ചാക്കോ മാത്യൂ ഫ്ലോറിഡയിൽ നിര്യാതനായി

ഫ്ലോറിഡ : ലേക്ക് ലാൻഡ് ഐ.പി.സി സഭയുടെ സജീവ അംഗം വെണ്ണിക്കുളം മുണ്ടക്കമണ്ണിൽ ചാക്കോ മാത്യൂ ( ജോയി – 72 ) ഫ്ലോറിഡയിൽ നിര്യാതനായി. ആരംഭകാല പെന്തക്കോസ്ത് കുടുംബാംഗമായിരുന്ന പ്ലാങ്കൽ ചാക്കോ – തങ്കമ്മ ദമ്പതികളുടെ മകനായിരുന്നു. 1989 ൽ അമേരിക്കയിലേക്ക് കുടിയേറുന്നതിന് മുമ്പ് എറണാകുളം പാലാരിവട്ടം ബഥേൽ പെന്തക്കോസ്ത് സഭയുടെ അംഗമായിരുന്നു .

ഭാര്യ കുഞ്ഞുമോൾ മല്ലശ്ശേരി വലിയകാലായിൽ കുടുംബാംഗമാണ്. മക്കൾ : ഫിലാൻ, അലൻ. മരുമക്കൾ: സെലോണി, ശില്പ. ഏക സഹോദരി: വൽസാ ജോൺ (പുല്ലാട് ).

മൂന്നു പതിറ്റാണ്ടുകൾ വ്യത്യസ്ത നിലയിൽ മാസ്റ്റർ കണ്ടൈനേഴ്സ് കമ്പനിയിൽ ജോലി ചെയ്തു വന്നിരുന്ന പരേതൻ ജീവകാരുണ്യ മേഖലയിൽ സജീവമായിരുന്നു.

മെമ്മോറിയൽ സർവീസ് ജൂലൈ 12ന് വെള്ളിയാഴ്ച വൈകിട്ട് 6. 30 നും സംസ്കാര ശുശ്രൂഷ 13 ന് ശനിയാഴ്ച രാവിലെ 9 നും ലേക് ലാൻഡ് ഐ.പി.സി യിൽ നടക്കും. തുടർന്ന് 12 ന് ഓക്ക്ഹിൽ ബറിയൽ പാർക്ക് സെമിത്തേരിയിൽ ഭൗതികശരീരം സംസ്കരിക്കും.

Print Friendly, PDF & Email

Leave a Comment

More News