രാജ്യാന്തര കലകളുടെ മേളയായ കേരള അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവലിന് ഇന്ന് സമാപനം

റഷ്യ, ചൈന, ഈജിപ്ത്, ഘാന, സ്പെയിൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ കൂടാതെ, 16 സംസ്ഥാനങ്ങളിലെ നടൻ കലകളും കര കൗശല സ്റ്റാളുകൾ, 14 ജില്ലകളിലെ കേരളീയ നാടൻ കലകൾ എന്നിവ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു. തിരുവനന്തപുരം: കേരള ഫോക് ലോർ അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവലിന് ഇന്ന് സമാപനം. വൈവിധ്യമാർന്ന കലകളുടെയും സംസ്കാരത്തിന്റെയും സമ്മേളനത്തിന്റെ 5 ദിവസത്തിനാണ് തലസ്ഥാനം സാക്ഷിയായത്. പാളിച്ചയില്ലാത്ത ഏകോപനവും ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായ മേളയ്ക്കാണ് ഇന്ന് തിരശ്ശീല വീഴുന്നത്. സമാപന സമ്മേളനം ഇന്ന് വൈകിട്ട് 6 മണിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദുവാണ് സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുന്നത്. കേരള ഫോ‌ക് ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ സ്വാഗതം പറയുന്ന ചടങ്ങിൽ അധ്യക്ഷൻ അക്കാദമി ചെയർമാൻ ഒ. എസ് ഉണ്ണിക്കൃഷ്ണനാണ്. കഴിഞ്ഞ ദിവസങ്ങളിലായി പ്രദർശിപ്പിച്ച ഘാനയുടെ അക്വബ നൃത്തം,…

കേന്ദ്ര-സംസ്ഥാന നയങ്ങൾ വിദ്യാഭ്യാസത്തെ ദുർബലപ്പെടുത്തും: കെ.എസ്.ടി.എം

മലപ്പുറം : പാഠ്യപദ്ധതി പരിഷ്കരിച്ചും വിദ്യാഭ്യാസ ചട്ടങ്ങൾ ഭേദഗതി ചെയ്തും കേന്ദ്രസർക്കാർ വിദ്യാഭ്യാസത്തെ ഫാസിസ്റ്റ് വൽക്കരിക്കാനുള്ള തീവ്രശ്രമത്തിലാണ്.  പി .എം ശ്രീ പദ്ധതിയിൽ ഒപ്പിടുക വഴി സംസ്ഥാന സർക്കാർ കേന്ദ്രസർക്കാറിന്റെ അജണ്ട നടപ്പിലാക്കുന്ന ഏജൻസിയായി പ്രവർത്തിക്കുന്നു. അധ്യാപക സമൂഹത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളി വിടുന്ന എല്ലാ പരിഷ്കാരങ്ങളും സർക്കാർ നിർത്തി വെക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് മലപ്പുറം ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു. മലപ്പുറം ഫാറൂക്ക് ഹാളിൽ വച്ച് നടന്ന ജില്ല സമ്മേളനം  വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ടീച്ചേഴ്സ് മൂവ്മെൻറ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വി ശരീഫ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം റജീന മങ്കട മുഖ്യപ്രഭാഷണം നടത്തി. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം നാസർ കീഴുപറമ്പ്, എഫ് ഐ ടി യു മലപ്പുറം ജില്ലാ പ്രസിഡൻറ് കാദർ അങ്ങാടിപ്പുറം.…

ശബരിമല സ്വര്‍ണ്ണ മോഷണം: മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമല സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട കേസില്‍ ംന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. പത്തനംതിട്ട എംപി ആന്റോ ആന്റണിയെ ചോദ്യം ചെയ്യാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. അതേസമയം, മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം കടകംപള്ളി സുരേന്ദ്രന്റെ മറ്റൊരു ഫോട്ടോ ഞായറാഴ്ച മാധ്യമങ്ഗ്നള്‍ പുറത്തുവിട്ടു. രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തി ഉണ്ണികൃഷ്ണന്‍ പോറ്റി മോഷണം നടത്തിയതായാണ് പ്രത്യേക അന്വേഷണ സംഘ്ത്തിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കടകംപള്ളിയെ വീണ്ടും ചോദ്യം ചെയ്യുന്നത്. നേരത്തെ ചോദ്യം ചെയ്തപ്പോൾ, ശബരിമലയിൽ ഒരു സ്പോൺസർ എന്ന നിലയിൽ മാത്രമേ പോറ്റിയെ അറിയൂ എന്ന് കടകംപള്ളി മൊഴി നൽകിയിരുന്നു. മുൻ മന്ത്രിയും ഒരിക്കൽ പോറ്റിയുടെ വസതി സന്ദർശിച്ചതായി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, പുളിമാത്തിലെ പോറ്റിയുടെ വസതിയിൽ കടകംപള്ളിയെ പലതവണ കണ്ടിട്ടുണ്ടെന്ന് പോറ്റിയുടെ അയൽക്കാരൻ വിക്രമൻ നായർ പറഞ്ഞു. വിവാദങ്ങൾക്കിടയിൽ,…

തലസ്ഥാനത്ത് ദേശീയ-അന്തർദേശീയ നാടൻ കലകളുടെ ദൃശ്യ വിരുന്നൊരുക്കി കേരള ഇന്റർനാഷണൽ ഫോക് ഫെസ്റ്റിവൽ മുന്നേറുന്നു

തിരുവന്തപുരം: കേരള ഫോക് ലോർ അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവൽ കാണികൾക്ക് ദേശീയ-അന്തർദേശീയ നടൻ കലകളുടെ ദൃശ്യവിസ്മയം ഒരുക്കുകയാണ്. ആഫ്രിക്ക, റഷ്യ, സ്പെയിൻ, ബ്രസീൽ, ചൈന, ഈജിപ്ത് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നുള്ള കലാപ്രകടനവും ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിൽ നിന്നുള്ള നാടൻ കലാരൂപവും അണിനിരക്കുന്ന പ്രകടനവും കാഴ്ചക്കാരിൽ പുതിയ ദൃശ്യ അനുഭവം ഉണർത്തുകയാണ്. കൂടാതെ കേരളത്തിലെ ആദിവാസി സമൂഹങ്ങളുടെ തനത് കലകൾ ആദ്യമായാണ് ഇത് പോലെ ഒരു വേദിയിൽ പ്രദർശിപ്പിക്കുന്നത് എന്ന പ്രത്യേകതയും ഈ മേളയ്ക്കുണ്ട്. കേരള ഫോക് ലോർ അക്കാദമി ആദ്യമായി സംഘടിപ്പിക്കുന്ന പരിപാടി എന്ന നിലയിൽ സംഘാടന മികവ് കൊണ്ടും ഏകോപനവും കൊണ്ട് പരമാവധി കുറ്റമറ്റതാക്കാൻ കഴിഞ്ഞതായി അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ പറഞ്ഞു. ഇന്നലെ നടന്ന ഘാനയുടെ അക്വബ പ്രകടനവും ഒഡിഷയുടെ രാണപ്പാ ഡാൻസ്, ജാർഖണ്ഡിന്റെ ഗോണ്ട് മാരിയ ഡാൻസ്, കർണാടകയുടെ…

സക്കരിയ: നീതി നിഷേധത്തിന്റെ 17 ആണ്ടുകൾ; സോളിഡാരിറ്റി പ്രതിഷേധ സംഗമം

മഞ്ചേരി: ബംഗളൂരു സ്ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ട് വിചാരണത്തടവുകാരനായി ജയിലിൽ കഴിയുന്ന സക്കരിയയുടെ നീതി നിഷേധത്തിന് 17 വർഷം തികയുന്ന സാഹചര്യത്തിൽ, ‘അനീതിയുടെ തടവറക്കെതിരെ’ എന്ന മുദ്രാവാക്യമുയർത്തി സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മഞ്ചേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന സംഗമം സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് ഉദ്ഘാടനം ചെയ്തു. സക്കരിയയുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ 17 വർഷങ്ങളാണ് വിചാരണ പോലും പൂർത്തിയാകാതെ ഇരുമ്പഴികൾക്കുള്ളിൽ ഹോമിക്കപ്പെട്ടതെന്നും, ഇത്തരം നീതിനിഷേധങ്ങൾക്കെതിരെ തെരുവിൽ ശക്തമായ പ്രതിഷേധങ്ങൾ ഉയരണമെന്നും സംഗമം ആവശ്യപ്പെട്ടു വുമൺ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ഫായിസ വി.എ, സാമൂഹിക പ്രവർത്തകൻ അഡ്വ. പി.എ പൗരൻ, മറുവാക്ക് എഡിറ്റർ അംബികാ മറുവാക്ക്, സോളിഡാരിറ്റി മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് അജ്മൽ കെ.പി, ജനറൽ സെക്രട്ടറി അൻഫൽ ജാൻ തുടങ്ങിയവർ സംസാരിച്ചു.

റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു

വടക്കാങ്ങര :ജമാഅത്തെ ഇസ്ലാമി വടക്കാങ്ങരയും ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയും ‘അഹ് ലൻ റമദാൻ’ പ്രഭാഷണം സംഘടിപ്പിച്ചു. ആയാത്ത് ദർസെ ഖുർആൻ ഡയറക്ടർ ഇ.എം മുഹമ്മദ് അമീൻ റമദാൻ പ്രഭാഷണം നിർവഹിച്ചു. ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് പ്രസിഡന്റ് അനസ് കരുവാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഹനീന പട്ടാക്കൽ ഖിറാഅത്ത് നടത്തി. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര സെൻട്രൽ ഹൽഖ നാസിം സി.പി കുഞ്ഞാലൻ കുട്ടി സ്വാഗതവും ടി ശഹീർ നന്ദിയും പറഞ്ഞു.

ഗസൽ സംഗീതരാവും സൃഷ്ടിപരമായ സംവാദങ്ങളും; റെൻഡർ കേരള ഡിസൈൻ ഫെസ്റ്റിവലിന്റെ രണ്ടാം ദിനം

കൊച്ചി: കൊച്ചിയിലെ തേവര സേക്രഡ് ഹാർട്ട് കോളേജിലെ ലേക്ക് വ്യൂ വേദിയിൽ നടന്ന ഗസൽ സംഗീതസന്ധ്യയാണ് റെൻഡർ കേരള ഡിസൈൻ ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തെ ഏറ്റവും വലിയ ആകർഷണമാക്കി മാറ്റിയത്. പ്രശസ്ത ഗസൽ ഗായകനും പ്ലേബാക്ക് സിംഗറുമായ സി.കെ. സാദിഖ് ഗസൽ അവതരിപ്പിച്ച ലൈവ് സംഗീത പരിപാടി കലയും ഡിസൈനും ഒരേ വേദിയിൽ ലയിച്ച അപൂർവ അനുഭവമായി. ക്ലാസിക്കൽ ഗസലുകളും സമകാലിക ആവിഷ്‌കരണങ്ങളും ഉൾപ്പെടുത്തിയ സംഗീതസന്ധ്യയിൽ സാദിഖ് അവതരിപ്പിച്ച ഗാനങ്ങൾ പ്രേക്ഷകരെ ദീർഘനേരം ആസ്വാദനലോകത്തേക്ക് കൊണ്ടുപോയി. ലേക്ക് വ്യൂവിന്റെ സ്വാഭാവിക പശ്ചാത്തലത്തിൽ അരങ്ങേറിയ പരിപാടി, ഡിസൈൻ ഫെസ്റ്റിവലിന് ഒരു സാംസ്കാരിക മികവിന്റെ മേന്മ കൂടി നൽകി. ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന മറ്റൊരു ശ്രദ്ധേയ പരിപാടിയായിരുന്നു സിനിമാ പോസ്റ്റർ ഡിസൈനർമാരുടെ സംവാദം. മലയാള സിനിമയുടെ വിപണനത്തിലും കലാപരമായ വളർച്ചയിലും നിർണായക പങ്കുവഹിക്കുന്ന പോസ്റ്റർ ഡിസൈനർമാർക്ക് സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ…

സ്വകാര്യ ബസ്സുടമകള്‍ക്ക് നേട്ടമുണ്ടാക്കാൻ ഗതാഗത മന്ത്രി കെഎസ്ആർടിസിയെ ദുർബലപ്പെടുത്തുന്നു: രമേശ് ചെന്നിത്തല

കണ്ണൂര്‍: സ്വകാര്യ ബസ് ഓപ്പറേറ്റർമാർക്ക് “നേട്ടം” വരുത്താൻ ഗതാഗത മന്ത്രി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനെ (കെഎസ്ആർടിസി) “മനഃപൂർവ്വം ദുർബലപ്പെടുത്തുകയാണെന്ന്” മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇന്ന് (വെള്ളിയാഴ്ച) കണ്ണൂർ ഡിസിസി ഓഡിറ്റോറിയത്തിൽ നടന്ന ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയൻ (ഐഎൻടിയുസി) കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . പുതിയ ബസുകൾ വാങ്ങാതിരിക്കുകയും ആവശ്യമായ നിയമനങ്ങൾ നടത്താതിരിക്കുകയും ചെയ്തുകൊണ്ട് മന്ത്രിയുടെ സമീപനം കെഎസ്ആർടിസിയെ മന്ദഗതിയിലാക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സർക്കാർ പൊതുമേഖലാ സ്ഥാപനത്തെ തകർക്കുകയും അതേസമയം ജീവനക്കാരുടെ അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു ശതമാനം ക്ഷാമബത്ത പോലും നൽകാതെ കെഎസ്ആർടിസി ജീവനക്കാർ “വഞ്ചിക്കപ്പെടുകയാണ്” എന്ന് ചെന്നിത്തല ആരോപിച്ചു. എൽഡിഎഫ് സർക്കാരിന്റെ നയങ്ങൾ കെഎസ്ആർടിസി തൊഴിലാളികളുടെ ക്ഷേമത്തെയും മനോവീര്യത്തെയും സാരമായി ബാധിച്ചുവെന്ന്…

“ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയതെങ്ങനെ? അയാള്‍ക്ക് കോണ്‍ഗ്രസുമായി എന്താണ് ബന്ധം?; ശബരിമല സ്വർണ്ണ മോഷണത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

പത്തനംതിട്ട: 2004-ൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ അനുമതി നൽകിയത് കോൺഗ്രസ് ദേവസ്വം ബോർഡാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. എൽഡിഎഫ് മധ്യമേഖല ‘വികാസ മുന്നേറ്റ ജാഥ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. “ശബരിമലയിലേക്ക് പോറ്റിയെ കൊണ്ടുവന്നത് എൽഡിഎഫ് സർക്കാരാണെന്നാണ് പ്രചാരണം. 2004-ലാണ് പോറ്റി വന്നത്. അന്നത്തെ ദേവസ്വം മന്ത്രി ഇന്നത്തെ കോൺഗ്രസിന്റെ ഉന്നത പദവിയിലുള്ള അഖിലേന്ത്യാ നേതാവായിരുന്നു. അന്നുമുതൽ പോറ്റിക്ക് എല്ലാത്തരം കളികളും കളിക്കാൻ അവസരം ലഭിച്ചുവരികയാണ്. ഇതെല്ലാം ചർച്ച ചെയ്യുന്നത് ഒഴിവാക്കാൻ പ്രതിപക്ഷം നിയമസഭയിലെ ചർച്ചയിൽ നിന്ന് ഒളിച്ചോടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. “ശബരിമല പീഠം, ഉണ്ണികൃഷ്ണൻ പോറ്റി എന്നിവയെക്കുറിച്ചുള്ള ആരോപണങ്ങൾ ശബരിമല അയ്യപ്പ സംഗമത്തിന് തൊട്ടുമുമ്പ് ഉയർന്നുവന്നിരുന്നു. അയ്യപ്പ സംഗമത്തിന്റെ മഹത്വം കളങ്കപ്പെടുത്തുന്നതിനാണ് അത് ചെയ്തത്. വിജിലൻസ് അന്വേഷണം നടത്തി. പോറ്റിയുടെ സഹോദരിയുടെ വീട്ടിലായിരുന്നു പീഠം. വിജിലൻസും പോലീസും അവിടെ നിന്നില്ല. ഒളിവിൽ കഴിഞ്ഞ കുറ്റവാളികളെ…

വാഹനമിടിച്ച് യുവാക്കള്‍ക്ക് പരിക്കേറ്റ സംഭവം: അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മണിയൻപിള്ള രാജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

തിരുവനന്തപുരം: നടന്‍ മണിയന്‍ പിള്ള രാജുവിന്റെ വാഹനമിടിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അപകടത്തിന് കാരണമായ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. മരണത്തിന് കാരണമാകാവുന്ന രീതിയിൽ വാഹനമോടിക്കുക, ഇടിച്ച ശേഷം വാഹനം നിർത്താതിരിക്കുക, ഉത്തരവാദിത്തപ്പെട്ട അധികാരികളെ അറിയിക്കാതിരിക്കുക എന്നീ കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. മണിയൻപിള്ള രാജു ഇന്ന് രാവിലെ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഹാജരായി. തുടർന്ന് വൈദ്യപരിശോധന നടത്തി അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷനിൽ നിന്ന് ജാമ്യത്തിൽ വിട്ടയച്ചു. യുവാക്കള്‍ ഓടിച്ചിരുന്ന ബൈക്ക് തന്റെ വാഹനത്തിൽ ഇടിച്ചതായും ഭയന്നാണ് താൻ നിർത്താതിരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അപകടം നടന്നയുടനെ ആംബുലൻസ് കൊണ്ടുവരാൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി നടൻ പറഞ്ഞു. ഇന്നലെ രാത്രി ട്രിവാർഡ്രം ക്ലബ്ബിന് സമീപം നടന്ന അപകടത്തില്‍ ശ്രീകണ്ഠേശ്വരം സ്വദേശികളായ നിദേവ്,…