റഷ്യൻ യുദ്ധക്കപ്പൽ ഉക്രെയ്ൻ മിസൈൽ ഉപയോഗിച്ച് തകർത്തതായി പെന്റഗൺ

വാഷിംഗ്ടണ്‍: ഉക്രേനിയൻ സൈന്യം റഷ്യൻ യുദ്ധക്കപ്പലായ മോസ്ക്വയെ രണ്ട് നെപ്ട്യൂൺ മിസൈലുകൾ ഉപയോഗിച്ച് തകര്‍ത്തതായി പെന്റഗണ്‍ അവകാശപ്പെട്ടു. കപ്പല്‍ കരിങ്കടലിൽ തീ പിടിക്കുകയും മുങ്ങുകയും ചെയ്തു.

“റഷ്യൻ കപ്പലായ മോസ്‌ക്‌വ രണ്ട് ഉക്രേനിയൻ നെപ്‌ട്യൂൺ മിസൈലുകളാൽ തകര്‍ത്തതായി ഞങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിയുമെന്ന് പെന്റഗണിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വെള്ളിയാഴ്ച മാധ്യങ്ങളോട് പറഞ്ഞു.

നിരവധി റഷ്യക്കാർക്ക് പരിക്കേറ്റതായി യുഎസ് വിശ്വസിക്കുന്നുവെന്നും എന്നാൽ കണക്കുകൾ വ്യക്തമല്ലെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേർത്തു.

ഒരു രാത്രിയിൽ ഉണ്ടായ തീപിടിത്തത്തെത്തുടർന്ന് മോസ്‌ക്വ കടലിൽ മുങ്ങിപ്പോയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച പറഞ്ഞു. കപ്പലില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിക്കാൻ കാരണമായി എന്നാണ് റഷ്യയുടെ പ്രസ്താവന. എന്നാൽ, ആക്രമണത്തെക്കുറിച്ച് പരാമർശിച്ചില്ല.

റഷ്യൻ നാവികസേന പിന്നീട് അറ്റകുറ്റപ്പണികൾക്കായി കപ്പൽ ക്രിമിയ പെനിൻസുലയിലെ തുറമുഖത്തേക്ക് അടുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് മുങ്ങുകയായിരുന്നു.

തീരത്ത് നിന്ന് മോസ്‌ക്വയിലേക്ക് മിസൈൽ ആക്രമണം നടത്തിയതായി ഉക്രെയ്ൻ അവകാശപ്പെട്ടു. അത് സോവിയറ്റ് കാലഘട്ടത്തിലെ കപ്പലിനെ തകര്‍ത്തതായും അവര്‍ അവകാശപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News