ലീലാമ്മ തോമസ് (ലീല-82) അന്തരിച്ചു

ന്യൂയോര്‍ക്ക്: ആഞ്ഞിലിവേലില്‍ വീട്ടില്‍ എ.വി.കുരുവിള-ഏലിയാമ്മ ദമ്പതികളുടെ മകള്‍ ലീലാമ്മ തോമസ് (ലീല – 82) അന്തരിച്ചു.

ഭര്‍ത്താവ്: തോമസ് വര്‍ഗീസ്.

മക്കള്‍: അനിത, സജനി, സബീന

മരുമക്കള്‍: രാജു, സജി, പൊന്നച്ചന്‍.

കൊച്ചുമക്കള്‍: സിജു & ഭാര്യ അനു, സഞ്ജു, അക്‌സ, ഏരിയല്‍, ആന്‍ഡ്രിയല്‍, ആഷ്‌ലി.

സംസ്‌കാരം 22ന് രാവിലെ ഒമ്പതിന് ന്യൂയോര്‍ക്ക് 45 നോര്‍ത്ത് സര്‍വീസ് റോഡിലെ ഡിക്‌സ് ഹില്‍സിലെ സലേം മാര്‍ തോമ പള്ളിയിലും തുടര്‍ന്ന് സെന്റ് ചാള്‍സ് സെമിത്തേരിയിലും വച്ച് നടത്തപ്പെടുന്നതാണ്.

1960ല്‍ വിവാഹിതയായ ലീല ഭര്‍ത്താവിനൊപ്പം ആദ്യം തമിഴ്‌നാട്ടിലെ നീലഗിരിയിലേക്കും പിന്നീട് അവിടെ നിന്ന് 1988ല്‍ ന്യൂയോര്‍ക്കിലേക്കും പോയി. പിന്നീട് അവിടെയായിരുന്നു ലീലാമ്മയുടെ ജീവിതം. മക്കളേയും കൊച്ചുമക്കളേയുമൊക്കെ നല്ല രീതിയില്‍ വളര്‍ത്തി അവരില്‍ ദൈവഭയവും സ്‌നേഹവും നിറച്ച് അവരെ മികച്ച വ്യക്തികളാക്കി മാറ്റി.

പാചകം ചെയ്യാനും പാചകക്കുറിപ്പുകള്‍ ശേഖരിക്കാനും തയ്യാറാക്കുന്ന ഭക്ഷണവിഭവങ്ങള്‍ കുടുംബത്തിലുള്ളവര്‍ക്കും സുഹൃത്തുക്കള്‍ക്കും സ്‌നേഹരുചിയോടെ വിളമ്പാനും ലീലക്കേറെ ഇഷ്ടമായിരുന്നുവെന്ന് സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. യാത്രകളും കാഴ്ചകള്‍ ആസ്വദിക്കാനും പൂക്കളെ ഏറെ ഇഷ്ടമുള്ള ഉദ്യാനപാലനത്തില്‍ ഏറെ താത്പര്യമുള്ള വ്യക്തിയായിരുന്നു ലീല. പൊതുദര്‍ശനം ന്യൂ ഹൈഡ് പാര്‍ക്കിലുള്ള പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍വച്ച് 21ന് ഞായറാഴ്ച വൈകീട്ട് 5.00 മുതല്‍ 9.00 വരെ നടത്തപ്പെടുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: (516) 314 9125, (516) 528 7492.

 

 

 

Print Friendly, PDF & Email

Leave a Comment

More News