വിനയമ്മ രാജു (64) ഫിലാഡൽഫിയായിൽ അന്തരിച്ചു

ഫിലാഡൽഫിയ: ഐത്തല തേലപ്പുറത്ത് രാജു തോമസിന്റെ ഭാര്യ വിനയമ്മ രാജു (64) ഫിലാഡൽഫിയായിൽ  അന്തരിച്ചു. പരേത റാന്നി കാവുങ്കൽ കുടുംബാംഗമാണ്. മക്കൾ: ടോംസ്, ടോണി. മരുമക്കൾ: കുറ്റൂർ കുന്നു കണ്ടത്തിൽ ഷിജി, നിലമ്പൂർ ചന്ദനപ്പള്ളി ഷാരോൺ. കൊച്ചുമക്കൾ ഗബ്രിയേല, മിഖായേൽ, ഏരിയൽ, ആക്സിൻ വെയ്ക് സര്‍വീസ് ഏപ്രില്‍ 4 വെള്ളിയാഴ്ച വൈകുന്നേരം 4 മുതല്‍ 9 വരെ ലാംബ് ഫ്യൂണറല്‍ ഹോമില്‍ (Lamb Funeral Home  101 Byberry Rd, Huntingdon Valley, PA 19006 ) ഏപ്രില്‍ 5 ശനിയാഴ്ച രാവിലെ 8 മുതൽ പൊതുദര്ശനവും സംസ്ക്കാര ശുശ്രുഷയും. പെന്‍സില്‍വേനിയ മര്‍ത്തമറിയം ക്‌നാനായ ചര്‍ച്ചില്‍ (Morth Mariam Knanaya Church 251 N Lafayette Ave, Morrisville, PA 19067 ) LIVE STREAMING https://www.sumodjacobphotography.com/Live

ഏലിയാമ്മ തോമസ് (അമ്മാൾ – 87) ഡാലസ്സിൽ അന്തരിച്ചു

ഡാളസ്: ഏലിയാമ്മ തോമസ് (അമ്മാൾ – 87) മാർച്ച് 23 ന് ഡാളസിൽ അന്തരിച്ചു . പരേതരായ സി എം  ഡാനിയേൽ – മറിയാമ്മ ഡാനിയേൽ ദമ്പതികളുടെ മകളാണ് .. തിരുവല്ല സ്വദേശി പി എം  തോമസ് ആണ് ഭർത്താവ്. മക്കൾ: ജെസ്സി തോമസ്, ബിന്ദു തോമസ്. 1972-ൽ  ന്യൂയോർക്കിൽ എത്തിയ അമ്മാൾ 25 വർഷത്തോളം ന്യൂയോർക്ക് ക്വീൻസിലുള്ള സെൻ്റ് ജോൺസ് ഹോസ്പിറ്റലിൽ ആതുര സേവനരംഗത്ത് നഴ്‌സായി പ്രവർത്തിച്ചു  . 2010-ൽ ഡാളസിലേക്ക് താമസം മാറിയ കുടുംബം കമ്പാഷനേറ്റ് ചർച്ച് ഓഫ് ഗോഡ്, ഫോർണി അംഗമാണ് . സംസ്കാരം മാർച്ച് 31 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സണ്ണി വെയ്ൽ ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിലെ (500 US 80, Sunnyvale , Texas ) ശുശ്രൂഷകൾക്ക് ശേഷം നടക്കും. ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം www.Provisiontv.in ൽ ദർശിക്കാവുന്നതാണ്. വിവരങ്ങൾക്ക്…

അന്നമ്മ മാത്യുവിൻ്റെ (71) സംസ്കാരം വ്യഴാഴ്ച

ന്യൂജേഴ്സി: ന്യൂജേഴ്സിയിൽ അന്തരിച്ച ചെറുകോൽ വാഴകുന്നത്ത്, പെരുമത്തേത്ത് മാത്യൂ വറുഗീസിൻ്റെ (രാജു) ഭാര്യ അന്നമ്മ മാത്യുവിൻ്റെ (71), സംസ്കാരം വ്യഴാഴ്ച്ച നടത്തപ്പെടും. പഠനം പൂർത്തിയാക്കിയശേഷം 1990-ൽ ബോംബെയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ അന്നമ്മ മാത്യൂ ന്യൂജേഴ്സിയിലെ ക്ലാരാമാസ് മെഡിക്കൽ സെന്ററിലും, സെന്റ് മൈക്കിൾ ഹോസ്പിറ്റലിലും ജോലി ചെയ്ത് റിട്ടയർ ആയി സീഡർഗ്രൂവിലുള്ള വീട്ടിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. പരേതരായ പി.പി. നൈനാൻ്റെയും, അന്നമ്മ നൈനാൻ്റെയും എട്ടു മക്കളിൽ അഞ്ചാമത്തെ പുത്രി ആയ അന്നമ്മ (അമ്മിണി) കല്ലൂപ്പാറ, മാരേട്ട് പാറക്കടവിൽ കുടുംബാംഗമാണ്. അമേരിക്കയിലേക്ക് കുടിയേറിയതു മുതല്‍ ന്യൂജേഴ്സിയിലെ സെന്റ് മേരീസ്‌ ഓർത്തഡോക്സ് ചർച്ച്‌ ഓഫ് ഇൻഡ്യ ലിണ്ടൻ-ലെ മെംബറും, സജീവ പ്രവർത്തകയുമായിരുന്നു. വേൾഡ് മലയാളി കൗൺസിൽ, അമേരിക്കാ റീജിയൻ്റെ സീനിയർ പ്രവർത്തകനും, ലീഡറും, റീജിനൽ ട്രഷററും ആയിരുന്ന ഫിലിപ്പ് മാരേട്ടിൻ്റെ സഹോദരികൂടിയാണ്. മക്കൾ: നോജിൻ മാത്യൂ, ലവിൻ മാത്യൂ. സഹോദരങ്ങൾ:…

സിൽബു ചെറിയാൻ (55) ഡാളസിൽ അന്തരിച്ചു

ഡാളസ്: മൈലപ്ര അറുകാലിക്കൽ പരേതനായ ചെറിയാന്റെയും (ബേബി), മണിയാറ്റ് കുഞ്ഞുമോളുടെയും (ഏലിയാമ്മ) മകൻ സിൽബു ചെറിയാൻ (55) ഡാളസിൽ അന്തരിച്ചു. ഡാളസ് ക്രിസ്ത്യൻ അസംബ്ലി സഭാംഗമായിരുന്നു ഭാര്യ-ഷീബ സിൽബു (പുനലൂർ പണ്ടകശാല വടക്കേ വീട്ടിൽ കുടുംബാഗം} മകൾ-വർഷ സിൽബു സഹോദരങ്ങൾ-സിൽവി സാം(ഡാളസ് ) സിസിൽ എബി ബേബി.(കൊട്ടാരക്കര) പൊതുദർശനവും .സംസ്കാര ശുശ്രുഷയും 2025 മാർച്ച് 28 നു വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മസ്കെറ്റിലുള്ള ഡാളസ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിലും തുടർന്ന് സണ്ണിവെയ്ൽ ന്യൂഹോപ്പ് ഫ്യൂണറൽ ഗാർഡനിൽ സംസ്കാരവും നടക്കും സംസ്കാര ശുശ്രുഷയുടെ തത്സമയ പ്രക്ഷേപണം പ്രൊവിഷൻ ടി വി യിൽ (PROVISIONTV.IN) ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ചാക്കോ ജോർജ് (യു എസ് എ) 469 774 1824, ഇവാ എബി ബേബി (ഇന്ത്യ) 9447331348

അന്നമ്മ മാത്യു (71) ന്യൂജേഴ്സിയിൽ അന്തരിച്ചു

ന്യൂജേഴ്സി: ചെറുകോൽ വാഴകുന്നത്ത്, പെരുമത്തേത്ത് മാത്യൂ വറുഗീസിന്റെ (രാജു) ഭാര്യ അന്നമ്മ മാത്യു (71) ന്യൂജേഴ്സിയിൽ അന്തരിച്ചു. പരേതരായ പി.പി. നൈനാൻ്റെയും, അന്നമ്മ നൈനാൻ്റെയും എട്ടു മക്കളിൽ അഞ്ചാമത്തെ പുത്രി ആയ അന്നമ്മ കല്ലൂപ്പാറ, മാരേട്ട് പാറക്കടവിൽ കുടുംബാംഗമാണ്. അമേരിക്കയിലേക്ക് കുടിയേറിയതു മുതല്‍ ന്യൂജേഴ്സിയിലെ സെന്റ് മേരീസ്‌ ഓർത്തഡോക്സ് ചർച്ച്‌ ഓഫ് ഇൻഡ്യയിലെ (ലിണ്ടൻ) മെംബറും, സജീവ പ്രവർത്തകയുമായിരുന്നു. മക്കൾ: നോജിൻ മാത്യൂ, ലവിൻ മാത്യൂ. സഹോദരങ്ങൾ: പരേതനായ സണ്ണിക്കുട്ടി, പരേതയായ സൂസൻ, കുഞ്ഞുമോൾ, സാലി, സോജൻ, ഫിലിപ്പ്, ഉഷ (എല്ലാവരും ന്യൂജേഴ്സി, യു‌എസ്‌എ). സംസ്കാരം പിന്നീട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിലിപ്പ് മാരേട്ട് 973 715 4205.

ഹൂസ്റ്റണിൽ അന്തരിച്ച.കെ. എം. മത്തായി (ജോയി 76) യുടെ സംസ്കാരം 29ന്

ഹൂസ്റ്റൺ: പുല്ലാട് കോട്ടുഞ്ഞാലിൽ പരേതരായ ജോർജിന്റെയും, ഏലിയാമ്മയുടെയും മകൻ അന്തരിച്ച കെ.എം. മത്തായി (ജോയി-76) യുടെ പൊതുദർശനം 28 ന് വെള്ളിയാഴ്ച എബനേസർ അസംബ്ലി ഓഫ് ഗോഡ് ചർച്ചിൽ(3350 Fuqua St, Houston, TX 77047) വച്ച് വൈകിട്ട് 6 മുതൽ 9 വരെയും, 29 ശനിയാഴ്ച രാവിലെ 9:30 മുതൽ 12 വരെ അസംബ്ലി ഓഫ് ഗോഡ് ചർച്ചിൽ വെച്ചുള്ള ശുശ്രൂഷകൾക്ക് ശേഷം ഒരു മണിക്ക് സൗത്ത് വെസ്റ്റ് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ ( South Park Funeral Home,1310 N.main st, Pearland,Tx 77581)സംസ്കാരവും നടത്തും. ഭാര്യ: അമ്മിണി മത്തായി ഓതറ മാടപ്പാട്ട് മണ്ണിൽ കുടുംബാംഗമാണ്. മക്കൾ: ജോജി (ഹൂസ്റ്റൺ), ജോഷി( ഹൈദരാബാദ്), ജോമോൻ( കേരളം). മരുമക്കൾ: ജിനു, അഞ്ചു, രാജി. കൊച്ചുമക്കൾ: അഭിഗേൽ, വിക്ടോറിയ, ഗബ്രിയേല, നതാനിയ,ഒലീവിയ. ജൊവാനാ, മാളു. സഹോദരങ്ങൾ: (പരേതരായ…

എബ്രഹാം ഒ.പി (88) ഡാളസിൽ അന്തരിച്ചു

മർഫി (ഡാളസ്): എബ്രഹാം ഒ.പി (88) ഡാളസിൽ അന്തരിച്ചു. ഓതറ ഓച്ചരുകുന്നിൽ കുടുംബാംഗവും ഡാളസ് സെഹിയോൻ മാർത്തോമ്മ സിറിയൻ ചർച്ച് അംഗവുമാണ്. ബോറിവാലി ഇമ്മാനുവൽ മാർത്തോമ്മ സിറിയൻ ചർച്ച്മു ൻ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ:മറിയാമ്മ എബ്രഹാം മക്കൾ: റെനി എബ്രഹാം, റോണി എബ്രഹാം, റീന ജോൺസൻ മരുമക്കൾ: എലിസബത്ത് എബ്രഹാം (മർഫി സിറ്റി കൗൺസിൽ അംഗം), ഷൈല എബ്രഹാം, ജോൺസൻ കൊച്ചു മക്കൾ:ജെസീക്ക, ഹന്ന, ജോഷ്വ, ജോനാഥൻ, ആബെൽ , റെബേക്ക പൊതുദർശനവും ശവസംസ്കാര ശുശ്രുഷയും : 2025 മാർച്ച് 29 ശനിയാഴ്ച രാവിലെ 9:30 ന് സെഹിയോൺ മാർത്തോമ്മ ചർച്ചിൽ (3760 14-ാം സ്ട്രീറ്റ്, പ്ലാനോ, ടെക്സാസ് 75074) കൂടുതൽ വിവരങ്ങൾക്ക്: റെനി എബ്രഹാം 972 762 8920

വർഗീസ് പൊന്നോലിൽ (ജോയി) ന്യൂയോർക്കിൽ നിര്യാതനായി

ന്യൂയോർക്ക്: ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭാംഗം വർഗീസ് പൊന്നോലിൽ (79) ന്യൂയോർക്കിൽ നിര്യാതനായി. കുഴിക്കാലയിൽ പൊന്നോലിൽ പരേതനായ പാസ്റ്റർ കെ.വി.മാത്യൂവിന്റെ മകനാണ്. തോന്ന്യാമല തെക്കേതിൽ കുടുംബാഗം ലീലാമ്മയാണ് ഭാര്യ. മക്കൾ: മാത്യൂ വർഗീസ്, സൂസൻ, ആനി. മരുമക്കൾ: ഷീന, മാർക്ക്, ഷാജി സഹോദരങ്ങൾ: ലില്ലിക്കുട്ടി കുരുവിള, ആലീസ് ഈപ്പൻ, ഡെയ്സി ജോൺസൺ, മോൻസി പൊന്നോലില്‍, മേഴ്സി ബാബു, ജോളി ഈശോ, പരേതയായ കുഞ്ഞുമോൾ. (എല്ലാവരും യു.എസ്.എ) സംസ്കാരം 23 ന് ഞായറാഴ്ച വൈകിട്ട് 5 മുതൽ ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭാഹാളിൽ ഭൗതീക ശരീരം പൊതുദർശനത്തിന് വെയ്ക്കും. 24 ന് തിങ്കളാഴ്ച രാവിലെ 8.30 ന് സംസ്കാര ശുശ്രൂഷ ആരംഭിക്കുകയും തുടർന്ന് 11.30 ന് പോർട്ട് വാഷിങ്ങ്ടൺ നാസ നോൾസ് സെമിത്തേരിയിൽ സംസ്ക്കരിക്കുകയും ചെയ്യും.

ഈപ്പൻ ഫിലിപ്പ് (73) അന്തരിച്ചു

ഡാലസ്/മല്ലപ്പിള്ളി: മഞ്ഞന്താനം പാലത്തുംഗൽ ഈപ്പൻ ഫിലിപ്സ് (രാജൻ 73)അന്തരിച്ചു. ഭാര്യ: എലിസബത്ത് ഫിലിപ്പ്, കുമ്പനാട് കനകത്തിൽ കുടുംബാംഗമാണ്, മക്കൾ :ഫിലിപ്പ് ഈപ്പൻ (നോർവേ), എൽസി ഫിലിപ്പ് (ഡാലസ് ) മരുമക്കൾ: അനു ജേക്കബ് (നോർവേ), മല്ലപ്പള്ളി കൊച്ചുകുഴിയിൽ ജിബിൻ വർഗീസ് (ഡാളസ്) സംസ്കാരം മാർച്ച് 22 ശനിയാഴ്ച രാവിലെ എട്ടു മണിക്ക് മല്ലപ്പിള്ളി ജെറുസലേം മാർത്തോമാ പള്ളിയിൽ കൂടുതൽ വിവരങ്ങൾക്ക്: ജിബിൻ വർഗീസ് 734 262 9470

ചിങ്ങംകരി മണമേൽ ഏലിയാമ്മ സേവ്യർ (കുഞ്ഞമ്മ-95) അന്തരിച്ചു

എടത്വാ: കേരള ഒളിമ്പിക് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിന്റെ മാതാവ് ചിങ്ങംകരി മണമേൽ ഏലിയാമ്മ സേവ്യർ (കുഞ്ഞമ്മ-95 ) അന്തരിച്ചു. സംസ്ക്കാരം മാർച്ച് 22 ശനിയാഴ്ച വൈകിട്ട് 4ന് എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളി സെമിത്തേരിയില്‍. പരേതനായ എം.ജെ സേവ്യർ ആണ് ഭർത്താവ്. പരേത ചമ്പക്കുളം ചാക്കത്തയിൽ കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, ജോസ്സി (ജർമ്മനി), എൽസമ്മ (യുകെ), സുമ, മോളിക്കുട്ടി, ഗ്രേസമ്മ (ഇറ്റലി), ജിമ്മി,സേവ്യർ (ജർമ്മനി), ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ (റെയിൽവേ ചെന്നൈ), ആൻ്റണി മണമേൽ (റെയിൽവേ കൊല്ലം), പരേതയായ ജെസ്സമ്മ. മരുമക്കൾ: അപ്രേം തുണ്ടിയിൽ (തിരുവല്ല), സെബാസ്റ്റ്യൻ കൊച്ചുകലയംകണ്ടം (യുകെ), തോമസ്സ് പയ്യംപള്ളിൽ, ടോമിച്ചൻ (തൃക്കിടിത്താനം), ഐസക് (കടുത്തുരുത്തി), അന്നമ്മ (ജർമ്മനി), എൽസമ്മ (റിട്ടയേഡ് എച്ച് എം, എറണാകുളം), മോളി സെബാസ്റ്റ്യൻ (ചെന്നൈ), ആഷ ആൻ്റണി (കൊല്ലം), സീന സാജൻ (ജർമ്മനി),…