ഗാര്‍ഹിക പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്ത യുവതിയുടെ ബന്ധുക്കളുടെ ജാമ്യാപേക്ഷ കോടതി തള്ളി

കോഴിക്കോട്: ഗാര്‍ഹിക പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്ത യുവതിയുടെ ബന്ധുക്കളുടെ ജാമ്യാപേക്ഷ കോടതി തള്ളി
കോഴിക്കോട് ഓര്‍ക്കാട്ടേരി സ്വദേശിനി ഷബ്നയാണ് ഭര്‍തൃവീട്ടുകാരുടെ പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. പോലീസ് അറസ്റ്റു ചെയ്ത് നിലവില്‍ റിമാന്റില്‍ കഴിയുന്ന പ്രതികളായ നാലു പേരുടെ ജാമ്യാപേക്ഷയാണ് കോഴിക്കോട് ജില്ലാ കോടതി തള്ളിയത്. എന്നാൽ, ഭാര്യാപിതാവിന്റെ പ്രായം പരിഗണിച്ച് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്. നിലവിൽ റിമാൻഡിൽ കഴിയുന്ന ഷബ്നയുടെ ഭർത്താവ് ഹബീബ്, ഭര്‍തൃമാതാവ് നബീസ, അമ്മാവൻ ഹനീഫ, ഭര്‍തൃസഹോദരി ഹഫ്സത്ത് എന്നിവരടക്കം നാല് പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

ഭർത്താവിന്റെ അമ്മാവൻ ഹനീഫ ശാരീരികമായി ഉപദ്രവിച്ചെന്ന് ആരോപിച്ചാണ് ഷബ്‌ന ജീവനൊടുക്കിയത്. തുടക്കത്തിൽ, ഹനീഫയായിരുന്നു ഏക പ്രതി. ഷബ്നയെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ മറ്റാരെയെങ്കിലും കേസിൽ ഉള്‍പ്പെടുത്താന്‍ പോലീസ് മടിച്ചിരുന്നു. എന്നാല്‍, പൊതു പ്രതിഷേധം ശക്തമായതോടെ, മറ്റുള്ളവരേയും പ്രതിപ്പട്ടികയില്‍ ഉൾപ്പെടുത്തി. ഗാർഹിക പീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

തന്റെ ഉമ്മയെ ഉപദ്രവിക്കുന്നത് നേരില്‍ കണ്ട പത്തു വയസ്സുകാരി മകളുടെ മൊഴി ഈ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായി. പിതാവിന്റെ ബന്ധുക്കൾ ഉമ്മയെ മർദിച്ചെന്നും ഉമ്മ മുറിയിൽ പോയി വാതിലടച്ചപ്പോൾ പിതാവിന്റെ സഹോദരി വാതിൽ തുറക്കെണ്ട പോയി മരിക്കട്ടേ എന്നു പറഞ്ഞെന്നും പത്തു വയസുകാരി വെളിപ്പെടുത്തിയിരുന്നു. ഉമ്മ മുറിയില്‍ കയറി വാതിലടച്ചപ്പോൾ താൻ പോയി നോക്കിയെന്നും, തന്റെ പേര് വിളിച്ച് ഉമ്മ കരഞ്ഞത് വേദന കൊണ്ടാണെന്ന് മനസ്സിലാക്കിയപ്പോൾ ബന്ധുക്കളെ വിളിച്ച് സഹായം അഭ്യർത്ഥിച്ചെന്നും കുട്ടി പറഞ്ഞു. ഉപ്പൂപ്പാനെയും ഉപ്പാടെ സഹോദരിയേയും വിളിച്ചപ്പോള്‍ വാതില്‍ തുറക്കേണ്ട മരിക്കട്ടേ എന്നാണ് പറഞ്ഞതെന്നും കുട്ടി പോലീസിനോട് പറഞ്ഞു.

 

 

Print Friendly, PDF & Email

Leave a Comment