സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിക്കെതിരായ പീഡന പരാതി; ക്ലിഫ് ഹൗസില്‍ പരാതിക്കാരിയുമായെത്തി തെളിവെടുപ്പ്

തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ് നടത്തി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ പീഡനപരാതിയിലാണ് പരാതിക്കാരിയുമായി നേരിട്ടെത്തി തെളിവെടുപ്പ് നടത്തുന്നത്. സോളാര്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് ആറ് പീഡന പരാതികളിലാണ് സിബിഐ സംഘം അന്വേഷണം നടത്തുന്നത്. ഓരോ പരാതികളും ഓരോ സംഘമാണ് പരിശോധിക്കുന്നത്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കെതിരേയുള്ള പരാതിയുടെ തെളിവെടുപ്പിനായാണ് സിബിഐ സംഘം ക്ലിഫ് ഹൗസില്‍ എത്തിയിരിക്കുന്നത്. പ്രത്യേക അനുമതി വാങ്ങിയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ് നടക്കുന്നത്. 2013-ല്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് രേഖാമൂലം ഉന്നയിച്ച കത്തിലാണ് ഉമ്മന്‍ചാണ്ടിക്കെതിരേയുള്ള പീഡന ആരോപണം. ഏപ്രില്‍ അഞ്ചിന് എംഎല്‍എ ഹോസ്റ്റലിലും ഹൈബി ഈഡനെതിരായ പീഡന പരാതിയില്‍ സിബിഐ പരാതിക്കാരിയുമായെത്തി തെളിവെടുപ്പ് നടത്തിയിരുന്നു…

വീട്ടില്‍ കയറി ആക്രമണം; യുവാവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: യുവാവിന്റെ കുത്തേറ്റ് വയോധിക മരിച്ചു. കുന്നന്താനം കീഴടിയില്‍ പുന്നശ്ശേരി മോഹനന്റെ ഭാര്യ വിജയമ്മ (62) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ ആയിരുന്നു സംഭവം. അയ്യപ്പന്‍ എന്ന പ്രദീപന്‍ ആണ് വിജയമ്മയുടെ വീട്ടില്‍ കയറി ആക്രമണം നടത്തിയത്. ഇയാളെ കീഴ് വായ്പൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പൊട്ടിച്ച ബിയര്‍ കുപ്പികൊണ്ടും കത്തികൊണ്ടുമാണ് പ്രതി വിജയമ്മയെ കുത്തി പരിക്കേല്‍പ്പിച്ചത്. രക്തം വാര്‍ന്ന് അബോധാവസ്ഥയിലായ വിജയമ്മയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പ്രതിയെ നാട്ടുകാര്‍ പിടികൂടിയപ്പോള്‍ പ്രതി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചിരുന്നതായും പ്രദേശവാസികള്‍ പറയുന്നു. വീട്ടമ്മയെ ആക്രമിക്കുന്നതിന് മുന്‍പും ശേഷവുമായി മറ്റു ചിലരേക്കൂടി ഇയാള്‍ ആക്രമിച്ചിരുന്നെന്ന് പോലീസ് പറയുന്നു. സംഭവശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പിന്നീട് ഇയാള്‍ എട്ടുവയസ്സുള്ള കുട്ടിയെയും ആക്രമിച്ചു. തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്..

അമ്മ പരാതി പരിഹാര സെല്ലില്‍ നിന്ന് ശ്വേതയും കുക്കു പരമേശ്വരനും രാജിവച്ചു

കൊച്ചി: പീഡനക്കേസില്‍ ഒളിവില്‍ പോയ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേ മൃദുസമീപനം സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് നടി ശ്വേത മേനോന്‍ അമ്മ പരിഹാര സമിതി അധ്യക്ഷ സ്ഥാനം രാജിവച്ചു. സമിതി അംഗമായ കുക്കു പരമേശ്വരനും നേതൃത്വത്തിന് രാജി സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സമിതി അംഗമായിരുന്ന നടി മാലാ പാര്‍വതിയും രാജിവച്ചിരുന്നു.അമ്മ എക്‌സിക്യൂട്ടീവ് അംഗമായ വിജയ് ബാബുവിനെ സ്ഥാനത്ത് നിന്നും മാറ്റണമെന്നാണ് പരിഹാര സമിതി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ മാറി നില്‍ക്കാം എന്ന് വ്യക്തമാക്കി വിജയ് ബാബു നേതൃത്വത്തിന് കത്ത് നല്‍കിയതോടെ കൂടുതല്‍ നടപടികളിലേക്ക് പോയില്ല. സ്വയം മാറിനില്‍ക്കാം എന്ന് പറഞ്ഞയാളെ ചവിട്ടി പുറത്താക്കണോ എന്ന നിലപാടാണ് മണിയന്‍പിള്ള രാജു സ്വീകരിച്ചത്. നേതൃത്വത്തിന്റെ നിലപാടില്‍ വനിതാ അംഗങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധമുണ്ടെന്നാണ് വിവരം. പിന്നാലെയാണ് അധ്യക്ഷ ഉള്‍പ്പടെ മൂന്ന് അംഗങ്ങള്‍ സമിതിയില്‍ നിന്നും രാജിവച്ചത്.

ഷവര്‍മ കഴിച്ചു വിദ്യാര്‍ഥിനി മരിച്ച സംഭവം; ഒരാള്‍കൂടി അറസ്റ്റില്‍

ചെറുവത്തൂര്‍: ടൗണിലെ കൂള്‍ബാറില്‍നിന്നു ഷവര്‍മ കഴിച്ചു കരിവെള്ളൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ മരിക്കാനിടയായ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൂള്‍ബാര്‍ ജീവനക്കാരന്‍ പടന്ന തായില്ലത്ത് ഹൗസിലെ അഹമ്മദി (40) നെയാണ് ഇന്നു പോലീസ് അറസ്റ്റ് ചെയ്തത്. ഐഡിയല്‍ കൂള്‍ബാര്‍ മാനേജര്‍ മംഗളൂരു കൊല്യയിലെ മുല്ലേലി അനസ്ഖര്‍(58), ഷവര്‍മ മേക്കര്‍ നേപ്പാള്‍ സലേപ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ നാമിറ്റാള്‍ സ്വദേശി സന്ദേഷ് റായ് (29)എന്നിവരെ ഇന്നലെ വൈകുന്നേരം അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയിരുന്നു. കടയുടമ ചന്തേരയിലെ പിലാവളപ്പില്‍ കുഞ്ഞഹമ്മദിനെ പോലീസ് കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കുഞ്ഞഹമ്മദ് വിദേശത്താണുള്ളത്. പോലീസ് അന്വേഷണത്തോടൊപ്പം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അന്വേഷണവും നടന്നു വരുന്നുണ്ട്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയെക്കൂടാതെ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ.വി.ബാലകൃഷ്ണന്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.കെ. സുധാകരന്‍, ചന്തേര പോലീസ് ഇന്‍സ്‌പെക്ടര്‍ പി.നാരായണന്‍, ഭക്ഷ്യ…

തൃക്കാക്കരയില്‍ സഹതാപം കൊണ്ട് ജയിക്കില്ലെന്ന് ഡൊമിനിക് പ്രസന്റേഷന്‍; പാര്‍ട്ടി തീരുമാനം വരട്ടെ, പ്രതികരിക്കാമെന്ന് ഉമാ തോമസ്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥിയാരെന്ന കാര്യത്തില്‍ തര്‍ക്കം തുടങ്ങി. ഉപതെരഞ്ഞെടുപ്പില്‍ സഹതാപം കൊണ്ട് ജയിക്കാന്‍ കഴിയില്ലെന്ന് മുന്‍ എംഎല്‍എ ഡൊമിനിക് പ്രസന്റേഷന്‍ പ്രതികരിച്ചു. പി.ടി.തോമസിന്റെ ഭാര്യ ഉമാ തോമസ് സ്ഥാനാര്‍ഥിയാകുന്നതിനെയാണ് അദ്ദേഹം പരോക്ഷമായി വിമര്‍ശിച്ചത്. തൃക്കാക്കര ഒരു നഗര മണ്ഡലമാണ്. വിവിധ സാമൂഹ്യ സാഹചര്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ വിപരീത ഫലമുണ്ടാകും. ആരെ നിര്‍ത്തിയാലും വിജയിക്കാമെന്ന ധാരണ ശരിയല്ല. കെ.വി.തോമസ് ഇപ്പോഴും എഐസിസി അംഗമാണെന്നും ഒരാള്‍ പിണങ്ങിയാല്‍ പോലും മണ്ഡലത്തില്‍ തിരിച്ചടിയാകുമെന്നും ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു. അതേസമയം, ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനം വരാതെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് പി.ടി തോമസിന്റെ ഭാര്യ ഉമാ തോമസ്. തൃക്കാക്കര വ്യക്തിപരമായി പരിചയമുള്ള മണ്ഡലമാണ്. പി.ടി അച്ചടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ആ അച്ചടക്കം തുടരണമെന്നാണ് ആഗ്രഹം. താന്‍ ഉറച്ച ഈശ്വര വിശ്വാസിയാണ്. നല്ലതു പ്രതീക്ഷിക്കുന്നതായും ഉമാ തോമസ് പ്രതികരിച്ചു. സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് പ്രതികരിച്ചില്ലെങ്കിലും…

തൃക്കാക്കരയില്‍ ട്വന്റി ട്വന്റി- ആം ആദ്മി സഖ്യം; പൊതുസമ്മതനെ സ്ഥാനാര്‍ഥിയാക്കും

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ട്വന്റിയും ട്വന്റിയും ആം ആദ്മി പാര്‍ട്ടിയും ഒരുമിച്ച് മത്സരിക്കുമെന്ന് ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബ്. ആം ആദ്മി പാര്‍ട്ടി നാഷണല്‍ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളുമായി സംസാരിച്ചെന്നും 15-ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്നും സാബു എം. ജേക്കബ് പറഞ്ഞു. ‘പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ ആവും മത്സരിപ്പിക്കുക. ശക്തി തെളിയിച്ച രണ്ട് രാഷ്ട്രീയ പാര്‍ട്ടികളാണ് ട്വന്റി ട്വന്റിയും ആം ആദ്മി പാര്‍ട്ടിയും. വാഗ്ദാനങ്ങളല്ല, നടപ്പിലാക്കി കാണിച്ച പദ്ധതികള്‍ ഉയര്‍ത്തിക്കാണിച്ചാവും തിരഞ്ഞെടുപ്പിനെ നേരിടുക. വികസനത്തിന് ട്വന്റി ട്വന്റി എതിരല്ല. എന്നാല്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിച്ചാവണം കെ-റെയില്‍ പോലുള്ള വന്‍കിട പദ്ധതികളിലേക്ക് നീങ്ങുന്നത്. കോടികള്‍ കടമെടുത്ത് പോകുന്ന സര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ ആരംഭിച്ച് വീണ്ടും വലിയ ബാധ്യതയിലേക്ക് പോകുന്നത് ശരിയായ കാര്യമല്ലെന്നും സാബു എം ജേക്കബ് കൂട്ടിച്ചേര്‍ത്തു.

സന്തോഷ് ട്രോഫി: ബംഗാളിനെ വീഴ്ത്തി കേരളത്തിന് കിരീടം; അഭിനന്ദിച്ച് മുഖ്യമന്ത്രി

മഞ്ചേരി: സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ട് കേരളം. ഫൈനലില്‍ പശ്ചിമ ബംഗാളിനെ കീഴടക്കിയാണ് കേരളത്തിന്റെ നേട്ടം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗളാനിനെ 5-4ന് കീഴടക്കിയാണ് കേരളത്തിന്റെ മിന്നും ജയം.  കേരളത്തിന്റെ ഏഴാം കിരീടമാണിത്. ആതിഥേയരെന്ന നിലയില്‍ കേരളത്തിന്റെ മൂന്നാം കിരീടവും 2018നുശേഷം ആദ്യ കിരീടനേട്ടവുമാണിത്. ഇതിന് മുമ്പ് കൊച്ചിയില്‍ 1973ലും 1993ലുമായിരുന്നു ആതിഥേയരെന്ന നിലയിലുള്ള കേരളത്തിന്റെ കിരീടനേട്ടം. നിശ്ചിത സമയത്ത് ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ച മത്സരം എക്‌സ്ട്രാ ടൈം പൂര്‍ത്തിയായപ്പോള്‍ 1-1 സമനിലയിലായിരുന്നു. ഇതോടെ മത്സരം ഷൗട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടില്‍ ബംഗാളിന്റെ ഒരു കിക്ക് പുറത്തേക്കു പോയി. ഇതോടെ മലയാളികളുടെ മനസില്‍ സന്തോഷം നിറഞ്ഞു. എക്സ്ട്രാ ടൈമിലെ 97-ാം മിനിറ്റില്‍ ദിലീപ് ഒറാവ്‌നാണ് ബംഗാളിന്റെ ഗോള്‍ നേടിയത്. ഇതോടെ കടന്നാക്രമിച്ച കേരളം 116-ാം മിനിറ്റില്‍ സമനില കണ്ടെത്തി. മുഹമ്മദ് സഫ്നാദാണ് കേരളത്തിനായി ഗോള്‍ മടക്കിയത്. ഗോള്‍ നേട്ടത്തിന്…

കാസര്‍ഗോട്ട് പുഴയില്‍ കാണാതായ ഒരുകുടുംബത്തിലെ മൂന്ന് പേരും മരിച്ചു

കാസര്‍ഗോഡ്: പയസ്വിനി പുഴയില്‍ കാണാതായ മൂന്നംഗ കുടുംബത്തിലെ എല്ലാവരും മരിച്ചു. ദീക്ഷ , നിധിന്‍ ഇവരുടെ മകനായ മനീഷ് (15) എന്നിവരാണ് മരിച്ചത്. കര്‍ണാടക സ്വദേശികളും തോണിക്കടവില്‍ താമസക്കാരുമാണ് ഇവരെന്നാണ് വിവരം. ഫയര്‍ഫോഴ്‌സും നാട്ടുകാരും സ്ഥലത്ത് തെരച്ചില്‍ നടത്തിയെങ്കിലും ദീര്‍ഘനേരം പരിശ്രമിച്ച ശേഷമാണ് മൂവരെയും കണ്ടെത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് മേയ് 31ന് ; ജൂണ്‍ മൂന്നിന് ഫലപ്രഖ്യാപനം

ന്യൂഡല്‍ഹി: പി.ടി. തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന തൃക്കാക്കര നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മേയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മേയ് 11 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. 12-നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിന്‍വലിക്കാനും സമയം അനുവദിച്ചു. മേയ് 31-നാണ് വോട്ടെടുപ്പ്. ജൂണ് മൂന്നിന് ഫലപ്രഖ്യാപനം നടക്കും. തൃക്കാക്കരയ്ക്കു പുറമേ ഒഡീഷയിലേയും ഉത്തരാഖണ്ഡിലേയും ഓരോ സീറ്റുകളിലും ഇതേ ദിവസം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജൂണ് അഞ്ചോടെ എല്ലാ തെരഞ്ഞെടുപ്പ് നടപടികളും പൂര്‍ത്തിയാക്കണം എന്നാണ് നിര്‍ദേശം. യുഡിഎഫിന്റെ ഉറച്ച മണ്ഡലമായിട്ടാണ് തൃക്കാക്കരയെ വിലയിരുതുന്നതെങ്കിലും ഇത്തവണ കടുത്ത മത്സരത്തിനാണ് സാധ്യത.      

ജഡ്ജിക്ക് സിപിഎം ബന്ധമെന്ന ഹൈക്കോടതി പരാമര്‍ശത്തിന് സുപ്രീം കോടതിയുടെസ്‌റ്റേ

ന്യുഡല്‍ഹി: കിഴക്കമ്പലം ദീപു കൊലക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒഴിവാക്കിക്കൊണ്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശത്തിന് സുപ്രീം കോടതിയുടെ സ്‌റ്റേ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം.വര്‍ഗീസിനെതിരായ ഹൈക്കോടതിയുടെ പരാമര്‍ശത്തിനാണ് സ്‌റ്റേ. പ്രതികളുടെ പാര്‍ട്ടിയുമായി ജഡ്ജി ഹണി എം.വര്‍ഗീസിന് ബന്ധമുണ്ടെന്നായിരുന്നു പരാമര്‍ശം. ജഡ്ജി ഹണി എം.വര്‍ഗീസ് നല്‍കിയ ഹര്‍ജി പരിഗണിച്ച ജസ്റ്റീസുമാരായ വിനീത് ശരണ്‍, കെ.ജെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് വിധിയിലെ പരാമര്‍ശങ്ങള്‍ സ്‌റ്റേ ചെയ്തത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍, ദീപുവിന്റെ പിതാവ് കുഞ്ഞാരു, സിപിഎം പ്രവര്‍ത്തകരായ നാല് പ്രതികള്‍ക്ക് എന്നിവര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ആറാഴ്ചയ്ക്കു ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും. പ്രതികളുടെ ജാമ്യാപേക്ഷ ജഡ്ജി ഹണി എം.വര്‍ഗീസ് പരിഗണിക്കുന്നതിനെതിരെയാണ് ദീപുവിന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്. ജഡ്ജിക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ നിന്ന് വ്യക്തമാണെന്നും അതിനാല്‍ ജാമ്യാപേക്ഷയില്‍ നീതിപൂര്‍ണ്ണമായ നിലപാട് ജഡ്ജിയില്‍ നിന്ന്…