പെരിയ ഇരട്ടക്കൊലകേസ് പ്രതികള്‍ക്ക് കോടതി അറിയാതെ സുഖ ചികിത്സ; പ്രതികളെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ സിബിഐ കോടതിയുടെ ഉത്തരവ്

എറണാകുളം: പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയായ സിപിഎം നേതാവ് പി പീതാംബരന് കോടതി അറിയാതെ സുഖ ചികിത്സ നൽകിയ ജയിൽ അധികൃതരെ കൊച്ചി സിബിഐ കോടതി വിമർശിച്ചു. കേസിലെ മുഴുവൻ പ്രതികളെയും ഉടൻ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വിയ്യൂരിലേക്ക് മാറ്റാൻ കോടതി നിർദേശിച്ചു. വിചാരണ നടപടികൾ വേഗത്തിലാക്കാനും, എത്രയും വേഗം മെഡിക്കൽ ബോർഡ് രൂപീകരിച്ച് പീതാംബരനെ ബോർഡിന് മുന്നിൽ ഹാജരാക്കാനും നിര്‍ദ്ദേശിച്ചു. ന്യൂറോളജിയിലും ശസ്ത്രക്രിയയിലും വിദഗ്ധരെ മെഡിക്കൽ ബോർഡിൽ ഉൾപ്പെടുത്തണമെന്നും സിബിഐ പ്രത്യേക ജഡ്ജി കെ കമനീസ് നിര്‍ദ്ദേശം നല്‍കി. പീതാംബരന് ആയുർവേദ ചികിൽസ ശുപാർശ ചെയ്യുന്ന മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നേരത്തെ ഉത്തരവിറക്കിയിട്ടില്ലെന്നും, മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കോടതിയിൽ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. കോടതി നിർദേശപ്രകാരമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അതിനാൽ ജയിലധികൃതർ ഇക്കാര്യം കോടതിയെ അറിയിക്കേണ്ടതായിരുന്നുവെന്നും ജഡ്ജി വ്യക്തമാക്കി. ഇക്കാര്യത്തിൽ ജയിലുദ്യോഗസ്ഥർക്ക്…

മൂന്നാം വർഷത്തിലേക്ക് കടന്ന് അക്കോവെറ്റ് ബിസിനസ് കൺസൾട്ടൻസി

തിരുവനന്തപുരം: ബിസിനസ് കൺസൾട്ടൻസി രംഗത്ത് ചുരുങ്ങിയ സമയം കൊണ്ട് നിരവധി സംരംഭങ്ങളെ സഹായിക്കുകയും സൃഷ്ടിക്കുകയും ചെയ്‌ത അക്കോവെറ്റ് ബിസിനസ് കൺസൾട്ടൻസി മൂന്നാം വർഷത്തിലേക്ക് കടന്നു. ഒരു ബിസിനസ് തുടങ്ങുവാനും അത് വിജയകരമായി മുന്നോട്ട് കൊണ്ടുപോകുവാനും ആവശ്യമായ കാര്യങ്ങൾ അക്കോവെറ്റിൽ നിന്ന് ലഭിക്കും. സ്റ്റാർട്ടപ്പ് രജിസ്ട്രേഷൻ, ബിസിനസ് പ്രൊജക്റ്റ് പ്ലാൻ, ബിസിനസ് ബജറ്റ്, ബുക്ക് കീപ്പിങ്, ഓഡിറ്റിംഗ്, നികുതി സംബന്ധമായ സേവനങ്ങൾ തുടങ്ങിയ പലവിധ സേവനങ്ങൾ അക്കോവെറ്റ് ആവശ്യക്കാർക്ക് നൽകി വരുന്നു. “കഴിഞ്ഞ മൂന്ന് വർഷത്തനുള്ളിൽ തന്നെ ഇരുനൂറിലധികം കമ്പനികളെയും എഴുനൂറിലധികം വ്യക്തിഗത ക്ലയന്റ്സിനെയും ഞങ്ങൾക്ക് ലഭിക്കുകയും അവർക്കെല്ലാം തൃപ്തികരമായ സേവനങ്ങൾ നൽകുവാനും ഞങ്ങൾക്ക് കഴിഞ്ഞു. ഒരു ബിസിനസിന് ആവശ്യമായ എല്ലാ സേവനങ്ങളും നൽകാൻ കഴിയുന്ന വിദഗ്ദ്ധർ ഞങ്ങളുടെ കമ്പനിയിൽ ഉണ്ട്. അത് കൊണ്ട് തന്നെ ഞങ്ങളെ സമീപിക്കുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. കൂടാതെ ഉപരിപഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി…

നവാഗത സംവിധായകന് കിഷോർകുമാർ പുരസ്കാരം; എൻട്രികൾ ക്ഷണിച്ച് ജനചിത്ര ഫിലിം സൊസൈറ്റി

തൃപ്രയാർ: ഫിലിം സൊസൈറ്റി സംഘാടകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന കിഷോർ കുമാറിൻ്റെ പേരിൽ തൃപ്രയാർ ജനചിത്ര ഫിലിം സൊസൈറ്റി ഏർപ്പെടുത്തിയ പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. മലയാളത്തിലെ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരമാണ് നല്‍കുന്നത്. 25,000 രൂപയും പ്രശസ്ത ശിൽപ്പി ടി പി പ്രേംജി രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. കഴിഞ്ഞ വർഷം മുതലാണ് പുരസ്കാരം നൽകിത്തുടങ്ങിയത്. ‘ആർക്കറിയാം’ സംവിധാനം ചെയ്ത സാനു ജോൺ വർഗീസിനാണ് പ്രഥമ കിഷോർ കുമാർ പുരസ്കാരം ലഭിച്ചത്. ചലച്ചിത്ര രംഗത്തെ പ്രമുഖർ ഉള്‍പ്പെടുന്ന മൂന്നംഗ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിക്കുന്നത്. 2022 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിൽ സെന്‍സര്‍ ചെയ്തതോ പൂർത്തീകരിച്ചതോ ആയ സിനിമകളാണ് അവാര്‍ഡിനായി പരിഗണിക്കുക. എൻട്രികൾ അപ് ലോഡ് ചെയ്ത് ഓൺ ലൈൻ ലിങ്ക് രൂപത്തിലാണ് സമര്‍പ്പിക്കേണ്ടത്. എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി: 2023…

കര്‍ഷകര്‍ സംഘടിച്ചില്ലെങ്കില്‍ കാര്‍ഷികമേഖല ചരിത്രത്തിന്റെ ഭാഗമാകും: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കാഞ്ഞിരപ്പള്ളി: കര്‍ഷകര്‍ സംഘടിച്ച് നീങ്ങുന്നില്ലെങ്കില്‍ കാര്‍ഷികമേഖല ചരിത്രത്തിന്റെ ഭാഗമാകുമെന്ന് രാഷ്ട്രീയകിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. നവംബര്‍ 25ന് രാവിലെ 10.30ന് റബര്‍ബോര്‍ഡ് ആസ്ഥാനത്തേയ്ക്ക് കര്‍ഷകസംഘടനകളും എന്‍എഫ്ആര്‍പിഎസും സംയുക്തമായി നടത്തുന്ന റബര്‍ കര്‍ഷകമാര്‍ച്ചിനു മുന്നോടിയായി കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ കര്‍ഷകസംഘടനാ പ്രതിനിധികളുടെ നേതൃസമ്മേളനം കാഞ്ഞിരപ്പള്ളി സാന്തോം കോളജ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ വിഘടിച്ച് അസംഘടിതരായി നില്‍ക്കുന്നതുകൊണ്ട് അവരുടെമേല്‍ എന്തുമാകാമെന്ന രാഷ്ട്രീയ ഭരണ ഉദ്യോഗസ്ഥനേതൃത്വങ്ങളുടെ ധാര്‍ഷ്ഠ്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. ഇവര്‍ക്കെതിരെ വിരല്‍ ചൂണ്ടി സംസാരിക്കുവാനുള്ള ആര്‍ജ്ജവം കര്‍ഷകര്‍ക്കുണ്ടാകുമ്പോള്‍ മാത്രമേ കാര്‍ഷികമേഖലയ്ക്ക് രക്ഷപെടാനുള്ള വാതില്‍ തുറക്കൂ. പ്രാദേശിക തലത്തില്‍ മാത്രം കര്‍ഷകര്‍ സംഘടിച്ചിട്ട് ഇനിയുള്ള കാലം ഒന്നും നേടാനാകില്ല. പ്രാദേശിക കര്‍ഷകസംഘടനകള്‍ ദേശീയതല കൂട്ടായ്മയിലേയ്ക്ക് കടന്നുവരണം. റബര്‍പ്രതിസന്ധി ദേശീയ പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടുവാന്‍ കര്‍ഷകസംഘടനകള്‍ സഹകരിക്കണമെന്നും നവംബര്‍ 25ലെ റബര്‍ ബോര്‍ഡ് ആസ്ഥാനത്തേയ്ക്കുള്ള കര്‍ഷകമാര്‍ച്ച്…

ശശി തരൂരിന്റെ മലബാർ പര്യടനത്തെച്ചൊല്ലി കേരളാ കോൺഗ്രസിലെ ഒരു വിഭാഗത്തില്‍ കലഹം

കോഴിക്കോട്: വിവിധ പരിപാടികളിൽ പങ്കെടുക്കാനും പൊതുപ്രവർത്തകരെ കാണാനുമായി കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ മലബാർ പര്യടനത്തെച്ചൊല്ലി സംസ്ഥാന കോൺഗ്രസില്‍ കലഹം. സംസ്ഥാന കോൺഗ്രസിൽ പുതിയൊരു “തരൂർ ഗ്രൂപ്പ്” ഉയർന്നുവരുന്നതിന്റെ സൂചനയായി, ഞായറാഴ്ച “സംഘപരിവാറും മതേതരത്വത്തിനെതിരായ വെല്ലുവിളികളും” എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിന് “അപ്രഖ്യാപിത വിലക്ക്” ഏർപ്പെടുത്തിയ നേതാക്കൾക്കെതിരെ അദ്ദേഹത്തിന്റെ അനുയായികൾ ആഞ്ഞടിച്ചു. “കോഴിക്കോട് ജവഹർ യൂത്ത് ഫൗണ്ടേഷന്റെ” ബാനറിൽ ഇതേ വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കോഴിക്കോട് എംപി എം കെ രാഘവൻ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ തരൂർ അനുകൂലികൾ പങ്കെടുക്കുകയും ചെയ്തു. കൂടാതെ, യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച തരൂരിന്റെ പരിപാടിക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയതിന് ഉത്തരവാദികൾ ആരാണെന്ന് കണ്ടെത്താൻ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും രാഘവൻ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടു. കോഴിക്കോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് തനിക്ക് ഉജ്ജ്വല സ്വീകരണം ലഭിക്കുന്നതിന്റെ വീഡിയോ തിങ്കളാഴ്ച തരൂർ തന്റെ ട്വിറ്ററില്‍…

പാന്‍-ആധാര്‍ ലിങ്കിംഗ്: അടുത്ത വർഷം മുതൽ പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമായേക്കാമെന്ന് മുന്നറിയിപ്പ്

നിങ്ങൾ പാൻ കാർഡ് ഉടമയാണെങ്കിൽ, അത് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ അടുത്ത വര്‍ഷം മുതൽ പ്രവർത്തനരഹിതമായേക്കാമെന്ന് മുന്നറിയിപ്പ്. 2023 മാർച്ചിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്നാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസിന്റെ മുന്നറിയിപ്പ്. 2022 മാർച്ച് 31-നകം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ആയിരം രൂപ വരെ പിഴയീടാക്കുമെന്ന് ആദായ നികുതി വകുപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അത്തരം കാർഡ് ഉടമകൾക്ക് പാൻ കാർഡ് ഉപയോഗിക്കാൻ അനുമതിയുണ്ടായിരുന്നു. ആ അനുമതി 2023-ഓടെ ഇല്ലാതാകും. പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ആദായ നികുതി വകുപ്പ് പലതവണ നീട്ടിയിരുന്നു. 2017 ജൂലൈ ഒന്നിന് പാൻകാർഡ് അനുവദിച്ചവർ ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന് അറിയിച്ചിരുന്നു. പിന്നീട് ഇത് 2022 ജൂൺ വരെ നീണ്ടു. ഇനിയും പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ല എന്നുണ്ടെങ്കിൽ അടുത്ത…

ഓടുന്ന വാഹനത്തിലെ കൂട്ട ബലാത്സംഗം: കൊച്ചിയിലെ ഡിജെ പാർട്ടികളിൽ ഡിംപിൾ സ്ഥിരം സാന്നിധ്യമാണെന്ന് റിപ്പോര്‍ട്ട്

എറണാകുളം: കൊച്ചിയിൽ 19 കാരിയായ മോഡലിനെ ഓടുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്യാന്‍ ഒത്താശ ചെയ്ത ചെയ്ത പ്രതി രാജസ്ഥാൻ സ്വദേശി ഡിംപിൾ കൊച്ചിയിലെ ഡിജെ പാർട്ടികളിലെ സ്ഥിരം സാന്നിധ്യമാണെന്ന് റിപ്പോര്‍ട്ട്. കൊച്ചിയിലെ ഫാഷൻ ഷോകളിൽ ഡിംപിൾ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും ചില ഫാഷൻ ഷോകളിൽ പരസ്യത്തിനായി ഡിംപിളിന്റെ ചിത്രം നൽകിയിരുന്നതായും റിപ്പോർട്ടുണ്ട്. അതിനിടെ, പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇരയുടെ സുഹൃത്തും കേസിലെ പ്രതിയുമായ ഡിംപിൾ ലാമ്പയെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഇരയും കേസിലെ പ്രതികളും ഒത്തുചേർന്ന് ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് കച്ചവടം നടന്നിരുന്നു എന്നത് സ്ഥിരീകരിക്കാൻ പൊലീസിന് പുറമെ എക്സൈസും അന്വേഷണം ആരംഭിച്ചു. മദ്യം വിളമ്പാൻ യുവതികളെ നിർത്തിയതിനുൾപ്പെടെ ഹോട്ടലിനെതിരെ ഒരുവർഷത്തിനിടെ ആറു കേസുകളാണ് എക്സൈസ് റജിസ്റ്റർ ചെയ്തത് . വ്യാഴാഴ്ച കൊടുങ്ങല്ലൂരില്‍ നിന്ന് കൊച്ചിയിലെത്തിയ മൂന്ന് യുവാക്കളും ഡിംപിളിനെ ഫോണില്‍വിളിച്ച് പാര്‍ട്ടിയില്‍ പങ്കെടുക്കണമെന്നും…

ഭര്‍തൃഗൃഹത്തില്‍ യുവതി ജീവനൊടുക്കി; സ്ത്രീധന പീഡനമാണെന്ന് ബന്ധുക്കള്‍; പോലീസ് കേസെടുത്തു

കോഴിക്കോട്: സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്തതായി ബന്ധുക്കൾ. തിരുവമ്പാടി സ്വദേശി ഹഫ്‌സത്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചു. 14 പവന്റെ ആഭരണങ്ങള്‍ നൽകിയാണ് വിവാഹം നടത്തിയത്. എന്നാല്‍, കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് ഷിഹാബുദ്ദീനും മാതാവും ഹഫ്സത്തിനെ നിരന്തരം പീഡിപ്പിച്ചിരുന്നു എന്നും, മകൾക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നതായും വീട്ടുകാർ ആരോപിക്കുന്നു. 20 വയസുകാരിയായ ഹഫ്‌സത്തിന്റെ മരണത്തിലേക്ക് നയിച്ച കാരണക്കാരെ കണ്ടെതെണമെന്ന് ആവശ്യപ്പെട്ടു നൽകിയ പരാതിയിൽ താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

ഇസ്ലാമിക നിയമപ്രകാരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചാൽ പോക്സോ നിയമം ചുമത്താം: ഹൈക്കോടതി

എറണാകുളം: ഒരു മുസ്ലീം പുരുഷനും പ്രായപൂർത്തിയാകാത്ത മുസ്ലീം പെൺകുട്ടിയും തമ്മിലുള്ള വിവാഹം അവരുടെ സ്വകാര്യ നിയമപ്രകാരം ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന (പോക്സോ) നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിവാഹത്തിന്റെ സാധുതയോ മറ്റോ പരിഗണിക്കാതെ, വിവാഹത്തിലെ കക്ഷികളിലൊരാൾ പ്രായപൂർത്തിയാകാത്ത ആളാണെങ്കിൽ പോക്‌സോ നിയമപ്രകാരമുള്ള കുറ്റങ്ങൾ ബാധകമാകുമെന്നും കോടതി കൂട്ടിച്ചേർത്തു. തിരുവല്ല പോലീസ് അറസ്റ്റ് ചെയ്ത ബംഗാൾ സ്വദേശിയായ മുസ്ലീം യുവാവ് സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. കവിയൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ പതിനാറുകാരിയായ പെൺകുട്ടിയെ ആഗസ്ത് മാസത്തിൽ പരിശോധനയ്‌ക്കായി കൊണ്ടുവന്നപ്പോഴാണ് ഇയാൾ പതിനാറുകാരിയെ ബലാത്സംഗം ചെയ്‌ത വിവരം പുറത്തറിയുന്നത്. പശ്ചിമ ബംഗാളിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. 2021 മാർച്ച് 14-ന് മഹമ്മദൻ നിയമം അനുസരിച്ച് താൻ അവളെ വിവാഹം കഴിച്ചുവെന്ന് അയാൾ അവകാശപ്പെട്ടു. 18 വയസ്സിന് താഴെയുള്ള…

തരൂരിന്റെ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കാനുള്ള നിർദേശത്തിനെതിരെ പാർട്ടിതല അന്വേഷണം ആവശ്യപ്പെട്ട് എം കെ രാഘവന്‍

കോഴിക്കോട്: കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ വടക്കൻ ജില്ലകളിലെ ഒറ്റയാൾ പ്രചാരണത്തില്‍ നിന്ന് ഇന്ത്യൻ യൂത്ത് കോൺഗ്രസ് (ഐ.വൈ.സി) പ്രവർത്തകരെ തടഞ്ഞതിന്റെ കാരണങ്ങളെക്കുറിച്ച് കെ.പി.സി.സി അന്വേഷണ കമീഷനെ നിയോഗിക്കണമെന്ന് എം.കെ. രാഘവൻ ആവശ്യപ്പെട്ടു. വടക്കൻ ജില്ലകളിൽ ഒറ്റയാള്‍ പ്രചാരണം സംഘടിപ്പിക്കാനുള്ള തീരുമാനം തരൂർ മാത്രം എടുത്തതല്ലെന്ന് രാഘവൻ ചൂണ്ടിക്കാട്ടി. പാർട്ടിയുടെ ഉന്നത നേതൃത്വത്തിന് പരിപാടികളെക്കുറിച്ച് നന്നായി അറിയാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പരിപാടി ആസൂത്രണം ചെയ്തത് ഒറ്റക്കല്ല. പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവരോട് ചോദിച്ചിരുന്നു. കൊന്ന മുറിച്ചാൽ വിഷു മുടങ്ങില്ലെന്നും രാഘവൻ പറഞ്ഞു. കെ.​പി. കേ​ശ​വ മേ​നോ​ൻ ഹാ​ളി​ൽ ‘സം​ഘ്പ​രി​വാ​ർ മ​തേ​ത​ര​ത്വ​ത്തി​ന് ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി’ എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് ശശി തരൂരിന്‍റെ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ക്കാൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് കോ​ഴി​ക്കോ​ട്ട് ജി​ല്ല ക​മ്മി​റ്റി തീരുമാനിച്ചിരുന്നത്. എന്നാൽ, ശനിയാഴ്ച വൈകീട്ട് ‘അ​ജ്ഞാ​ത’ കാ​ര​ണ​ത്താ​ൽ അത് ഒഴിവാക്കുകയായിരുന്നു. ഇ​തു​സം​ബ​ന്ധി​ച്ച വി​വാ​ദം ക​ത്തു​ന്ന​തി​നി​ട​യി​ൽ, ജ​വ​ഹ​ർ യൂ​ത്ത് ഫൗ​ണ്ടേ​ഷ​ൻ…