യുവ നേതാക്കൾക്ക് പ്രവർത്തിക്കാനും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും അവസരമില്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്ന് ആക്ഷേപങ്ങളുണ്ടായിരുന്നു. രാഹുൽ ഗാന്ധി കോൺഗ്രസിന്റെ ദേശീയ നേതൃത്വം ഏറ്റെടുത്ത ശേഷം അത്തരം അവഗണനകൾ യുവാക്കൾക്ക് നേരിടേണ്ടി വന്നിട്ടില്ല. എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ് നേതൃത്വത്തിലേക്ക് യുവാക്കളെത്തി. കേരളത്തിലും അതിനനുസൃതമായി വലിയ മാറ്റങ്ങളുണ്ടായി. ചാനൽ ചർച്ചകളിൽ മാത്രം മുഖം കാണിച്ചു കൊണ്ടിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെപ്പോലെ ഒരുപറ്റം ചെറുപ്പക്കാരെ ഫീൽഡിലേക്ക് ഇറക്കി. ഷാഫി പറമ്പിലും ഹൈബി ഈഡനും ചാണ്ടി ഉമ്മനുമൊക്കെ അങ്ങനെ ഉയർന്നുവന്നവരാണ്. ഗാന്ധിജിയും നെഹ്രുവും ഇന്ദിരാഗാന്ധിയും കോൺഗ്രസ് പ്രസ്ഥാനത്തിന് ആദർശം പകർന്ന മാതൃകാ നേതാക്കളാണ്. ജനക്ഷേമത്തിന് സത്യസന്ധമായി പ്രവർത്തിക്കാനാണ് നേതാക്കൾ അധികാരത്തെ ഉപയോഗിച്ചിരുന്നത്. ആ പാരമ്പര്യം കെടാതെ കാക്കുന്നവരാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ മുതിർന്ന നേതാക്കൾ. പക്ഷെ, എം. എൽ. എയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായിരിക്കെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗികാക്ഷേപങ്ങൾ പാർട്ടിക്ക് ദേശീയ തലത്തിൽ തന്നെ നാക്കേടുണ്ടാക്കിയിരിക്കുന്നു.…
Category: ARTICLES
ഞങ്ങളാണ് കോൺഗ്രസ്: ഡോ. എസ് എസ് ലാല്
രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് പാലക്കാട് തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചയാളാണ് ഞാൻ. ഞാൻ പിന്തുണച്ചത് യു.ഡി.എഫ് സ്ഥാനാർത്ഥിയായ കോൺഗ്രസുകാരനെയാണ്. യൂത്ത് കോൺഗ്രസ് പോലൊരു മഹാ പ്രസ്ഥാനത്തിൻ്റെ പ്രസിഡൻ്റിനെയാണ്. വാശിയോടെ ഞാനും പാലക്കാട് പ്രവർത്തിച്ചത് യു.ഡി.എഫ് ജയിക്കാൻ വേണ്ടിയായിരുന്നു. സംസ്ഥാനത്തിൻ്റെ ഭാവിക്ക് അപകടമായ സി.പി.എം -ബിജെപി മുന്നണി പരാജയപ്പെടാനായിരുന്നു. എൻ്റെ വാശി കൂട്ടിയത് തെരഞ്ഞെടുപ്പ് സമയത്ത് ഒരു ചതിയൻ മറുകണ്ടം ചാടി പാർട്ടിയെ തകർക്കാൻ ശ്രമിച്ചതാണ്. പതിനാലും പതിനഞ്ചും വയസിൽ കെ.എസ്.യുവിലൂടെ കോൺഗ്രസിലെത്തിയ എന്നെപ്പോലെയുള്ള ലക്ഷക്കണക്കിന് മനുഷ്യരുണ്ട് കേരളത്തിൽ. ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാൻ ആഗ്രഹിക്കാതിരിക്കുകയോ അവസരം കിട്ടാതെ പോകുകയോ ചെയ്ത ലക്ഷക്കണക്കിനുള്ള ഈ സാധാരണ മനുഷ്യരാണ് യഥാർത്ഥ കോൺഗ്രസുകാർ. അവരുടെ കഠിനാദ്ധ്വാനത്തിൽ അവരുടെ തന്നെ വിയർപ്പ് കുഴച്ചുണ്ടാക്കിയ ശക്തമായ അടിത്തറയാണ് കോൺഗ്രസിൻ്റേത്. അതിൻ്റെ മുകളിലാണ് കഴിവുള്ള നേതാക്കൾ വളർന്നത്. ബാല്യത്തിൽത്തന്നെ ഞങ്ങളെ ആകർഷിച്ചത് ഗാന്ധിജിയുടെയും നെഹ്രുവിൻ്റെയും കോൺഗ്രസാണ്. ഞങ്ങളെ…
ശരശയ്യയിൽ കഴിയുന്ന സുന്ദരീ സുന്ദരന്മാർ: കാരൂർ സോമൻ (ചാരുംമൂടൻ)
ആര്യന്മാരുടെ വരവോടെ സംസ്കൃത ഭാഷ ദ്രാവിഡ ഭാഷകളുടെ മേൽ സ്വാധീനമുണ്ടാ ക്കിയതുപോലെയാണ് കേരളത്തിൽ രാഷ്ട്രീയ സ്വാധീനം വളർന്ന് കുട്ടിനേതാക്കന്മാരടക്കം കടിഞ്ഞാണില്ലാത്ത കുതിരകളെപോലെ സഞ്ചരിക്കുന്നത്. ജനങ്ങൾക്കിടയിൽ കേരളീയമായ ഒരു ഐക്യബുദ്ധി രാഷ്ട്രീയക്കാർ വളർത്തിയതിന്റെ പുതുമയും പ്രൗഡിയുമാണ് ഇന്ന് കേരളത്തിൽ ജ്വലിച്ചു് നിൽക്കുന്ന ജനപ്രതിനിധി രാഹുൽ മാങ്കൂട്ടത്തിന്റെ വീർപ്പ്മുട്ടൽ. എല്ലാവരുംകൂടി ആരാന്റെ മകളെ ഒന്ന് പ്രസവിപ്പിക്കു എന്ന നിലയിലെത്തിയിരിക്കുന്നു. സ്ത്രീത്വ ത്തിന്റെ നിശ്ശബ്ധ വേദനകളും സാമൂഹ്യജീർണ്ണതകളും തുടച്ചുമാറ്റിയ മണ്ണിൽ വിശുദ്ധി യില്ലാത്ത സ്ത്രീപുരുഷന്മാരുടെ വെളിപാടുകൾ മാധ്യമങ്ങളിൽ ഇടിത്തീയായി മാറുന്നു. കേരളത്തിന്റെ രാഷ്ട്രീയ സാക്ഷരതാബോധം കാറ്റ് വിതച്ചു് കൊടുംകാറ്റ് കൊയ്യുകയാണോ? രാഹുൽ മാങ്കൂട്ടം സംശയങ്ങളുടെ നിഴലിലാണ്. ഉയർന്നുകേൾക്കുന്നത് യഥാർത്ഥ പ്രണയമോ അതോ വക്രതയോ പ്രതികാരമോ? മൃദു മന്ദഹാസത്തോടെ നീണ്ടവർഷങ്ങൾ സോഷ്യൽ മീഡിയ ചാറ്റുകൾ നടത്തി പ്രണയസാഗരത്തിൽ നീന്തിമുങ്ങിക്കുളിച്ചവർ ആരെ പ്രീതിപ്പെടുത്താനാണ് ഇപ്പോൾ രംഗത്ത് വന്നത്? നീണ്ട നാളുകൾ ഒരാൾ പ്രണയിച്ചതിന്റെ പ്രത്യുപകാരമോ?…
മനുഷ്യന് വിലയുണ്ടാകുന്നു ; തെരുവുനായ നിയന്ത്രണം: ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്
പൊതുസ്ഥലങ്ങളിലെ തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ സുപ്രീം കോടതി കാര്യമായ മാറ്റങ്ങൾ വരുത്തി, ഡൽഹി-എൻസിആറിൽ മാത്രമല്ല, ഇന്ത്യയിലുടനീളം അവയുടെ ഭക്ഷണത്തെയും പരിചരണത്തെയും ബാധിക്കുന്ന ഒരു പുതിയ നിർദ്ദേശം പുറപ്പെടുവിച്ചു. വിധിയിലെ പ്രധാന കാര്യങ്ങൾ ഇതാ: 1. തീറ്റ നിയന്ത്രണങ്ങൾ: പൊതുസ്ഥലങ്ങളിൽ തെരുവ് നായ്ക്കളെ ഭക്ഷണം നൽകുന്നത് നിരോധിച്ചിരിക്കുന്നു. പകരം, മുനിസിപ്പൽ വാർഡുകളിൽ സ്ഥാപിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുള്ള നിയുക്ത മേഖലകളിൽ മാത്രമേ അവയെ ഭക്ഷണം നൽകാവൂ. 2. മോചന, പരിചരണ പ്രോട്ടോക്കോളുകൾ: വന്ധ്യംകരിച്ച ശേഷം, തെരുവ് നായ്ക്കളെ തെരുവുകളിലേക്ക് തിരികെ വിടാം. വാക്സിനേഷൻ കഴിഞ്ഞ് നായ്ക്കളെ അവയുടെ യഥാർത്ഥ പ്രദേശങ്ങളിലേക്ക് തിരികെ അയയ്ക്കണമെന്ന് കോടതി വ്യക്തമാക്കി. എന്നിരുന്നാലും, റാബിസോ ആക്രമണാത്മക സ്വഭാവമോ പ്രകടിപ്പിക്കുന്നവരെ സുരക്ഷയ്ക്കായി പ്രത്യേക ഷെൽട്ടറുകളിൽ സൂക്ഷിക്കണം. 3. ജനസംഖ്യാ വർദ്ധനവ് തടയൽ: എല്ലാ തെരുവ് നായ്ക്കളെയും ശേഖരിച്ച് ഷെൽട്ടറുകളിൽ പാർപ്പിക്കാനുള്ള…
സീറോ മലബാർ കത്തോലിക്കാ സഭ അല്മായ സിനഡിന്റെ ലക്ഷ്യങ്ങൾ: ചാക്കോ കളരിക്കൽ
(എറണാകുളം-അങ്കമാലി അതിരൂപത അല്മായ സിനഡ് സംഘടിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ അല്മായ സിനഡിൻറെ ലക്ഷ്യങ്ങൾ എൻറെ വീക്ഷണത്തിൽ) ലോകമെമ്പാടുമുള്ള സീറോ മലബാർ അല്മായരും എറണാകുളം-അങ്കമാലി അതിരൂപത അല്മായ സിനഡിൻറെ ഉപദേശക സമതി അംഗങ്ങളും ശ്രദ്ധാപൂർവം വായിക്കുന്നതിനും മനനം ചെയ്യുന്നതിനും വേണ്ടിയാണ് ഈ ലേഖനം ഞാൻ പ്രസിദ്ധീകരിക്കുന്നത്. മെയ് 12, 2021-ൽ കെസിആർഎം നോർത്ത് അമേരിക്ക (KCRMNA) അല്മായ സിനഡിനെ സംബന്ധിച്ച് ദീർഘമായ ചർച്ചകൾ നടത്തുകയുണ്ടായി (‘സത്യജ്വാല’ Vol 8 Issue 12 / June-July 2021, മുഖക്കുറി കാണുക). അതിൻറെ വെളിച്ചത്തിൽ, അല്മായ സിനഡിൻറെ ആദ്യകാല പ്രവർത്തന വേളയിൽത്തന്നെ അതിൻറെ ലക്ഷ്യമെന്താണെന്ന് നാം വ്യക്തമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് ചുരുക്കം ചില കാര്യങ്ങൾ വായനക്കാരുടെ ശ്രദ്ധയിൽ പെടുത്തട്ടെ. ആദ്യമായിത്തന്നെ പറയട്ടെ, അല്മായ സിനഡ് മറ്റു സിനഡുകളെപ്പോലെ ഒരു സംഘടനയല്ല; അതൊരു കൂട്ടായ്മയാണ്. മെത്രാന്മാരുടെ വിവിധങ്ങളായ സിനഡുകൾ സംഘടനകളല്ല; മറിച്ച്, മെത്രാൻ സംഘത്തിൻറെ…
രബീന്ദ്രനാഥ് ടാഗോറിനെ പഠിക്കാത്തവർ: കാരൂർ സോമൻ (ചാരുംമൂടൻ)
കൊൽക്കത്തയിലെ പ്രധാന തെരുവായ ചിത്തപുരം റോഡും ജോരശങ്കോയിലെ ടാഗോർ സാംസ്കാരിക വസന്ത കുടുംബത്തിൽ നടക്കുന്ന സംഗീത നാടകം കാണാൻ വരുന്നവർ സാമൂഹ്യ സാംസ്കാരിക രംഗത്തുള്ളവർ മാത്രമല്ല വിദേശികളുമുണ്ടായിരുന്നു. ഭാരതീയ കാവ്യസൗന്ദര്യശോഭയെ തൊട്ടുണർത്തിയ 1910-ൽ പ്രസിദ്ധീകരിച്ച ബംഗാളികാവ്യം ‘ഗീതാഞ്ജലി’ എന്ന കൃതിക്ക് 1913-ൽ ഭാരതത്തിന് നോബൽ സമ്മാനം ടാഗോർ നേടിത്തന്നു. നമ്മുടെ ദേശീയ ഗാനമായ ‘ജനഗണമന’ നൽകിയ രാജ്യസ്നേഹിയുടെ ആത്മപരിത്യാഗം, പരോപകാരം, സർവ്വസാഹോദര്യം ആരിലും പ്രചോദകമായി ഇന്നും ജീവിക്കുന്നു. ജനസേവനത്തിനായി മിഷനറിമാരേപോലെ സഞ്ചരിക്കയും അന്ധകാരത്തിലുഴലുന്ന മനുഷ്യരെ അജ്ഞതയിൽ നിന്നുണർത്തി അറിവിലേക്ക് നയിച്ചു് സ്നേഹത്തിന്റെ യഥാർത്ഥ മുഖം വെളിപ്പെടുത്തിയ പ്രതിഭാധനനായിരിന്നു മഹാനായ രബീന്ദ്രനാഥ് ടാഗോർ. മഹാത്മാഗാന്ധിക്ക് പുറമേ ലോക ജനത മാനിക്കപ്പെടുന്ന നാടകകൃത്തു്, കവി, നോവലിസ്റ്റ്, കഥാകൃത്തു്, തത്വചിന്തകൻ, ചിത്രകാരൻ, വിദ്യാഭ്യാസ വിചക്ഷണൻ, സ്വാതന്ത്ര്യ സമരസേനാനി തുടങ്ങിയ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭാശാലി. ഭാരതീയ സംസ്കാരത്തിൽ ഉത്തമവും ഉൽകൃഷ്ടവുമായ സാഹിത്യ…
കുട്ടിക്കാലത്തു കേട്ട കഥകൾ: ഇന്ത്യയുടെ 79ാം സ്വതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ പൂർവികരുടെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം: എബി മക്കപ്പുഴ
രാജ്യം 79ാം സ്വതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ എന്റെ അപ്പാ കുട്ടിക്കാലത്തു എന്നോട് പറഞ്ഞു തന്നിട്ടുള്ള കഥകൾ ഇന്നത്തെ പുത്തൻ തലമുറയോട് പങ്കു വെച്ചാൽ തമാശ എന്ന് തോന്നും. ഞാൻ ജനിച്ചത് കേരളത്തിലെ ഒരു ഒരു കൊച്ചു ഗ്രാമപ്രദേശത്തു ആയിരുന്നു. ആ ഗ്രാമപ്രദേശത്തു 1940 കളിൽ ജന്മിയും അടിയന്മാരും എന്ന വ്യത്യാസം നിലനിന്നിരുന്ന കാലം. ഒരു ജന്മിയെ ആശ്രയിച്ചു കഴിയുന്ന 50ൽ പരം കുടുംബങ്ങൾ. ആ കാലത്തെ പറ്റി എന്റെ അപ്പാ എന്റെ കുട്ടിക്കാലത്തു പറഞ്ഞു കേൾപ്പിച്ചിട്ടുള്ള കഥകൾ. കാടും വനങ്ങളും വെട്ടി നിരപ്പാക്കി പിതാക്കന്മാർ സമ്പാദിച്ച കരയും പാടങ്ങളും. കാടും വനവും വെട്ടി നിരപ്പാക്കിയതിനു ശേഷം അവരൊക്കെ ചൂണ്ടി കാട്ടുന്നത്ര ഭൂമി ആധാരമാക്കി കൊടുക്കുന്നത് അന്നത്തെ തഹസീലമാർ ആയിരുന്നു. അന്നത്തെ ഭൂനികുതി വൻ തുകയായിരുന്നു.സാധാരണക്കർക്കോ പാവപെട്ട കൂലി വേലക്കാർക്കോ താങ്ങാനാവാത്ത ഭൂനികുതി. ഏക്കറുകൾ നേടിയെടുത്തവർ അതിന്റെ കരം കൊടുക്കുവാൻ…
സ്വാതന്ത്ര്യദിനം:സ്വപ്നം കണ്ട ഇന്ത്യയും ഇന്നത്തെ വെല്ലുവിളികളും: ബാബു പി സൈമൺ, ഡാളസ്
ഓരോ ഓഗസ്റ്റ് 15-ഉം രാജ്യത്തിന്റെ ആത്മാവിനെ തൊട്ടുണർത്തുന്ന ദിവസമാണ്. 1947-ൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയ ആ സുപ്രധാന മുഹൂർത്തം വെറുമൊരു രാഷ്ട്രീയ മാറ്റം മാത്രമായിരുന്നില്ല, മറിച്ച് ഒരു ജനതയുടെ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും സാക്ഷാത്കാരമായിരുന്നു. ഇന്ന്, നമ്മൾ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, ആ പോരാട്ടങ്ങളുടെ ഓർമ്മകൾ മനസ്സിൽ ഒരു തിരമാല പോലെ ഉയർന്നു വരുന്നു. സ്വാതന്ത്ര്യദിനം എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് സ്കൂൾ മുറ്റത്ത് അണിനിരന്ന കുട്ടിക്കാലമാണ്. വെളുത്ത യൂണിഫോമിട്ട്, നെഞ്ചിൽ ആവേശത്തിന്റെ ഭാരം പേറി, ദേശീയഗാനം പാടി, ‘ഭാരത് മാതാ കീ ജയ്’ എന്ന് ആർത്തുവിളിച്ച ആ ഓർമ്മകൾക്ക് ഇന്നും മധുരമേറെയാണ്. സ്കൂളിലെ പ്രധാനാധ്യാപകൻ ഉയർത്തുന്ന ത്രിവർണ്ണ പതാക, അതിന് ആദരവോടെ സല്യൂട്ട് ചെയ്യുന്ന വിദ്യാർത്ഥികൾ, ഒടുവിൽ മധുര വിതരണം… ഇതെല്ലാം ചേർന്ന് ഒരു സുന്ദരമായ ചിത്രമാണ് മനസ്സിൽ തെളിയുന്നത്. സ്കൂളിൽ…
ജനാധിപത്യത്തെ കൊല്ലുന്ന വോട്ടു കൊള്ള: ജെയിംസ് കൂടൽ
കഴിഞ്ഞ ഇന്ത്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കു വേണ്ടി വൻ തോതിൽ അട്ടിമറി നടന്നുവെന്നു തെളിയിക്കുന്ന, തിരഞ്ഞെടുപ്പ് കമ്മിഷന്റെ തന്നെ രേഖകൾ പുറത്തുവിട്ടു കൊണ്ട് കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി നടത്തിയ വെളിപ്പെടുത്തൽ ജനാധിപത്യത്തെ സ്നേഹിക്കുന്ന എല്ലാവരെയും ഞെട്ടിപ്പിക്കുന്നതാണ്. നടന്നത് വോട്ടുകൊളള എന്ന് ആരോപിച്ച രാഹുൽ ഗാന്ധി അട്ടിമറിയുടെ കണക്കുകളും അവതരിപ്പിച്ചു. വോട്ടു കൊള്ളയിലൂടെ 33000 വോട്ടുകൾക്ക് ബി.ജെ.പി വിജയിച്ച 25 ലോക്സഭാ മണ്ഡലങ്ങളുണ്ടെന്ന് രാഹുൽ ഗാന്ധി വെളപ്പെടുത്തി. അട്ടിമറി ഇല്ലായിരുന്നുവെങ്കിൽ ബി.ജെ.പി ഇത്തവണ അധികാരത്തിൽ വരില്ലായിരുന്നുവെന്ന് രാഹുൽ വ്യക്തമാക്കി. കർണാടകയിലെ മഹാദേവപുര മണ്ഡലത്തിൽ നടന്ന വോട്ടെടുപ്പാണ് ഉദാഹരണമായി രാഹുൽ ചൂണ്ടിക്കാട്ടിയത്. ഇലട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തുടങ്ങിയ തിരഞ്ഞെടുപ്പുകളിൽ പലവിധ സംശയങ്ങളും നേരത്തേ ഉയർന്നിട്ടുണ്ട്. പല പരാതികളും തിരഞ്ഞെടുപ്പ് കമ്മിഷൻ അവഗണിക്കുകയോ തള്ളിക്കളയുകയോ ചെയ്യുകയായിരുന്നു. എന്നാൽ, രാഹുൽ തെളിവുകൾ സഹിതം ചൂണ്ടിക്കാട്ടിയ ആരോപണങ്ങൾ വലിയ…
പാശ്ചാത്യ മത പരിവർത്തനം കണ്ടുപഠിക്കണം (ലേഖനം): കാരൂർ സോമൻ, (ചാരുംമൂടൻ)
പാശ്ചാത്യ രാജ്യങ്ങളിൽ വ്യാപകമായി മത പരിവർത്തനം നടക്കുന്നത് ഭാരതത്തിൽ എന്താണ് വാർത്തയാകാത്തത്? അതിന്റെ പ്രധാന കാരണം ഇവിടെ കാണുന്നത് സഹോ ദര്യമാണ് മറിച്ചു് സങ്കുചിത ഇടുങ്ങിയ അന്ധ മത ചിന്തയല്ല. രാജഭരണമൊഴിച്ചാൽ മതങ്ങൾ അരങ്ങുവാഴുന്ന രാജ്യങ്ങളിലാണ് അന്ധവിശ്വാസങ്ങളും അരാജകത്വവും അസ്വാതന്ത്ര്യവും അസംതൃപ്തിയും അഴിമതികളും നടമാടുന്നത്. ഇതിന്റെ വികൃത മുഖം ഇന്ത്യൻ തെരെഞ്ഞ ടുപ്പുകളിൽ കാണാറുണ്ട്. മത വർഗ്ഗീയ വാദികൾ ജാതി നോക്കിയാണ് തെരെഞ്ഞെ ടുപ്പിൽ പോലും മത്സരിക്കുന്നത്. അതിലൂടെ നേട്ടങ്ങൾ കൈവരിക്കുന്ന ജാതി നേതാക്കൾപോലും ജാതി പറയും, മതേതരത്വം പ്രസംഗിക്കും. മണ്ണിൽ പിറന്നുവീഴുന്ന ഓരോ കുഞ്ഞിനും പ്രായപൂർ ത്തിയായി കഴിഞ്ഞാൽ അവനൊരു സ്വതന്ത്ര മനുഷ്യനാണ്. അവരുടെ മേൽ ജാതി മതങ്ങളെ കെട്ടിവെക്കുകയെന്നാൽ വ്യക്തിസ്വാതന്ത്ര്യം തട്ടിയെടുക്കലാണ്. പാടങ്ങൾ ഉഴുതുമറിക്കുന്ന കാളകളും, ഭാരം ചുമക്കുന്ന കഴുതകളുമല്ല ഇന്നത്തെ പുരോഗമനവാദികൾ. ഇവിടെക്കാണ് മനുഷ്യ സ്നേഹത്തിന്റെ മഹാ പ്രകാശവുമായി കന്യാസ്ത്രീകളടക്കമുള്ള ഇതര സഭകളിലെ…
