ജനനായകരുടെ നായകനെ കാണാൻ ഇന്നലെ പാണക്കാട്ട് പോയി. കോളിളക്കം സൃഷ്ടിച്ച കേരളത്തിലെ 2026 പൊതു തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി അപ്രതീക്ഷിതമായ വിജയപ്പേമാരി ഒരു സുനാമി പോലെ ആഞ്ഞടിച്ചുകൊണ്ട് വമ്പിച്ച ഭൂരിപക്ഷത്തിൽ ഭരണം കരസ്ഥമാക്കിയിരിക്കുകയാണ്. കൃത്യമായി പറഞ്ഞാൽ യുഡിഎഫിന് 102 സീറ്റുകൾ. അതിൽ കേരളക്കരയും ഇന്ത്യയും ആകമാനം മാധ്യമങ്ങൾ അടക്കം മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്ത പ്രസ്ഥാനമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗും അതിന്റെ അമരക്കാരൻ പാണക്കാട് സയ്യിദ് മുഹമ്മദ് സാദിഖലി ശിഹാബ് തങ്ങളും. സ്ഥാനാർത്ഥി നിർണയത്തിലും വിജയത്തിലും കിട്ടിയ ഭൂരിപക്ഷത്തിലും ജനകീയ അടിത്തറയിലും വൈവിധ്യമാർന്ന വ്യക്തിത്വങ്ങൾക്കുള്ള സ്ഥാനാർത്ഥി പരിഗണനകളിലും എല്ലാം കേരളത്തിലെ മത്സരിച്ച എല്ലാ പാർട്ടികളെയും അപേക്ഷിച്ച് ഒന്നിനൊന്ന് മെച്ചപ്പെട്ടു മികച്ചു നിൽക്കുകയാണ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സ്ഥാനാർത്ഥി പട്ടിക. അതിൽ ജാതിക്കോ മതത്തിനോ സമ്പദ് വ്യവസ്ഥയ്ക്കോ തറവാടിത്തത്തിനോ പ്രായം ഏറിയ നേതാക്കളോ ഒന്നും സ്ഥാനം…
Category: ARTICLES
പൂഞ്ഞാറിലെ പുലിക്കുട്ടിയെ ആട്ടിൻകുട്ടി വന്നു വിഴുങ്ങി: മോൻസി കൊടുമൺ
പണ്ടൊരു കഥ കേട്ടിരുന്നു തന്തയാടിനേയും തള്ള ആടിനേയും അനുസരിക്കാതെ പാതിരാത്രി നിലാവിൽ തുള്ളിച്ചാടിയ ആട്ടിൻ കുട്ടിയെ പുലി വന്നു പിടിച്ചു കൊണ്ടുപോയ കഥ. ഇവിടെ തിരിച്ചാണ് സംഭവിച്ചത് ഞാനാണ് പുലിയെന്ന് സ്വയം വിശേഷിച്ച് അഹങ്കരിച്ച് നടന്ന പൂഞ്ഞാർ പുലിയെ ഒരാട്ടിൻ കുട്ടി വന്ന് വിഴുങ്ങിക്കൊണ്ട് പോയിരിക്കുന്നു. ഈ പറയുന്ന പുലിക്ക് പണ്ട് സ്വതന്ത്ര സ്ഥാനാർത്ഥിയായി നിന്ന് 27000 വോട്ട് ഭൂരിപക്ഷം കിട്ടിയതാണ് സമ്മതിക്കുന്നു. എങ്കിൽ തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ LDFലെ സബാസ്റ്റ്യൻ കുളത്തിങ്കൽ 16000 വോട്ടിന് ജയിച്ചെങ്കിൽ 43000 വോട്ട് പി.സിക്ക് നഷ്ടപ്പെട്ടില്ലേ അത് തിരിച്ചു പിടിക്കുവാൻ എങ്ങനെ കഴിയും കാരണം പുലി ചാണകത്തിൽ മുങ്ങിപ്പോയി. ഇപ്പോൾ മൂന്നാംസ്ഥാനത്തായി പ്പോയി. കെട്ടിവെച്ച കാശ് കിട്ടിയാൽ ഭാഗ്യം. ഈ കണക്ക് കൂട്ടുവാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്കു കഴിയും. ഇത് കൂട്ടുവാൻ കഴിവില്ലാത്ത വൃക്തിയാണ് ഒരു കോടി രൂപ ബെറ്റ്…
കുടിയേറ്റ മണ്ണിലെ കുടിലതകൾ – 2 (“ചതിക്കുഴി”): ജയശങ്കര് പിള്ള
ആഡം എന്ന ചെറുപ്പക്കാരൻ ടൊറോന്റോയിൽ നിന്നും അല്പം അകലെയുള്ള ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്നും നഗരത്തിൽ വന്നു ജോലി ചെയ്തു വരികയായിരുന്നു. രണ്ടു തലമുറകൾക്കു മുൻപേ ഇറ്റലിയിൽ നിന്നും കുടിയേറിയ അവന്റെ മാതാപിതാക്കൾ ജോലി സംബന്ധമായി നഗരത്തിൽ താമസിക്കുകയും, തൊഴിലിൽ നിന്നും വിരമിച്ചതിനു ശേഷം അവരുടെ മാതാപിതാക്കൾക്ക് ഒപ്പം ഗ്രാമത്തിലേക്ക് താമസം മാറുകയും ചെയ്തു. ഏക മകനായ ആഡം തന്റെ മാതാപിതാക്കൾ നഗര മധ്യത്തിൽ കഠിന പ്രയത്നം ചെയ്തു സമ്പാദിച്ച മില്യൺ ഡോളര് വിലയുള്ള വലിയ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ആഫ്രിക്കയിൽ നിന്നും, സൗത്ത് ഏഷ്യയിൽ നിന്നും, പ്രത്യേകിച്ച് ഭാരതത്തിന്റെ പഞ്ചാബ് മേഖലയിൽ നിന്നും ഒട്ടനവധി കുടിയേറ്റക്കാർ തിങ്ങിപാർക്കുന്ന ടൊറന്റോയുടെ ഈ അനുബന്ധ നഗരത്തിൽ ആഡമിനു കൂടുതലും പഞ്ചാബി സുഹൃത്തുക്കളാണ് കുട്ടിക്കാലം മുതൽ ഉണ്ടായിരുന്നത്. എന്നാൽ യൂണിവേഴ്സിറ്റി പഠനം ഒക്കെ കഴിഞ്ഞപ്പോൾ അവരിൽ പലരും ഓരോ വഴികളിൽ…
ക്നാനായക്കാരും തെക്കൻ മെസൊപൊട്ടോമിയായും പറിച്ചുനടലും: ചാക്കോ കളരിക്കൽ
തെക്കുംഭാഗർ (ക്നാനായക്കാർ) എന്ന മലങ്കര യഹൂദ ഗോത്രത്തെ തെക്കൻ മെസൊപൊട്ടോമിയാ (തെക്കൻ ഇറാഖ്)-യിലേക്ക് പറിച്ചുനടാനുള്ള ശ്രമം പുരോഗമിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. പ്രത്യേക ആചാര, വിശ്വാസ വ്യത്യാസങ്ങൾ കൂടാതെ സ്വവംശവിവാഹനിഷ്ഠ മുറുകെ പിടിക്കുന്ന ഒരു ഗോത്രമാണ് ക്നാനായക്കാർ. അവർ അതിൽ അഭിമാനം കൊള്ളുന്നു. അവർ 16 നൂറ്റാണ്ടുകൾക്കു മുമ്പ് ക്നായിത്തൊമ്മൻ എന്ന ഒരു വ്യവസായിയുടെ കൂടെ അക്കാലത്തെ മലങ്കരയിലേക്ക് (ഇപ്പോഴത്തെ കേരളം) കുടിയേറി പാർത്തെന്നാണ് അവരുടെ വിശ്വാസം. അവർ ഇന്ന് കേരളത്തിലെ രണ്ട് ക്രിസ്ത്യൻ വിഭാഗങ്ങളായി നിലകൊള്ളുന്നു, കത്തോലിക്കരും യാക്കോബായക്കാരും. ക്നാനായക്കാരുടെ സ്വവംശവിവാഹ നിഷ്ഠ നിയമവിരുദ്ധമെന്ന് കേരള ഹൈക്കോടതി വിധി പ്രസ്താവിച്ചതിനെ തുടർന്ന് യഥാർത്ഥ ക്നാനായക്കാരിലെ തീവ്ര ചിന്തകരാണ് തങ്ങളുടെ സ്വന്തം നാടായ തെക്കൻ മെസൊപൊട്ടോമിയായിലേക്ക് പറിച്ചുനടാനുള്ള നീക്കങ്ങൾക്ക് നേതൃത്വം നല്കുന്നതെന്നറിയുന്നു. കേരള ഹൈക്കോടതി വിധിക്കെതിരെ ഒരു ക്നാനായ തീവ്രവാദി നേതാവിൻറെ പ്രതികരണം ഇപ്രകാരമായിരുന്നു: ” മെത്രാപ്പോലീത്തായും കൂട്ടരും…
പുരോഗമനം പൂത്തുലയുന്ന നാട്: കാരൂർ സോമൻ (ചാരുംമൂടൻ)
പ്രാവു വെടിഞ്ഞ കുടപോലെ ജാതിയുടെ നാറ്റമറിയാതിരിക്കാൻ ഉണരാത്ത ദുഃഖവുമായി അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിടിഎസ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കി (ആത്മഹത്യയല്ലെന്ന് മാതാപിതാക്കൾ). ഇരുപത് ദിവസം കഴിഞ്ഞിട്ടും കേരള പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് 52 ദലിത്, ആദിവാസി സംഘടനകൾ പോലീസിന്റെ അനുമതിയോടെ ഹർത്താലുമായി റോഡിലിറങ്ങി. ഒരു പാവം കുട്ടിയുടെ ദാരുണ മരണത്തിൽ നീതി ലഭിച്ചില്ലെന്ന് കണ്ട് ഓട്ടോ-ടാക്സികൾ റോഡിലിറങ്ങിയില്ല. ഹർത്താൽ മൂലം രോഗികൾ, വിദ്യാർത്ഥികൾ, യാത്രക്കാർ വലഞ്ഞു. മനുഷ്യരിലെ ജാതിഭ്രാന്ത് കാണുമ്പോൾ ഓർമ്മ വരുന്നത് ചാന്നാർ ലഹളയാണ്. 1825 -ൽ യൂറോപ്പ് മിഷനറിമാരുടെ വരവോടെ അവർണ്ണ സ്ത്രീകൾ/കീഴ്ജാതിക്കാർ മാറ് മറയ്ക്കാൻ തുടങ്ങി. അന്നത്തെ സവർണ്ണർ വീണ്ടും തല പൊക്കിയോ? ഈ നിസ്സഹായരായ മനുഷ്യരെ ഹർത്താലിലേക്ക് തള്ളിവിട്ടത് ആരാണ്? ആധുനിക സംസ്കാരത്തിന്റെ, വിജ്ഞാനത്തിന്റെ, പ്രബുദ്ധതയുടെ പ്രതിനിധി പ്രതിധ്വനികളായി ജീവിക്കുന്ന സമൂഹത്തിൽ മനുഷ്യർക്ക് നീതികൊടുക്കേണ്ടവർ കുരുടൻ പിടിച്ച…
എക്സിറ്റ് പോളിനപ്പുറം, എക്സാറ്റ് ഫലത്തിൽ കേരളം ആരെടുക്കും? (രാഷ്ട്രീയ ലേഖനം): എ.സി. ജോര്ജ്
കേരള അസംബ്ലി തെരഞ്ഞെടുപ്പ് പ്രഖ്യാപനവും, തിരഞ്ഞെടുപ്പ് പ്രചാരണവും, തെരഞ്ഞെടുപ്പും വളരെ പെട്ടെന്ന് തന്നെ നടന്നു. ഏപ്രിൽ ഒമ്പതാം തീയതി നടന്ന കേരള അസംബ്ലി തെരഞ്ഞെടുപ്പ് ഫലം അറിയാൻ, മേയ് നാലാം തീയതി വരെ ഒരു നീണ്ട കാത്തിരിപ്പ്. ഫലമറിയാനുള്ള ആകാംക്ഷഭരിതമായ കാത്തിരിപ്പ്. ഇലക്ട്രോണിക് ബാലറ്റ് ബോക്സിൽ നിന്ന് ഫലമായി വെളിയിൽ വരാൻ ബാലറ്റുകൾ വീർപ്പുമുട്ടുകയാണ്. കഴിഞ്ഞ ചില തെരഞ്ഞെടുപ്പുകളിൽ ആരോപിക്കപ്പെട്ട മാതിരി ബാലറ്റുകളിൽ തിരിമറി നടക്കുമോ എന്ന ഭയപ്പാടോടെ ചിലർ. അതിനിടയിൽ പല പാർട്ടിക്കാർക്കും, അങ്കലാപ്പ്, ഉറക്കമില്ലാത്ത രാവുകൾ, സങ്കല്പത്തിൽ ലഭ്യമാകേണ്ട വോട്ടുകളെ പറ്റി കൂട്ടൽ കിഴിക്കൽ. എല്ലാ സ്ഥാനാർത്ഥികളും എല്ലാ മുന്നണികളും വിജയം മാത്രം അവകാശപ്പെടുന്നു. ആരും തങ്ങൾ തോറ്റു പോകുന്നതായി പറയുന്നില്ല. എല്ലാവരും ജയിക്കാനായി ജനിച്ചവർ. വിജയം ആഘോഷിക്കാനായി, കേക്കും കൊച്ചു മിട്ടായിയും, മാലപ്പടക്കവും അവർ റെഡിയാക്കി വച്ചു കഴിഞ്ഞു. വിദേശത്ത് അമേരിക്കയിലും മറ്റുമുള്ള…
രസകരമായ ഒരു അറിവ്: സണ്ണി മാളിയേക്കൽ
എനിക്ക് വീട്ടിൽ ഉണ്ടാക്കിയ അച്ചാർ അയച്ചു തരാമെന്ന് എന്റെ സഹോദരി പറഞ്ഞു. എന്നാൽ ഞാൻ അത് വേണ്ടെന്ന് വെച്ചു. അന്ന് എനിക്ക് 24 വയസ്സായിരുന്നു. ന്യൂയോർക്കിലാണ് ഞാൻ ജോലി ചെയ്തിരുന്നത്. ലോകത്തിന്റെ അങ്ങേ അറ്റത്തു നിന്ന് എനിക്ക് അച്ചാർ വരുത്തേണ്ട കാര്യമില്ലായിരുന്നു. ഇവിടെ അച്ചാർ വാങ്ങുന്നതിനേക്കാൾ കൂടുതൽ പണം അത് അയക്കാനുള്ള കൊറിയർ ചാർജിന് ആകുമല്ലോ എന്നതായിരുന്നു എന്റെ ചിന്ത… മൂന്ന് വർഷത്തിന് ശേഷം, ഞാൻ ചെയ്ത കാര്യത്തെക്കുറിച്ച് ഒരു സൈക്കോളജിസ്റ്റ് പറഞ്ഞത് വായിക്കാൻ ഇടയായി. ഒരാൾ നിങ്ങളെ സഹായിക്കാൻ വരുമ്പോൾ അത് നിരസിക്കുന്നത് വെറും സഹായം വേണ്ടെന്ന് വെക്കലല്ല; മറിച്ച്, നിങ്ങൾക്ക് അവരെക്കൊണ്ട് ആവശ്യമുണ്ടെന്ന് തോന്നാനുള്ള അവരുടെ ആഗ്രഹത്തെയാണ് നിങ്ങൾ ഇല്ലാതാക്കുന്നത്. 1736-ൽ ബെഞ്ചമിൻ ഫ്രാങ്ക്ലിൻ ഇത് കണ്ടെത്തിയിരുന്നു. പെൻസിൽവാനിയ നിയമസഭയിൽ അദ്ദേഹത്തെ വെറുക്കുന്ന ഒരു എതിരാളിയുണ്ടായിരുന്നു. അദ്ദേഹത്തെ സ്വാധീനിക്കാൻ ഫ്രാങ്ക്ലിൻ ഉപഹാരങ്ങൾ നൽകുന്നതിന് പകരം,…
എന്റെ കൗമാരകാലം: മാഞ്ഞുപോകാത്ത ഓർമ്മകൾ: സി.വി സാമുവേൽ (ഡിട്രോയ്റ്റ്)
അടുത്തിടെ എന്റെ കുട്ടികളിലൊരാൾ എന്നോട് ലളിതമായ ഒരു ചോദ്യം ചോദിച്ചു: ഡാഡിയുടെ കൗമാരകാലം എങ്ങനെയുള്ളതായിരുന്നു?” ആദ്യമൊക്കെ അതൊരു എളുപ്പമുള്ള ചോദ്യമായി തോന്നി. എന്നാൽ ആലോചിക്കുന്തോറും ആ ചോദ്യത്തിനുള്ളിൽ എത്രത്തോളം അർത്ഥങ്ങളും ഓർമ്മകളും ഒളിഞ്ഞു കിടക്കുന്നുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. അമേരിക്കയിൽ ജനിച്ചു വളർന്ന എന്റെ മക്കൾക്കും കൊച്ചുമക്കൾക്കും കേരളത്തിലെ എന്റെ ആ പഴയകാല ജീവിതം സങ്കൽപ്പിക്കുക അത്ര എളുപ്പമായിരിക്കില്ല. രണ്ടാം ലോകമഹായുദ്ധം നടന്നുകൊണ്ടിരുന്ന 1943-ലാണ് ഞാൻ ജനിച്ചത്. കേരളത്തിലെ ആനിക്കാട് എന്ന ചെറിയ ഗ്രാമത്തിലായിരുന്നു എന്റെ വളർച്ച. ഇന്നത്തെപ്പോലെയുള്ള സൗകര്യങ്ങളൊന്നും അന്ന് സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. വൈദ്യുതിയില്ല, ആധുനിക സൗകര്യങ്ങളില്ല, ഭൗതികമായ സമ്പത്തും കുറവായിരുന്നു. ഞങ്ങളുടെ വീട്ടിൽ അന്ന് റേഡിയോ ഇല്ലായിരുന്നു. ഗ്രാമത്തിലെ ഒന്നോ രണ്ടോ വീട്ടിൽ മാത്രമേ റേഡിയോ ഉണ്ടായിരുന്നുള്ളൂ. വാർത്തകളും പാട്ടുകളും കേൾക്കാൻ ആളുകൾ അവിടെ ഒത്തുകൂടും. ടെലിവിഷനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും എന്റെ കൗമാരകാലത്ത് ഞാനൊന്ന് കണ്ടിട്ടുപോലും…
എ ഐ ഇവിടെ എത്തിക്കഴിഞ്ഞു; നിങ്ങൾ അതുപയോഗിക്കുകയാണോ, അതോ അതിനാൽ മാറ്റിസ്ഥാപിക്കപ്പെടുകയാണോ?: റഹ്മാൻ മുഹമ്മദ് അലി, യുഎഇ
ഓരോ കുറച്ചാഴ്ചകൾ കൂടുമ്പോഴും, ആരെങ്കിലും ഒരേ ചോദ്യം എന്നോട് ചോദിക്കും. മംഗലാപുരത്ത് എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കുന്ന ഒരു ബന്ധു. തികച്ചും വ്യത്യസ്തമായ ഒരു മേഖലയിൽ ജോലി ചെയ്യുന്ന ഒരു സഹപ്രവർത്തകൻ, AI പഠിക്കേണ്ടതുണ്ടോ എന്ന് മനസ്സിൽ ആലോചിക്കുന്നു. ലേഓഫ് വാർത്ത കണ്ട് നിശ്ശബ്ദനായ ഒരു സുഹൃത്ത്. ഒടുവിൽ എല്ലാവരും ഒരേ ചോദ്യം ചോദിക്കുന്നു: “ഞാൻ ആശങ്കപ്പെടേണ്ടതുണ്ടോ?” ലോകത്തിലെ ഏറ്റവും വലിയ ടെലികോം കമ്പനികളിലൊന്നിൽ AI ഡേറ്റ വിഭാഗത്തിൽ ഞാൻ ജോലി ചെയ്യുന്നു. എന്റെ ഇരുപതുകളുടെ തുടക്കത്തിലാണ് ഞാൻ. ജോലിയിൽ ചേർന്ന ദിവസം മുതൽ ഈ മേഖല മാത്രമാണ് എന്റെ ശ്രദ്ധ, UAE-ലെ സർക്കാർ, സ്വകാര്യ മേഖലകളിൽ AI സിസ്റ്റങ്ങൾ ഗവേഷണം ചെയ്യുകയും നിർമ്മിക്കുകയും വിന്യസിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, ആ ചോദ്യം ചോദിക്കുമ്പോൾ, സൗകര്യപ്രദമായ ഉത്തരത്തിനു പകരം സത്യസന്ധമായ ഉത്തരം നൽകാൻ ഞാൻ ശ്രമിക്കുന്നു. ഞാൻ കാണുന്നത് ഇതാണ്.…
വിദ്യാലയത്തിലെ ജാതി വെറിയന്മാർ: കാരൂർ സോമൻ (ചാരുംമൂടൻ)
ഒരു ഡെന്റൽ ഡോക്ടറാകാൻ സ്വപ്നം കണ്ട് പഠിച്ച കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണം സവർണ്ണ യാഥാസ്തിഥികാരായ ചില അദ്ധ്യാപകരുടെ പ്രേരണമൂലമെന്ന് വിദ്യാർത്ഥിയുടെ പിതാവും സഹപാഠികളും അടിവരയിട്ട് പറയുന്നു. കുട്ടികൾക്ക് വെളിച്ചം പകരേണ്ട അദ്ധ്യാപകർ ആരാച്ചാരന്മാരാകുന്നു. ഇത് ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് പോലീസ് പരിശോധനയിൽ തെളിയുമോ അതോ സി.ബി.ഐ വരുമോ? നിസ്സാരമായ ഒരു ലോണിന്റെ പേരിൽ ഒരു കുട്ടിയും ആത്മഹത്യ ചെയ്യില്ല. ആത്മഹത്യയെങ്കിൽ അതിന് പ്രേരകശക്തിയായ കാരണങ്ങളെന്താണ്? കേരളത്തിന്റെ അഭിമാന സ്തംഭമായ വിദ്യാഭ്യാസ പഠനകേന്ദ്രങ്ങളിൽ ശാസ്ത്രം പഠിച്ചവർ വർഗ്ഗീയ വിദ്വേഷം വളർത്തുന്ന അദ്ധ്യാപകരുണ്ടെന്ന് കേൾക്കുമ്പോൾ അമ്പരപ്പ് മാത്രമല്ല നമ്മുടെ വിദ്യാഭ്യാസ രംഗം അന്ധ കാരയുഗത്തിലേക്ക് പോകുകയാണോയെന്ന് ചിന്തിക്കുന്നു. ഇവരുടെ ബിരുദ സർട്ടിഫിക്കറ്റുകൾ കോപ്പിയടിച്ചു നേടിയതോ എന്ന് പരിശോധിക്കണം. ലോക മലയാളികൾക്കെല്ലാം നാണക്കേടുണ്ടാക്കിയ ഒരു ദളിത് വിദ്യാർത്ഥിയുടെ ദാരുണ അന്ത്യം വിദ്യാഭ്യാസത്തിന്റെ അന്തഃസത്തയെ ചോദ്യം ചെയ്യുന്നതാണ്. ഒരു…