ട്രാൻസ്‌ജെൻഡർ ദമ്പതികളുടെ വിവാഹത്തിന് പാലക്കാട് ക്ഷേത്രം അനുമതി നിഷേധിച്ചു

പാലക്കാട്: പാലക്കാട് കൊല്ലങ്കോട് കാച്ചാംകുറിശ്ശി ക്ഷേത്ര ഭാരവാഹികള്‍ ട്രാൻസ്‌ജെൻഡർ ദമ്പതികളായ നീലകൃഷ്ണയുടെയും അദ്വൈകയുടെയും വിവാഹത്തിന് വ്യാഴാഴ്ച അനുമതി നിഷേധിച്ചു. ക്ഷേത്രത്തിൽ രാവിലെ 9 നും 10 നും ഇടയിൽ ‘താലി’ കെട്ടൽ നടത്തേണ്ടതായിരുന്നു. എന്നാൽ, മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രം അധികൃതർ രണ്ട് ദിവസം മുമ്പ് അനുമതി നിഷേധിച്ചതായി റിപ്പോർട്ടുകളില്‍ പറയുന്നു. തുടർന്ന് കൊല്ലങ്കോട് പൊള്ളാച്ചി റോഡിൽ സ്ഥിതി ചെയ്യുന്ന ശെങ്കുന്തർ കല്യാണ മണ്ഡപത്തിൽ താലികെട്ട് ഉൾപ്പെടെയുള്ള വിവാഹ ചടങ്ങുകൾ നടന്നു. കൊല്ലങ്കോട് ഫിൻമാർട്ട് ശാഖയിൽ ജോലി ചെയ്യുന്ന നീലകൃഷ്ണനും അദ്വൈകയും എല്ലാ സമുദായങ്ങളെയും പോലെ വിവാഹം കഴിക്കാനും ഒരുമിച്ച് ജീവിക്കാനും അവകാശമുണ്ടെന്ന് പറഞ്ഞു. താലികെട്ട് ചടങ്ങ് കാച്ചാംകുറിശ്ശി ക്ഷേത്രത്തിലായിരിക്കുമെന്നും വിവാഹച്ചടങ്ങ് ശെങ്കുന്തർ ഓഡിറ്റോറിയത്തിലായിരിക്കുമെന്നും കാണിച്ച് ക്ഷണക്കത്ത് അച്ചടിച്ചിരുന്നതായി ഫിൻമാർട്ടിലെ സഹപ്രവർത്തകനായ വൈശാഖ് പറഞ്ഞു. എന്നാൽ, കീഴ്‌വഴക്കമില്ലാത്തതിനാല്‍ ക്ഷേത്രത്തിൽ താലി കെട്ടാൻ അനുവദിക്കില്ലെന്ന് ക്ഷേത്രഭാരവാഹികൾ ഞങ്ങളോട്…

സാഹിത്യ അക്കാദമി ജേതാവായ മലയാള സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂരിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും നോവലിസ്റ്റും ചെറുകഥാകൃത്തുമായ സതീഷ് ബാബു പയ്യന്നൂരിനെ വ്യാഴാഴ്ച വഞ്ചിയൂരിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിലുള്ള സ്ഥാപനമായ ഭാരത് ഭവന്റെ മുൻ മെമ്പർ സെക്രട്ടറി കൂടിയായിരുന്നു 59-കാരനായ സതീഷ്. മാതൃഭൂമി റോഡിലെ ഫ്ലാറ്റിലാണ് സതീഷ് ഭാര്യയ്‌ക്കൊപ്പം താമസിച്ചിരുന്നത്. ബുധനാഴ്ച ഭാര്യ സ്വന്തം നാട്ടിലേക്ക് പോയിരുന്നു. രാത്രി ഏഴു മണിയോടെയാണ് അയൽവാസികൾ ഇയാളെ കണ്ടതെന്നാണ് വിവരം. ഏറെ തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടും കിട്ടാതിരുന്നതോടെ സതീഷ് ബാബുവിന്റെ അടുത്ത ബന്ധുക്കള്‍ എത്തി വീട് പരിശോധിച്ചപ്പോഴാണ് കട്ടിലില്‍ നിന്ന് വീണുകിടക്കുന്ന രീതിയില്‍ കണ്ടത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് പൊലീസ് അറിയിച്ചു. മരണത്തിൽ ദുരൂഹതയൊന്നുമില്ലെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കാരണം വ്യക്തമാകൂവെന്നും വഞ്ചിയൂർ പോലീസ് അറിയിച്ചു. 1963ൽ പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിൽ…

ലിസ്റ്റിൻ സ്റ്റീഫന്റെ ‘ഗോൾഡ്’ ഡിസംബര്‍ ഒന്നിന് തിയ്യേറ്ററുകളിലെത്തും

ഏറെ നാളുകളായി കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ‘ഗോൾഡ്’. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ഡിസംബർ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനാണ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലിസ്റ്റിൻ ഇക്കാര്യം അറിയിച്ചത്. ലിസ്റ്റിൻ സ്റ്റീഫന്റെ ഫേസ്ബുക്ക് പോസ്റ്റ്: ‘സിനിമകളിൽ മാത്രമാണ് ഇത്രയും ട്വിസ്റ്റുകൾ കണ്ടിട്ടുള്ളത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനായി ട്വിസ്റ്റുകൾ വന്നിരിക്കുകയാണ്. കാത്തിരിക്കുന്ന പ്രേക്ഷകർക്കായി ‘ഗോൾഡ്’ ഡിസംബർ ഒന്നിന് തീയറ്ററുകളിൽ എത്തുന്നു. ദൈവമേ, നീ എനിക്ക് കൂടുതൽ ട്വിസ്റ്റ് തരല്ലേ.. ദയവായി, ദൈവത്തെ ഓർത്ത്, റിലീസ് തീയതി മാറുന്നതിന് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ,” ലിസ്റ്റിൻ സ്റ്റീഫൻ എഴുതി. ‘ഗോൾഡി’ന്റെ റിലീസ് സംബന്ധിച്ച് പല തവണ വാർത്തകൾ വന്നിരുന്നു. ഈ ഓണത്തിന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഓരോ കാരണങ്ങളാൽ റിലീസ് നീട്ടിവയ്‌ക്കുകയായിരുന്നു. എന്നാൽ വ്യക്തമായ ഒരു റിലീസ് തീയതി അണിയറപ്രവർത്തകരും പുറത്തുവിട്ടില്ല. അൽഫോൺസ്…

വോയെ ഹോംസ് കേരളത്തില്‍ ആദ്യ ഓഫീസ് തുറന്നു

“2025-ഓടെ ഇന്ത്യയൊട്ടാകെ ആയിരത്തിലധികം പ്രീമിയം ഹോംസ്റ്റേ വില്ലകളുമായി സഹകരണം സൃഷ്ടിക്കുകയും അത് വഴി ടൂറിസം മെച്ചപ്പെടുത്തുക എന്നതുമാണ് വോയെ ഹോംസിന്റെ ലക്ഷ്യം” കോഴിക്കോട്: സ്റ്റാര്‍ട്ടപ്പ് കമ്പനിയായ വോയെ ഹോംസ് തങ്ങളുടെ ആദ്യ ഓഫീസ് കോഴിക്കോട് കിന്‍ഫ്ര ടെക്‌നോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ ആരംഭിച്ചു. 2020ല്‍ പ്രവര്‍ത്തനമാരംഭിച്ച വോയെ ഹോംസിന് 2 വര്‍ഷത്തിനുളളില്‍ പതിനൊന്നിലധികം സ്ഥലങ്ങളിലായി അന്‍പതിലധികം പ്രൈവറ്റ് ഹോളിഡേ ഹോംസ്റ്റേകള്‍, 268ലധികം റൂമുകളും വില്ലകളുമുണ്ട്. കോര്‍പ്പറേറ്റ് ബ്രാന്‍ഡുകള്‍, സെലിബ്രിറ്റീസ്, തുടങ്ങിയവരുടെ ഹോം സ്റ്റേ, വില്ല എന്നിവയാണ് മുഖ്യമായും വോയെ ഹോംസിന് കീഴിലുള്ളത്. ചടങ്ങില്‍ സിനിമ സീരിയല്‍ താരങ്ങളായ അലീന പടിക്കല്‍, മെറീന മൈക്കിള്‍, വ്ളോഗര്‍ ശബരി വര്‍ക്കല എന്നിവര്‍ അതിഥികളായിരുന്നു. കൂടാതെ കമ്പനി ഡയറക്ടര്‍മാരായ രംഗരാജന്‍, അബ്ദുള്‍ നാസര്‍, അഞ്ജലി വിനോദ്, ഹസീബ് എന്‍, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ വിനോദ് ബാലന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ‘വോയെ ഹോംസ് ആരംഭിച്ചപ്പോള്‍…

ഫെബ്രുവരി അഞ്ചിന് അന്താരാഷ്ട്ര നാടകോത്സവത്തിന് തൃശ്ശൂരില്‍ തുടക്കമാകും

തൃശ്ശൂര്‍:   അന്താരാഷ്ട്ര നാടകോത്സവം ഫെബ്രുവരി അഞ്ചിന് ആരംഭിക്കും. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പത്ത് ദിവസത്തെ ‘ഇറ്റ്ഫോക്ക് 2023 ഫെസ്റ്റിവല്‍ തൃശ്ശൂരിൽ സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര നാടകോത്സവം ഫെബ്രുവരി അഞ്ചിന് ആരംഭിക്കും. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പത്ത് ദിവസത്തെ ‘ItFolk 2023 നാടകോത്സവം’ തൃശ്ശൂരിൽ സംഘടിപ്പിക്കുന്നത്. ഒത്തൊരുമയും മാനവികതയും എന്ന ആശയത്തിലൂന്നിയാണ് കലോത്സവം അവതരിപ്പിക്കുന്നതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. സമകാലിക ലോക നാടകങ്ങൾ, സമകാലിക ഇന്ത്യൻ നാടകങ്ങൾ, തിയേറ്റർ കൊളേക്വിയം, പൊതു പ്രഭാഷണങ്ങൾ, മ്യൂസിക് ക്രോസ്ഓവർ, സ്ട്രീറ്റ് ആർട്ട്, ഐഎഫ്ടിഎസ്, സ്‌ക്രീൻ ടൈം എന്നീ വിഭാഗങ്ങളിൽ ഇന്ത്യ, ദക്ഷിണാഫ്രിക്ക, താഷ്‌കന്റ്, ഉസ്‌ബെക്കിസ്ഥാൻ, ലെബനൻ, പാലസ്‌തീൻ, ഇസ്രായേൽ, തായ്‌വാൻ, ഇറ്റലി, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള നാടകങ്ങൾ വേദിയിൽ അവതരിപ്പിക്കും. അന്തരിച്ച പ്രശസ്ത നാടക…

ഏഴു പേരുടെ പേരെഴുതി വെച്ച് ഹോട്ടൽ മുറിയിൽ മലയാളി ദമ്പതികൾ ആത്മഹത്യ ചെയ്തു

പഴനി: പഴനിയിൽ മലയാളി ദമ്പതികളെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശികളാണ് മരിച്ചത്. പള്ളുരുത്തി സ്വദേശി രഘുരാമൻ (46), ഭാര്യ ഉഷ (44) എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയാണ് ഇവർ പഴനിയിലെത്തിയത്. ഇവരുടെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജാമ്യമില്ലാ കേസില്‍ കുടുക്കി തേജോവധം ചെയ്‌തെന്ന് ഇവരുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നതായി പൊലീസ് അറിയിച്ചു. ആത്മഹത്യയ്ക്ക് ഉത്തരവാദികളായ ഏഴ് പേരുടെ പേരുകൾ കുറിപ്പിൽ പരാമർശിക്കുന്നു. തങ്ങളുടെ മക്കളെ സഹായിക്കണമെന്നും രാഷ്ട്രീയ പാർട്ടികൾ സത്യം പുറത്തുകൊണ്ടുവരണമെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും.

ഹോട്ടലുകള്‍ ശബരിമല തീര്‍ത്ഥാടകരില്‍ നിന്ന് അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടി: മന്ത്രി

ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് തീർഥാടകരിൽ നിന്ന് നിശ്ചിത വിലയിൽ കൂടുതൽ ഈടാക്കുന്ന ഹോട്ടലുകൾക്കും സ്ഥാപനങ്ങൾക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ പറഞ്ഞു. വില വിവരപട്ടിക എല്ലാ ഹോട്ടലുകളിലും കടകളിലും നിർബന്ധമായും പ്രദര്‍ശിപ്പിച്ചിരിക്കണമെന്നും മന്ത്രി പറഞ്ഞു. എരുമേലി ദേവസ്വം ബോർഡ് ഓഡിറ്റോറിയത്തിൽ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട ഭക്ഷ്യവകുപ്പിന്റെ അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കോട്ടയം ജില്ലയിൽ 36 ഇനങ്ങളുടെ വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. ഭക്തരെ കബളിപ്പിക്കുന്ന നടപടി ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.

റബര്‍ വിലയിടിവിനെതിരെ കര്‍ഷക പ്രക്ഷോഭം: നവംബര്‍ 25ന് റബര്‍ ബോര്‍ഡ് ആസ്ഥാനത്തേയ്ക്ക് കര്‍ഷക പ്രതിഷേധ മാര്‍ച്ച്

കോട്ടയം: റബര്‍ വിലയിടിവിനെതിരെ അടിയന്തര ഇടപെടലുകള്‍ നടത്താതെ ഒളിച്ചോടുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ കര്‍ഷകര്‍ പ്രക്ഷോഭത്തിലേയ്ക്ക്. ഇതിന്റെ ഭാഗമായി കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെയും നാഷണല്‍ ഫെഡറേഷന്‍ ഓഫ് റബര്‍ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെയും (എന്‍എഫ്ആര്‍പിഎസ്) സംയുക്ത നേതൃത്വത്തില്‍ നവംബര്‍ 25 വെള്ളിയാഴ്ച രാവിലെ 10.30ന് കോട്ടയം റബര്‍ ബോര്‍ഡ് ആസ്ഥാനത്തേയ്ക്ക് കര്‍ഷക പ്രതിഷേധമാര്‍ച്ച് നടത്തും. കോട്ടയം കളക്ട്രേറ്റിന് എതിര്‍വശം ലൂര്‍ദ് പള്ളിക്ക് സമീപത്തു നിന്നാരംഭിക്കുന്ന കര്‍ഷകമാര്‍ച്ച് കളക്ട്രേറ്റ്, പോലീസ് ഗ്രൗണ്ട് ചുറ്റി റബര്‍ബോര്‍ഡ് കേന്ദ്ര ഓഫീസിനുമുമ്പില്‍ എത്തിച്ചേരും. തുടര്‍ന്നു ചേരുന്ന സമ്മേളനം രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനറും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറലുമായ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. നാഷണല്‍ ഫെഡറേഷന്‍ ഓഫ് റബര്‍ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് ചെയര്‍മാന്‍ ജോര്‍ജ് ജോസഫ് വാതപ്പള്ളില്‍ മുഖ്യാതിഥിയായിരിക്കും. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ്…

കത്ത് വിവാദം: മേയര്‍ ആര്യാ രാജേന്ദ്രനെ വനിതാ കൗണ്‍സിലര്‍മാര്‍ തടഞ്ഞു

തിരുവനന്തപുരം: മേയര്‍ അയച്ചു എന്ന് പറയുന്ന കത്തിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോര്‍പ്പറേഷന്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. മേയര്‍ ആര്യാ രാജേന്ദ്രനെ പ്രതിപക്ഷ അംഗങ്ങള്‍ തടഞ്ഞു. ബിജെപി-കോൺഗ്രസ് കൗൺസിലർമാരാണ് ഡയസിനു മുന്നിലെത്തി പ്രതിഷേധമറിയിച്ചത്. തുടര്‍ന്ന് വനിതാ കൗണ്‍സിലര്‍മാര്‍ നിലത്തു കിടന്നു. പ്ര​തി​ഷേ​ധി​ച്ച നാ​ല് കൗ​ണ്‍​സി​ല​ര്‍​മാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീക്കി. അ​തേ​സ​മ​യം പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലും കൗ​ണ്‍​സി​ല്‍ യോ​ഗം തു​ട​ര്‍ന്നു. യോ​ഗ​ന​ട​പ​ടി​ക​ള്‍ ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന കൗ​ണ്‍​സി​ല​ര്‍​മാ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യ​ണ​മെ​ന്ന് ഭ​ര​ണ​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു.

പെരിയ ഇരട്ടക്കൊലകേസ് പ്രതികള്‍ക്ക് കോടതി അറിയാതെ സുഖ ചികിത്സ; പ്രതികളെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ സിബിഐ കോടതിയുടെ ഉത്തരവ്

എറണാകുളം: പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയായ സിപിഎം നേതാവ് പി പീതാംബരന് കോടതി അറിയാതെ സുഖ ചികിത്സ നൽകിയ ജയിൽ അധികൃതരെ കൊച്ചി സിബിഐ കോടതി വിമർശിച്ചു. കേസിലെ മുഴുവൻ പ്രതികളെയും ഉടൻ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വിയ്യൂരിലേക്ക് മാറ്റാൻ കോടതി നിർദേശിച്ചു. വിചാരണ നടപടികൾ വേഗത്തിലാക്കാനും, എത്രയും വേഗം മെഡിക്കൽ ബോർഡ് രൂപീകരിച്ച് പീതാംബരനെ ബോർഡിന് മുന്നിൽ ഹാജരാക്കാനും നിര്‍ദ്ദേശിച്ചു. ന്യൂറോളജിയിലും ശസ്ത്രക്രിയയിലും വിദഗ്ധരെ മെഡിക്കൽ ബോർഡിൽ ഉൾപ്പെടുത്തണമെന്നും സിബിഐ പ്രത്യേക ജഡ്ജി കെ കമനീസ് നിര്‍ദ്ദേശം നല്‍കി. പീതാംബരന് ആയുർവേദ ചികിൽസ ശുപാർശ ചെയ്യുന്ന മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നേരത്തെ ഉത്തരവിറക്കിയിട്ടില്ലെന്നും, മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കോടതിയിൽ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. കോടതി നിർദേശപ്രകാരമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അതിനാൽ ജയിലധികൃതർ ഇക്കാര്യം കോടതിയെ അറിയിക്കേണ്ടതായിരുന്നുവെന്നും ജഡ്ജി വ്യക്തമാക്കി. ഇക്കാര്യത്തിൽ ജയിലുദ്യോഗസ്ഥർക്ക്…