കോണ്‍ഗ്രസ് പുനഃസംഘടന തര്‍ക്കം: സുധാകരനും സതീശനുമിടയില്‍ മഞ്ഞുരുകുന്നു

തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമിടയിലെ തര്‍ക്കം തീരുന്നു. ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തി. പുനഃസംഘടന സംബന്ധിച്ച് തിങ്കളാഴ്ച ഇരുനേതാക്കളും വീണ്ടും ചര്‍ച്ച നടത്തും. അന്തിമ പ്രഖ്യാപനം തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഉണ്ടാകുമെന്നാണ് സൂചന. പുനഃസംഘടനാ പട്ടികയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസമായി ഉരുണ്ടുകൂടിയ പ്രശ്‌നങ്ങളാണ് ഇതോടെ അവസാനിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു. പട്ടികയില്‍ ചില പേരുകള്‍കൂടി ഉള്‍പ്പെടുത്തണമെന്ന നിലപാടാണ് സതീശന്‍ സ്വീകരിച്ചതെന്നാണു സൂചന. ഇക്കാര്യം നേരിട്ടുള്ള ചര്‍ച്ചയിലൂടെ പരിഗണിക്കാമെന്നാണു സുധാകരനും അഭിപ്രായപ്പെട്ടത്. കെ.സി. വേണുഗോപാലിന്റെ പട്ടികയാണ് സതീശന്‍ വഴി കെപിസിസി പ്രസിഡന്റിനുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്നാണു ഗ്രൂപ്പ് നേതൃത്വങ്ങള്‍ ആരോപിക്കുന്നത്. തനിക്കു ഗ്രൂപ്പില്ലെന്നും ഗ്രൂപ്പിന്റെ പേരില്‍ തന്നെ അപമാനിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നുള്ള പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു പുനഃസംഘടനാ നടപടികള്‍ തടഞ്ഞ…

ഉക്രെയ്‌നില്‍നിന്നും എത്തിയ മലയാളി വിദ്യാര്‍ഥിയുടെ ബാഗില്‍ വെടിയുണ്ട; ഇന്ന് കേരളത്തിലെത്തിയത് 238 പേര്‍

ന്യൂഡല്‍ഹി: ഉക്രെയ്‌നില്‍നിന്ന് ഡല്‍ഹിയിലെത്തിയ മലയാളി വിദ്യാര്‍ഥിയുടെ ബാഗില്‍നിന്ന് വെടിയുണ്ട കണ്ടെത്തി. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെയാണ് വെടിയുണ്ട കണ്ടെത്തിയത്. ഇതോടെ വിദ്യാര്‍ഥിയെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. വിദ്യാര്‍ഥിയെ സിഐഎസ്എഫ് ചോദ്യം ചെയ്തു വരികയാണ്. കേരളത്തിലേക്കുള്ള വിദ്യാര്‍ഥിയുടെ യാത്രയും തടഞ്ഞിരിക്കുകയാണ്. കേരള ഹൗസിനെ ഇക്കാര്യം അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, യുക്രെയ്‌നില്‍നിന്ന് ഓപ്പറേഷന്‍ ഗംഗ വഴി ഡല്‍ഹിയിലും മുംബൈയിലുമെത്തിയ 238 മലയാളികളെ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കേരളത്തില്‍ എത്തിച്ചു. ഡല്‍ഹിയില്‍നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ 180 പേരെയും മുംബൈയില്‍ എത്തിയ 58 പേരെയുമാണ് വെള്ളിയാഴ്ച കേരളത്തില്‍ എത്തിച്ചത്. ഇതോടെ രക്ഷാദൗത്യം ആരംഭിച്ചതിനുശേഷം 890 പേരെ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലേക്ക് എത്തിച്ചു. ഉക്രെയ്‌നില്‍നിന്നു കൂടുതലായി ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഡല്‍ഹിയില്‍നിന്നു കൊച്ചിയിലേക്കു പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.    

ഹരിദാസന്‍ വധം: പ്രതികളായ ബി.ജെ.പി പ്രവര്‍ത്തകരില്‍ ഒരാള്‍ ഒരാള്‍ കൊടകര കുഴല്‍പ്പണ കേസിലും പ്രതി

തലശേരി: ന്യൂമാഹി പുന്നോല്‍ താഴെവയലില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊരമ്പില്‍ താഴെകുനിയില്‍ ഹരിദാസ(54) നെ വെട്ടികൊലപ്പെടുത്തിയ സംഘത്തില്‍ കൊടകര കുഴല്‍പ്പണ കേസിലെ പ്രതിയും ഉള്ളതായി റിപ്പോര്‍ട്ട് ബിജെപി സംസ്ഥാന നേതൃത്വത്തെത്തന്നെ മുള്‍മുനയിലാക്കിയ കൊടകര കേസിലെ പ്രതിയും ഹരിദാസന്‍ വധക്കേസില്‍ ഉള്‍പ്പെട്ടതോടെ പോലീസ് കേസന്വേഷണം കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിച്ചു. കുടകിലെ ഒന്നരക്കോടിയുടെ കുഴല്‍പ്പണ തട്ടിപ്പ് കേസിലും ഉള്‍പ്പെട്ട ചിലരും ഹരിദാസന്‍ വധക്കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹരിദാസനെ കൊലപ്പെടുത്തിയ സംഘത്തിലെ നിഖില്‍, ദീപു എന്നിവരാണ് ഇനി അറസ്റ്റിലാകാനുള്ളത്. ഇരുവരും ചെന്നൈയിലുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കേരള പോലീസ് ചെന്നയില്‍ ക്യാമ്പ് ചെയ്ത തിരച്ചില്‍ നടത്തി വരികയാണ്. കേസില്‍ ആത്മജന്‍ എന്ന ഒരാളെകൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ്. ഗൂഢാലോചന കേസില്‍ പ്രതികളുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. ബിജെപി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് ഉള്‍പ്പെടെ നാലു…

കമന്റടിച്ചത് ചോദ്യം ചെയ്തു; പാലായില്‍ ഗര്‍ഭിണിയെ ചവിട്ടിവീഴ്ത്തി, ഭര്‍ത്താവിനെ മര്‍ദ്ദിച്ചു; നാലംഗ സംഘം അറസ്റ്റില്‍

പാലാ: ഗര്‍ഭിണിയായ ആശുപത്രി ജീവനക്കാരിയെ ചവിട്ടി പരിക്കേല്‍പ്പിക്കുകയും ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. പാലാ ഞൊണ്ടിമാക്കല്‍ കവലയിലാണ് സംഭവം വര്‍ക്ക്ഷോപ്പ് ഉടമകളായ പൂവരണി പാറപ്പള്ളി കറുത്തേടത്ത് ശങ്കര്‍ കെ.എസ് (30), അമ്പാറനിരപ്പേല്‍ പ്ലാത്തോട്ടത്തില്‍ ജോണ്‍സണ്‍ (38), വര്‍ക്ക്ഷോപ്പിലെ ജീവനക്കാരായ നരിയങ്ങാനം ചെമ്പന്‍പുരയിടത്തില്‍ ആനന്ദ് (23), മേവട വെളിയത്ത് സുരേഷ് (55) എന്നിവരാണ് അറസ്റ്റിലായത്. ഞൊണ്ടിമാക്കല്‍ കവലയിലാണ് സംഘം വര്‍ക്ക്‌ഷോപ്പ് നടത്തുന്നത്. യുവതിയും ഭര്‍ത്താവും നടന്നു പോകുന്‌പോള്‍ വര്‍ക്ക്‌ഷോപ്പില്‍നിന്ന് കമന്റടിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തത് ഭര്‍ത്താവ് ചോദ്യം ചെയ്തതാണ് തര്‍ക്കത്തിന് കാരണം. ഭര്‍ത്താവിനെ നാലംഗ സംഘം അടിച്ചു വീഴ്ത്തുകയായിരുന്നു. തടസം പിടിക്കാന്‍ ചെന്ന യുവതിയെ ബൂട്ടിട്ട് ചവിട്ടുകയും ചെയ്തു. പോലീസിനെ വിളിക്കാന്‍ തുടങ്ങിയ ദമ്പതികളെ വാഹനമിടിപ്പിക്കാനും സംഘം ശ്രമിച്ചു. ചവിട്ടേറ്റതിനെ തുടര്‍ന്ന് 22 ആഴ്ച ഗര്‍ഭിണിയായ യുവതിക്ക് ബ്ലീഡിംഗ് ഉണ്ടായി. തുടര്‍ന്ന് ഇവരെ…

കോവിഡ് – 19: സംസ്ഥാനത്ത് ഇന്ന് 2190 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ മൂന്ന് മരണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2190 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,497 സാമ്പിളുകളാണ് പരിശോധിച്ചത്. 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ജില്ലകള്‍: എറണാകുളം 405, തിരുവനന്തപുരം 366, കോട്ടയം 209, കോഴിക്കോട് 166, തൃശൂര്‍ 166, കൊല്ലം 165, ഇടുക്കി 125, പത്തനംതിട്ട 118, മലപ്പുറം 109, കണ്ണൂര്‍ 94, ആലപ്പുഴ 87, പാലക്കാട് 87, വയനാട് 77, കാസര്‍ഗോഡ് 16 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കൂടാതെ, മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 72 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 179 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,012 ആയി. ഇന്ന് രോഗം…

സംസ്ഥാന സമിതി ജെയിംസ് മാത്യൂവിനെ ഒഴിവാക്കിയത് ആവശ്യപ്പെട്ടിട്ട്, പി.ശശി തിരിച്ചെത്തിയതില്‍ ശരിയായ സന്ദേശം: വിശദീകരണവുമായി കോടിയേരി

കൊച്ചി: സി.പി.എം സംസ്ഥാന സമിതിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ജെയിംസ് മാത്യുവിനെ ഒഴിവാക്കിയതെന്ന് കോടിയേരി ബാലകൃഷ്ണന്‍. സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന നേതൃത്വത്തില്‍ പ്രവര്‍ത്തനത്തിനില്ല. ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്ന് പറഞ്ഞിരുന്നു. ഒഴിവ് ആവശ്യപ്പെട്ട് കത്ത് നല്‍കിയ ജി.സുധാകരനേയും ഒഴിവാക്കി. 75 വയസ്സെന്ന മാനദണ്ഡവും അദ്ദേഹത്തിന് ബാധകമായിരുന്നു. സെക്രട്ടേറിയറ്റില്‍ ഒരു വനിതയെ ഉള്‍പ്പെടുത്തി. പൊതുവില്‍ വനിതകളുടെ എണ്ണം കൂടി. സമിതിയില്‍ മൂന്ന് വനിതപുതുമുഖങ്ങളുണ്ട്. കെ.എസ് സലീഖ, കെ.കെ ലതിക, ചിന്താ ജറോം എന്നിവര്‍ സമിതിയിലുണ്ട്. തെറ്റുകള്‍ തിരുത്തുന്നവരെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു. പി.ശശിയെ സംസ്ഥാന സമിതിയില്‍ എടുത്തത് തെറ്റായ സന്ദേശമല്ല. ശരിയായത് തന്നെയാണ്. അദ്ദേഹം കണ്ണുര്‍ ജില്ലാ കമ്മിറ്റിയിലും ലോയോഴ്‌സ് സംഘടനയിലും പ്രവര്‍ത്തിച്ചുവരികയാണെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സമിതിയില്‍ നിന്ന് മുന്‍പ് തരംതാഴ്ത്തിയ പി.ശശിയെ ഇത്തവണ തിരിച്ചെടുക്കുകയായിരുന്നു. ഇതേകുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട്…

മൂന്ന് മന്ത്രിമാരടക്കം സി.പി.എം സെക്രട്ടേിയറ്റില്‍ 8 പുതുമുഖങ്ങള്‍; 88 അംഗ സംസ്ഥാന സമിതിയും

കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിനേയും 88 അംഗ സംസ്ഥാന സമിതിയേയും തിരഞ്ഞെടുത്തു. 89 അംഗ സംസ്ഥാന സമിതിയില്‍ ഒരാളുടെ ഒഴിവുണ്ട്. അത് പിന്നീട് നികത്തും. സമിതിയില്‍ രണ്ട് പേര്‍ ക്ഷണിക്കളാകും. ജോണ്‍ ബ്രിട്ടാസും ബിജു കണ്ടക്കൈയും. പ്രത്യേക ക്ഷണിതാക്കളായി വി.എസ് അച്യുതാനന്ദന്‍, വൈക്കം വിശ്വന്‍, എം.എം മണി, ആനത്തലവട്ടം ആനന്ദന്‍, പി.കരുണാകരന്‍, കെ.ജെ തോമസ് എന്നിവരെ ഉള്‍പ്പെടുത്തി മൂന്നു മന്ത്രിമാര്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പുതുതായി എത്തി. പി.എം മുഹമ്മദ് റിയാസ്, വി.എന്‍ വാസവന്‍, സജി ചെറിയാന്‍ എന്നിവരാണ് മന്ത്രിമാര്‍. പി.കെ ബിജു, എം. സ്വരാജ്, ആനാവൂര്‍ നാഗപ്പന്‍, പുത്തലത്ത് ദിനേശന്‍, കെ.കെ ജയചന്ദ്രന്‍ എന്നിവരും പുതുതായി സെക്രട്ടേറിയറ്റിലെത്തി. കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായി എം. ചന്ദ്രനെ തിരഞ്ഞെടുത്തു. അബ്ദുള്‍ ഖാദര്‍, അജിത് കുമാര്‍, കെ.എന്‍ ബാബു, ജയമോഹന്‍, അഡ്വ.പുഷ്പദാസ് എന്നിവരാണ് അഞ്ചംഗ…

സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും

കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. ഇത് മൂന്നാം വട്ടമാണ് കോടിയേരി െസക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 2015ലെ ആലപ്പുഴ സമ്മേളനത്തിലാണ് ആദ്യം സെക്രട്ടറി പദവിയില്‍ എത്തുന്നത്. തുടര്‍ന്ന് 2018ലെ തൃശൂര്‍ സമ്മേളനത്തിലും പദവിയില്‍ തുടര്‍ന്നു. അഞ്ച് തവണ തലശേരില മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കോടിയേരി വി.എസ് സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്നു. 2008ല്‍ കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യുേറായിലെത്തി. അതിനിടെ, ആരോഗ്യ പ്രശ്‌നങ്ങളും കുടുംബങ്ങളെ പ്രശ്‌നങ്ങളും പാര്‍ട്ടിയിലെ സജീവ ചുമതലയില്‍ നിന്നും കുറച്ചുകാലം വിട്ടുനില്‍ക്കാന്‍ കോടിയേരിയെ പ്രേരിപ്പിച്ചു. എന്നാല്‍ കൂടുതല്‍ ശക്തനായാണ് പിന്നീടുള്ള തിരിച്ചുവരവ്.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാകും കൂടുതല്‍ മഴ ലഭിക്കുക. ശ്രീലങ്കന്‍ തീരത്തുനിന്ന് 360 കിലോമീറ്റര്‍ തെക്കു പടിഞ്ഞാറായാണ് ഇപ്പോള്‍ ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നത്. ഇത് അതിതീവ്ര ന്യൂനമര്‍ദമായി രൂപം പ്രാപിച്ച് തമിഴ്‌നാടിന്റെ വടക്കു ഭാഗത്തേക്കു നീങ്ങാനാണ് സാധ്യത. കന്യാകുമാരി, തമിഴ്‌നാട് തീരങ്ങളിലും പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും മത്സ്യബന്ധനത്തിനു പോകുന്നത് സുരക്ഷിതമല്ലെന്നു കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സി.പി.എം സംസ്ഥാന സമിതി: ജി.സുധാകരനെ ഒഴിവാക്കി; എ.എ റഹീമിനെ ഉള്‍പ്പെടുത്തിയേക്കും

കൊച്ചി: സി.പി.എം സംസ്ഥാന സമിതിയില്‍ നിന്ന ജി.സുധാകരന്‍ പുറത്തേക്ക്. പ്രായപരിധി കര്‍ശനമായി നടപ്പാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതോടെ 75 വയസ് കഴിഞ്ഞ എല്ലാവരേയും സമിതിയില്‍ നിന്ന് ഒഴിവാക്കുകയാണ്. മുഖ്യമ്രന്തി പിണറായി വിജയന് മാത്രമാണ് പ്രായപരിധിയില്‍ ഇളവ് നല്‍കിയിരിക്കുന്നത്. ഒഴിവാക്കപ്പെടുന്നവര്‍ക്ക് പകരം സംസ്ഥാന സമിതിയില്‍ ചെറുപ്പക്കാര്‍ എത്തും. മൂന്ന് ജില്ലാ സെക്രട്ടറിമാര്‍ സംസ്ഥാന സമിതിയില്‍ എത്തും. എ.വി റസ്സല്‍ (കോട്ടയം), സുരേഷ് ബാബു (പാലക്കാട് ), ഇ.വി വര്‍ഗീസ് (ഇടുക്കി) ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷന്‍ എ.എ റഹീം എന്നിവര്‍ സമിതിയില്‍ എത്തുമെന്ന് സൂചനയുണ്ട്. ആലപ്പുഴയിലെ മുതിര്‍ന്ന നേതാവ് ജി.സുധാകരനാണ് ഒഴിവാക്കപ്പെടുന്നവരില്‍ പ്രധാനി. തന്നെ ഒഴിവാക്കണമെന്ന് സുധാകരന്‍ നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. സുധാകരന് ഔദ്യോഗിക രേഖ പ്രകാരമാണ് 75 വയസ് തികഞ്ഞതെന്നും യഥാര്‍ത്ഥ പ്രായം രണ്ട് വയസ് കുറവാണെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് നാല് പേര്‍ ഒഴിവാക്കപ്പെടും.…