ഇ.പി. ജയരാജനെ എല്‍ഡിഎഫ് കണ്‍വീനറാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനറായി ഇ.പി. ജയരാജനെ തെരഞ്ഞെടുത്തു. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. എ. വിജയരാഘവന്‍ പോളിറ്റ് ബ്യൂറോയിലെത്തിയതോടെയാണ് എല്‍ഡിഎഫ് കണ്‍വീനറായി ജയരാജന്‍ തെരഞ്ഞെടുക്കപ്പെട്ടത്.എ.കെ. ബാലന്റെ പേര് ചര്‍ച്ചകളില്‍ ഉയര്‍ന്നിരുന്നെങ്കിലും സെക്രട്ടറിയേറ്റ് ജയരാജനെ പിന്തുണയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ നിയമനത്തിലും ഇന്നും നാളെയുമായി നടക്കുന്ന നേതൃയോഗങ്ങള്‍ തീരുമാനമെടുക്കും. നിലവിലെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശന്‍ സ്ഥാനം ഒഴിയുകയാണ്. പി ശശിയെ ഈ സ്ഥാനത്തേക്ക് നിയമിക്കാനാണ് സാധ്യത. ദിനേശന്‍ സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയുടെ പത്രാധിപരമാകുമെന്ന് റിപ്പോര്‍ട്ട്.  

സുബൈര്‍ വധം: കൊലയാളി സംഘത്തില്‍പ്പെട്ട മൂന്നു പേര്‍ പിടിയില്‍

പാലക്കാട്: എലപ്പുള്ളിയില്‍ എസ്ഡിപിഐ നേതാവ് സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേരെ പോലീസ് പിടികൂടി. കൃത്യത്തില്‍ നേരിട്ട് പങ്കുള്ള മൂവരെയും രഹസ്യ കേന്ദ്രത്തില്‍വച്ച് പോലീസ് ചോദ്യം ചെയ്യുകയാണ്. പ്രതികളുടെ പേര് ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്ന് പോലീസ് അറിയിച്ചു. പാലക്കാട് ജില്ലയിലും പരിസരത്തുമായി ഒളിവില്‍ കഴിഞ്ഞവരെയാണ് പോലീസ് പിടികൂടിയത്. ഇന്നു വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി പ്രതികളെ കോടതിയില്‍ ഹാജരാക്കിയേക്കുമെന്നാണ് സൂചന. വിഷുദിനത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ എലപ്പുള്ളി കുപ്പിയോട് അബൂബക്കറിന്റെ മകന്‍ സുബൈറിനെയാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. ചിലര്‍ നിരീക്ഷണത്തിലും കസ്റ്റഡിയിലുമുണ്ടെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും എഡിജിപി വിജയ് സാഖറെ അറിയിച്ചിരുന്നു.

മതഭീകരവാദത്തിനെതിരേ പോരാടാന്‍ അമിത്ഷാ കേരളത്തിലെത്തുമെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: മത വര്‍ഗീയ ഭീകരവാദത്തിനെതിരായ പോരാട്ടത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കേരളത്തിലെത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഈ മാസം 29നാണ് അമിത്ഷാ കേരളത്തിലെത്തുക. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാകും ആസൂത്രണങ്ങള്‍ നടത്തുകയെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ മുന്നോട്ട് പോകേണ്ട പ്രചാരണത്തിന്റേയും പ്രക്ഷോഭത്തിന്റേയും പദ്ധതികള്‍ തയാറാക്കും. കേരളത്തില്‍ വര്‍ധിച്ചുവരുന്ന മതഭീകരവാദം സംബന്ധിച്ച് അമിത്ഷായ്ക്ക് വിവരിച്ച് നല്‍കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, സംസ്ഥാനത്ത് എസ്ഡിപിഐ- ആര്‍എസ്എസ് സംഘര്‍ഷങ്ങളുടെയും കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിലാണ് അമിത്ഷാ കേരളം സന്ദര്‍ശിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യവും ഷായുടെ സന്ദര്‍ശനത്തിന് പിന്നിലുണ്ടെന്നാണ് സൂചന.

പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരി യാത്ര ചെയ്തത് ക്രിമിനല്‍ കേസ് പ്രതിയായ എസ്ഡിപിഐ പ്രവര്‍ത്തകന്റെ കാറിലെന്ന് ബി.ജെ.പി; നിഷേധിച്ച് സിപിഎം

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യച്ചൂരി സഞ്ചരിച്ചത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളുടെ കാറിലാണെന്ന് ബി.ജെ.പി. ആരോപണം നിഷേധിച്ച് സിപിഎമ്മും കാറുടമയും രംഗത്തെത്തി. പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സിദ്ദിഖിന്റെ കെഎല്‍18-5000 നമ്പര്‍ കാറാണ് യെച്ചൂരിക്ക് സഞ്ചരിക്കാന്‍ സിപിഎം നല്‍കിയതെന്നാണ് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസന്റെ ആരോപണം. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനാണ് കാര്‍ വാടകയ്ക്ക് എടുത്തതെന്നും സിപിഎമ്മും എസ്ഡിപിഐയും തമ്മിലുള്ള ബന്ധമാണ് ഇത് തെളിയിക്കുന്നത്. പകല്‍ ലീഗ് പ്രവര്‍ത്തകനും രാത്രി എസ്.ഡി.പി.ഐ പ്രവര്‍ത്തകനുമാണ് ഇയാളെന്നും ഹരിദാസന്‍ ആരോപിച്ചു. എന്നാല്‍ കാര്‍ വാടകയ്ക്ക് എടുത്തത് താനല്ലെന്ന് പി.മോഹനന്‍ പ്രതികരിച്ചു. യെച്ചൂരിക്ക് സഞ്ചരിക്കാന്‍ കാര്‍ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ല. കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസിന് കോഴിക്കോട് നിന്ന് കാര്‍ അറേഞ്ച് ചെയ്യേണ്ട ആവശ്യമില്ല. പാലക്കാട്…

പാലക്കാട് ഇരട്ടക്കൊല: അേന്വഷണം അവസാന ഘട്ടത്തിലെന്ന് എഡിജിപി

പാലക്കാട്: സുബൈര്‍ വധക്കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് എഡിജിപി വിജയ് സാഖറെ. മൂന്നു പ്രതികളാണ് നേരിട്ട് പങ്കെടുത്തത്. ഇവര്‍ എവിടെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടന്‍ അറസ്റ്റു ചെയ്യും. ഇന്നു തന്നെ അറസ്റ്റു ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനായി അന്വേഷണ സംഘം പുറപ്പെട്ടു കഴിഞ്ഞു. ശ്രീനിവാസന്‍ വധക്കേസില്‍ ആറ് പേര്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. മൂന്നു വാഹനങ്ങളിലാണ് ഇവര്‍ വന്നത്. അതില്‍ ഉള്‍പ്പെട്ട ഒരു വാഹനത്തിന്റെ ഉടമ ഒരു സ്ത്രീയാണ്. അവര്‍ക്ക് ഈ കേസുമായി ഒരു ബന്ധവുമില്ല. അവരില്‍ നിന്നും നാലു തവണ വാഹനം കൈമറിഞ്ഞിട്ടുണ്ട്. രണ്ടു കേസുകളിലെയും പ്രതികള്‍ക്ക് ആര്‍.എസ്.എസ്, എസ്.ഡി.പി.ഐ ബന്ധമുണ്ട്. നേരിട്ട് പങ്കെടുത്തവരെ മാത്രമല്ല ഗൂഢാലോചനയില്‍ പങ്കെടുത്തവരെയും അറസ്റ്റു ചെയ്യുമെന്നും എഡിജിപി പറഞ്ഞു.  

ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി

ശബരിമല: നടന്‍ ദിലീപ് ശബരിമലയില്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. സുഹൃത്തും ബിസിനസ് പങ്കാളിയുമായ ശരത്തിനും മനേജര്‍ക്കുമൊപ്പം ഇന്നലെ വൈകിട്ട് പമ്പയിലെത്തിയ ദിലീപ് കാല്‍നടയായി രാത്രിയോടെ സന്നിധാനത്തെത്തി. ദേവസ്വം ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ച ശേഷം ഇന്നു രാവിലെയാണ് ദര്‍ശനം നടത്തിയത്. മാളികപ്പുറം ദര്‍ശനവും കഴിഞ്ഞ് ഇന്ന് ഉച്ചയോടെ ദിലീപ് മലയിറങ്ങും.  

വിദഗ്ധ ചികിത്സയ്ക്ക് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്. ഈ മാസം 23നാണ് അമേരിക്കയിലേക്ക് പോകുന്നത്. മിനിസോട്ടയിലെ മായോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി, തുടര്‍പരിശോധനകള്‍ക്കായാണ് വീണ്ടും പോകുന്നത്. ഈ വര്‍ഷമാദ്യം ജനുവരി 15ന് മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോയിരുന്നു. പിന്നീട് ജനുവരി 30 നാണ് അദ്ദേഹം നാട്ടില്‍ തിരിച്ചെത്തിയത്.

ജെസ്‌നയെ സിറിയയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത ശരിയല്ലെന്ന് സിബിഐ

കോട്ടയം: എരുമേലിയില്‍ നിന്നും കാണാതായ ജെസ്‌ന മരിയ ജയിംസ് സിറിയയിലാണെന്ന് സിബിഐ കണ്ടെത്തിയെന്ന പ്രചാരണം ശരിയല്ലെന്ന് സിബിഐ. അത്തരം കണ്ടെത്തലുകളൊന്നും നടത്തിയിട്ടില്ലെന്ന് സിബിഐ വ്യത്തങ്ങള്‍ അറിയിച്ചു. സമൂഹമാധ്യമങ്ങളിലും ചില ഓണ്‍ലൈന്‍ സൈറ്റുകളും ജെസ്‌ന സിറിയിയില്‍ എത്തിയതായുള്ള പ്രചാരം നടത്തിയതോടെയാണ് സിബിഐയുടെ വിശദീകരണം. 2018ലാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ആയിരുന്ന ജെസ്‌നയെ കാണാതായത്. വിവിധ ഏജന്‍സികള്‍ കേസ് അന്വേഷിച്ചിട്ടും ജെസ്‌നയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്നാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. 2021 ഫെബ്രുവരിയിലാണ് കേസ് അന്വേഷണം ഹൈക്കോടതി സിബിഐയെ ഏല്‍പ്പിച്ചത്. 2018 മാര്‍ച്ച് 22-നാണ് കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജെസ്‌നയെ കാണാതാകുന്നത്. കേസ് അന്വേഷണത്തിനു പ്രത്യേക പോലീസ് സംഘത്തെ നിയമിച്ചെങ്കിലും ജെസ്‌നയെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ല. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനായാണ് ജെസ്‌ന വീട്ടില്‍നിന്ന് ഇറങ്ങിയത്. എരുമേലി വരെ…

പാലക്കാട്ട് കൊല: ഇരുചക്ര വാഹന യാത്രയ്ക്ക് നിയന്ത്രണം; പിന്‍സീറ്റില്‍ പുരുഷന്മാരുടെ യാത്ര അനുവദിക്കില്ല

പാലക്കാട്: ജില്ലയില്‍ ഇരുചക്ര വാഹന യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. പുരുഷന്‍മാരെ പിന്‍സീറ്റില്‍ ഇരുത്തി യാത്ര പാടില്ല. സ്ത്രീകളെയും കുട്ടികളെയും പിന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യാമെന്നും അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവില്‍ പറയുന്നു. ഈ മാസം 20വരെ പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഉത്തരവ്. അതേസമയം ഇരട്ടക്കൊലപാതകങ്ങള്‍ക്ക് പിന്നാലെ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാനായി പാലക്കാട് ആയിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്.

വടക്കാങ്ങരയിൽ മഹല്ല് കമ്മിറ്റി സൗഹൃദ ഇഫ്താർ സംഗമം നടത്തി

വടക്കാങ്ങര: ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. ജാതി, മത, കക്ഷി രാഷ്ട്രീയത്തിനതീതമായി നടത്തിയ സമൂഹ നോമ്പുതുറയിൽ പ്രദേശത്ത് നിന്നും 900 ത്തോളം പേർ പങ്കെടുത്തു. പി.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ റമദാൻ സന്ദേശം നൽകി. ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ, നുസ് റത്തുൽ അനാം ട്രസ്റ്റ് വർക്കിങ്ങ് ചെയർമാൻ അബ്ദുസ്സമദ് കരുവാട്ടിൽ, ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല്‌ കമ്മിറ്റി പ്രസിഡന്റ് കെ നജ്മുദ്ദീൻ, സെക്രട്ടറി കെ.ടി ബഷീർ, സി.പി മുഹമ്മദലി, ടി നസീർ തുടങ്ങിയവർ നേതൃത്വം നൽകി.