ഗണപതി മിത്താണെന്ന ആക്ഷേപത്തിൽ ഹൃദയം മുറിവേറ്റ വിശ്വാസികൾക്ക് മറ്റൊരു പ്രഹരമാണ് ഉദയനിധി സ്റ്റാലിന്റേത്; ഗുരുവായൂർ ക്ഷേത്രത്തിൽ അമ്മ സമർപ്പിച്ച സ്വർണ്ണകിരീടം ഉദയനിധി തിരികെ വാങ്ങുമോ?: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകന്‍ ഉദയനിധി സ്റ്റാലിന്‍ (Udayanidhi Stalin) കേരള നിയമസഭാ സ്പീക്കറുടേതിന് സമാനമായ റോൾ ഏറ്റെടുത്തതായി തോന്നുന്നുവെന്ന് മുൻ മിസോറാം ഗവർണറും മുതിർന്ന ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ (Kummanam Rajasekharan). ഉദയനിധി സ്റ്റാലിന്റെ ഈ നീക്കം കെട്ടുകഥകളുടെ ആരോപണത്തിൽ ഇതിനകം മുറിവേറ്റ വിശ്വാസികളെ കൂടുതൽ ദുരിതത്തിലാക്കുന്നു. ഉദയനിധിയുടെ ഉദ്ദേശ്യം മതവിശ്വാസികളെ ദ്രോഹിക്കാനാണെങ്കിൽ അത് വ്യാപകമായ അക്രമങ്ങൾക്കുള്ള അംഗീകാരമായി കാണാമെന്നും കുമ്മനം രാജശേഖരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കേരള നിയമസഭാ സ്പീക്കർക്ക് തമിഴ്നാട് മുഖ്യമന്ത്രിയുടെ മകൻ കൂട്ടിനെത്തി.

മിത്താണെന്ന ആക്ഷേപം കേട്ട് വ്രണിത ഹൃദയരായ വിശ്വാസികളുടെ നെഞ്ചത്ത് ആഞ്ഞ് മറ്റൊരു കുത്ത് കൂടി.സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്നാണ് സ്റ്റാലിന്റെ മകനായ ഉദയനിധിയുടെ ആക്രോശം.

തുടക്കമോ ഒടുക്കമോ ഇല്ലാതെ എന്നെന്നും നിലനിൽക്കുന്നതാണ് സനാതന ധർമ്മം. അതിനെ എങ്ങനെയാണ് നിർമ്മാർജനം ചെയ്യുക. ധർമ്മവിശ്വാസികളെ ഉന്മൂലനം ചെയ്യണമെന്നാണ് ഉദ്ദേശിച്ചതെങ്കിൽ അതൊരു കൂട്ടക്കൊലക്കുള്ള ആഹ്വാനമായേ കരുതാനാകൂ.. ഇത് ഡിഎംകെയും സർക്കാരിന്റെയും പ്രഖ്യാപിതനയമാണോ എന്ന് മുഖ്യമന്ത്രി സ്റ്റാലിൻ വ്യക്തമാക്കേണ്ടതാണ്.
നയമാണെങ്കിൽ എല്ലാ മാസവും മലയാള മാസം ഒന്നാം തീയതി മുടങ്ങാതെ ശബരിമലക്ക് പോകുന്ന തന്റെ രണ്ട് സഹമന്ത്രിമാരെ മന്ത്രിസഭയിൽ നിന്നും “നിർമ്മാർജനം’ ” ചെയ്യാൻ ഉദയനിധി മുഖ്യമന്ത്രിയോട് ശുപാർശ ചെയ്യുമോ?

തന്റെ അമ്മ ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ മാസം നടക്കുവെച്ച സ്വർണ്ണ കിരീടം ക്ഷേത്രത്തിൽ നിന്നും നിർമ്മാജനം ചെയ്യുവാൻ അദ്ദേഹം ആവശ്യപ്പെടുമോ?

ഭാരതത്തെ ശിഥിലമാക്കണമെങ്കിൽ ഭാരത ജനതയുടെ ആത്മവീര്യം നശിപ്പിക്കണം. അതിന് വിശ്വാസത്തെ തച്ചുടക്കണം. ആ ജോലിയാണ് ഉദയനിധി ഏറ്റെടുത്തിട്ടുള്ളത്.

സമീപകാലത്ത് ഉണ്ടായിട്ടുള്ള പല വിവാദങ്ങൾക്കും പിന്നിൽ ഭാരത ജനതയിൽ അന്തഛിദ്രം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവത്തിക്കുന്ന പല വിദേശ ശക്തികളുടേയും അദൃശ്യകരങ്ങളുണ്ട്. വിവേകാനന്ദ സ്വാമികളും മഹാത്മാ ഗാന്ധിയും മറ്റ് ഋഷി ശ്രേഷ്ഠന്മാരും പാലൂട്ടി സംരക്ഷിച്ചു പരിപാലിച്ചു പോന്ന സനാതനധർമ്മത്തിന് നേരെ കല്ലെറിയുന്നവർ സ്വന്തം നാടിന്റെ വേരറുക്കുകയാണ്.

ശ്രീരാമകൃഷ്ണ ദേവൻ പറഞ്ഞു: ” നമ്മുടെ ധർമ്മം സനാതനമാണ്. അത് ആരും ഉണ്ടാക്കിയതല്ല. ഉള്ളതാണ്.” ഉള്ളതിനെ നിർമ്മാർജനം ചെയ്യാനാവില്ലെന്ന് ഉദയനിധിക്ക് താനേ മനസിലായിക്കൊള്ളും.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

 

Print Friendly, PDF & Email

6 Thoughts to “ഗണപതി മിത്താണെന്ന ആക്ഷേപത്തിൽ ഹൃദയം മുറിവേറ്റ വിശ്വാസികൾക്ക് മറ്റൊരു പ്രഹരമാണ് ഉദയനിധി സ്റ്റാലിന്റേത്; ഗുരുവായൂർ ക്ഷേത്രത്തിൽ അമ്മ സമർപ്പിച്ച സ്വർണ്ണകിരീടം ഉദയനിധി തിരികെ വാങ്ങുമോ?: കുമ്മനം രാജശേഖരൻ”

  1. Rajavikraman Nmboothiri Ganga Illam

    ‘ വർത്തമാനകാല ജീവിതത്തിൽ സത്യസന്ധത പാലിക്കാത്തവന് അധികാരത്തിന്റെ മേലങ്കി അണിയാൻ ധാർമികമായി അവകാശമില്ല ‘ പിന്നെയെങ്ങനെയാണ് സത്യത്തിൽ അധിഷ്ഠിതമായ സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യാൻ ഇയാൾ ഇറങ്ങിപ്പുറപ്പെടുന്നത്, ജനങ്ങളെ കൊള്ളയടിച്ചു ഉണ്ടാക്കിയ പണംകൊണ്ട് കണ്ണന് കീടം ഉണ്ടാക്കിക്കൊടുക്കുന്നത്, അതുകൊണ്ട് അയാളുടെ കാര്യം കണ്ണൻ നോക്കിക്കൊള്ളും സനാതന ധർമ്മത്തിന്റെ ഉത്ഭവസ്ഥാനമാണ് ഗുരുവായൂരമ്പലം അതു മനസ്സിലാക്കി സത്യധർമ്മങ്ങൾ പാലിക്കാത്ത മകനുവേണ്ടി ആ സമർപ്പണം മനസാ പിൻവലിക്കുകയാണ് ഒരു അമ്മയ്ക്ക് അനുഷ്ഠിക്കാൻ കഴിയുന്ന ശ്രേഷ്ഠമായ ധർമ്മം

    1. Pramod Vayalapra

      Rajavikraman Nmboothiri Ganga Illam ആയിരകണക്കിന് വർഷങ്ങൾ ഒരു പണിയും എടുക്കാതെ തിന്നും കുടിച്ചും ഭോഗിച്ചും സുഖിച്ചു നടന്നവരാണ് ഇന്ത്യയിലെ ബ്രാഹ്മണിക് ഹിന്ദുത്വം, ഇവർ ചെയ്‍തത് പോലെ കൊടും ക്രൂരതകൾ ലോകത്തിലെ മറ്റൊരു വിഭാഗവും ചെയ്യാൻ സാധ്യത ഇല്ല എന്നിട്ട് ഇപ്പോൾ പുര പുറത്ത് കയറി ഇരുന്ന് സനാതന പാട്ട് പാടുന്നു, ഇടക്ക് പഴയ കാലത്തിന്റെ ചരിത്രം പഠിക്കാൻ ശ്രമിക്കുക

      1. Rajavikraman Nmboothiri Ganga Illam

        Pramod Vayalapra ‘ മയക്കുമരുന്ന് കടത്തും സ്വർണ്ണ കടത്തും നടത്തി വേറെ അധ്വാനമുള്ള ഒരു ജോലിയും ചെയ്യാതെ, ഭോഗിച്ചും സുഖിച്ചും ഇന്ന് നടക്കുന്നവരെ കുറിച്ച് എന്താണ് താങ്കൾ ഒന്നും പറയാത്തത്, ഇഷ്ടം പോലെ കല്യാണം കഴിച്ചു, കുട്ടികളെ പീഡിപ്പിച്ചും രസിച്ചു നടക്കുന്നവരെ കുറിച്ചാണ് താങ്കൾ പറയേണ്ടത്, മുമ്പിലുള്ള കാഴ്ചകൾ കാണാതെ പുറകിലെ ചരിത്രം പഠിക്കാൻ ഉപദേശിക്കുകയല്ല വേണ്ടത്, പഴയകാലത്ത് അങ്ങനെയുള്ള തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ അതിനെ ന്യായീകരിക്കുകയല്ല ഞാൻ ചെയ്യുന്നത്, അത്തരം തെറ്റുകൾ തിരുത്തി ഇന്ന് ഉയർന്ന നിലവാരത്തിൽ ജീവിക്കുന്ന ഒരു വിഭാഗമാണ് നമ്പൂതിരി, ബ്രാഹ്മണൻ എന്നു പറഞ്ഞിട്ട് ഒരു ജാതിയുമില്ല, ഹിന്ദു എന്നുപറഞ്ഞ് ഒരു മതവുമില്ല, 60 വയസ്സു കഴിഞ്ഞ ആളുകൾ കുട്ടികളെ പീഡിപ്പിക്കാത്ത ഒരൊറ്റ ദിവസം പോലും ഈ നാട്ടിലില്ല, റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒട്ടനവധി പീഡനങ്ങളും ഉണ്ടായേക്കാം അതിനെയൊക്കെ വിമർശിക്കാതെ നമ്പൂതിരിമാരുടെയും ഹിന്ദുവിന്റെയും പുറത്ത് ചാടി കയറാൻ മെനക്കെടാതെ.

        1. Suresh Swami

          Pramod Vayalapra അതന്നെ ഇപ്പോഴത്തെ രാഷ്ട്രീയക്കാരും മതങ്ങൾ തമ്മിൽ അടിയുണ്ടാക്കണം എന്നാലെ കട്ടത് നിലനിർത്തേണ്ടെ

          1. Sakheer Showkath

            Pramod Vayalapra
            ഉദയനിധിയുടെ അഭിപ്രായവും ഇതു തന്നെയാണ്. അല്ലാതെ സനാധന ധർമ്മം മോശമായി ആരും കാണുന്നില്ല.

  2. ക്ലിഞ്ഞോ പ്ലിഞ്ഞോ

    Rajavikraman Nmboothiri Ganga Illam
    എടോ നാറീ സനാതന ധർമ്മത്തെ കുറിച്ച് പറയുമ്പോൾ തൻ ഏത് ഇടയിലെ കാര്യമാ പറയുന്നത്.
    അച്ഛന്റെ പേര് ചോദിക്കുമ്പോൾ അയല്പക്കത്തെ ചേട്ടനെ ചൂണ്ടി കാണിക്കുന്നപോലെ.

Leave a Comment

More News