ഹൃദയാഘാതം; മുന്‍മന്ത്രി അബ്ദുറബ്ബ് ആശുപത്രിയില്‍

മലപ്പുറം: മുന്‍മന്ത്രി അബ്ദുറബ്ബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.  

മീഡിയ വണ്‍ വിലക്കിനെതിരായ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും: സുപ്രീം കോടതി

തിരുവനന്തപുരം: മീഡിയ വണ്‍ സംപ്രേക്ഷണ വിലക്കിനെതിരെ ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നല്‍കിയ ഹര്‍ജി വ്യാഴാഴ്ച ഉചിതമായ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എന്‍.വി രമണ. ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്ന് മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു. എന്നാല്‍ വെള്ളിയാഴ്ച വ്യക്തിപരമായ അസൗകര്യം ഉണ്ടെന്ന് ദുഷ്യന്ത് ദാവെ കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഹര്‍ജി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. പതിനൊന്ന് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ചാനല്‍ ആണ് മീഡിയ വണ്‍ എന്ന് ദുഷ്യന്ത് ദാവെ കോടതിയില്‍ ചൂണ്ടിക്കാട്ടി. ആഭ്യന്ത്രര മന്ത്രാലയത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആണ് ചാനലിന് ലൈസന്‍സ് പുതുക്കി നല്‍കാത്തത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചും, ഡിവിഷന്‍ ബെഞ്ചും ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തലുകളുടെ…

വാവ സുരേഷ് വീണ്ടും പാമ്പുപിടിക്കാനിറങ്ങി

ചാരുംമൂട്: ബൈക്കിനുള്ളിലൊളിച്ച മൂര്‍ഖനെയുംകാത്ത് അഞ്ചുമണിക്കൂര്‍. അവസാനം വാവ സുരേഷ് എത്തി പാമ്പിനെ പിടികൂടി. ആശുപത്രിയില്‍ നിന്നിറങ്ങിയ ശേഷം വാവയുടെ ആദ്യത്തെ പാമ്പുപിടിത്തമായിരുന്നു. ചാരുംമൂട് പേരൂര്‍കാരാണ്മയില്‍ മുകേഷിന്റെ വീട്ടിലായിരുന്നു സംഭവം. വീട്ടുമുറ്റത്ത് രണ്ടു ബൈക്കുകളായിരുന്നു ഉണ്ടായിരുന്നത്. മകന്‍ അഖില്‍ ജിമ്മില്‍ പോകാനായി വൈകീട്ട് മൂന്നരയോടെ ബൈക്കില്‍ കയറുമ്പോഴാണ് തറയില്‍ക്കിടന്ന മൂര്‍ഖന്‍ പത്തിവിടര്‍ത്തി കൊത്താനടുത്തത്. വണ്ടിയില്‍നിന്നു ചാടിയിറങ്ങിയാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. ഇതിനിടെ പാമ്പ് കവറിട്ടുമൂടിയിരുന്ന ബൈക്കിലേക്കു കയറി. വാവ സുരേഷിനെ ഫോണില്‍ വിളിച്ചു വിവരമറിയിച്ചു. വാവ സുരേഷ് എത്തുന്നതറിഞ്ഞ് ആരാധകരും നാട്ടുകാരും തടിച്ചുകൂടി. രാത്രി എട്ടരയോടെയാണു സുരേഷ് എത്തിയത്. ബൈക്ക് മൂടിയിരുന്ന കവര്‍ നീക്കിയതോടെ ഹാന്‍ഡിലിനടിയില്‍ ചുറ്റിക്കിടന്ന പാമ്പിനെ നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ വാവ സുരേഷ് പിടികൂടി വീട്ടുകാര്‍ കരുതിയിരുന്ന പ്ലാസ്റ്റിക് ടിന്നിലാക്കി. വാവ സുരേഷിനു നാട്ടുകാര്‍ സ്വീകരണംനല്‍കി.

പരിശ്രമങ്ങളെല്ലാം പാഴായി; അമ്മപ്പുലിയില്‍ നിന്ന് വേര്‍പെട്ട പുലിക്കുഞ്ഞ് ചത്തു

വടക്കാഞ്ചേരി: അമ്മപ്പുലിയില്‍നിന്ന് വേര്‍പെട്ട പുലിക്കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങളെല്ലാം വിഫലം. അകമലയിലെ വനം വെറ്ററിനറി ക്ലിനിക്കില്‍ പരിചരണത്തിലായിരുന്ന ആണ്‍പുലിക്കുട്ടി ഞായറാഴ്ച ഉച്ചയ്ക്ക് 2.45-ന് ചത്തു. പാലക്കാട് അകത്തേത്തറ ഉമ്മിണിയിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ കണ്ടെത്തിയ രണ്ട് പുലിക്കുട്ടികളില്‍ ഒന്നിനെ 52 ദിവസംമുമ്പാണ് ക്ലിനിക്കിലെത്തിച്ചത്. മലബന്ധത്തെത്തുടര്‍ന്ന് ശനിയാഴ്ച രാത്രിമുതല്‍ പാല്‍ ഉള്‍പ്പടെ ഒന്നും കഴിച്ചിരുന്നില്ല. പോസ്റ്റ്മോര്‍ട്ടം തിങ്കളാഴ്ച മണ്ണുത്തിയിലെ വെറ്ററിനറി സര്‍വകലാശാലയില്‍ നടക്കും. ജനുവരി പത്തിനാണ് പുലിക്കുട്ടികളെ കണ്ടെത്തിയത്. പ്രസവിച്ച് നാലുദിവസമെങ്കിലുമായിട്ടുണ്ടെന്നാണ് അന്ന് വാളയാര്‍ റേഞ്ചിലെ വനപാലകര്‍ നല്‍കിയ സൂചന. ഒരു പുലിക്കുട്ടിയെ പിന്നീട് അമ്മപ്പുലിതന്നെ കൊണ്ടുപോയി. അവശേഷിച്ചതിനെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് പ്രകാരം ജനുവരി പതിമൂന്നിനാണ് അകമലയില്‍ എത്തിച്ചത്. അപ്പോള്‍ കണ്ണുതുറന്നിരുന്നില്ല. കൊണ്ടുവരുമ്പോള്‍ 500 ഗ്രാം ഉണ്ടായിരുന്ന പുലിക്കുട്ടിക്ക് ക്രമേണ ഒരു കിലോഗ്രാം വരെ തൂക്കംവെച്ചിരുന്നു..

മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും അരികെ പാണക്കാട് തങ്ങള്‍ക്ക് നിത്യവിശ്രമം

മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയാചാര്യനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഓര്‍മ്മയായി. ഖബറടക്കം ഔദ്യോഗിക ബഹുമതികളോടെ പാണക്കാട് ജുമാ മസ്ജിദില്‍ പുലര്‍ച്ചെ രണ്ടു മണിയോടെ നടത്തി. പാണക്കാട് തങ്ങളെ അവസാന നിമിഷവും കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് മലപ്പുറം ടൗണ്‍ ഹാളിലേക്ക് എത്തിയത്. ജനത്തിരക്ക് കൂടി വന്നതോടെ രാത്രി 12.30 ഓടെ ഭൗതികദേഹം പാണക്കാട്ടെ വീട്ടിലേക്ക് മാറ്റി. വീട്ടിലേക്കും ആളുകള്‍ ഒഴുകിയെത്തുകയായിരുന്നു. ജനത്തിരക്ക് നിയന്ത്രണാതീതമായതോടെ ഖബറടക്കം നടത്തുകയായിരുന്നു. ഇന്നു രാവിലെ 9നായിരുന്നു ഖബറടക്കം നേരത്തെ നിശ്ചയിച്ചിരുന്നത്. ഏറെക്കാലമായി രോഗബാധിതനായി കിടന്നതിനാല്‍ ഭൗതികദേഹത്തിനുണ്ടാകാവുന്ന മാറ്റങ്ങള്‍ കൂടി പരിഗണിച്ചാണ് ഖബറടക്കം നേരത്തെയാക്കിയത്. കടലുണ്ടിപ്പുഴയുടെ തീരത്ത് പിതാവ് പൂക്കോയ തങ്ങളുടെയും മാതാവ് മറിയം ചെറിഞ്ഞി ബീവിയുടെയും സഹോദരന്മാരായ ഉമറലി ശിഹാബ് തങ്ങളുടെയും മുഹമ്മദലി ശിഹാബ് തങ്ങളുടെയും ചാരത്താണ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും അന്ത്യ വിശ്രമം ഒരുക്കിയത് . പാണക്കാട് കുടുംബത്തിലെ…

നെയ്യാറ്റിന്‍കരയില്‍ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കീഴാറൂരില്‍ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. പശുവണ്ണറ സ്വദേശിയും ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റുമായ പ്രേംരാഗിനാണ് തലയ്ക്ക് വെട്ടേറ്റത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പ്രേംരാഗിനെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം തുടങ്ങി.

മേയര്‍ ആര്യാ രാജേന്ദ്രന്റേയും സച്ചിന്‍ ദേവ് എം.എല്‍.എയുടെയും വിവാഹ നിശ്ചയം നടന്നു; വേദിയായത് ഏ.കെ.ജി സെന്റര്‍

  തിരുവനന്തപുരം: ബാലുശേരി എം.എല്‍.എ കെഎം സച്ചിന്‍ ദേവിന്റെയും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെയും വിവാഹ നിശ്ചയ ചടങ്ങുകള്‍ സി.പി.എം സംസ്ഥാന കമ്മറ്റി ഓഫീസായ എ.കെ.ജി സെന്ററില്‍ നടന്നു. അടുത്ത ബന്ധുക്കളും മുതിര്‍ന്ന നേതാക്കളും മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്. ലളിതമായ ചടങ്ങുകളാണ് ഒരുക്കിയിരുന്നത്. കഴിഞ്ഞ മാസമാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചത്. ബാലസംഘം, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകളില്‍ സഹപ്രവര്‍ത്തകരായിരുന്നു ഇരുവരും. സച്ചിന്‍ എസ്.എഫ്.ഐ സംസ്ഥാനസെക്രട്ടറിയും പാര്‍ട്ടി കോഴിക്കോട് ജില്ലകമ്മിറ്റി അംഗവുമാണ്. ആര്യ എസ്.എഫ്.ഐ സംസ്ഥാനസമിതി അംഗവും പാര്‍ട്ടി ചാല ഏര്യാകമ്മിറ്റി അംഗവുമാണ്. ബാലസംഘം എസ്.എഫ്.ഐ കാലഘട്ടം മുതല്‍ ഇരുവരും സുഹൃത്തുക്കളാണ്. ഇതാണ് ഇപ്പോള്‍ വിവാഹത്തിലെത്തിച്ചിരിക്കുന്നത്. ഒരു മാസത്തിന് ശേഷമായിരിക്കും ഇരുവരുടെയും വിവാഹം. ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന ഖ്യാതിയോടെയാണ് ആര്യ തിരുവനന്തപുരം മേയറായി ചുമതലയേറ്റത്. തിരുവനന്തപുരം ഓള്‍ സെയിന്റ്സ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെയായിരുന്നു തെരഞ്ഞെടുപ്പില്‍ പങ്കെടുത്തതും…

യുദ്ധവിരുദ്ധ പ്രതിഷേധം നടത്തി വെൽഫെയർ പാർട്ടി

മണ്ണാർക്കാട്: റഷ്യയുടെ ഉക്രൈൻ അധിനിവേശം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തി വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി വെൽഫെയർ പാർട്ടി മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുദ്ധവിരുദ്ധ പ്രതിഷേധ പരിപാടി ജില്ലാ മീഡിയ സെക്രട്ടറി കെ.വി.അമീർ ഉൽഘാടനം ചെയ്തു. റഷ്യയുടെ ഉക്രൈൻ അധിനിവേശവും യുദ്ധവും മേഖലയിലെ മുഴുവൻ രാജ്യങ്ങളെയും സാധാരണ ജനങ്ങളെയും ബാധിക്കുന്ന കാര്യമാണെന്നും സമാധാനം ആഗ്രഹിക്കുന്ന മുഴുവൻ സമൂഹവും യു.എൻ അടക്കമുള്ള അന്താരാഷ്ട്ര വേദികളും ഇടപെട്ട് യുദ്ധം നിർത്തിവെക്കാൻ സാഹചര്യം ഉണ്ടാക്കണമെന്നും, ഉക്രൈനിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ കാര്യത്തിൽ കേന്ദ്രസർക്കാർ സമയോചിത ഇടപെടൽ നടത്തിയില്ലെന്നും അമീർ കുറ്റപ്പെടുത്തി. മുതിർന്ന മാധ്യമ പ്രവർത്തകൻ ഡോ.എം.കെ.ഹരിദാസ് പ്രതിഷേധ പരിപാടിക്ക് അഭിവാദ്യം നേർന്നു. റഷ്യയും ഏകാധിപതി പുട്ടിനും തങ്ങളുടെ താൽപ്പര്യങ്ങളുടെ ഒപ്പം നിൽക്കാത്തവരെ അധിനിവേശം നടത്തി എല്ലാ അർത്ഥത്തിലും ഉക്രൈനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതാണ് നാം കാണുന്നതെന്നും മാനവികതക്കും…

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍: സാമുദായിക ഐക്യത്തിന്റേയും മത സൗഹാർദ്ദത്തിന്റെയും പൈതൃകം കാത്തുസൂക്ഷിച്ച മഹാത്മാവ്

ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (ഐ‌യു‌എം‌എൽ) നേതാവ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ തന്റെ കുടുംബത്തിന്റെ അപൂർവ പാരമ്പര്യത്തിന്റെ ബാറ്റൺ തന്റെ ഇളയ സഹോദരൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് കൈമാറി, മാസങ്ങളോളം പോരാടിയ അസുഖത്തെ തുടർന്ന് ഞായറാഴ്ച വിട പറഞ്ഞു. ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ദുഃഖത്തിലും അനുശോചന സന്ദേശങ്ങളിലും പങ്കു ചേര്‍ന്നു. പാണക്കാട് ശിഹാബ് തങ്ങളുടെ മതേതര പാരമ്പര്യം ആസ്വദിച്ചവര്‍ സംസ്ഥാനത്തുടനീളമുണ്ട്. 2009-ൽ ജ്യേഷ്ഠൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ കൈമാറിയ പൈതൃകം ഹൈദരലി ശിഹാബ് തങ്ങൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോയി. സ്‌നേഹവും കാരുണ്യവും ശാന്തതയും നിറഞ്ഞ മതേതര ആശയങ്ങളാണ് പാണക്കാട് കുടുംബത്തിന്റെ ഏറ്റവും ശക്തമായ കോട്ടയെന്ന് തന്റെ 12 വർഷത്തെ നേതൃനിരയിൽ തങ്ങൾ തെളിയിച്ചു. മലബാറിൽ, പ്രത്യേകിച്ച് മലപ്പുറത്ത് വർഗീയ ധ്രുവീകരണം തടയുന്നതിൽ തങ്ങൾ വഹിച്ച മഹത്തായ പങ്കിനെ IUML-ന്റെ…

ഉക്രൈയിനില്‍ കുടുങ്ങിക്കിടന്ന പകുതിയിലേറെ മലയാളി വിദ്യാര്‍ത്ഥികള്‍ തിരികെയെത്തി: മുഖ്യമന്ത്രി

തിരുവനന്തപുരം: ഉക്രൈയിനില്‍ കുടുങ്ങിക്കിടന്ന പകുതിയിലേറെ മലയാളി വിദ്യാര്‍ത്ഥികള്‍ തിരികെയെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതുവരെയുള്ള കണക്കുപ്രകാരം രണ്ടായിരത്തിലേറെ മലയാളി വിദ്യാര്‍ഥികള്‍ കേരളത്തില്‍ എത്തിക്കഴിഞ്ഞു. ഉക്രെയിനില്‍ ഇനിയും കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്ക റൂട്‌സ് ഇതിനോടം ശേഖരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: ഉക്രൈയിനില്‍ കുടുങ്ങിക്കിടന്ന പകുതിയിലേറെ മലയാളി വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്കു തിരികെ എത്തിയിട്ടുണ്ട്. ഇതുവരെയുള്ള കണക്കുപ്രകാരം രണ്ടായിരത്തിലേറെ മലയാളി വിദ്യാര്‍ഥികള്‍ കേരളത്തില്‍ എത്തിക്കഴിഞ്ഞു. ഉക്രെയിനില്‍നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലേക്കു കൊണ്ടുവരുന്ന ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യം അവസാന ഘട്ടത്തിലേക്കു പ്രവേശിക്കുകയാണെന്നാണു ഹംഗറിയിലേയും യുക്രെയിനിലേയും ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ്. ഇതു മുന്‍നിര്‍ത്തി ഇനിയും ആരെങ്കിലും രക്ഷാദൗത്യത്തിന്റെ ഭാഗമാകാന്‍ രജിസ്റ്റര്‍ ചെയ്യാനുണ്ടെങ്കില്‍ ഉടന്‍ അതു പൂര്‍ത്തിയാക്കണമെന്നും എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉക്രെയിനില്‍ ഇനിയും കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്ക റൂട്‌സ് ഇതിനോടം ശേഖരിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു…