പി.സി. തോമസ് (ബാബു) ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ: പി സി തോമസ് (ബാബു – 76) ഹൂസ്റ്റണിൽ നിര്യാതനായി. ചെങ്ങന്നൂർ പയലിപ്പുറത്ത് കുടുംബാംഗവും സെൻ്റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ അംഗവുമാണ്. ഭാര്യ: മറിയാമ്മ തോമസ് മകൾ: എൽസ തോമസ്, അനു തോമസ് മകൻ – റോബിൻ തോമസ് (ഹൂസ്റ്റൺ ) മരുമകൻ – ഏലിയാസ് ഡാനി തോമസ്, ബിജു ജോയ് മരുമകൾ – സ്മിത തോമസ് റയാൻ തോമസ്, ഐഡൻ ബിജു ജോയ്, സാറാ തോമസ്, ഡേവ് തോമസ്, ഐബൽ ബിജു ജോയ്, സിയാൻ മറിയം തോമസ് എന്നിവർ കൊച്ചുമക്കളാണ്. വേക്ക് & ഫ്യൂണറൽ സർവീസ് 2024 ജൂലൈ 8-ന് രാവിലെ 11.00 മുതൽ 12 മണി വരെ സെൻ്റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിൽ 16520 ചിമ്മിനി റോക്ക് റോഡ്, ഹൂസ്റ്റൺ, TX 77053. തുടർന്ന്…

ജോണ്‍ ജേക്കബ് നോര്‍ത്ത് കരോളിനയില്‍ അന്തരിച്ചു

ഷാര്‍ലറ്റ്: അടൂര്‍ തട്ടയില്‍ കുളത്തിന്‍ കരോട്ടുവീട്ടില്‍ ജോണ്‍ ജേക്കബ് (ജോസ്) നോര്‍ത്ത് കരോളിനയിലെ ഷാര്‍ലറ്റില്‍ അന്തരിച്ചു. പത്തു വര്‍ഷത്തോളം ഇന്‍ഡ്യന്‍ നേവിയിലുള്ള വിശിഷ്ടസേവനത്തിനുശേഷം 1984 ല്‍ അദേഹം അമേരിക്കയിലേത്തി. തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ഫസ്റ്റ് ഫിഡലിറ്റി ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു. 1996ല്‍ ഷാര്‍ലറ്റിലേക്കു താമസം മാറി. പരേതരായ കെ. കെ. ജേക്കബും പൊന്നമ്മ ജേക്കബുമാണ് മാതാപിതാക്കള്‍. സുസന്‍ ജേക്കബ് ഭാര്യയും ജയ്‌സണ്‍ ജേക്കബ്, ഷോണ്‍ ജേക്കബ് എന്നിവര്‍ മക്കളുമാണ്. സഹോദരങ്ങള്‍: കോശി ജേക്കബ്(ന്യയോര്‍ക്ക്), മാത്യൂ ജേക്കബ്(ഹ്യൂസ്റ്റന്‍), ഫിലിപ്പ് ബേക്കബ്(ന്യൂയോര്‍ക്ക്), ജോര്‍ജ് ജേക്കബ്(അറ്റ്‌ലാന്റാ), മറിയാമ്മ ജോസ്(ഹൂസ്റ്റന്‍),ഏലിയാമ്മ കുര്യന്‍ (നൂയോര്‍ക്ക്). ജൂലൈ 5, വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 7 വരെ ജെയിംസ് ഫ്യൂണറല്‍ ഹോമില്‍ വച്ചാണ് വിസിറ്റേഷന്‍ സര്‍വ്വീസ്. ജൂലൈ 6ന് ശനിയാഴ്ച രാവിലെ ഹാരീസ് കാമ്പസ് ഹിക്കറി ഗ്രോവ് ബാപ്റ്റിസ്റ്റു ചര്‍ച്ചില്‍ 11 മണിക്ക് സംസ്‌ക്കാര ചടങ്ങുകള്‍ ആരംഭിച്ച് ഗസ്തമേന…

ചാക്കോ മാത്യൂ ഫ്ലോറിഡയിൽ നിര്യാതനായി

ഫ്ലോറിഡ : ലേക്ക് ലാൻഡ് ഐ.പി.സി സഭയുടെ സജീവ അംഗം വെണ്ണിക്കുളം മുണ്ടക്കമണ്ണിൽ ചാക്കോ മാത്യൂ ( ജോയി – 72 ) ഫ്ലോറിഡയിൽ നിര്യാതനായി. ആരംഭകാല പെന്തക്കോസ്ത് കുടുംബാംഗമായിരുന്ന പ്ലാങ്കൽ ചാക്കോ – തങ്കമ്മ ദമ്പതികളുടെ മകനായിരുന്നു. 1989 ൽ അമേരിക്കയിലേക്ക് കുടിയേറുന്നതിന് മുമ്പ് എറണാകുളം പാലാരിവട്ടം ബഥേൽ പെന്തക്കോസ്ത് സഭയുടെ അംഗമായിരുന്നു . ഭാര്യ കുഞ്ഞുമോൾ മല്ലശ്ശേരി വലിയകാലായിൽ കുടുംബാംഗമാണ്. മക്കൾ : ഫിലാൻ, അലൻ. മരുമക്കൾ: സെലോണി, ശില്പ. ഏക സഹോദരി: വൽസാ ജോൺ (പുല്ലാട് ). മൂന്നു പതിറ്റാണ്ടുകൾ വ്യത്യസ്ത നിലയിൽ മാസ്റ്റർ കണ്ടൈനേഴ്സ് കമ്പനിയിൽ ജോലി ചെയ്തു വന്നിരുന്ന പരേതൻ ജീവകാരുണ്യ മേഖലയിൽ സജീവമായിരുന്നു. മെമ്മോറിയൽ സർവീസ് ജൂലൈ 12ന് വെള്ളിയാഴ്ച വൈകിട്ട് 6. 30 നും സംസ്കാര ശുശ്രൂഷ 13 ന് ശനിയാഴ്ച രാവിലെ 9 നും ലേക്…

ജോസ് സാമുവേല്‍ (61) ആല്‍ബനിയില്‍ നിര്യാതനായി

ആല്‍ബനി (ന്യൂയോര്‍ക്ക്): പത്തനം‌തിട്ട മുറിഞ്ഞകല്‍ കൂടല്‍, മഠത്തില്‍ പുത്തന്‍‌വീട്ടില്‍ പരേതരായ സാമുവേലിന്റേയും പൊടിയമ്മയുടേയും മകന്‍ ജോസ് സാമുവേല്‍ (61) ജൂണ്‍ 22-ന് ന്യൂയോര്‍ക്കിലെ ആല്‍ബനിയില്‍ നിര്യാതനായി. ഓർക്കിഡ് ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ഫാർമസ്യൂട്ടിക്കൽ സെയിൽസ് പ്രതിനിധിയായി പതിനാറു വര്‍ഷത്തോളം ജോലി ചെയ്ത ജോസ്, 2016-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ആല്‍ബനിയില്‍ ഭാര്യയോടും മകനോടുമൊപ്പം താമസമാക്കിയ അദ്ദേഹം, ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഓഫീസ് ഓഫ് ജനറല്‍ സര്‍‌വ്വീസില്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: സുജ ജോസ്. മകന്‍: ജെവിന്‍ ജോസ്. സഹോദരങ്ങള്‍: സാജു സാമുവേല്‍/മോളി സാജു (ബിസിനസ്, കൊളംബോ), ഷെര്‍ളി ജോസ്/ജോസ് ജോര്‍ജ് (ആല്‍ബനി, ന്യൂയോര്‍ക്ക്). പൊതുദര്‍ശനം: ജൂണ്‍ 25 ചൊവ്വാഴ്ച വൈകീട്ട് 5:00 മണിമുതല്‍ 8:00 മണിവരെ. സ്ഥലം: സെന്റ് ജോണ്‍ ദി ഇവാഞ്ചലിസ്റ്റ് പാരിഷ്, 806 യൂണിയന്‍ സ്‌ട്രീറ്റ്, സ്കെനക്റ്റഡി, ന്യൂയോര്‍ക്ക് 12308 (806 Union St, Schenectady, NY 12308). ശവസംസ്ക്കാരം…

ബ്രദറൺ സഭാ സുവി. എബി കെ ജോർജിൻറെ പിതാവ് കെ.പി. ജോർജ്ജുകുട്ടി അന്തരിച്ചു

ഹൂസ്റ്റൺ/മല്ലശ്ശേരി: പുങ്കാവ് കളർവിളയിൽ കെ.പി. ജോർജ്ജുകുട്ടി (74) (മല്ലശ്ശേരി ഡോൾഫിൻ കേറ്ററിംഗ് ഉടമ) അന്തരിച്ചു. സംസ്ക്കാരം 18 ചൊവ്വ രാവിലെ 9 മണിക്ക് മല്ലശ്ശേരി ബ്രദറൺ ചർച്ചിൽ ആരംഭിച്ച് 12 ന് സഭാസെമിത്തേരിയിൽ. ഭാര്യ : സുസമ്മ ജോർജ്ജ് (വൽസമ്മ) എണ്ണയ്ക്കാട് വടക്കേക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ : ബ്രദറൺ സുവിശേഷകൻ എബി കെ. ജോർജ്ജ് (മല്ലശ്ശേരി) ഫേബാ സൂസൻ സാമുവേൽ (യു.കെ.) മരുമക്കൾ : ഹെലൻ എബി കിണർമുക്ക് (കണ്ണൂർ), ജിജി ജോർജ്ജ് സാമുവേൽ കാക്കനാട് (യു.കെ.) കൊച്ചുമക്കൾ : എയ്ഞ്ചൽ സൂസൻ എബി, ആരൻ എബി ജോർജ്ജ്, രുത്ത് സാറാ സാമുവേൽ. ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ.. https://www.youtube.com/live/ibIpDZx1buE?si=4B65rslUuRSyh2YK കൂടുതൽ വിവരങ്ങൾക്ക്… Joe Thomas (Houston)-214 293 0166 PHONE-9447363863,9495087077

പോൾ കറുകപ്പിള്ളിയുടെ ഭാര്യാമാതാവ് മേരി മാത്യു (84) അന്തരിച്ചു

ന്യൂയോര്‍ക്ക്: ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പിള്ളിയുടെ ഭാര്യ ലതയുടെ മാതാവ് മേരി മാത്യു (84) കേരളത്തിൽ അന്തരിച്ചു. കഴിഞ്ഞ നവംബർ വരെ അമേരിക്കയിലുണ്ടായിരുന്നു. ഏഴു വര്‍ഷം മുൻപാണ് ഭർത്താവ് പെരുമ്പാവൂർ കുറുപ്പംപടി പടയാറ്റിൽ പി.കെ. മാത്യു അന്തരിച്ചത്. മക്കൾ: ലതാ പോൾ (റോക്ക്‌ലാൻഡ്, ന്യൂയോർക്ക്), സിബി മാത്യു (ന്യൂയോർക്ക്), ഷെൽബി ഐസക് (യോങ്കേഴ്‌സ്, ന്യൂയോർക്ക്), ജെസി എബ്രഹാം (അബുദാബി). മരുമക്കൾ: പോൾ കറുകപ്പിള്ളില്‍, ബിന്ദു സിബി, ജോൺ ഐസക്, ഏബ്രഹാം ജോർജ്. കൊച്ചുമക്കൾ: ലീപ & ജോബിൻ തോമസ്, ലിപിൻ & ഷേമ ജേക്കബ്, ജോബിൻ, ശില്പ, അലിഷ, ജോഷ്, ഷാരൻ കൊച്ചുമകന്റെ മകൾ അലിയ പൗലോസ് സംസ്കാരം പിന്നീട്.

അമ്മിണി ഫിലിപ്പോസ് (74) ഡാളസ്സിൽ അന്തരിച്ചു

ഡാളസ്: കായംകുളം മാങ്കുഴിയിൽ പണക്കുന്നിൽ വെരി റവ.ഡോ കെ.ജി.ഫിലിപ്പോസ് എപ്പിസ്കോപ്പയുടെ പത്നി അമ്മിണി ഫിലിപ്പോസ് (74) ഡാളസ്സിൽ ജൂൺ 10 നു അന്തരിച്ചു.കായംകുളം താമരക്കുളത്ത് പള്ളിയാമ്പിൽ കുടുംബാംഗമാണ്. ബോസ്റ്റണിൽ 36 വർഷവും അഗസ്റ്റയിൽ (ജോർജിയ) 13 വർഷവും താമസിച്ചിരുന്ന പരേത 7 മാസം മുൻപാണ് ഡാളസിലേക്ക് താമസം മാറ്റിയത്. മക്കൾ: ഡോ.ഷീബ പി തോമസ്, സിസിലിയ പി ജോർജ് മരുമക്കൾ: അനീഷ് തോമസ്, ലീജോ ജോർജ്ജ് കൊച്ചുമക്കൾ: ഒലിവിയ തോമസ്, ജെറമിയ ജോർജ്, ഡെവൻ തോമസ്, അരിയാന ജോർജ് സഹോദരങ്ങൾ: മേരി ഗീവർഗീസ്, ലീലാമ്മ തങ്കച്ചൻ, മത്തായി ഗീവർഗീസ്, റേച്ചൽ മാത്യു, സൂസമ്മ തോമസ്, പൊതുദര്‍ശനം: ജൂൺ 16 ഞായറാഴ്ച വൈകുന്നേരം 6-9 സെൻ്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് (മക്കിന്നി) സായാഹ്ന പ്രാർത്ഥന, അനുശോചന സന്ദേശങ്ങൾ & മൂന്നാം ഭാഗം https://maps.app.goo.gl/opNbMEcTjiznN5LJ7 സംസ്കാര ശുശ്രുഷ: ജൂൺ 17…

മത്തായി ഫിലിപ്പോസ് ഫ്ലോറിഡയിൽ നിര്യാതനായി

ഫ്ലോറിഡ: കുണ്ടറ ഭരണിക്കാവിളയിൽ ഷാരൺ കോട്ടേജിൽ മത്തായി ഫിലിപ്പോസ് (74) ലേക്ക്ലാൻഡിൽ നിര്യാതനായി. ഭാര്യ മേഴ്സി വീയപുരം വേലിയിൽ കുടുംബാംഗമാണ്. മക്കൾ: ഷാരൻ (യു.എസ്), കെവിൻ (ദുബായ് ). മരുമക്കൾ: ജിം മരത്തിനാൽ (ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ജനറൽ കൗൺസിൽ അംഗം), ഷെറിൽ . സംസ്കാര ശുശ്രൂഷ 15 ന് ശനിയാഴ്ച രാവിലെ 9 ന് ലേക് ലാൻഡ് എബനേസർ ഐ.പി.സി യിൽ ആരംഭിക്കുന്നതും തുടർന്ന് 12 ന് ഓക്ക് ഹിൽ ബറിയൽ പാർക്ക് സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. Ebenezer ipc യൂട്യൂബ് ചാനലിൽ ശുശ്രൂഷയുടെ ലൈവ് ഉണ്ടായിരിക്കും.

സിജോ വടക്കന്റെ മാതാവ് വടക്കൻ ഇട്ടീര ഭാര്യ ബേബി (82) അന്തരിച്ചു

ഓസ്റ്റിൻ/തൃശ്ശൂര്‍: മാള വടക്കൻ തറവാട്ടിൽ പരേതനായ ഇട്ടീര ഭാര്യ ബേബി (82), ഇന്ന് (ജൂൺ 11) രാവിലെ അന്തരിച്ചു. വിടവാങ്ങൽ ശുശ്രൂഷ മാളയിലെ സ്വവസതിയിൽ നിന്നും ബുധനാഴ്ച ( 06/12/2024) നാല് മണിക്ക് ആരംഭിക്കും. തുടർന്ന് സംസ്കാരം മാള സെന്റ് സ്റ്റിനിസ്ലാവോസ്‌ ഫെറോന ദേവാലയ സെമിത്തേരിയിൽ നടത്തുന്നതാണ്. മക്കൾ : ലൈല ടോമി (റിട്ട. കെ വി ടീച്ചർ, ബാംഗ്ലൂർ), ഫാ. ജോളി വടക്കൻ (വികാരി, ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി), റൂബി ജോഷി (റിട്ട. ടീച്ചർ, ഡോൺ ബോസ്കോ, മണ്ണുത്തി), സിജോ വടക്കൻ (സിഇഒ, ട്രിനിറ്റി ടെക്സസ് ഗ്രൂപ്പ്, ഓസ്റ്റിൻ, ടെക്സസ്, യു എസ് എ), സിജി ബാബു (ടീച്ചർ, ക്രൈസ്റ്റ് അക്കാഡമി ബാംഗ്ലൂർ), ഫാ. ലിജോ വടക്കൻ (SBD, റെക്ടർ, ഗുമ്പെല്ല സലേഷ്യൻസ് ഓഫ് ഡോൺ ബോസ്കോ, എത്യോപ്യ), ലിജി സജീവ് (ഓസ്ട്രേലിയ)…

കുര്യാക്കോസ് കറുകപ്പിള്ളില്‍ അന്തരിച്ചു

ഫൊക്കാന മുൻ പ്രസിഡൻ്റ് പോൾ കറുകപ്പിള്ളിലിന്റെ സഹോദരൻ കുര്യാക്കോസ് കറുകപ്പിള്ളിൽ (77) അന്തരിച്ചു. പരേതനായ ഉലഹന്നാൻ കറുകപ്പള്ളിലിന്റെ മകനാണ്. ഭാര്യ: സൂസൻ കറുകപ്പിള്ളിൽ. മക്കൾ: ഷിബി, ബോബി, പോൾ, സഞ്ജന കൊച്ചുമക്കൾ: അശ്വിൻ, നോബിൾ, അഥീന, റിയ, ജിയാന, എയ്വ സഹോദരങ്ങൾ: മേരി മാത്യു, വർഗീസ് ഉലഹന്നാൻ, പോൾ കറുകപ്പിള്ളിൽ, ഏലിയാസ് ഉലഹന്നാൻ, ആനി സണ്ണി, വത്സ ജോർജ്ജ്. പൊതുദർശനം: ജൂൺ 7ന് വൈകുന്നേരം 5:30-ന് മാർ ഗ്രിഗോറിയോസ് സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ (12001 N. 58th St, Tampa, FL 33617). സംസ്‌കാര ചടങ്ങുകൾ ജൂൺ 8 ശനിയാഴ്‌ച രാവിലെ 10:00 മണിക്ക് പള്ളിയിലും തുടർന്ന് 11:00 ന്, സൺസെറ്റ് മെമ്മോറിയൽ ഗാർഡൻസി (11005 US-301, Thonotosassa, FL 33592) ലും നടക്കും.