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി കുട്ടിക്ക് നൽകാൻ സർക്കാർ ഉത്തരവിട്ടു. കുട്ടിയെയും പിതാവിനെയും അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥ രജിതയിൽ നിന്ന് നഷ്ടപരിഹാരമായി ഒന്നര ലക്ഷം രൂപയും കോടതി ചെലവായി 25000 രൂപയും ഈടാക്കാനാണ് സര്‍ക്കാരിന്റെ ഉത്തരവ്. പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥയില്‍ നിന്നും തുക ഈടാക്കി പരാതിക്കാര്‍ക്ക് നല്‍കാന്‍ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണയിലൂടെ കുട്ടിയെയും അച്ഛനെയും അപമാനിക്കുകയായിരുന്നു. എന്നാൽ ഉദ്യോഗസ്ഥയ്ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തില്ല. തുടർന്നാണ് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിതാവും കുട്ടിയും ഹൈക്കോടതിയെ സമീപിച്ചത്. നഷ്ടപരിഹാരം നൽകുന്നതിനെതിരെ സർക്കാർ വാദിച്ചെങ്കിലും ഹൈക്കോടതി ഇത് തള്ളി ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയായിരുന്നു. 2021…
വിഡി സതീശന്റെ ആര്‍ എസ് എസ് ബന്ധം; കോടതി നോട്ടീസയച്ചു
കണ്ണൂർ: സംഘപരിവാറുമായുള്ള മുൻകാല സൗഹൃദത്തിന്റെ പേരിൽ ആക്രമണത്തിനിരയായ വി.ഡി.സതീശന്റെ ദുരിതങ്ങൾ വർധിപ്പിച്ച് ആർ.എസ്.എസിനെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പ്രതിപക്ഷ നേതാവിന് കണ്ണൂർ കോടതി തിങ്കളാഴ്ച നോട്ടീസ് അയച്ചു. ആർഎസ്എസ് പ്രാന്ത സംഘചാലക് കെ കെ ബലറാം നൽകിയ ഹർജിയിലാണ് കണ്ണൂർ മുൻസിഫ് കോടതി നോട്ടീസ് അയച്ചത്. ആഗസ്റ്റ് 12ന് സതീശനോട് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു. മുൻ മന്ത്രി സജി ചെറിയാന്റെ ഇന്ത്യൻ ഭരണഘടനയെ അപകീർത്തിപ്പെടുത്തുന്ന പ്രസംഗം ആർഎസ്എസ് സൈദ്ധാന്തികന്റെ രചനകളുമായി താരതമ്യപ്പെടുത്തി സതീശൻ ഗോൾവാൾക്കറെ അപകീർത്തിപ്പെടുത്തിയെന്നായിരുന്നു ബലറാമിന്റെ ഹർജി. ഗോൾവാൾക്കറുടെ ‘ബഞ്ച് ഓഫ് തോട്ട്‌സ്’ എന്ന പുസ്തകത്തിനെതിരെ സതീശൻ നുണ പ്രചരിപ്പിക്കുകയാണെന്നും, സതീശനും അനുയായികളും ഇത്തരം ആരോപണങ്ങൾ ആവർത്തിക്കില്ലെന്ന് കോടതി ഇടപെട്ട് ഉറപ്പാക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. 2013ൽ തൃശ്ശൂരിൽ ഭാരതീയ വിചാരകേന്ദ്രത്തിന്റെ പുസ്തക പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ചിത്രത്തെക്കുറിച്ച് വിശദീകരണവുമായി…
കാമുകന്റെ ജാതകത്തിലെ ചൊവ്വാ ദോഷം; യുവതി ആത്മഹത്യ ചെയ്തു
കാസർകോട്: കാമുകന്റെ ജാതക ഫലത്തില്‍ ചൊവ്വാ ദോഷമുണ്ടെന്ന് അറിഞ്ഞ യുവതി ആത്മഹത്യ ചെയ്തു. വിവാഹം മുടങ്ങിയതിനെ തുടർന്നുണ്ടായ നിരാശയാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചത്. ചെമ്മനാട് സ്വദേശി മല്ലിക (22) യാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കുമ്പള സ്വദേശിയുമായി മല്ലിക പ്രണയത്തിലായിരുന്നു. തുടർന്ന് വീട്ടുകാർ ജാതകം നോക്കിയപ്പോൾ യുവാവിന് ചൊവ്വാ ദോഷമുണ്ടെന്ന് കണ്ടെത്തി. അതോടെ വിവാഹവും മുടങ്ങി. ജൂണ്‍ ഒന്നാം തിയ്യതിയായിരുന്നു സംഭവം. ഇതറിഞ്ഞ മല്ലിക വിഷം കഴിക്കുകയായിരുന്നു. അവശനിലയിലായ മല്ലികയെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ മജിസ്‌ട്രേറ്റ് മല്ലികയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ജാതകം ചേരാത്തതിനെ തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ഈ മൊഴിയിൽ നിന്ന് വ്യക്തമാകുന്നത്.
രാജ്യ/സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഓണം ബംബര്‍ ലോട്ടറിക്ക് ഒന്നാം സമ്മാനം 25 കോടി രൂപ!!
തിരുവനന്തപുരം: ഭാഗ്യാന്വേഷകർക്ക് ഒരു സന്തോഷവാർത്ത! ഈ ഓണം സീസണില്‍ സംസ്ഥാനം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബംബര്‍ സമ്മാനം പ്രഖ്യാപിച്ചു. രാജ്യത്തെ ഒരു ടിക്കറ്റിന് ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനമായ 25 കോടി രൂപ ഒന്നാം സമ്മാന വിജയിക്ക് നല്‍കും. രണ്ടാം സമ്മാനമായി അഞ്ച് കോടി രൂപയും മൂന്നാം സമ്മാനമായി 10 പേർക്ക് ഒരു കോടി രൂപ വീതവും ലഭിക്കും. ഇന്ത്യയില്‍ ഒരിടത്തും ഒരു ലോട്ടറി ടിക്കറ്റിന് ഇത്ര വലിയ സമ്മാനത്തുക ഇതുവരെ നല്‍കിയിട്ടില്ല. സെപ്റ്റംബര്‍ 18 നാണ് ഓണം ബംപര്‍ നറുക്കെടുപ്പ്. ഒന്നാം സമ്മാനമായ 25 കോടിയില്‍ നികുതി, കമ്മിഷന്‍ എന്നിവ കിഴിച്ച് 15.75 കോടിയാണ് ഭാഗ്യശാലിയുടെ കൈകളില്‍ എത്തുക. വകുപ്പ് നടത്തുന്ന ഏറ്റവും വലിയ ലോട്ടറിയായ ഓണം ബമ്പർ 2019 മുതൽ ഒന്നാം സമ്മാനമായി 12 കോടി രൂപ വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ വർഷത്തെ…
ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ വസ്തുക്കളും പതാകകളും കൊച്ചിയിൽ അവശിഷ്ടങ്ങൾക്കിടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: ഇരുമ്പനത്തിനടുത്തുള്ള കടത്തു കടവിൽ ചൊവ്വാഴ്ച പുലർച്ചെ ചതുപ്പ് നിലത്ത് വലിച്ചെറിയപ്പെട്ട വസ്തുക്കളുടെ കൂമ്പാരങ്ങൾക്കിടയിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ (ഐസിജി) പതാകകൾ കണ്ടെത്തിയത് ജനങ്ങളില്‍ അമ്പരപ്പുളവാക്കി. വലിച്ചെറിഞ്ഞത് ഐസിജിയുടെ ലൈഫ് ജാക്കറ്റുകൾ പോലെയുള്ള വ്യത്യസ്ത സാമഗ്രികളാണെന്ന് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അവർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും സംഭവവുമായി ബന്ധപ്പെട്ട് ദേശീയ പതാകയെ അപമാനിക്കൽ തടയൽ നിയമം 1971 പ്രകാരം കേസെടുക്കുകയും ചെയ്തു. ഐസിജിയുടെ പതാകയും ഐസിജിയുടെ മറ്റ് സാമഗ്രികളും എങ്ങനെയാണ് സംഭവസ്ഥലത്ത് തള്ളിയത് എന്നറിയാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദേശീയ പതാകയെ അപമാനിച്ചതിന് ഞങ്ങൾ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരാണ് സാമഗ്രികളും പതാകയും സ്ഥലത്ത് ഉപേക്ഷിച്ചതെന്ന് കണ്ടെത്താൻ ഞങ്ങൾ ചില വിശദാംശങ്ങൾ പരിശോധിച്ച് വരികയാണെന്ന് ഹിൽ പാലസ് പോലീസ് ഇൻസ്പെക്ടർ വി ഗോപകുമാർ പറഞ്ഞു. സംഭവത്തെക്കുറിച്ച് സമാന്തര അന്വേഷണം ആരംഭിച്ചതായി ഒരു പ്രതിരോധ വക്താവിനെ ബന്ധപ്പെട്ടപ്പോൾ പറഞ്ഞു. “പ്രത്യേക സ്ഥലത്ത്…
വളപട്ടണം ഐസിസ് കേസിൽ മൂന്ന് മലയാളികൾ കുറ്റക്കാരെന്ന് എൻഐഎ കോടതി
കൊച്ചി: 2016-2017 കാലയളവിൽ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേരാൻ ശ്രമിച്ച കേസിൽ മൂന്ന് കണ്ണൂർ സ്വദേശികൾ കുറ്റക്കാരാണെന്ന് കൊച്ചിയിലെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കോടതി ചൊവ്വാഴ്ച കണ്ടെത്തി. വളപട്ടണം ഐസിസ് കേസ് എന്നറിയപ്പെടുന്ന കേസിന്റെ ശിക്ഷ വെള്ളിയാഴ്ച കോടതി പ്രഖ്യാപിക്കും. ഒന്നാം പ്രതി ചക്കരക്കല്ല് മുണ്ടേരി സ്വദേശി മിഥിൽ രാജ്, രണ്ടാം പ്രതി വളപട്ടണം ചെക്കിക്കുളം സ്വദേശി അബ്ദുൾ റസാഖ്, അഞ്ചാം പ്രതി ബിരിയാണി ഹംസ എന്നറിയപ്പെടുന്ന കിരിങ്കര സ്വദേശി യു കെ ഹംസ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. നിയമം (UAPA), യഥാക്രമം IPC യുടെ 120B, 125 വകുപ്പുകൾ പ്രകാരമാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. യുഎപിഎ സെക്ഷൻ 40 പ്രകാരം തീവ്രവാദ സംഘടനയ്ക്ക് ധനസഹായം നൽകിയതിന് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതിക്ക് കണ്ടെത്താനായില്ല. കേസിൽ ഇവർ കുറ്റക്കാരാണെന്ന് പ്രഖ്യാപിച്ചതിന് ശേഷം എൻഐഎ…
കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുന്ന കേരള പോലീസ്; പിസി ജോര്‍ജിനെ പൂട്ടാന്‍ ശ്രമിച്ച് പരാജയപ്പെട്ട കേരള പോലീസ് അജി കൃഷ്ണനെ പൂട്ടി
പാലക്കാട്: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയതിന് ഹൈറേഞ്ച് റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി (എച്ച്ആർഡിഎസ്) എന്ന വിവാദ സർക്കാരിതര സംഘടനയുടെ സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെ തിങ്കളാഴ്ച രാത്രി അട്ടപ്പാടിയിൽ ആദിവാസി ഭൂമി കൈയേറ്റ കേസുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേരള പോലീസ് അറസ്റ്റ് ചെയ്തു. ഗൂഢാലോചനക്കേസിൽ പി.സി. ജോർജിനെ അറസ്റ്റ് ചെയ്യാൻ കഴിയാതെ വന്നപ്പോൾ സ്വപ്‌നയുമായി അടുപ്പമുള്ള ഒരാളെ പോലീസ് പിടികൂടുകയാണ് കേരള പോലീസ് ചെയ്തതെന്ന വിമര്‍ശനവും വ്യാപകമാവുകയാണ്. മണ്ണാർക്കാട് കോടതി ബുധനാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അജി കൃഷ്ണനെതിരെ സമാനമായ പരാതികൾ ഉണ്ടെന്നും നിരവധി കൂട്ടുപ്രതികളെ പിടികൂടാനുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. അജി കൃഷ്ണൻ വിദേശത്ത് നിന്ന് തിരിച്ചെത്തി തിങ്കളാഴ്ച അട്ടപ്പാടിയിൽ ഇറങ്ങി മണിക്കൂറുകൾക്കകമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അട്ടപ്പാടി ഷോളയൂർ പഞ്ചായത്തിലെ വട്ടിലക്കി ഗ്രാമത്തിലെ…
മലബാർ വിദ്യാഭ്യാസ വിവേചനത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് കളക്ടറേറ്റ് മാർച്ച്
മലപ്പുറം: മലബാറിനോട് തുടരുന്ന വിദ്യാഭ്യാസ നീതി നിഷേധത്തെ തുറന്നെതിർക്കുക എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. പ്ലസ് വൺ ,ഡിഗ്രി പ്രവേശനത്തിന് പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് മതിയായ പഠന അവസരം ഇല്ലാതെ മലബാർ ജില്ലകളിൽ പുറത്താക്കപ്പെടുന്നത്. മാറി മാറി വന്ന ഭരണകൂടങ്ങൾ വിദ്യാഭ്യസ മേഖലയിൽ മലബാറിനോടുള്ള ഈ വിവേചനത്തിൽ കുറ്റക്കാരാണ്. താൽക്കാലിക ബാച്ചുകൾക്ക് പകരം സ്ഥിരം ബാച്ചുകൾ അനുവദിക്കുക, സർക്കാർ, എയ്ഡഡ് മേഖലയിൽ കൂടുതൽ കോഴ്‌സുകളും സ്ഥാപനങ്ങളും അനുവദിക്കുക എന്നതാണ് ഹയർസെക്കണ്ടറി-ഡിഗ്രി മേഖലയിലെ സീറ്റ് പ്രതിസന്ധിക്കുള്ള പരിഹാരം. എന്നാൽ പ്രതിസന്ധിയെ കാര്യക്ഷമമായി പരിഹരിക്കുന്നതിനും ഇടപെടുന്നതിനും പകരം കേവലമായ ശ്രമങ്ങൾ കൊണ്ട് മറികടക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വിഷയത്തിൽ ഹൈക്കോടതിയുടെ ഗൗരകരമായ വിധി ഉണ്ടായിട്ടും നിഷേധാത്മക നിലപാട് തുടരുകായാണ് സർക്കാർ ചെയ്യുന്നത്. ബഹുജന മാർച്ച് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് ഹമീദ് വാണിയമ്പലം…
