റേച്ചല്‍ എബ്രഹാം നിര്യാതയായി

കോട്ടയം പരിയാരം കുഴിയത്തു തൂമ്പുങ്കൽ കുടുംബാഗവും പരേതനായ കെ.എ. എബ്രഹാമിന്റെ ഭാര്യയുമായ റേച്ചൽ എബ്രഹാം ഏപ്രില്‍ 3 ഞായറാഴ്ച പുലര്‍ച്ചെ 2 മണിക്ക് കോട്ടയത്ത് അന്തരിച്ചു. ശവസംസ്കാര ചടങ്ങ് ചൊവ്വാഴ്ച രാവിലെ 10:30 സ്വവസതിയിൽ ആരംഭിക്കും. തുടർന്ന് പരിയാരം സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്ക്കരിക്കും. മക്കൾ: സുനിൽ എബ്രഹാം (എം‌ആര്‍‌എഫ്, സേലം, തമിഴ്നാട്), അനിൽ എബ്രഹാം (യു‌എസ്‌എ). മരുമക്കൾ: സുനില എബ്രഹാം, അനിത എബ്രഹാം (യു‌എസ്‌എ). പേരക്കുട്ടികൾ: ഷോൺ എബ്രഹാം, റോണ്‍ എബ്രഹാം, അനിത് എബ്രഹാം, അഷ്‌ല്ൻ എബ്രഹാം.

മുട്ടുക്കുഴി (കാപ്പില്‍ ) ഉലഹന്നാന്‍ പൈലോ നിര്യാതനായി

കടുത്തുരുത്തി : ഞീഴൂര്‍ പഞ്ചായത്ത് 11-ാ വാര്‍ഡില്‍ മുട്ടുക്കുഴി (കാപ്പില്‍ ) ഉലഹന്നാന്‍ പൈലോ (89 ) നിര്യാതനായി മൃതസംസ്‌ക്കാരം ശനിയാഴ്ച രാവിലെ 11 ന് തുരുത്തിപ്പള്ളി സെ. ജോണ്‍സ് ബാപ്റ്റിസ്റ്റ് പള്ളിയില്‍ നടത്തി. ഭാര്യ പരേതയായ അന്നമ്മ . മക്കള്‍ : കുഞ്ഞമ്മ , ജെയിംസ്, ബിജു ജോണ്‍ (ഒമാന്‍ ), മരുമക്കള്‍ : T J ജോസഫ് ആട്ടുതുണ്ടിയില്‍ ( പുളിങ്കുന്നു ) ലില്ലി കമ്പകത്തുങ്കല്‍ കുറുഞ്ഞി, സ്റ്റിമി പെരുങ്കുഴി പൈങ്ങോട്ടൂര്‍ ഫാ.ആന്റണി ആട്ടുതുണ്ടി OCD ചെറുമകനാണ്.

ഏലിയാമ്മ ജോർജ് നിര്യാതയായി

ഫ്ലോറിഡ: മെഴുവേലി പാലത്തുംപാട്ട് പരേതനായ യോഹന്നാൻ ജോർജിന്റെ ഭാര്യ ഏലിയാമ്മ ജോർജ് (85) നിര്യാതയായി . ആലക്കോട്ട് കുടുംബാഗമാണ്. കുഴിക്കാലാ ഐപിസി ശാലോം സഭാഗമാണ് പരേത. സംസ്‌കാരം പിന്നീട് മക്കൾ: പാസ്റ്റർ ബിനോയ് ജോർജ് (ഹ്യൂസ്റ്റൺ), പാസ്റ്റർ ജോർജ് തോമസ് (ഫ്ലോറിഡ), വത്സമ്മ രാജു, പാസ്റ്റർ ജോസഫ് ജോർജ് (ഫ്ലോറിഡ) മരുമക്കൾ: ദീനാമ്മ ബിനോയ്, ആശ തോമസ്, മേരി ജോസഫ്, പരേതനായ രാജു മാമ്മൻ തോട്ടുങ്കര

തങ്കമ്മ ഉലഹന്നാന്‍ പേരുക്കുന്നേല്‍ (93) അന്തരിച്ചു

രാമപുരം: കുഴുമ്പിൽ പേരുക്കുന്നേല്‍ പരേതനായ പി.എ. ഉലഹന്നാന്റെ (രാമപുരം സെന്റ്. അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ടേര്‍ഡ് ഹെഡ്മാസ്റ്റര്‍) ഭാര്യ തങ്കമ്മ ഉലഹന്നാന്‍ (93) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ മാർച്ച് 30ന് ബുധനാഴ്ച്ച രാവിലെ 10.30 ന് രാമപുരത്തെ വീട്ടിൽ നിന്നാരംഭിച്ച് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിക്കും. പെരുമ്പള്ളില്‍ അമ്പാറനിരപ്പേല്‍ കുടുംബാംഗമായ പരേത രാമപുരം പഞ്ചായത്ത്‌ പ്രഥമ വനിതാ മെമ്പര്‍കൂടിയാണ്. മക്കള്‍: പരേതയായ മോളി, ബാബു (യു.എസ്.എ.), ബെപ്പി (യു.എസ്.എ.), സെന്‍ (എറണാകുളം), കെസ്സ് (യു.എസ്.എ.), റോങ്ക (രാമപുരം), ജോവാന്‍ ബ്രിഡ്ജ് (യു.എസ്.എ.), ബെര്‍ക്ക്മാന്‍സ് (യു.എസ്.എ), റെബി (ഉസ്ബക്കിസ്ഥാന്‍), ഡിലക്‌സ് (യു.എസ്.എ.), സെറിന്‍ (യു.എസ്.എ). മരുമക്കള്‍: ഒ .പി. മാത്യു ഒറവച്ചാലില്‍ ഇലഞ്ഞി, ഷേര്‍ളി പാറേക്കാട്ടില്‍ അയര്‍ക്കുന്നം, ജെയിംസ് ഇടശേരി കറുകുറ്റി, തങ്കച്ചന്‍ വണ്ടനാംതടത്തില്‍ എറണാകുളം, പരേതനായ സി.ജെ. തോമസ് ചെല്ലംകോട്ട്…

ആനിക്കാട് തുണ്ടിയിൽ പോൾ മാത്യു (അച്ചൻകുഞ്ഞ് 65) നിര്യാതനായി

മല്ലപ്പള്ളി: കഴിഞ്ഞ ദിവസം നിര്യാതനായ ആനിക്കാട് തുണ്ടിയിൽ പോൾ മാത്യുവിന്റെ (അച്ചൻകുഞ്ഞ് -65) സംസ്കാരം മാര്‍ച്ച് 25ന് വസതിയിലെ പ്രാർത്ഥനകൾക്ക് ശേഷം 12 മണിയോടുകൂടി ഇടവകയായ പെരുമ്പട്ടിമൺ സെൻറ് ജോർജ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ നടത്തി. പരേതനായ കുഞ്ഞുമോൻ സഹോദരനും, ലീലാമ്മ, ആലീസ്, രാജമ്മ എന്നിവർ സഹോദരികളുമാണ്. മാതാവ് പരേതയായ ഏലിയാമ്മ കല്ലൂപ്പാറ മാരേട്ട് കുടുംബാംഗമാണ്. ഭാര്യ: പരേതയായ മേരിക്കുട്ടി (പുന്നവേലി). കൂടുതൽ വിവരങ്ങൾക്ക് ഫിലിപ്പ് മാരേട്ട് : 973 715 4205.

മേരി ഫിലിപ്പോസ് ഫ്ലോറിഡയിൽ നിര്യാതയായി

ഒർലാന്റോ: ലേക്ക്ലാന്റ് ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ സ്ഥാപക ശുശ്രുഷകൻ കുമ്പനാട് കരിയാലിൽ പരപ്പാട്ട് പരേതനായ പാസ്റ്റർ പി.എസ് ഫിലിപ്പോസിന്റെ സഹധർമ്മിണി മേരിക്കുട്ടി ഫിലിപ്പോസ് (86) നിര്യാതയായി. കുമ്പനാട് പൊടിമല കുടുംബാംഗമാണ്. 1982ൽ ഫ്‌ലോറിഡയിൽ എത്തിയ മേരിക്കുട്ടി ഫിലിപ്പോസ് ഭർത്താവ് പാസ്റ്റർ പി.എസ് ഫിലിപ്പോസിനോടൊപ്പം സഭയുടെ പരിപാലന ശുശ്രുഷകളിൽ സജീവ പങ്കാളിയായിരുന്നു. മക്കൾ: ഗ്രേസ് ജോൺ , മേഴ്‌സി തോംസൺ , സാം ഫിലിപ്പ് (മിഷൻ ഡയറക്ടർ, ഐ.പി.സി ഒർലാന്റോ) പാസ്റ്റർ റെജി ഫിലിപ്പ് (എല്ലാവരും യു.എസ്.എ). മരുമക്കൾ: പാസ്റ്റർ തോംസൺ ജോർജ്, റോയി ജോൺ , ലിജി ഫിലിപ്പ്, നിത ഫിലിപ്പ് (എല്ലാവരും യു.എസ്.എ) സഹോദരങ്ങൾ: അന്നമ്മ തോമസ്, പ്രൊഫ. മാത്യു പി. തോമസ്, ബെഞ്ചമിൻ തോമസ് (ഡാളസ്), ജോസഫ് തോമസ് സംസ്കാര ശുശ്രൂഷയോട് അനുബദ്ധിച്ചുള്ള പൊതുദർശനം മാർച്ച് 25 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9…

ജിജി മോള്‍ (47) സൗദി അറേബ്യയില്‍ നിര്യാതയായി

കോട്ടയം മാന്നാനം സ്വദേശി ജിജിമോള്‍ (47) മാര്‍ച്ച് 17-ന് സൗദി അറേബ്യയില്‍ നിര്യാതയായി. 17 വര്‍ഷത്തോളമായി മദീനയ്ക്കടുത്ത് ഹനാക്കിയ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മദീനയിലെ കാര്‍ഡിയാക് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയായതിനെത്തുടര്‍ന്നുണ്ടായ ഹൃദയ സ്തംഭനമാണ് മരണ കാരണം. ഭർത്താവ്: ജിന്റോ ജോർജ്, മകൻ: ജിനോ ജിന്റോ (13വയസ്സ്). മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് വേണ്ടി മദീന നവോദയയുടെ പ്രവർത്തകർ സജീവമായി രംഗത്തുണ്ട്.

അന്നക്കുട്ടി മാത്യു ചീരാംകുഴിയിൽ നിര്യാതയായി

ഇടമറുക്: കോട്ടയം മേലുകാവ് ഇടമറുക് ചീരാംകുഴിയിൽ പരേതനായ സി. ജെ മാത്യുവിന്റെ (മത്തായി സാർ) ഭാര്യ അന്നക്കുട്ടി മാത്യു(94) നിര്യാതയായി. ശവസംസ്‌കാരം ഇടമറുക് സെന്റ് ആന്റണീസ് ദേവാലയത്തിൽ പിന്നീട്‌. പാലാ അരീക്കാട്ട് കുടുംബാംഗമാണ് പരേത. മക്കൾ: ലൈല അങ്ങാടിശ്ശേരിൽ (ഡാളസ്), വത്സമ്മ ബേബി (ഇടമറുക്), സൂസി മൈക്കിൾ, ജോസ് ചീരാംകുഴി, മാറ്റ് മാത്യു (പെപ്പി), മിനി വിലങ്ങോലിൽ (എല്ലാവരും ഡാളസ്, യുഎസ്‌എ), ടെസ്സി ജോയ് (മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് മേലുകാവ്). മരുമക്കൾ: ജോർജ് അങ്ങാടിശ്ശേരിൽ (ഡാളസ്), പി കെ ബേബി പൂച്ചത്താളിൽ (വൈക്കം, പള്ളിപ്പുറം) , ടി. സി മൈക്കിൾ തൈപ്പറമ്പിൽ, ഷൈനി ജോസ് പുത്തൻകടുപ്പിൽ, ടെസ്സിക്കുട്ടി മാത്യു പറമ്പത്ത് , ജോർജ് ജോസഫ് വിലങ്ങോലിൽ (എല്ലാവരും ഡാളസ്) , ജോയ് തയ്യിൽ (തീക്കോയി, റിട്ട. പ്രൊഫ. ഹെൻറി ബേക്കർ കോളേജ് മേലുകാവ്).

രാജൻ സി ബാബു ഓസ്റ്റിനിൽ നിര്യാതനായി

ഓസ്റ്റിൻ (ടെക്സാസ്) : ചെങ്ങന്നൂർ വന്മഴി മതിലുങ്കൽ ചക്കാലപ്പറമ്പിൽ പരേതരായ തോമസ് കോശിയുടെയും റാഹേലമ്മ കോശിയുടേയും മകൻ രാജൻ.സി ബാബു ( 77) മാർച്ച് 2 ന് ഓസ്റ്റിനിൽ നിര്യാതനായി. ഭാര്യ: തങ്കമ്മ ബാബു ചെങ്ങന്നൂർ പുത്തേത്ത് കുടുംബാംഗമാണ്. മക്കൾ: ഡോ. മനോജ് ബാബു (മിൽവോക്കി), മഞ്ജു ബാബു ( ഓസ്റ്റിൻ). മരുമക്കൾ: ഡോ.ഷെറിൻ ഏബ്രഹാം (മിൽവോക്കി), മുഹമ്മദ് ദദാര (ഓസ്റ്റിൻ). കൊച്ചുമക്കൾ: ആന്റണി, സോണിയ, റിയ, മൈക്കിൾ, റാനിയ, ആദം. സഹോദരങ്ങൾ: മറിയാമ്മ മാത്യൂസ് (അമ്മിണി – ഹൂസ്റ്റൺ), വത്സമ്മ ജോസ് (വത്സ – ലഫ്കിൻ), അലക്സാണ്ടർ കോശി (രാജൻ – ലഫ്കിൻ), ഏബ്രഹാം കോശി (അച്ചന്‍‌കുഞ്ഞു – ലഫ്കിൻ), ഏലിയാമ്മ ബാബു (മോൾസി – ലഫ്കിൻ), പരേതനായ തോമസ് കോശി. മെമ്മോറിയൽ സർവീസ് : മാർച്ച് 11 വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ (ഇന്ത്യൻ…

ഒക്ലഹോമയിൽ നിര്യാതനായ ജോസ് സി മാത്യുവിന്റെ പൊതുദർശനം വെള്ളിയാഴ്ച

ഒക്ലഹോമ: കോട്ടയം വടവാതൂർ ചിറക്കരോട്ട് പരേതരായ എം. മാത്യുവിന്റെയും, ശോശാമ്മയുടെയും മകൻ ഒക്ലഹോമയിൽ നിര്യാതനായ ജോസ് സി. മാത്യുവിന്റെ (വിജി 51) പൊതുദർശനം മാർച്ച് 11 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9 മണി വരെ ഒക്ലഹോമ മാർത്തോമ്മ ദേവാലയത്തിൽ (5609 N Mueller Ave, Bethany, Oklahoma, 73008 ). കോട്ടയം മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമ്മ ഇടവകാംഗം ആയിരുന്നു. ഭാര്യ : അടൂർ ആനന്ദപ്പള്ളി ഷിബു ഭവനിൽ ഷിബി മാത്യു. മക്കൾ: കെവിൻ മാത്യു, കേയ്റ്റ്ലിൻ മാത്യു. സഹോരങ്ങൾ: റജി മാത്യു, സജി മാത്യു. (ഇരുവരും ഒക്ലഹോമയിൽ) സംസ്കാരം മാർച്ച് 12 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ഒക്ലഹോമ മാർത്തോമ്മ ദേവാലയത്തിൽ വെച്ചുള്ള സംസ്കാര ശുശ്രുഷകൾക്ക് ശേഷം ബുക്കാനൻ ഫ്യൂണറൽ ഹോം സെമിത്തേരിയിൽ (8712 N Council Rd, Oklahoma City, OK 73132)…