ഹ്യൂസ്റ്റൺ: സാബു ജി നായർ (52) ബുധനാഴ്ച വൈകുന്നേരം ഹ്യൂസ്റ്റനിലെ മിസ്സോറി സിറ്റിയിൽ നിര്യാതനായി. ചെങ്ങന്നൂർ കാരക്കാട് അസാനിയയിൽ പരേതനായ ഇ എസ് ഗോപാലൻ നായർ സരസമ്മ ദമ്പതികളുടെ പുത്രനാണ്. കഴിഞ്ഞ പത്തു വർഷത്തോളമായി ഹ്യൂസ്റ്റനിൽ തമസിച്ചു വരികയായിരുന്നു സാബുവും കുടുംബവും. ചെങ്ങന്നൂർ ചെറിയനാട് കളീക്കൽ വടക്കേതിൽ ഗോപിനാഥൻ നായരുടെ മകൾ സുജ ഗോപിനാഥ് ആണ് ഭാര്യ. ഗീതാഞ്ജലി, ഹരിഗോവിന്ദ് എന്നിവർ മക്കളാണ്. സംസ്കാരം പിന്നീട് അറിയിക്കും.
Category: OBITUARY
മാത്യു ചെറിയാൻ തെക്കേക്കര ഹ്യൂസ്റ്റണില്‍ നിര്യാതനായി
ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ നിര്യാതനായ ചങ്ങനാശേരി വേരൂർ മാത്യു ചെറിയാൻ തെക്കേക്കര (സണ്ണി – 68) യുടെ പൊതുദർശനവും സംസ്കാരവും ഒക്ടോബർ 21 വെള്ളിയാഴ്ച ഹൂസ്റ്റണിൽ നടക്കും. ഭാര്യ ബ്രിഡ്ജെറ്റ് ചെറിയാൻ മക്കൾ. ആന്റണി ചെറിയാൻ, റോസ് ചെറിയാൻ. മരുമക്കൾ: ശാലിനി ചെറിയാൻ, ജസ്റ്റിൻ ജോസഫ്. കൊച്ചു മകൻ: ജെയിംസ് ചെറിയാൻ പൊതുദർശനവും സംസ്കാര ശുശ്രൂഷകളും: ഒക്ടോബർ 21 വെള്ളിയാഴ്ച രാവിലെ 10 മുതൽ 12.30 വരെ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ ( 211, Present Street, Missouri City , TX 77489). ശുശ്രൂഷകൾക്ക് ശേഷം ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ ഉച്ച കഴിഞ്ഞു 1:30 ന് (12800, Westheimer Rd, Houston TX 77077) മൃതദേഹം സംസ്കരിക്കുന്നതുമാണ്.
ജോസഫ് മാത്യു കുഴിയാംപ്ലാവില്‍ (94) ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്: ഇടുക്കി ജില്ലയില്‍ പാലൂര്‍ക്കാവ് (പെരുവന്താനം) കുഴിയാംപ്ലാവില്‍ പരേതരായ മത്തായി ഔസേപ്പിന്റേയും റോസമ്മയുടേയും മൂത്ത മകന് ജോസഫ് മാത്യു ഒക്ടോബര്‍ 15-ന് ക്യൂന്‍സ് ഫ്ലോറല്‍ പാര്‍ക്കില്‍ നിര്യാതനായി. ഭാര്യ: തൃശൂര്‍ ജില്ലയിലെ മേലൂര്‍ നെറ്റിക്കാടന് പരേതരായ കുഞ്ഞുവര്‍ക്കിയുടേയും മറിയത്തിന്റേയും മകള്‍ ഏലിയാമ്മ. മക്കള്‍: റോഷ്നി, രജനി. മരുമകന്: ലാറി ലല്ലഗി. സഹോദരങ്ങള്‍: പരേതനായ തോമസ്, പരേതയായ ത്രേസ്യാമ്മ, സിസ്റ്റര്‍ മേരി (ജെമ്മു), സെബാസ്റ്റ്യന്‍, സിസ്റ്റര്‍ റോസമ്മ (കോട്ടഗിരി), സിസ്റ്റര്‍ എത്സ (പെരുവന്താനം), പരേതയായ അന്നക്കുട്ടി, മാത്യു (യു എസ് എ), ബ്രിജിറ്റ് (യു എസ് എ). പൊതുദര്‍ശനം: ഒക്ടോബര്‍ 21 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2:00 മണി മുതല്‍ 4:00 മണിവരെയും, വൈകീട്ട് 7:00 മണിമുതല്‍ 9:00 മണി വരെയും തോമസ് എഫ് ഡാള്‍ട്ടണ്‍ ഫ്യൂണറല്‍ ഹോമില്‍ (125 ഹില്‍സൈഡ് അവന്യൂ, ന്യൂഹൈഡ് പാര്‍ക്ക്, ഫോണ്‍: 516 354…
അബ്രഹാം തോമസ് (കുഞ്ഞുമോന് 74) ഹ്യൂസ്റ്റണില്‍ നിര്യാതനായി
ഹ്യൂസ്റ്റണ്‍: തുമ്പമണ്‍ വടക്കേടത്ത് തൈയ്യിൽ പുത്തന്‍വീട്ടില്‍ പരേതനായ പി.ടി. തോമസിന്റേയും ഏലിയാമ്മ തോമസിന്റേയും മകന് അബ്രഹാം തോമസ് (കുഞ്ഞുമോന് – 74) അമേരിക്കയിലെ ഹൂസ്റ്റണില്‍ നിര്യാതനായി. ചെങ്ങന്നൂര്‍ വടക്കേ പറമ്പിൽ മുക്കത്ത് കുടുംബത്തിലെ സൂസനാണ് ഭാര്യ. ഷെറിന് വെസ്ലി, അനീഷ് അബ്രഹാം എന്നിവര്‍ മക്കളാണ്. മരുമക്കള്‍: റോബ് വെസ്ലി, സിമി അബ്രഹാം. ചെറുമക്കള്‍: ഇസബെല്‍, കേലബ്, ലൂക്ക്, അരിയാന, ജിയാന. ഒക്ടോബർ 21 വെള്ളിയാഴ്ച സ്റ്റാഫോർഡ് സെന്റ് തോമസ് കത്തീഡ്രലിൽ വൈകിട്ട് 5.30 മുതൽ 9 മണി വരെ പൊതുദർശനവും 22 ന് ശനിയാഴ്ച രാവിലെ 8.30 മുതൽ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ചിൽ സംസ്കാര ശുശ്രൂഷയ്ക്കു ശേഷം 11 മണിക്ക് വെസ്റ്റ് ഹൈമർ ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയിൽ സംസ്കാരം നടക്കും.
പെണ്ണമ്മ വർഗീസ് നിര്യാതയായി
ഡാളസ്: കായംകുളം കൃഷ്ണപുരം കാപ്പിൽ പള്ളിയുടെ തെക്കേതിൽ ഷിബു ഭവനിൽ വർഗീസ് നൈനാന്റെ ഭാര്യ പെണ്ണമ്മ വർഗീസ് (72) നിര്യാതയായി. മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക സൗത്ത് വെസ്റ്റ് റീജിയണൽ ആക്റ്റിവിറ്റി കമ്മറ്റിയുടെ സെക്രട്ടറിയും, ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മ ഇടവകാംഗവുംമായ എബി ജോർജിന്റെ ഭാര്യാ മാതാവാണ്. സംസ്കാരം ഒക്ടോബർ 18 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ശുശ്രുഷകൾക്ക് ശേഷം കാപ്പിൽ സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിൽ. മക്കൾ: ഷാജി വർഗീസ്, ഷിബു വർഗീസ്, ഷീബ ജോർജ്. മരുമക്കൾ: ലാലി, മിനി, എബി ജോർജ് കൊച്ചു മക്കൾ: സുബിൻ, ഷോൺ, ഷീമ, സ്റ്റെസെൻ, ഐഷ് ലി, ഐലൻ, എയ്ഡൺ സംസ്കാര ശുശ്രുഷകൾ www.tinyurl.com/pennammavarghese എന്ന വെബ്സൈറ്റിൽ ദർശിക്കാവുന്നതാണ്.
രാജീവൻ നായർ (70) ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: തിരുവനന്തപുരം കരമന കുളങ്ങര വീട്ടിൽ രാജീവൻ നായർ (70) ഹൂസ്റ്റണിൽ ഒക്ടോബര്‍ 15 നു നിര്യാതനായി. പരേതൻ റിയാദിൽ (സൗദി അറേബ്യ) ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. സംസ്കാരം ഹൂസ്റ്റണിൽ പിന്നീട്. ഭാര്യ: ശോഭന രാജീവൻ, പെയര്‍ലാന്‍ഡ് (Davita). മകൻ: ചിത്തന് രാജീവൻ, മകൾ: ചേതന രാജീവൻ. മരുമക്കൾ: സുബി, പത്മമരാജ്.
മാത്യു വർഗീസ് (47) നിര്യാതനായി
ജാക്സൺവില്ലെ, ഫ്ലോറിഡ: കോട്ടയത്തിനടുത്ത് കൊല്ലാട് വൈക്കത്ത് കൊച്ചുപുരയ്ക്കൽ വി.ഇ. വർഗീസിൻ്റെയും ഏലിയാമ്മ വർഗീസിൻ്റെയും മകനായ മാത്യു വര്‍ഗീസ് (47) ഫ്ലോറിഡ ജാക്സന്വില്ലെയില് നിര്യാതനായി. ജാക്സൺവില്ലെ മാർത്തോമാ കോൺഗ്രിഗേഷൻ ഇടവകാംഗമാണ്. കഴിഞ്ഞ 21 വർഷങ്ങളായി ഐ. ടി. രംഗത്ത് പ്രവർത്തിച്ചുവരികയായിരുന്നു. മുട്ടുമൺ കുന്നുംപുറത്ത് റവ. കെ. കെ. തോമസിൻ്റെ മകൾ മഞ്ജു തോമസാണ് (ഫിസിക്കൽ തെറാപ്പിസ്റ്റ്) ഭാര്യ. മക്കൾ: റേച്ചൽ, ഹാനാ. സഹോദരൻ: എബ്രഹാം വർഗീസ്. സംസ്ക്കാരം പിന്നീട്.
ഡോ. മൻഹർ പരേഖ് ഡിട്രോയിറ്റിൽ അന്തരിച്ചു
മിഷിഗൺ: ഗുജറാത്ത് സ്വദേശിയായ ഡോ. മൻഹർ പരേഖ് (88) ഡിട്രോയിറ്റില്‍ അന്തരിച്ചു. രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടി എച്ച്.ബി. ഫുള്ളർ എന്ന സ്ഥാപനത്തിലെ ദീർഘകാല സേവനത്തിനു ശേഷം മിഷിഗണിലെ വാറൻ സിറ്റിയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഡിട്രോയിറ്റ് മാർത്തോമ്മ ഇടവകാംഗമാണ്. പൊതുദർശനം ഒക്ടോബർ 14 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്കും, സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 15 ശനിയാഴ്ച രാവിലെ 9 മണിക്കും ഡിട്രോയിറ്റ് മാർത്തോമ്മ പള്ളിയിലും വൈറ്റ് ചാപ്പൽ സെമിത്തേരിയിലുമായി നടക്കും. മുളക്കുഴ മക്കാട്ടിൽ കുടുംബാംഗമായ ഏലിയാമ്മ പരേഖാണ് ഭാര്യ. മക്കൾ: ഡോ. അനിത വാട്ടർഫോർഡ്, ആൻജിന ജാക്സൺ. മരുമക്കൾ: ഡോ. റാന്‍ഡി വാട്ടർഫോർഡ്, ഗ്രെയ്ഗ് ജാക്സൺ. കൊച്ചുമക്കൾ: അമീറ, ലീല, ജയ്ഡൻ, ജയ, ജീവൻ. സഹോദരങ്ങൾ: ഹിരാബൻ സോണി, ബ്രിജ് പരേഖ്, പരേതനായ മൻമോഹൻ പരേഖ്. കൂടുതല്‍ വിവരങ്ങൾക്ക്: ഡോ. അനിത വാട്ടർഫോർഡ് 505-417-3858.
ഷെർലി രാജൻ നിര്യാതയായി
ഡാളസ്/കൃഷ്ണപുരം: കാപ്പിൽ കിഴക്ക് ഗ്രീൻവ്യൂ ബംഗ്ലാവിൽ പരേതനായ തുള്ളകുളത്തിൽ പി ടി രാജന്റെ ഭാര്യ ഷെർലി രാജൻ (66) നിര്യാതയായി. ഒഐസിസി ഗ്ലോബൽ സെക്രട്ടറി സന്തോഷ് കാപ്പിലിന്റെ (ഡാളസ് )സഹോദരിയാണ് പരേത. ഗ്രീൻ ബംഗ്ലാവിൽ പരേതരായ കെ എസ് ജോഷ്വായുടെയും കുഞ്ഞുകുഞ്ഞുമ്മ ജോഷ്വയുടേയും മകളാണ്. ഭൗതിക ശരീരം 16 ഞായറാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാര ശുശ്രൂഷ 2 30ന് ഭവനത്തിൽ ആരംഭിച്ച് 3 മണിക്ക് കാപ്പിൽ സെന്റ് പോൾസ് സിഎസ്ഐ പള്ളിയിൽ സംസ്കരിക്കുന്നതാണ്. മക്കൾ: റിനോഷ് (ബാംഗ്ലൂർ), റിറ്റിൻ (ദുബൈ), ഡോ. രീഷ (ബാംഗ്ലൂർ). മരുമക്കൾ: സീന, ജിഷ, അശോക് മൂതയിൽ. സഹോദരങ്ങൾ: ഡെയ്സി – തങ്കച്ചൻ, ലാലി – സാം, സന്തോഷ് – ബീന (ഡാളസ് ), കൊച്ചുമോൻ – ശ്രീലത. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (യു എസ് എ)…
ജോണി ലൂക്കോസിന്റെ പിതാവിന്റെ നിര്യാണത്തിൽ ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക അനുശോചിച്ചു
മയാമി: മനോരമ ന്യൂസ് ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസിന്റെ പിതാവ് കോട്ടയം അതിരമ്പുഴ മുണ്ടുവേലിപ്പടി പാറപ്പുറത്ത് പി.യു. ലൂക്ക(86) യുടെ നിര്യാണത്തിൽ ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക അനുശോചനം രേഖപ്പെടുത്തി. പ്രസിഡണ്ട് സുനിൽ തൈമറ്റത്തിന്റെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മറ്റി പ്രസ്ക്ലബിന്റെ ഉത്തമ സുഹൃത്തും അഭ്യുദയകാംക്ഷിയുമായ ജോണി ലൂക്കോസിന്റെ പിതാവിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ചു. പ്രസ്ക്ലബ്ബ് സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ്, വൈസ് പ്രസിഡന്റ് ബിജു സഖറിയ, ജോയിന്റ് സെക്രട്ടറി സുധ പ്ലാക്കാട്ട്, ജോയിന്റ് ട്രഷറർ ജോയി തുമ്പമൺ, അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റ്, പ്രസിഡന്റ് ഇലക്റ്റ് സുനിൽ ട്രൈസ്റ്റാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. അന്തരിച്ച പി.യു.ലൂക്ക (86) യുടെ സംസ്കാരം ചൊവ്വാഴ്ച അതിരമ്പുഴ കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ നടത്തി. ഭാര്യ: കട്ടച്ചിറ കണിയാപറമ്പിൽ അന്നമ്മ ലൂക്ക.…
