ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂലൈ 27 ഞായറാഴ്ച അടൂരിൽ

എടത്വ ടൗൺ: ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318ബി ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂലൈ 27 ഞായറാഴ്ച 4:00 മണിക്ക് അടൂരിൽ ഗ്രീൻ വാലി കൺവൻഷൻ സെന്ററിൽ നടക്കും. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. പിഐഡി: വി. വിജയകുമാർ രാജു സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം നല്‍കും. ഡോ. ഏബ്രഹാം മാർ സെറാഫീം മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. എംസിസി: രാജൻ നമ്പൂതിരി മുഖ്യ സന്ദേശം നല്‍കും. വിന്നി ഫിലിപ്പ് (ഡിസ്ട്രിക്ട് ഗവർണർ), ജേക്കബ് ജോസഫ് (ഫസ്റ്റ് വിഡിജി), മാർട്ടിൻ ഫ്രാന്‍സിസ് (സെക്കന്‍ഡ് വിഡിജി), ജേക്കബ് ജോർജ്ജ് (സെക്രട്ടറി ), പിസി ചാക്കോ (ട്രഷറർ), എം.ആർ.പി പിള്ള (അഡ്മിനിസ്‌ട്രേറ്റര്‍) എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള ക്യാബിനറ്റ് ആണ് ചുമതലയേൽക്കുന്നത്. അടൂർ സേതുവിന്റെ വിവിധ സബ് കമ്മിറ്റികള്‍ നേതൃത്വം നല്‍കുന്നു. 2024- 2025 വർഷത്തെ ഭാരവാഹികളായ ആർ വെങ്കിടാചലം (ഡിസ്ട്രിക്ട് ഗവർണർ…

മരിയനാട് എസ്റ്റേറ്റിലെ തൊഴിൽ നഷ്ടപ്പെട്ട 141 തൊഴിലാളികൾക്ക് നഷ്ടപരിഹാരം നല്‍കി

വയനാട്: ഇരുളം മരിയനാട് എസ്റ്റേറ്റ് തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര തുക വയനാട് പാക്കേജിലുള്‍പ്പെടുത്തി വിതരണം ചെയ്യുന്നതിന്റെ വിതരണോദ്ഘാടനം നടത്തി. വെള്ളിയാഴ്ച്ച ഇരുളം രാഗം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. ആകെയുള്ള 141 തൊഴിലാളികൾക്ക് അകൗണ്ട് വഴിയാണ് പണം ലഭിക്കുക. 20 ലേറെ വർഷങ്ങളായുള്ള മരിയനാട് എസ്റ്റേറ്റ് തൊഴിലാളികളുടെ വിഷയത്തിൽ ഇതോടെ സമഗ്ര പരിഹാരമായെന്നും സർക്കാർ ഇടപെടലും തൊഴിലാളി യൂണിയൻ നേതാക്കളും ജില്ലാ കളക്ടറുമായുള്ള ആരോഗ്യകരമായ ചർച്ചകളുമാണ് പ്രശ്നപരിഹാരത്തിന് വഴിതുറന്നതെന്നും മന്ത്രി ഒ ആർ കേളു അഭിപ്രായപ്പെട്ടു. സുൽത്താൻ ബത്തേരി ഇരുളം വില്ലേജിൽ കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുണ്ടായിരുന്നതും പിന്നീട് പ്രവർത്തനം നിർത്തലാക്കിയതുമായ മരിയനാട് എസ്റ്റേറ്റിലെ തൊഴിൽ നഷ്ടപ്പെട്ട 141 തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി വയനാട് വികസന പാക്കേജിൽ ഉൾപ്പെടുത്തി മരിയനാട് പുനരധിവാസ പദ്ധതി പ്രകാരം…

“എന്റെ കൈകാലുകള്‍ വിറയ്ക്കുന്നു, അവനെ എങ്ങനെയെങ്കിലും ഉടന്‍ പിടികൂടണം”; ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടമറിഞ്ഞ് സൗമ്യയുടെ അമ്മ

തിരുവനന്തപുരം: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയ വാർത്ത കേട്ട് സൗമ്യയുടെ അമ്മ സുമതി അഗാധമായ ദുഃഖത്തോടെ പ്രതികരിച്ചു. “വാര്‍ത്ത കേട്ടപ്പോൾ എന്റെ ശരീരം വിറച്ചു. എനിക്ക് ഒന്നും പറയാൻ കഴിയുന്നില്ല. ഇപ്പോഴാണ് ഞാൻ അറിഞ്ഞത്. വീട്ടിൽ ടിവി ഇല്ല, അതുകൊണ്ടാണ് ഞാൻ ഇതിനെക്കുറിച്ച് കേള്‍ക്കാന്‍ വൈകിയത്,” സുമതി പറഞ്ഞു. സംഭവം ഞെട്ടിച്ചതെന്നും, പ്രതിയെ എത്രയും വേഗം പിടികൂടണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജയിൽ അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് സുമതിയുടെ ആരോപണം. “ഇത്രയും വലിയ ജയിലിൽ നിന്ന് ഒരു കൊലപാതകിക്ക് എങ്ങനെ എളുപ്പത്തിൽ രക്ഷപ്പെടാൻ കഴിയും? ഇത് ഒരാൾക്ക് മാത്രം ചെയ്യാൻ കഴിയില്ല. പുറത്തുനിന്നുള്ള സഹായം ഉണ്ടായിരിക്കണം,” അവർ പറഞ്ഞു. നമ്മുടെ പോലീസ് അയാളെ പിടികൂടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്ന് പോലീസിൽ വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് സുമതി കൂട്ടിച്ചേർത്തു, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗോവിന്ദച്ചാമിക്ക് ശിക്ഷയില്‍ ഇളവു…

അതീവ സുരക്ഷാ സം‌വിധാനമുള്ള ജയിലില്‍ നിന്ന് കൊടും കുറ്റവാളി ഗോവിന്ദച്ചാമി രക്ഷപ്പെട്ടതെങ്ങനെ? ചോദ്യങ്ങള്‍ അവശേഷിക്കുന്നു

കണ്ണൂർ: കേരളത്തെ മുഴുവൻ ഞെട്ടിച്ച സൗമ്യ വധക്കേസിലെ മുഖ്യപ്രതി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ടതായ റിപ്പോർട്ട്, കേസിന്റെ ഗൗരവവും പ്രതിയുടെ ക്രൂരതയും കൊണ്ട് ശ്രദ്ധേയമായ ഈ കേസിലെ പ്രതിയുടെ രക്ഷപ്പെടൽ സുരക്ഷാ ക്രമീകരണങ്ങളെയും ജയിൽ ചട്ടങ്ങളെയും കുറിച്ചുള്ള വലിയ ചോദ്യങ്ങൾക്ക് വഴിയൊരുക്കുന്നു. ഇന്ന് രാവിലെ ജയിൽ അധികൃതർ തടവുകാരുടെ സെല്ലുകൾ പരിശോധിക്കുന്നതിനിടെയാണ് ഗോവിന്ദച്ചാമിയെ കാണാതായതായി കണ്ടെത്തിയത്. തുടർന്നുള്ള പരിശോധനയിൽ അയാള്‍ ജയിലിൽ നിന്ന് രക്ഷപ്പെട്ടിരിക്കാമെന്നതിന്റെ തെളിവുകൾ കണ്ടെത്തി. ഈ വിവരം ഉടൻ തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും ജയിൽ വകുപ്പിനെയും അറിയിച്ചു. പ്രതിയെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി തിരച്ചിൽ ആരംഭിച്ചു. ജയിലിൽ നിന്ന് അയാൾ എങ്ങനെ രക്ഷപ്പെട്ടു എന്നതാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക ശ്രദ്ധ. പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസ് ശക്തമായ ശ്രമങ്ങൾ നടത്തുന്നുണ്ട്. ജയിൽ വളപ്പിലും സമീപ ഗ്രാമങ്ങളിലും വ്യാപകമായ തിരച്ചിൽ നടക്കുന്നുണ്ട്.…

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം: കേരളത്തിലെ ജയിൽ മാനേജ്‌മെന്റിനെയും സുരക്ഷയെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു

കണ്ണൂര്‍: കണ്ണൂരിലെ അതീവ സുരക്ഷയുള്ള സെൻട്രൽ ജയിലിൽ നിന്ന് വെള്ളിയാഴ്ച (ജൂലൈ 25, 2025) ബലാത്സംഗ-കൊലപാതക കേസിലെ പ്രതിയായ ഗോവിന്ദച്ചാമി എന്ന ചാർലി തോമസ്, ജയിൽ ചാടിയത് കേരളത്തിലെ ജയിൽ മാനേജ്മെന്റിനെയും ജയിൽ നിയമങ്ങളും സുരക്ഷാ പ്രോട്ടോക്കോളുകളും പാലിക്കുന്നതിന്റെ നിലവാരത്തെയും കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു. സംഭവത്തെത്തുടർന്ന് ഗുരുതരമായ സുരക്ഷാ വീഴ്ചകൾ, കൃത്യനിർവ്വഹണത്തിലെ വീഴ്ച, ക്രിമിനൽ അനാസ്ഥ എന്നീ കുറ്റങ്ങൾ ചുമത്തി കേരള ജയിൽ ആൻഡ് കറക്ഷണൽ സർവീസസ് വകുപ്പ് നാല് ജയിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ഹെഡ് വാർഡനും മൂന്ന് നൈറ്റ് ടൈം ജയിൽ കസ്റ്റോഡിയൻമാരും ഇതിൽ ഉൾപ്പെടുന്നു. കേരളത്തിലെ ജയിൽ & കറക്ഷണൽ സർവീസസ് ഡയറക്ടർ ജനറൽ ബൽറാം കുമാർ ഉപാധ്യായ കണ്ണൂരിലെ സെൻട്രൽ ജയിലിൽ ഒരു ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ നിശ്ചയിച്ചിരുന്ന ദിവസമാണ് സർക്കാരിനെ അസ്വസ്ഥമാക്കുന്ന വിധത്തിൽ ജയിൽ ചാട്ടം നടന്നത്. ഇടതുപക്ഷ ജനാധിപത്യ…

ജയില്‍ ചാടിയ കുപ്രസിദ്ധ കൊലയാളി ഗോവിന്ദച്ചാമിയെ പിടികൂടി

കണ്ണൂര്‍: 2011-ൽ സൗമ്യ എന്ന യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയും കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ അടയ്ക്കപ്പെട്ടതുമായ കൊടും കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടി. എന്നാല്‍, ഇന്ന് വെള്ളിയാഴ്ച (ജൂലൈ 25, 2025) രാവിലെ 10.30 ഓടെ പിടിയിലാകുകയും ചെയ്തു. കണ്ണൂരിലെ തലാപ്പിലുള്ള നാഷണൽ സാമ്പിൾ സർവേ ഓഫീസിന് പിന്നിലെ കിണറ്റിൽ ഒളിച്ചിരിക്കുകയായിരുന്നു അയാൾ. തലാപിലെ ഡിസിസി ഓഫീസിന് സമീപം കറുത്ത പാന്റും ഷർട്ടും ധരിച്ച ഒരാളെ കണ്ടതായി പ്രദേശവാസിയായ വിനോജ് പോലീസിനെ അറിയിച്ചതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ആ വ്യക്തി ഗോവിന്ദച്ചാമിയാണെന്ന് സ്ഥിരീകരിച്ചത്. അയാളെ അവസാനമായി കണ്ടതായി സംശയിക്കപ്പെടുന്ന അതേ സ്ഥലത്തേക്ക് പോലീസിനെ ഡോഗ് സ്ക്വാഡും നയിച്ചു. താമസിയാതെ വലിയൊരു സംഘം പോലീസ് സംഘം പ്രദേശത്ത് തീവ്രമായ തിരച്ചിൽ നടത്തി. ഗോവിന്ദച്ചാമി കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു…

ഗോശ്രീ രണ്ടാം പാലം – റീ ടാറിംഗ് യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കുക: വെൽഫെയർ പാർട്ടി

കൊച്ചി: ഗോശ്രീ രണ്ടാം പാലത്തിൻ്റെ റീടാറിംഗ് യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. പാലം റീ ടാറിംഗിനായി അടച്ചിട്ടിട്ട് ഒരു മാസമായി. റോഡ് പണി അനന്തമായി നീളുന്നത് മത്സ്യ ബന്ധന ഹാർബർ അടക്കം പ്രവർത്തിക്കുന്ന ഈ ഭാഗത്ത് ഗതാഗത കുരുക്ക് രൂക്ഷമാക്കുകയാണ്. വൈപ്പിൻ പ്രദേശത്ത് നിന്നുള്ള യാത്രക്കാരും, കണ്ടൈനർ റോഡിലൂടെ വരുന്ന യാത്രക്കാരും കൊച്ചി ടൗണിലേക്ക് പ്രവേശിക്കാൻ ആശ്രയിക്കുന്ന പാലത്തിൻ്റെ റീ ടാറിംഗ് വൈകിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കോടിക്കണക്കിന് രൂപയുടെ ഫണ്ട് ഉണ്ടായിട്ടും അറ്റകുറ്റപണി നടത്തുന്നതിന് ഗോശ്രീ ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടായ കാലതാമസം പ്രതിഷേധാർഹമാണ്. വരും ദിവസങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ റീ ടാറിംഗ് പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്ന് കൊടുത്തില്ലെങ്കിൽ ശക്തമായ ജനകീയ സമരങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്ന് ജില്ല പ്രസിഡൻ്റ് സമദ് നെടുമ്പാശ്ശേരി പ്രസ്താവിച്ചു.

ദുബൈ സിഎസ്ഐ മലയാളം ഇടവക സുവർണ്ണ ജൂബിലി പ്രവാസി കുടുംബ സംഗമം ആഗസ്റ്റ് 1ന് കോട്ടയത്ത്

കോട്ടയം : ദുബൈ സിഎസ്ഐ മലയാളം ഇടവക സുവർണ്ണ ജൂബിലി പ്രവാസി കുടുംബ സംഗമം ആഗസ്റ്റ് 1ന് കോട്ടയം സിഎസ്ഐ റിട്രീറ്റ്‌ സെന്റ്റിൽ നടക്കും. രാവിലെ 8.30ന് സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്യും.ഇടവക വികാരി റവ. രാജു ജേക്കബ് അധ്യക്ഷത വഹിക്കും.മുന്‍ വികാരിമാർ, ഇടവക അംഗങ്ങൾ എന്നിവരെ ആദരിക്കും. സജി കെ ജോർജ്ജ് (പ്രോഗ്രാം കോർഡിനേറ്റർ ), ജോൺ കുര്യൻ ( കൺവീനർ) , എബി മാത്യു ചോളകത്ത് , തമ്പി ജോൺ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.വിവിധ സെഷനുകളിലായി നടക്കുന്ന കുടുബ സംഗമം വൈകിട്ട് 3:0ന് സമാപിക്കും. 1975 ഏപ്രിൽ 13-ന് സി.എസ്.ഐ പാരിഷ് കുവൈറ്റ് വികാരിയായിരുന്ന പരേതനായ റവ. വി. ഇ. മത്തായിയാണ് ഇടവകയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത്. സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ ബിഷപ്പായിരുന്ന…

കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് പൂർവ്വികർക്ക് ബലി അര്‍പ്പിക്കാന്‍ എല്ലാ ജില്ലകളിലും വന്‍ തിരക്ക്

തിരുവനന്തപുരം: കർക്കിടക വാവു നാളിൽ പൂര്‍‌വ്വികര്‍ക്ക് ബലി തര്‍പ്പണം നടത്താന്‍ വിവിധ ജില്ലകളില്‍ വന്‍ തിരക്ക്. മിക്കവാറും എല്ലാ ജില്ലകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ബലി അർപ്പിക്കാൻ പുലർച്ചെ തന്നെ ഭക്തർ ക്ഷേത്രങ്ങളിലെത്തി. തിരുവല്ലം ശ്രീപരശുരാമക്ഷേത്രം, വർക്കല പാപനാശം, കോവളം, ആലുവ മണപ്പുറം, തിരുനെല്ലി പാപനാശിനി, തിരുവില്വാമല, വില്വാദ്രിനാഥ ക്ഷേത്രം, പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം എന്നിവിടങ്ങളിലാണ് ബലി തർപ്പണം നടക്കുന്നത്. ആലുവ മണപ്പുറത്ത് പുലർച്ചെ 2.30 ന് പൂർവ്വികർക്കുള്ള ബലി ആരംഭിച്ചു. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസി പല സ്ഥലങ്ങളിലും അധിക സർവീസുകൾ നടത്തുന്നുണ്ട്. ഉച്ചയ്ക്ക് 12 മണി വരെ ബലി അർപ്പിക്കാം. സംസ്ഥാനത്ത് പല സ്ഥലങ്ങളിലും മഴ പെയ്യുന്നതിനാൽ ബലി തർപ്പണ ക്ഷേത്രങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്തർക്കായി പോലീസും ഫയർഫോഴ്‌സും മുങ്ങൽ വിദഗ്ധരും സുരക്ഷാ വലയം ഒരുക്കിയിട്ടുണ്ട്. ആലുവ മണപ്പുറത്ത് വലിയൊരു ജനക്കൂട്ടം…

വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകൻ അറസ്റ്റിൽ

വണ്ടൂർ: അന്തരിച്ച മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ട ജമാഅത്തെ ഇസ്‌ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിൻ്റെ മകൻ യാസിൻ അഹമ്മദിനെ വണ്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടു. അതേസമയം, വിഎസിനെ അധിക്ഷേപിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതിന് ഒരു അദ്ധ്യാപകനെ നേരത്തേ  കസ്റ്റഡിയിലെടുത്തിരുന്നു. തലസ്ഥാന നഗരത്തിലെ നഗരൂർ സ്വദേശിയായ അനൂപ് എന്ന അദ്ധ്യാപകനെയാണ് പരാതിയെ തുടർന്ന് കസ്റ്റഡിയിലെടുത്തത്. വിഎസിനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ തരത്തിലുള്ള പോസ്റ്റ് ഇട്ടതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്.