കൊച്ചി: എറണാകും അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ ജനാഭിമുഖ കുര്‍ബാന തുടരുമെന്ന് അതിരുപത വക്താവ് ഫാ. മാത്യൂ കിലുക്കന്‍. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക, പ്രസന്നപുരം, തോട്ടുവ, മറ്റൂര്‍, യൂണിവേഴ്സിറ്റി പള്ളികളില്‍ ഇന്ന് ഏകീകൃത കുര്‍ബാന നടന്നു. കത്തീഡ്രല്‍ ബസിലിക്കയില്‍ രാവിലെ 6.45 ന് ശേഷം ഇന്നു നടന്ന കുര്‍ബാനകളും തുടര്‍ന്നുള്ള ദിവസങ്ങളിലും ജനാഭിമുഖമായിരിക്കുമെന്ന് പി.ആര്.ഒ പത്രക്കുറിപ്പില്‍ പറയുന്നു.
Category: KERALA
ഇപ്പോഴും കോണ്ഗ്രസുകാരന്, കണ്ണൂരില്‍പോയത് സുധാകരന് ഭീഷണിപ്പെടുത്തിയതുകൊണ്ട്- കെ.വി. തോമസ്
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ ഭീഷണിപ്പെടുത്തിയെന്നും അതുകൊണ്ടാണ് വിലക്ക് ലംഘിച്ച് കണ്ണൂരിലേക്ക് പോയതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. എന്നെ ബുള്ളറ്റിന് മുന്നില്‍ നിര്‍ത്തി തീരുമാനമെടുപ്പിക്കാമെന്നൊന്നും കരുതേണ്ട. നടപടിയെടുക്കേണ്ടത് ഇവിടെയല്ല, കോണ്‍ഗ്രസ് പ്രസിഡന്റാണെന്നും കെ.വി. തോമസ് തിരുവനന്തപുരത്ത് പറഞ്ഞു. ഞാന്‍ ഇപ്പോഴും കോണ്ഗ്രസുകാരന് തന്നെയാണ്. സെമിനാറില്‍ പങ്കെടുത്തതുകൊണ്ട് അങ്ങനെയല്ലാതാവുന്നില്ല. കെ.റെയിലിന് കൈപൊക്കിയ ആളല്ല ഞാന്‍. എന്നാല്‍ അന്ധമായി ഒന്നിനേയും എതിര്‍ക്കാന്‍ പാടില്ല. ഭരിക്കുന്നത് ആരെന്ന് നോക്കി വികസനത്തെ തടയുന്നത് ശരിയല്ലെന്നും കെ.വി തോമസ് ചൂണ്ടിക്കാട്ടി. ഇതിനിടെ സെമിനാറില്‍ പങ്കെടുത്തതില്‍ കെ.വി തോമസിനെതിരേ നടപടിയെടുക്കണമെന്ന് കെ.പി.സി.സി സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനം അച്ചടക്ക സമിതിക്ക് വിട്ടിരിക്കുകയാണ്. തിങ്കളാഴ്ച നോട്ടീസ് അയച്ച് കെ.വി തോമസിനോട് വിശദീകരണം ചോദിക്കാനും തീരുമാനിച്ചിട്ടുണ്ട്.
എറണാകുളത്ത് പോലീസ് കാവലില്‍ കര്‍ദിനാള്‍ ആലഞ്ചേരിയുടെ ഓശാന ശുശ്രൂഷ; വിട്ടുനിന്ന് പ്രതിഷേധിച്ച് മാര്‍ കരിയില്‍; അതിരൂപതയിലെ മറ്റു പള്ളികളില്‍ ജനാഭിമുഖം തുടരുന്നു
കൊച്ചി: ഓശാന നാളില്‍ പോലീസിന്റെ സംരക്ഷണത്തില്‍ എറണാകുളം അങ്കമാലി അതിരുപത ബസലിക്കയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കുര്‍ബാന. അതിരൂപതയിലെ വൈദികരുടെയും വിശ്വാസികളുടെയും എതിര്‍പ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം സായുധസേനയടക്കം വന്‍ പോലീസ് സന്നാഹമാണ് ബസലിക്ക പള്ളിയില്‍ തമ്പടിച്ചിരുന്നത്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ അതിരുപതാംഗങ്ങളായ വിശ്വാസികളും വൈദികരും പള്ളിയില്‍ നിന്ന് ഒഴിഞ്ഞുനിന്നു. അതിരൂപതയോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയിലും ചടങ്ങില്‍ സംബന്ധിച്ചില്ല. കര്‍ദിനാളിന്റെ സര്‍ക്കുലര്‍ അതിരൂപതയിലെ ബഹുഭുരിപക്ഷം പള്ളികളും തള്ളി. ആറ് പള്ളികളില്‍ മാത്രമാണ് ഏകീകൃത കുര്‍ബാന നടന്നത്. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമായിരുന്നു ദേവാലയത്തിനകത്തും പുറത്തും പൊലീസ് അകമ്പടിയോടെയാണ് കര്‍ദിനാള്‍ ദേവാലയത്തിലേക്കെത്തിയത്. ആചാരമനുസരിച്ച് ദേവാലയ മുറ്റത്താണ് ഓശാന ശുശ്രൂഷകള്‍ ആരംഭിച്ചത്. തുടര്‍ന്ന് പ്രദിക്ഷണമായി ദേവാലയത്തിനകത്തേക്ക്. ഏകീകൃത രീതി പ്രകാരം വിശ്വാസപ്രമാണം വരെ ജനാഭിമുഖ…
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ബിജെപി ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ മിതവാദി മുസ്ലിം നേതാവെന്ന ദേശീയശ്രദ്ധ നേടിയ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ബിജെപി ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ആകെയുള്ളൊരു ഇടത് സര്‍ക്കാരുമായി ഏറ്റുമുട്ടി, ദേശീയ ശ്രദ്ധയാകര്‍ഷിക്കാന്‍ ആരിഫ് മുഹമ്മദ് ഖാന് കഴിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഉന്നത ബി.ജെ.പി നേതാക്കളുമായും ഉറ്റബന്ധമുള്ള ആരിഫ് മുഹമ്മദ് ഖാന് രാജ്യത്തിന്റെ അടുത്ത ഉപരാഷ്ട്രപതിയായാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. ആഗസ്റ്റിലാവും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. ലോക്സഭാ, രാജ്യസഭാ അംഗങ്ങളടങ്ങിയ ഇലക്ട്രല്‍ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്കും വോട്ടവകാശമുണ്ട്. ആനുപാതിക പ്രാതിനിധ്യ നിയമപ്രകാരം കൈമാറ്റം ചെയ്യാവുന്ന ഒറ്റവോട്ട് സമ്പ്രദായത്തിലാണ് തിരഞ്ഞെടുപ്പ്. എത്രയും സ്ഥാനാര്‍ത്ഥികളുണ്ടോ അത്രയും വോട്ട് മുന്‍ഗണനാക്രമത്തില്‍ രേഖപ്പെടുത്തണം. സാധുവായ വോട്ടിന്റെ പകുതിയിലധികം ലഭിക്കുന്ന സ്ഥാനാര്‍ത്ഥി ജയിക്കും. ബി.ജെ.പിക്ക് ലോക്സഭയില്‍ 301ഉം രാജ്യസഭയില്‍ 101ഉം അംഗങ്ങളാണുള്ളത്. വിവിധ സംസ്ഥാനങ്ങളിലായി 1241 നിയമസഭാംഗങ്ങളുമുണ്ട്. സഖ്യകക്ഷികള്‍ക്കെല്ലാം കൂടി ലോക്സഭയില്‍…
ഇ.പി ജയരാജന് എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തെത്തുമെന്ന് സൂചന
കണ്ണൂര്‍: ഇ.പി ജയരാജന് എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തെത്തുമെന്ന് സൂചന. എ. വിജയരാഘവന് സി.പി.എം പോളിറ്റ് ബ്യൂറോയിലെത്തിയതോടെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് ആരെത്തുമെന്നുള്ള ചര്‍ച്ച സജീവമായി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ ഇ.പി ജയരാജന് ഈ സ്ഥാനത്തെത്തുമെന്നാണ് സൂചന. നേരത്തെ ഇ.പിയെ പൊളിറ്റ് ബ്യൂറോയിലേക്ക് പരിണണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ രാമചന്ദ്രന് പിള്ളക്ക് പകരക്കാരനായി എ. വിജയരാഘവനെയാണ് പാര്‍ട്ടി നിയോഗിച്ചത്. ഇതോടെയാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് ഇ.പിയെ പരിഗണിക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നത്. ഇ.പി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തിരികെയെത്തില്ലെന്ന് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. 1997ല്‍ അഴീക്കോട് നിന്ന് നിയമസഭയിലെത്തി. പിന്നീട് 2011-ലും 2016-ലും കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ നിന്നും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. 2016ല്‍ പിണറായി വിജയന് മന്ത്രിസഭയില്‍ വ്യവസായം, കായികം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ചവരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
കൊച്ചി : വ്യാഴാഴ്ചവരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകള്‍- ഞായറാഴ്ച- കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ബുധനാഴ്ച- പത്തനംതിട്ട, ഇടുക്കി വ്യാഴാഴ്ച- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം. ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് ഉണ്ട്.
സിപിഎം നേതാവ് എംസി ജോസഫൈന് അന്തരിച്ചു; മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുനല്‍കും
കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവും വനിതാ കമ്മീഷന് മുന്‍ അധ്യക്ഷയുമായ എം.സി ജോസഫൈന് (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ കുഴഞ്ഞുവീണ ജോസഫൈന് കണ്ണൂര്‍ എകെജി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം നാളെ കളമശേരി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി വിട്ടുനല്‍കും. സിപിഎം കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന സമിതി അംഗവുമായ ജോസഫൈന് പാര്‍ട്ടിയിലെ സുപ്രധാന നേതാക്കളില്‍ ഒരാളായിരുന്നു. വനിതാ വികസന കോര്പറേഷന് ചെയര്‍പേഴ്സണും അങ്കമാലി നഗരസഭാ കൗണ്‍സിലറുമായിരുന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ആയും ജിസിഡിഎ ചെയര്‍പേഴ്സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈപ്പിന്‍ മുരുക്കിന്‍പാടം സ്വദേശിയാണ്. 2017 മെയ് മാസത്തിലാണ് എം.സി ജോസഫൈന് സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷയായി നിയമിതയായത്. എന്നാല്‍ പരാതിക്കാരിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ 2021 ജൂണില്‍ അധ്യക്ഷസ്ഥാനം…
ആവേശം അലതല്ലിയ പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും
കണ്ണൂർ: സി.പി.എം 23-ാം പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും. സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് പിബി അംഗം പ്രകാശ് കാരാട്ട് ഇന്ന് മറുപടി പറയും. തുടർന്ന് ജനറൽ സെക്രട്ടറിയെയും പിബി, സിസി അംഗങ്ങളെയും തിരഞ്ഞെടുക്കും. വൈകിട്ട് നടക്കുന്ന മഹാസമ്മേളനത്തോടെ പാർട്ടി കോൺഗ്രസ് സമാപിക്കും. കണ്ണൂരിൽ ചുവപ്പിന്റെ ആവേശക്കടലായി പടരുകയായിരുന്നു അഞ്ചു നാൾ നടന്ന പാർട്ടി കോൺഗ്രസ്. പാർട്ടിയുടെ കരുത്തിന്റെയും സംഘടനാശേഷിയുടെയും വിളംബരമാകുമിത്. ഉച്ചക്ക് മൂന്നിന് ബർണശേരി നായനാർ അക്കാദമിയിൽ നിന്ന് റെഡ് വളന്റിയര്‍ മാര്‍ച്ചിന്റെ അകമ്പടിയിൽ പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങളും പാർട്ടി കോൺഗ്രസ് പ്രതിനിധികളും പൊതുസമ്മേളന വേദിയായ എ.കെ.ജി നഗറിലേക്ക് നീങ്ങും. ജില്ലയിലെ 25,000 റെഡ് വളന്റിയര്‍മാരില്‍ നിന്നും തെരഞ്ഞെടുത്ത 2000 പേരാണ് മാർച്ച് ചെയ്യുക. ഇതിൽ 1000 പേര് വനിതകളാണ്. തുടർന്ന് പൊതുസമ്മേളനം നടക്കും. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രപ്പിള്ള, പിണറായി…
കുടുംബ വഴക്ക്; തൃശൂരില്‍ യുവാവ് സ്വന്തം മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി
തൃശൂർ: വെള്ളിക്കുളങ്ങരയിൽ മകൻ അച്ഛനെയും അമ്മയെയും വെട്ടിക്കൊന്നു. വെള്ളിക്കുളങ്ങരയ്ക്ക് സമീപം ഇഞ്ചക്കുണ്ടിലാണ് സംഭവം. ഇഞ്ചക്കുണ്ട് സ്വദേശി അനീഷാണ് മാതാപിതാക്കളെ വെട്ടിക്കൊന്നത്. അറുപതുകാരനായ കുട്ടൻ, അമ്പത്തിയഞ്ചുകാരിയായ ചന്ദ്രിക എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കൊല ചെയ്ത ശേഷം അനീഷ് ഒളിവിലാണ്. സംഭവ സ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തിവരുന്നു.
ഗുരുവായൂർ ക്ഷേത്രത്തിലെ വിവാദമായ മഹീന്ദ്ര ഥാര്‍ ലേലം; പരാതിയില്‍ ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് വാദം ആരംഭിക്കും
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ മഹീന്ദ്ര ഥാര്‍ ലേലം ചെയ്തതുമായി ബന്ധപ്പെട്ട് പരാതിക്കാരുടെ വാദം കേൾക്കൽ തുടരുന്നു. ഹിന്ദു സേവാസംഘം ഹൈക്കോടതിയിൽ നൽകിയ കേസിലാണ് വാദം കേൾക്കുന്നത്. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് തീരുമാനം. ഉച്ചകഴിഞ്ഞ് മൂന്നിന് ഗുരുവായൂർ ദേവസ്വം കോൺഫറൻസ് ഹാളിലാണ് വാദം കേൾക്കൽ. ദേവസ്വം കമ്മീഷണർ കേസ് നൽകിയ സംഘടനാ പ്രതിനിധികളേയും ഇക്കാര്യത്തിൽ എതിർപ്പുള്ള ആരുടേയും വാദം കേൾക്കും. പരാതിക്കാർ രാവിലെ 11-ന് മുമ്പ് താൽപര്യപത്രം നൽകണമെന്ന് ദേവസ്വം കമ്മീഷണർ നിർദ്ദേശിച്ചു. ഥാർ ലേലത്തില്‍ പിടിച്ച അമല്‍ മുഹമ്മദിന് തന്നെ നൽകാൻ ഗുരുവായൂര്‍ ദേവസ്വം ബോർഡ് അംഗീകാരം നൽകിയിരുന്നു. 2020 ഡിസംബർ നാലിനാണ് ഗുരുവായൂരപ്പന് വഴിപാടായി ഥാർ ലഭിച്ചത്. വിപണിയിൽ 13 മുതൽ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി. 15 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ച വാഹനം പ്രവാസി വ്യവസായിയായ എറണാകുളം സ്വദേശി അമല്‍ മുഹമ്മദലിയാണ്…
