കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഒളവണ്ണ ചെറോട്ടുകുന്ന് സ്വദേശി കെ.വി. സഫ്വാൻ (22) ആണ് പോലീസ് പിടിയിലായത്. ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് വിവാഹവാഗ്ദാനം നൽകി വീടിന്റെ ടെറസിലും ബന്ധുവീട്ടിലും വച്ചാണ് ഇയാൾ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് വിവരം പുറത്തറിയുന്നതും രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയതും. പ്രതിയ്ക്ക് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നുവെന്നും, ഇത് ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടിയെ അയാള്‍ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ബേപ്പൂര്‍ ഇന്‍സ്പെക്ടര്‍ വി. സിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Category: KERALA
കെ.വി.തോമസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് പിണറായി ; പിണറായി വില്‍പ്പവറുള്ള നേതാവെന്ന് കെ. വി. തോമസ്
കണ്ണൂര്‍: സിപിഎം വേദിയില്‍ എത്തിയതിന്റെ പേരില്‍ കെ.വി.തോമസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തോമസ് പങ്കെടുക്കുന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സെമിനാറില്‍ തോമസിനെ വിളിച്ചത് കോണ്‍ഗ്രസ് പ്രതിനിധി എന്ന നിലയ്ക്കാണ്. അദ്ദേഹം പങ്കെടുക്കുന്നതും കോണ്‍ഗ്രസ് നേതാവായി തന്നെയാണ്. നാളത്തെ കാര്യത്തിന് താന്‍ പ്രവചനത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. സെമിനാറില്‍ പങ്കെടുത്താല്‍ തോമസിന്റെ മൂക്ക് ചെത്തി കളയുമെന്ന് ചിലര്‍ ഭീഷണി മുഴക്കിയിരുന്നു. പങ്കെടുക്കില്ലെന്നും ചിലര്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹം വരുമെന്ന് ഉറപ്പായിരുന്നു. തോമിന് ഒരു ചുക്കും സംഭവിക്കില്ലെന്നും പിണറായി വിജയന് വ്യക്തമാക്കി. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കാനായതില്‍ അഭിമാനമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ്. കുമ്പളങ്ങിയിലെ ഒരു കോണ്‍ഗ്രസ് കുടുംബത്തില്‍നിന്നാണ് താന്‍ വരുന്നത്. താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണ്. സെമിനാറില്‍ പങ്കെടുത്തതില്‍ രാഷ്ട്രീയം കാണുന്നില്ലെന്നും തോമസ് പറഞ്ഞു.…
കെ.വി.തോമസ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിതശത്രു, രാഷ്ട്രീയകച്ചവടം നടത്തി; നടപടി സ്വീകരിക്കാന്‍ കത്ത് നല്കി; കെ.സുധാകരന്
കണ്ണൂര്‍: സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെ.വി. തോമസിനെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്ത് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന് സോണിയ ഗാന്ധിക്ക് കത്തയച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി കെ.വി. തോമസിന് സി.പി.എം. നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് കെ.വി. തോമസ് സി.പി.എം. സെമിനാറില്‍ പങ്കെടുത്തത്. അദ്ദേഹം ലംഘിച്ചത് പാര്‍ട്ടി മര്യാദയും അച്ചടക്കവുമാണെന്ന് കെ.പി.സി.സി. കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൂറ് അവിടേയും ശരീരം ഇവിടേയും വെച്ചിട്ടുള്ള ഒരു പ്രവര്‍ത്തകനും പാര്‍ട്ടിക്ക് നല്ലതല്ല. അദ്ദേഹം പാര്‍ട്ടിയുടെ പ്രഖ്യാപിത ശത്രുവാണ്. അദ്ദേഹത്തിനോട് പരമമായ പുച്ഛമാണ് ഞങ്ങള്‍ക്കുള്ളത്. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരത്തെയാണ് അദ്ദേഹം വ്രണപ്പെടുത്തിയത്. കെ.വി. തോമസ് സി.പി.എമ്മുമായി രാഷ്ട്രീയകച്ചവടം നടത്തി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് അഭയം തേടിയ കെ.വി. തോമസിനെ ഇനി കോണ്‍ഗ്രസിന് ആവശ്യമില്ല. അര്‍ഹതയില്ലാത്ത കയ്യിലാണ് അധികാരവും പദവിയും വാരിക്കോരി കൊടുത്തതെന്ന് ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നുവെന്നും…
പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു; പക്ഷെ..തരൂര്‍
ന്യൂഡല്‍ഹി: സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍ തനിക്ക് വ്യക്തിപരമായി ആഗ്രഹമുണ്ടായിരുന്നെന്ന് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. എന്നാല്‍ പാര്‍ട്ടി പ്രവര്ത്തകന് എന്ന നിലയില്‍ കോണ്‍ഗ്രസ് അധ്യക്ഷയുടെ നിര്‍ദേശം താന്‍ അംഗീകരിക്കുകയായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത കെ.വി തോമസിന്റെ നിലപാടിനോട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. വിഷയത്തെ കുറിച്ച് സോണിയാ ഗാന്ധിയോട് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു, കെ.പി.സി.സി. അധ്യക്ഷന്‍ എടുത്ത നിലപാട് നമ്മള് അംഗീകരിക്കണമല്ലോ,അതുകൊണ്ട് പോകാതിരിക്കുകയാണ് ഭേദമെന്ന്. ശരി, നിങ്ങളല്ലേ പാര്‍ട്ടി പ്രസിഡന്റ്. പോകണ്ടെന്ന് റഞ്ഞാല്‍ പോകില്ല എന്നു പറഞ്ഞു. ഇത്രേയുള്ളൂ. എനിക്ക് വ്യക്തിപരമായി പോകാന്‍ താല്പര്യമുണ്ടെങ്കിലും ഞാന്‍ ഒരു പാര്‍ട്ടിയുടെ അംഗമായിട്ട് പാര്‍ട്ടിയുടെ അധ്യക്ഷ പറയുന്നത് ബഹുമാനിക്കുന്നു. അത്രേയുള്ളൂ. കെ.വി. തോമസ് അദ്ദേഹത്തിന്റെ സ്വന്തം തീരുമാനം എടുത്തു. അതേക്കുറിച്ച് അദ്ദേഹം തന്നെ പറയട്ടെ. അദ്ദേഹത്തിന്റെ ആക്ഷനെ കുറിച്ച് പറയില്ല- തരൂര്‍ പറഞ്ഞു.
പ്രതിനിധി സമ്മേളനത്തിനിടെ ഹൃദയാഘാതം; എം.സി. ജോസഫൈന് ആശുപത്രിയില്‍
കണ്ണൂര്‍: സിപിഎം നേതാവും മുന്‍ വനിതാ കമ്മീഷന് അധ്യക്ഷയുമായ എം.സി.ജോസഫൈനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂരില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. കണ്ണൂരിലെ എകെജി ആശുപത്രിയിലാണ് ജോസഫൈനെ പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രതിനിധി സമ്മേളനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമിയെയും ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ മദ്യപന് അറസ്റ്റില്‍
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. നന്മേനി സ്വദേശി സജീവനാണ് പിടിയിലായത്. മദ്യലഹരിയില്‍ വിളിച്ചതാണെന്ന് സജീവന് പോലീസിനോട് പറഞ്ഞു. തിരുവനന്തപുരത്തെ പോലീസ് കണ്ട്രോള് റൂമിലേയ്ക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഭക്തരെ പുറത്താക്കി ക്ഷേത്രത്തില്‍ പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിളിച്ചയാളുടെ നമ്പറിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് സജീവനെ പിടികൂടിയത്.
ആലപ്പുഴ എമിരറ്റസ് ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ കാലംചെയ്തു
ആലപ്പുഴ: ആലപ്പുഴ രൂപത എമരിറ്റസ് ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ (77) കാലം ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് അര്‍ത്തുങ്കല്‍ സെന്റ് സെബാസ്റ്റ്യന്‍ വിസിറ്റേഷന്‍ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി 8.15നായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍. 1944 മേയ് 18ന് ആലപ്പുഴയില്‍ ജനിച്ച ബിഷപ് സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ 1969 ഒക്ടോബര്‍ അഞ്ചിന് ബിഷപ് മൈക്കിള്‍ ആറാട്ടുകുളത്തില്‍നിന്ന് വൈദികപട്ടം സ്വീകരിച്ചു. ബിഷപ് പീറ്റര്‍ എം. ചേനപ്പറന്പിലിന്റെ പിന്‍ഗാമിയായി 2001 ഡിസംബര്‍ ഒന്‍പതിന് ആലപ്പുഴ ബിഷപ്പായി. 52 വര്‍ഷം പുരോഹിത ശുശ്രൂഷ ചെയ്ത ബിഷപ് സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ 21 വര്‍ഷം മെത്രാനായി ആലപ്പുഴ രൂപതയെ നയിച്ച് 2019 ഒക്ടോബര്‍ 11ന് സജീവ അജപാലന ശുശ്രൂഷയില്‍നിന്നു വിരമിച്ചു. തിരുവനന്തപൂരം യൂണിവേഴ്സിറ്റി കോളെജിൽ നിന്നും ഫിലോസഫിയിൽ ബിരുദാനന്ത ബിരുദം നേടിയതിനെ തുടർന്ന് മൈനർ സെമിനാരിയുടെ റെക്ടറും ആലപ്പുഴ…
അഡ്വ. ജോസ് വിതയത്തില്‍ അനുസ്മരണ സമ്മേളനം; ഫൗണ്ടേഷന് ഉദ്ഘാടനം ഏപ്രില്‍ 21ന്
കൊച്ചി: സഭയ്ക്കും സമൂഹത്തിനും സമുദായത്തിനും സമഗ്രസംഭാവനകള്‍ ചെയ്ത അഡ്വ.ജോസ് വിതയത്തിലിന്റെ ഒന്നാം ചരമവാര്‍ഷികം ഏപ്രില്‍ 21ന് ആലങ്ങാട്വെച്ച് നടത്തപ്പെടും. ഉച്ചകഴിഞ്ഞ് 4ന് ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ ദിവ്യബലിയും പ്രാര്‍ത്ഥനാശുശ്രൂഷകളും നടക്കും. തുടര്‍ന്ന് ചേരുന്ന അനുസ്മരണ സമ്മേളനം കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റും ലെയ്റ്റി കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യും. അനുസ്മരണസമ്മേളനത്തില്‍വെച്ച് അഡ്വ.ജോസ് വിതയത്തിലിന്റെ സ്മരണയെ എക്കാലവും നിലനിര്‍ത്തുന്നതിനും വിവിധ പദ്ധതികള്‍ക്കുമായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് രൂപീകരിക്കുന്ന അഡ്വ.ജോസ് വിതയത്തില്‍ ഫൗണ്ടേഷന് ആരംഭംകുറിക്കുമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. വിവിധ സഭാവിഭാഗങ്ങളിലെ പിതാക്കന്മാരും സാമുദായിക, സാംസ്കാരിക, രാഷ്ട്രീയ നേതാക്കളും, ജനപ്രതിനിധികളും, വിവിധ സംഘടനാ പ്രതിനിധികളും പ്രാര്‍ത്ഥനാ ശുശ്രൂഷകളിലും അനുസ്മരണ സമ്മേളനത്തിലും പങ്കുചേരും.
വിപ്ലവ നഗരിക്ക് ആവേശമായി സ്റ്റാലിന് കണ്ണൂരില്‍; തമിഴ്നാട് മോഡല്‍ സഖ്യം ദേശീയതലത്തില്‍ വേണമെന്ന് യെച്ചൂരി
കണ്ണൂര്‍: വിപ്ലവ നഗരിക്ക് ആവേശമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കണ്ണൂരില്‍. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ സ്റ്റാലിന് വിമാനത്താവളത്തില്‍ ആവേശകരമായ സ്വീകരണം. ചെന്നൈയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കണ്ണൂരിലെത്തിയ സ്റ്റാലിനെ മന്ത്രി എം.വി ഗോവിന്ദന്, സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്, ഡി.എം.കെ സംസ്ഥാന സെക്രട്ടറി പുതുക്കോട്ട മുരുകേശന്, തമിഴ്നാട്ടില്‍ നിന്നുള്ള സിപിഎം പ്രതിനിധികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിച്ചു. വൈകിട്ട് അഞ്ചിനാണ് സെമിനാര്‍. കേന്ദ്ര-സംസ്ഥാന ബന്ധത്തെപ്പറ്റിയുള്ള സെമിനാറില്‍ മുഖ്യാതിഥിയാണ് സ്റ്റാലിന്. കെ.വി തോമസ് സെമിനാര്‍ നയിക്കും. മുഖ്യമന്ത്രി പിണറായി വിജയന്, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എന്നിവര്‍ പങ്കെടുക്കും. കോണ്‍ഗ്രസ് സഹകരണമുള്ള തമിഴ്നാട് മോഡല്‍ ദേശീയതലത്തില്‍ വേണമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പറഞ്ഞു. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബി.ജെ.പിയെ അകറ്റിനിര്‍ത്താന്‍ ദേശീയ…
ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ പ്രതികള്‍ പിടിയില്‍
കൊച്ചി: ചേരാനല്ലൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് പ്രതികളും പിടിയില്‍. അരുണ്‍ സെബാസ്റ്റിയന്, ആന്റണി ഡി. കോസ്റ്റ എന്നിവരാണ് പിടിയിലായത്. കാക്കനാട് നിന്നാണ് ഇവരെ പിടികൂടിയത്. ഇന്നലെ രാത്രിയാണ് സ്റ്റേഷനില്‍ നിന്ന് ഇവര്‍ രക്ഷപ്പെട്ടത്. മയക്കുമരുന്ന്, പിടിച്ചുപറി കേസുകളില്‍ പ്രതികളാണ് ഇവര്‍. ഇവരില്‍ ഒരാളെ കോടതി റിമാന്‍ഡ് െചയ്തതാണ്.
