ആല്‍ബര്‍ട്ട് തോമസിന്റെ (30) സംസ്കാരം ചൊവ്വാഴ്ച ഹൂസ്റ്റണിൽ

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ക്ലിയര്‍ ലേക്കില്‍ താമസിക്കുന്ന ഇറപുറത്ത് ജോസഫ് താമസിന്റെയും (ബേബിച്ചൻ) ആലീസ് തോമസിന്റെയും മകന്‍ ആല്‍ബര്‍ട്ട് തോമസിന്റെ (30) സംസ്കാരം ചൊവ്വാഴ്ച ഹൂസ്റ്റണിൽ നടക്കും. പൊതു ദർശനം ജൂൺ 20 ചൊവ്വാഴ്ച 09:30 – 11:00 വരെ പെർലാൻഡിലുള്ള സെൻറ് മേരീസ് സീറോ മലബാർ കത്തോലിക്ക ചർച്ചിൽ (1610 O’Day Rd., Pearland, TX 77581) നടക്കും. തുടർന്ന് പ്രാർത്ഥനകൾക്കും വിശുദ്ധ കുർബാനക്ക് ശേഷം 12:45ന് സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310 N. Main St., Pearland, TX 77581) സംസ്കാരം ചെയ്യുന്നതാണ്.

പൂവക്കാലയിൽ പാസ്റ്റർ പി ജെ മാത്യൂ ഒക്കലഹോമയിൽ അന്തരിച്ചു

ഒക്കലഹോമ: ഐ.പി.സി കണിയമ്പാറ മുൻ ശുശ്രൂഷകനും , ഐ പി സി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോണിന്റെ ജേഷ്ഠ സഹോദരനുമായ ആഞ്ഞിലിത്താനം പൂവക്കാലയിൽ എബനേസർ വില്ലയിൽ പാസ്റ്റർ പി. ജെ. മാത്യു (ബാബു-84) ഒക്കലഹോമയിൽ അന്തരിച്ചു. സഹധർമണി പരേതയായ റിബെക്കാ മാത്യു. മക്കൾ : ജോൺസൺ മാത്യു ( ബോബി-OK), ബാബ്‍സി (NJ),  ബെറ്റി (OK). മരുമക്കൾ : ഫെബി മാത്യു, ജോസഫ് പാലമറ്റം , സാം ജോർജ്. കൊച്ചുമക്കൾ: ജോയാന , രൂത്ത് ,ക്രിസ്റ്റഫർ, ജെയ്‌സി, ജോസി, ജൊഹാൻ, ജെയ്‌സൺ, സ്‌റ്റെയ്‌സി. പി. ജെ ഉമ്മൻ (മുംബൈ),പാസ്റ്റർ ജേക്കബ്‌ ജോൺ (പഞ്ചാബ്), പാസ്റ്റർ റോയ്‌ പൂവക്കാല (ചെങ്ങനാശ്ശേരി ), അമ്മിണി സ്കറിയ (കാനം), മേരി വര്ഗീസ് (കുമ്പനാട്), സൂസമ്മ കോശി (ആഞ്ഞിലിത്താനം), പരേതരായ ജോൺ തോമസ് (ബായ് ), ജോൺ കുര്യൻ (കുഞ്ഞുമോൻ), എന്നിവർ…

ജോളി ടെക്സ്റ്റയിൽസ് ഉടമ മണക്ക് പുത്തൻപറമ്പിൽ ബാബു എം ചാക്കോ അന്തരിച്ചു

തലവടി: ആദ്യകാല വസ്ത്രവ്യാപാരിയും ജോളി ടെക്സ്റ്റയിൽസ് ഉടമയുമായ മണക്ക് പുത്തൻ പറമ്പിൽ ബാബു എം ചാക്കോ (71) അന്തരിച്ചു.സംസ്കാര ശുശ്രൂഷ ജൂൺ 7 ബുധനാഴ്ച രാവിലെ 10.30ന് വീട്ടിൽ ആരംഭിച്ച് 11.30ന് തലവടി കുന്തിരിക്കൽ സെൻ്റ് തോമസ് സി.എസ്.ഐ പള്ളിയിൽ. ഭാര്യ:കുന്നംകുളം പുലികോട്ടിൽ കുടുംബാംഗം ഡെയ്സി. മക്കൾ: ജുനു, ജുബിൻ, ജിബി, മരുമക്കൾ:പുല്ലാട് ഓവനാലിൽ ജോജി, കോട്ടയം താഴത്തങ്ങാടി കൊച്ചേട്ട് താരിക, അടൂർ സിബി വില്ലയിൽ സിബി.

വാലയിൽ സിബി ഈപ്പൻ്റെ മുത്തശ്ശി സാറാമ്മ ഈപ്പൻ അന്തരിച്ചു

തലവടി (കുട്ടനാട് ):പൊതുപ്രവർത്തകനും വാലയിൽ പെട്രോ പ്രൈവറ്റ് ലിമിറ്റഡ് കമ്പിനി മാനേജിംങ്ങ് ഡയറക്ടറുമായ വാലയിൽ സിബി ഈപ്പൻ്റെ മുത്തശ്ശി പരേതനായ ചാണ്ടപ്പിള്ളയുടെ ഭാര്യ കുന്തിരിക്കൽ വാലയിൽ സാറാമ്മ ഈപ്പൻ (പൊടിയമ്മ- 99) അന്തരിച്ചു.സംസ്ക്കാര ശുശ്രൂഷ ജൂൺ 3ന് രാവിലെ 10.30ന് ഭവനത്തിൽ ആരംഭിച്ച് 11.30ന് കുന്തിരിക്കൽ സെൻ്റ് തോമസ് സി.എസ്.ഐ സെമിത്തേരിയിൽ.മുൻ മോഡറേറ്റർ ബിഷപ്പ് മോസ്റ്റ് റൈറ്റ് റവ.തോമസ് കെ ഉമ്മൻ തിരുമേനി മുഖ്യകാർമ്മികത്വം വഹിക്കും. പരേത കല്ലിശ്ശേരി ഐക്കരേത്ത് കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ, ബേബി (പഞ്ചാബ് നാഷണൽ ബാങ്ക് ,റിട്ട. ജീവനക്കാരൻ ) പൊന്നമ്മ, ഇന്ത്യൻ റെയിൽവെ റിട്ട.ജീവനക്കാരൻ പരേതനായ കോശി. മരുമക്കൾ: അമ്മാൾ ,കോട്ടയം കങ്ങഴ മൂലേശ്ശേരിൽ സൂസി, ഓതറ പാറയിൽ പരുമൂട്ടിൽ രാജു ,പരേതനായ ബേബി. തലവടി കാഞ്ഞിരപള്ളിൽ കുടുംബയോഗം രക്ഷാധികാരി ബിഷപ്പ് റൈറ്റ് റവ. തോമസ് സാമുവേൽ തിരുമേനി ഭവനത്തിലെത്തി അന്ത്യോമചാരം…

ആറ്റുപുറത്ത് കുറ്റിക്കാട്ട് കെ ജെ ഇടിക്കുള (92) അന്തരിച്ചു

കെ ജെ ഇടിക്കുള (92) അന്തരിച്ചു, ചെങ്ങന്നൂർ വെൺമണി ആറ്റുപുറത്ത് കുറ്റിക്കാട്ട് കുടുംബാംഗമായിരുന്നു, ആറ്റുപുറത്ത് കുറ്റിക്കാട്ട് യോഹന്നാൻ മറിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായിരുന്നു അദ്ദേഹം, ഭാര്യ മേരിക്കുട്ടി ഇടിക്കുള വെട്ടിയാർ പടിഞ്ഞാറെയറ്റത്ത് കുടുംബാംഗമാണ്, മൂന്നു മക്കൾ – ഷേർലി ഇടിക്കുള ( അധ്യാപിക, തിരൂമൂലവിലാസം യു. പി. സ്കൂൾ. തിരുവല്ല ), ജോൺ ഇടിക്കുള ( ദുബായ്, യൂ എ ഇ ), ജോസഫ് ഇടിക്കുള കുറ്റിക്കാട്ട് (പാറ്റേഴ്സൺ സെയിന്റ് ജോർജ് സിറോ മലബാർ ഇടവക അംഗം, കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ മുൻ പ്രസിഡന്റ്, സംഗമം പബ്ലിക്കേഷൻസ്, ഫ്‌ളവേഴ്‌സ് ടി വി യൂ എസ് എ, ന്യൂ യോർക്ക് റീജിണൽ മാനേജർ , ഫോമയുടെ പി ആർ ഒ, പരാമസ്‌, ന്യൂ ജേഴ്‌സി,യൂ എസ് എ ), മരുമക്കൾ – അനു മാത്യു (…

ജോൺ സാമുവേൽ (അനിയൻ കുഞ്ഞ് – 63) ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്: ജോൺ സാമുവേൽ (അനിയൻ കുഞ്ഞ് – 63) ന്യൂയോർക്കിൽ ചൊവ്വാഴ്ച രാത്രി അന്തരിച്ചു. പരേതൻ വാപ്പാല (കൊല്ലം) വേങ്ങവിള വീട്ടിൽ പരേതനായ സാമുവേലിന്റെ മകനാണ്. വർഷങ്ങളായി ന്യൂ യോർക്ക് ഡിപ്പാർട്മെൻറ് ഓഫ് സോഷ്യൽ സർവീസിൽ ഉദ്യോഗസ്ഥനാണ്. ഭാര്യ ലിസി ശാമുവേൽ കൊട്ടാരക്കര തൃക്കണമങ്കൽ ബെഥേൽ മന്ദിരം കുടുംബാംഗമാണ്‌ ന്യൂ യോർക്ക് അമിറ്റിവിൽ ന്യൂ ടെസ്റ്റ്മെൻ്റ് ചർച്ച്  (New Testament Church) സഭാംഗവും  കൊല്ലം  വാപ്പാല ദി പെന്തെക്കൊസ്ത് മിഷൻ പ്രാദേശിക സഭാംഗവുമായിരുന്നു. ഭാര്യ: ലിസി സാമുവൽ മക്കൾ:  ജോയൽ,  ജാനൽ. മരുമകൾ: ക്രിസ്റ്റിൻ. പൊതുദർശനം: ജൂൺ 2-ന്‌ 4.00 pm മുതൽ 6.30 pm വരെയും, ടെസ്റ്റിമണി സർവീസ് 7.00 pm മുതൽ 9.00 pm വരെയുമാണ്. ന്യൂ ടെസ്റ്റ്മെൻ്റ് ചർച്ച്, 79 പാർക്ക് അവന്യൂ, അമിറ്റിവിൽ, ന്യൂ യോർക്ക് (New Testament Church, 79…

കുഞ്ഞമ്മ മാത്യു (80) ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോർക്ക്: മല്ലപ്പള്ളി ഈസ്റ്റ് കോലമല വീട്ടിൽ പരേതനായ മാത്യു കെ സാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ മാത്യു (80) ന്യൂയോർക്കിൽ നിര്യാതയായി. ലോങ്ങ് ഐലൻഡ് ഈസ്റ്റ് മെഡോയിൽ താമസിച്ചിരുന്ന പരേത ക്വീൻസ് സെൻറ് ജോൺസ് മാർത്തോമ്മാ ഇടവകാംഗവും കുളനട മുണ്ടുതറയിൽ കുടുംബാംഗവുമാണ്. ഷൈല, ഷിബു, ശോഭ എന്നിവർ മക്കൾ. സാം, മഞ്ജു, സാനു മരുമക്കൾ. പൊതു ദർശനം 30-ന് ചൊവ്വാഴ്ച്ച വൈകിട്ട് 5 മുതൽ 9 വരെ സെന്റ് ജോൺസ് മാർത്തോമ്മാ പള്ളിയിൽ (90-37, 213 Street, Queens Village, NY). ശവസംസ്കാര ശുശ്രൂഷ 31 ബുധനാഴ്ച രാവിലെ 9 മുതൽ സെന്റ് ജോൺസ് പള്ളിയിലും അതിനു ശേഷം ശവസംസ്‌കാരം പോർട്ട് വാഷിങ്ങ്ടണിലുള്ള നസ്സോ നോൾസ് സെമിത്തേരിയിലും (Nassau Knolls Cemetery) നടത്തപ്പെടുന്നതാണ് .   ശവസംസ്കാര ശശ്രൂഷയുടെ ലൈവ് ലിങ്ക് : www.juliadigital.live

തങ്കമ്മ കോശി(100) അന്തരിച്ചു.

ന്യുയോർക്ക് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക – യുറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസിന്റെ മാതാവിന്റെ ഇളയ സഹോദരി കൊല്ലം കൈതകുഴി മാർത്തോമ്മാ ഇടവകയിൽ തോട്ടത്തിൽ പുത്തൻവീട്ടിൽ പരേതനായ പി.കെ കോശിയുടെ ഭാര്യ തങ്കമ്മ കോശി (100) അന്തരിച്ചു. പത്തനംത്തിട്ട മണ്ണാറകുളഞ്ഞി കാവിൽ കുടുംബാംഗമാണ്. സംസ്കാരം മെയ്‌ 29 തിങ്കൾ (നാളെ) രാവിലെ 11 മണിക്ക് ഭവനത്തിലും, ദേവാലയത്തിലും വെച്ചുള്ള സംസ്കാര ശുശ്രുഷകൾക്ക് ശേഷം കൈതകുഴി സെന്റ്. തോമസ് മാർത്തോമ്മാപള്ളി സെമിത്തേരിയിൽ.

ജഫ്രി ഈനോസ് (42) ഒക്കലഹോമയിൽ നിര്യാതനായി

ഒക്കലഹോമ : ഐ പി സി ഹെബ്രോണ്‍ സഭാംഗവും ചങ്ങനാശ്ശേരി കൊടുംമൂലയിൽ കുടുംബാംഗവുമായ സാം കെ ഈനോസിന്റെയും പരേതയായ മേരി ഈനോസിന്റെയും മകന്‍ ജഫ്രി ഈനോസ് (42) ഒക്കലഹോമയിൽ നിര്യാതനായി. ഭാര്യ: ഹണി ബഞ്ചമിന്‍ (റിന്‍സി). മകള്‍: എസ്ഥേര്‍. സഹോദരീ കുടുംബാംഗങ്ങള്‍: ലെസ്‌ലി യാക്കോബ് – ബൈജു യാക്കോബ്. മെമ്മോറിയൽ സർവീസ് മെയ് 24 ബുധനാഴ്ച വൈകിട്ട് 7 നും സംസ്കാര ശുശ്രൂഷ മെയ് 25 വ്യാഴാഴ്ച രാവിലെ 10 നും ഐപിസി ഹെബ്രോണ്‍ സഭയുടെ ചുമതലയിൽ നടത്തപ്പെടും.

ദമ്പതികൾ ദിവസങ്ങളുടെ വ്യത്യാസത്തിൽ മരണമടഞ്ഞു

പുതുപ്പള്ളി (കോട്ടയം): ദമ്പതികൾ മരണത്തിലും വേർപിരിയാതെ ദിവസങ്ങളുടെ വ്യത്യാസത്തിൽ മരണമടഞ്ഞു. കുടുംബനാഥൻ മരിച്ച് നാലാം ദിവസം അദ്ധ്യാപികയായ ഭാര്യയും മരിച്ചു. പുതുപള്ളി ചെങ്ങളം മങ്ങാട്ട് അനീഷ് ജയിംസിൻ്റെ ഭാര്യയും സെൻ്റ് ജോർജ് ജി.വി.എച്ച്.എസിലെ അദ്ധ്യാപികയുമായ പ്രിയ വർഗ്ഗീസ് (52) ആണ് മരണമടഞ്ഞത്. സംസ്ക്കാരം മെയ് 24ന് ബുധനാഴ്ച 3 മണിക്ക് ചെങ്ങളം സെൻ്റ് തോമസ് യാക്കോബായ പള്ളിയിൽ നടക്കും. പുതുപള്ളി കൈതത്തറയിൽ കുടുംബാംഗമാണ്. അനീഷ് ജയിംസിൻ്റെ (52) സംസ്ക്കാരം മെയ് 20ന് നടത്തി. മക്കൾ: എബിൻ ജേക്കബ് (ദുബായ്), ഐറിൻ ജേക്കബ് (സെൻ്റ് ഗിറ്റ്സ് കോളജ്). തലവടി ടൗൺ ബോട്ട് ക്ലബ് എക്സിക്യൂട്ടീവ് അംഗം അമ്പ്രയിൽ ഷിക്കു കുര്യൻ്റെ മാതൃസഹോദരിയാണ് പരേത പ്രിയ വർഗ്ഗീസ്.