ശബരിമലയിൽ കുഞ്ചൻ നമ്പ്യാർ തുള്ളൽ : കാരൂർ സോമൻ (ചാരുംമൂടൻ)

മലയാള ഭാഷയുടെ മൂല്യ സമ്പത്തുകളിലൊന്നാണ് കവിതാ രംഗം.ആർജ്ജവത്തായ അനുഭവ സമ്പത്തുകളിൽ നിന്ന് കണ്ടെത്തിയ എല്ലാം കവിതകളും സൗന്ദര്യാത്മകമാണ്. മലയാളഭാഷയെ അത്ഭുതപ്പെടുത്തിയിട്ടുള്ള പാണ്ഡിത്യവും ഭാവനയുമുള്ള ധാരാളം കവികൾ മലയാളത്തിന് ലഭിച്ച സൗഭാഗ്യമാണ്. ഇവരൊക്കെ ഒരു പക്ഷിയെപ്പോലെ പറന്നുയർന്ന് പുതിയ ഉപമാനങ്ങൾ നൽകിയ നാട്ടിൽ ഇപ്പോൾ അമർഷത്തിന്റെ കൂട് തുറന്ന് കാക്കക്കുട്ടങ്ങളായി പാരഡി പാടി ഫ്യൂഡൽ സംസ്‌കാരത്തിന്റെ കാവ്യലോകം സൃഷ്ടിച്ചിരിക്കുന്നു. കവിതകൾ, പാട്ടുകൾ എന്തായാലും വ്യക്തിയെയോ പ്രസ്ഥാനങ്ങളെയോ അധിക്ഷേപിക്കാനുള്ളതല്ല. ആവീഷ്‌കാരസ്വാതന്ത്ര്യം വിചിത്രരമണീയമായ നാടൻ പാട്ടുകളുടെ പദസംവിധാനത്തിൽ ഹാസ്യാത്മകമായി അവതരിപ്പിച്ചത് മതവികാരം, വ്യക്തിഹത്യ തുടങ്ങിയ മലയാളി സംസ്‌കാ രത്തിന്റെ ബോധധാരയിൽ എത്തിയിരിക്കുന്നു. ഒരു സമൂഹത്തിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് മുൻകാല എഴുത്തുകാരെപോലെ അക്ഷരങ്ങൾ ഭാഷാസിദ്ധികൊണ്ടും ഭാവശുദ്ധികൊണ്ടും അർഥസംവേദനക്ഷമതയുള്ളതായിരുന്നു. കോടതിയിലുള്ള ശബരിമല അയ്യപ്പ മോഷണം രചനാസ്വാതന്ത്ര്യമുള്ളതുകൊണ്ട് നിയമനിഷേധമായി മാറി നിയമലംഘനത്തിന് വഴിയൊരുക്കുമോ? കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കെ ഓരോരുത്തരുടെ ശൈലി വല്ലഭത്വം മധുര പ്രതികാരഭാഷയായി മാറുന്നോ?…

“അച്ചോ, അച്ചനിതു വാങ്ങേണ്ട!” (ഉമ്മൻ കാപ്പിൽ)

വിളവെടുപ്പിനപ്പുറം: സസ്യങ്ങളെയും വൃക്ഷങ്ങളെയും അതിയായി സ്നേഹിച്ചിരുന്ന ഒരു വൈദികൻ ഒരു ദിവസം രാവിലെ അയൽപക്കത്തെ ഒരു ചെറിയ നഴ്സറിയിലേക്ക് നടന്നു. തൈകളുടെ നിരകൾക്കിടയിൽ അലഞ്ഞു നടന്ന അദ്ദേഹം ഒരു ചെറിയ ഫലവൃക്ഷ തൈ കണ്ട് അടുത്ത് ചെന്നു. അതിന്റെ ഇളം ശാഖകളും പുതിയ ഇലകളും അദ്ദേഹത്തെ ഒന്ന് ഉണർത്തി. ഒരുപക്ഷേ പ്രതീക്ഷ, ഒരുപക്ഷേ ശീലം! അങ്ങനെ അദ്ദേഹം അത് കരുതലോടെ ഉയർത്തി പണം കൊടുക്കാനായി കൗണ്ടറിലേക്ക് കൊണ്ടുപോയി. വില അന്വേഷിച്ചപ്പോൾ കടയുടമ അദ്ദേഹത്തെയും ആ ഫല വൃക്ഷത്തൈയും ഒന്ന് നോക്കി. മുന്നിൽ നിൽക്കുന്ന ആൾ സുപരിചിതനും ആദരണീയനുമായ ഒരു പുരോഹിതൻ. പ്രായം എൺപതിനു മുകളിൽ. ഈ ചെടി വിറ്റാൽ അല്പം പണം ലഭിക്കും. എങ്കിലും അല്പം മടിയോടെ അയാൾ പറഞ്ഞു: “അച്ചോ, അച്ചനിതു വാങ്ങേണ്ടാ!” വൈദികൻ അല്പം അമ്പരന്നു. ആദ്യമായിട്ടാണ് ഒരു കടക്കാരൻ വാങ്ങരുത് എന്ന് പറയുന്നത്.…

ക്രിസ്മസ് ആശംസകൾ (ലേഖനം): ജയൻ വർഗീസ്

രണ്ടായിരം സംവത്സരങ്ങളുടെ സുദീർഘമായ കാലഘട്ടം ഓരോ ഡിസംബറിലും ആവർത്തിക്കപ്പെടുന്ന പ്രതീക്ഷകളുടെ ഒരു ജന്മോത്സവം.. ഡിസംബർ പിറക്കുന്നതോടെ പടിഞ്ഞാറൻ നാടുകൾ ഈ പ്രതീക്ഷയുടെ ഉത്സവത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങുകയായി. ഇന്നിപ്പോൾ പടിഞ്ഞാറിന്റെ ഈ ഉത്സവം ലോകംഏറ്റെടുക്കുകയും ലോകമാസകലം ആഘോഷിക്കപ്പെടുന്ന ഒരുത്സവമായി മാറുകയും ചെയ്തു. ജനജീവിതത്തിൽപുത്തൻ പ്രതീക്ഷയുടെ നിറ ദീപങ്ങൾ തെളിയിക്കുന്ന ഈ ഉത്സവം പുതു വർഷത്തിലേക്കുള്ള ചവിട്ടുപടിയായി വർത്തിച്ചുകൊണ്ട് ഇന്നിനെക്കാൾ മെച്ചപ്പെട്ട ഒരു നാളെ എന്ന മനുഷ്യരാശിയുടെ സ്വപ്നത്തിനു താങ്ങും തണലുമായി നിൽക്കുന്നു.. സമൂഹമായി ജീവിക്കുന്നതിനുള്ള പരിശീലനം ജന്മ വാസനയായി നേടിയെടുത്ത മനുഷ്യ വർഗ്ഗം അടുത്ത ഒരു വർഷത്തേക്കുള്ള മാനസികമായ പ്രവർത്തണോർജ്ജം നേടിയെടുക്കുന്നത്‌ ഡിസംബർ മാസത്തിലെ ഈ പ്രതീക്ഷയുടെ ഉത്സവത്തിൽ നിന്നാണെന്നു പറഞ്ഞാൽ അത്അംഗീകരിക്കുന്നവരായിരിക്കും ലോക ജനതയിലെ മഹാ ഭൂരിപക്ഷവും എന്നതാണ് സത്യം. ക്രിസ്തു ജനിച്ചതിനും ജീവിച്ചതിനും തെളിവില്ലെന്ന് വാദിക്കുന്ന ഭൗതിക വാദികൾക്ക് പോലും പ്രത്യക്ഷമായൊ പരോക്ഷമായോ ഈ പ്രതീക്ഷയുടെ…

ശ്മശാന ഭൂമിയുടെ ഓർമ്മപ്പെടുത്തലുകൾ: പി.പി. ചെറിയാന്‍

വിശാലമായ ആ ശ്മശാനത്തിന് എപ്പോഴും ഒരു മരവിച്ച ഗന്ധമാണ്. അവിടെ ചിതറിക്കിടക്കുന്ന വെളുത്ത മാർബിൾ കല്ലറകൾ വെറും കല്ലുകളല്ല; അവ ഓരോന്നും ഓരോ മനുഷ്യരുടെ അപൂർണ്ണമായ കഥകളാണ്. ജീവിതത്തിന്റെ തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ ഹൈവേയ്ക്ക് അരികിലെ ആ ശ്മശാനഭൂമി എനിക്കെപ്പോഴും ഒരു ഓർമ്മപ്പെടുത്തലാണ്. അവിടത്തെ നിശബ്ദതയിൽ അല്പസമയം ചിലവഴിക്കുന്നത് എൻ്റെ ജീവിതത്തെ തന്നെ പുനർവിചിന്തനം ചെയ്യാൻ സഹായിക്കാറുണ്ട്. ഒരു വൈകുന്നേരം അവിടുത്തെ ഇടവഴിയിലൂടെ കാർ ഓടിച്ചുപോകുമ്പോൾ, എൻ്റെ കണ്ണുകൾ അറിയാതെ ഒരു കല്ലറയിൽ തറഞ്ഞുനിന്നു.സാവകാശം ആക്സിലറേറ്റിൽ നിന്നും കാൽ മാറ്റിയതോടെ കാറിന്റെ മുന്നോട്ടുള്ള നീക്കം നിലച്ചു .കല്ലറയുടെ മുകളിൽ ഉയർന്നു നിൽക്കുന്ന ആ ശിലാഫലകത്തിലെ വരികൾ എന്നെ വല്ലാതെ ആകർഷിച്ചു: . അതിൽ ഇങ്ങനെ കൊത്തിവെച്ചിരുന്നു: “ഇവിടെ ഞാൻ സമാധാനത്തിൽ ഉറങ്ങുന്നു.” ആ വരികളേക്കാൾ എന്നെ അത്ഭുതപ്പെടുത്തിയത് അതിലെ തീയതികളാണ്. നാൽപ്പത് വയസ്സ് പോലും തികയാത്ത ഒരു മനുഷ്യൻ.…

ആംഗല ആഖ്യായികാ പ്രസ്ഥാനത്തിന്റെ മഹാറാണി ജെയിൻ ഓസ്റ്റിൻ: ജോർജ് നെടുവേലിൽ

250-ാം ജന്മവാർഷിക സ്മരണയിൽ! ആംഗല ഭാഷയിലെ അർത്ഥസമ്പുഷ്ടമായ ചില പദങ്ങളെ – Pride, prejudice, sense, sensibility, persuasion – തെരഞ്ഞെടുത്തു് ഒറ്റയ്ക്കും പെട്ടയ്ക്കും ശീർഷകമാക്കി പ്രേമവും, പ്രണയവും, സ്ത്രീ/പുരുഷ സ്വഭാവങ്ങളുടെയും പെരുമാറ്റങ്ങളുടെയും പൊരുളുകളും വ്യത്യാസങ്ങളും, പ്രത്യേകതകളും പ്രമേയമാക്കി രചിച്ച മനോഹരമായ ആറിലധികം ആഖ്യായികൾ സാഹിത്യ കുതുകികൾക്കു കാഴ്ച വെച്ച ആംഗല സാഹിത്യകാരിയാണ് ജെയിൻ ഓസ്റ്റിൻ. ആ മഹാറാണി ഭൂജാതയായിട്ട് 2025 ഡിസംബർ 16-ന് രണ്ടര ശതകങ്ങൾ തികയുന്നു. ജയിൻറെ ആരാധകവൃന്ദം ഇരുനൂറ്റി അൻപതാം ജന്മദിനാഘോഷങ്ങൾ പോയ വർഷം തന്നെ തുടങ്ങിക്കഴിഞ്ഞു. പതിനൊന്നാം മണിക്കൂറിലാണെകിലും നമുക്കും അവരോടൊപ്പം ചേരാം. നമുക്കും അവരോടൊപ്പം ചേർന്നുകൊണ്ട് ആഖ്യായികാ പ്രസ്ഥാനത്തിൻറെ മഹാറാണിപ്പട്ടം അലങ്കരിച്ച ജെയിൻ ഓസ്റ്റിന് ഇരുന്നൂറ്റിയമ്പതാം ജന്മവാർഷിക മംഗളങ്ങൾ ആശംസിക്കാം! അനുദിനമെന്നോണം വളരുകയും, വാക്കുകൾക്ക് അനസ്യൂതം അർത്ഥവ്യത്യാസങ്ങൾ വന്നും പോയും ഇരിക്കുകയും ചെയ്യുന്ന ആംഗല ഭാഷയിൽ രണ്ടുശതകൾക്കു മുൻപു രചിച്ച…

സാംസ്‌കാരിക കേരളത്തില്‍ നീതി പുലരുമോ?: കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

നമ്മുടെ നവോഥാന നായകര്‍ പടുത്തുയര്‍ത്തിയ സാമൂഹ്യ സാംസ്‌കാരിക രംഗം ഇന്ന് ആശുപത്രി അത്യാഹിത മെത്തയില്‍ ഊര്‍ധശ്വാസമെടുക്കുന്ന ഹൃദയഭേദകമായ ധാരാളം കാഴ്ചകളാണ് കാണുന്നത്. നീതിയങ്ങും നിയമമിങ്ങുമായി നീതിയറ്റ മനസ്സുമായി മനുഷ്യര്‍ ജീവി ക്കുന്നു. നാടുവാഴി ഭരണം പോലെ അധികാരികളുടെ ഇച്ഛയ്ക്കനുസരിച്ചു് സത്യവും നീതിയും ചവുട്ടിയരക്കുന്നു. അതിന്റെ അവസാനത്തെ അനുഭവമാണ് കേരള ചരിത്രത്തില്‍ വിസ്മരിക്കാനാവാത്ത വിധം നടന്ന അളവറ്റ സമ്പത്തുള്ള ശബരിമല സ്വര്‍ണ്ണകൊള്ള നടത്തിയ അധികാരികള്‍ ഇരുമ്പഴിക്കുള്ളിലായത്. പണപ്പെട്ടി തുറന്നിരുന്നാല്‍ ഏത് പുണ്യവാളനും കള്ളനാകുമെന്ന് പറയുമെങ്കിലും അധികാര ദുര്‍വിനിയോഗം അധഃപതനത്തിലെത്തുമെന്ന് കേരള സംസ്‌കാരം പഠിപ്പിക്കുന്നു. ഇത് ഗാന്ധിയന്‍ ആദര്‍ശങ്ങളും കമ്മ്യൂണിസ്റ്റ് വിപ്ലവ ചിന്തകളുമായി നിലകൊള്ളുന്നവരുടെ സാമൂഹ്യ വിഷയാധിഷ്ഠിതമായ വീക്ഷണ ഗതിയല്ല. ഈ ലോകത്തിന്റെ നശ്വരതയും അനശ്വരതയും മൂല്യച്യുതിയും സ്വന്തം കര്‍മ്മസംസ്‌കാരത്തിലൂടെ വാസ്തവികമായി അവതരിപ്പിക്കുവാന്‍ സാധിച്ചിട്ടുണ്ടോ? ലോകത്തെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക നായകര്‍ കൊടിയ പീഡനത്തില്‍ പോലും അണിനിരന്നിട്ടുള്ളത് നീതിക്ക് വേണ്ടിയാണ്.…

ആരാധനാലയങ്ങൾ ചൈതന്യം നഷ്ടപ്പെട്ട് ആൾക്കൂട്ട കേന്ദ്രങ്ങളാകുമ്പോൾ: പി.പി ചെറിയാൻ

പള്ളികൾ, അമ്പലങ്ങൾ, മറ്റ് ആരാധനാലയങ്ങൾ എന്നിവയുടെ അടിസ്ഥാന ലക്ഷ്യം ദൈവത്തെ ആരാധിക്കാനും ആത്മീയമായി വളരാനുമുള്ള ഇടമായിരിക്കുക എന്നതാണ്. എന്നാൽ, സമീപകാലത്തായി ഈ വിശുദ്ധ സ്ഥലങ്ങൾ തങ്ങളുടെ പ്രാഥമിക ലക്ഷ്യത്തിൽ നിന്ന് വ്യതിചലിച്ച് അധഃപതനത്തിലേക്ക് കൂപ്പുകുത്തുന്ന ഒരു ദുഃഖകരമായ പ്രവണതയാണ് നാം കാണുന്നത് ആരാധനാലയങ്ങൾ വിശുദ്ധ ഗ്രന്ഥ പഠനത്തിനോ, ധ്യാനത്തിനോ, നിശ്ശബ്ദ പ്രാർത്ഥനയ്ക്കോ പ്രാധാന്യം നൽകുന്നതിനു പകരം, അമിതമായ വിനോദ പരിപാടികൾക്കും, അനാവശ്യമായ ആഘോഷങ്ങൾക്കും മേളകൾക്കും പ്രാമുഖ്യം നൽകുന്നു. വലിയ കെട്ടിടങ്ങൾ നിർമ്മിക്കാനും ആഡംബരങ്ങൾ കൂട്ടാനുമുള്ള മത്സരം നടക്കുന്നു. ഇത് ആത്മീയതയെക്കാൾ ഭൗതികമായ നേട്ടങ്ങൾക്ക് പ്രാധാന്യം നൽകുന്നു. ആരാധനയുടെ പേരിൽ അരങ്ങേറുന്ന ഈ ‘പ്രകടനങ്ങൾ ‘ വിശ്വാസികളുടെ ശ്രദ്ധയെ ദൈവത്തിൽ നിന്ന് അകറ്റി ലൗകിക കാര്യങ്ങളിലേക്ക് തിരിക്കുകയാണ്. ആരാധനാലയങ്ങൾ കേവലം സാമൂഹിക ക്ലബ്ബുകളോ, വിനോദ കേന്ദ്രങ്ങളോ, അല്ലെങ്കിൽ വ്യക്തിഗത ആവശ്യങ്ങൾക്കുള്ള ഒത്തുചേരൽ സ്ഥലങ്ങളോ ആയി മാറുന്നു. കൂട്ടായ്മകൾ ആവശ്യമാണ്,…

റീൽ രാഷ്ട്രീയവും റിയൽ നേതൃത്വവും (ലേഖനം): ജെയിംസ് കൂടൽ

പൊതുസമൂഹത്തിന്റെ സ്പന്ദനം നേരിട്ട് തൊട്ടറിഞ്ഞ് ജനങ്ങൾക്കിടയിൽ ഒരാളായി ജീവിച്ച പൊതുയോഗ്യരുടെ കാലം കേരളം ഒരിക്കൽ അനുഭവിച്ചതാണ്. ആ രാഷ്ട്രീയ സംവേദനത്തിന്റെ ഇടവേളകളിലാണ് ഇന്ന് ഒരു “ റീൽ രാഷ്ട്രീയ” സംസ്കാരം വളർന്നു വന്നിരിക്കുന്നതായി കാണുന്നത്. സംഗീതവും ക്യാമറ കാഴ്ചകളും നിറഞ്ഞ ചെറിയ വീഡിയോകളിലാണ് രാഷ്ട്രീയത്തിന്റെ അർത്ഥം ഒതുക്കപ്പെടുന്നത് എന്ന തെറ്റിദ്ധാരണ പുതിയ ഒരു തലമുറയിൽ പതുക്കെ പടരുകയാണ്. “റീൽ ഒന്നും റിയൽ അല്ല” എന്ന വാചകം ഇന്നത്തെ രാഷ്ട്രീയ യാഥാർത്ഥ്യത്തിന്റെ കൃത്യമായ നിർവചനമായി മാറിയിരിക്കുന്നു. സോഷ്യൽ മീഡിയയുടെ കാലത്ത്, പ്രത്യേകിച്ച് റീൽ സംസ്കാരം ശക്തമായ ഈ ഘട്ടത്തിൽ, നേത്യത്വം എന്നത് പലപ്പോഴും ജനഹൃദയങ്ങളിൽ നിന്ന് ഉയർന്നു വരുന്ന വിശ്വാസമല്ല; മറിച്ച് ക്യാമറയ്ക്കു മുന്നിൽ നിർമ്മിച്ചെടുക്കുന്ന ഒരു ഇമേജായി ചുരുങ്ങുന്ന സ്ഥിതിയാണ്. നേതാക്കൾ ജനഹൃദയങ്ങളിൽ ജനിക്കേണ്ടവരാണ്. സേവനം, ത്യാഗം, വിശ്വാസ്യത, സ്ഥിരത — ഈ മൂല്യങ്ങളിലൂടെ മാത്രമാണ് യഥാർത്ഥ…

ഞാനും എന്‍റെ കുടുംബവുമോ (രാജു മൈലപ്ര)

പുളിക്കലെ പത്രോസുകുട്ടിയെ കാണാതായിട്ട് മൂന്നാല് ദിവസങ്ങളായി. “അവന്‍ എവിടെപ്പോകാനാ? അവനിങ്ങു വരും..” ഇതായിരുന്നു പൊതുവേയുള്ള പ്രതികരണം. എന്നാല്‍, അഞ്ചു പ്രവൃത്തി ദിനങ്ങള്‍ കഴിഞ്ഞിട്ടും അവന്‍ തിര്യെ എത്താതിരുന്നപ്പോള്‍ ‘പത്രോസ്കുട്ടി കയറിപ്പോയി’ എന്നൊരു നിഗമനത്തില്‍ നാട്ടുകാര്‍ എത്തിച്ചേര്‍ന്നു. ‘ചെറുക്കനെ കാണുന്നില്ലല്ലോ!’ എന്നൊരു വേവലാതി അവന്‍റെ അമ്മ മറിയാമ്മച്ചേടത്തിക്കു മാത്രമാണ് തോന്നിയത്. പത്രോസ്കുട്ടിയുടെ ‘തന്തപ്പടി’ സ്ഥാനം അലങ്കരിക്കുന്ന ഉണ്ണിച്ചായന് ഇതൊരു വിഷയമേയല്ലായിരുന്നു. അല്ലെങ്കില്‍ തന്നെ ആ വീട്ടിലെ ഒരു കാര്യത്തിലും അങ്ങേര്‍ക്ക് ഒരു കാര്യവുമില്ലായിരുന്നു. ഉണ്ണിച്ചായനും മറിയാമ്മച്ചേടത്തിയും തമ്മില്‍ ഒരിക്കലും കലഹിച്ചിരുന്നില്ല. കാരണം കുടുംബവീടിനു തൊട്ടു മുന്നില്‍ റോഡരുകില്‍ രണ്ടു മുറിയും വരാന്തയുമുള്ള ഒരു ഓലപ്പുരകെട്ടി ‘കാപ്പിക്കട’ എന്നൊരു ലേബലും നല്‍കി, അതില്‍ ഒറ്റക്കായിരുന്നു ഉണ്ണിച്ചായന്‍റെ താമസം. അകന്നുള്ള ആ ജീവിതത്തിലും ഉണ്ണിച്ചായന്‍റെ മുഖഛായയുള്ള അഞ്ചു മക്കളെ മറിയാമ്മച്ചേടത്തി പ്രസവിച്ചത് ഒരു അത്ഭുതമായിരുന്നു. കടയുടെ മുന്‍വശം വീഞ്ഞപ്പലക കൊണ്ട് മറച്ചിരുന്നു.…

ഓർമ്മകളെ തൊട്ടുണർത്തിയ ഒരു ചോദ്യം: സി വി സാമുവേൽ (ഡിട്രോയിറ്റ്)

അടുത്തിടെ എന്റെ മക്കളിൽ ഒരാൾ എന്നോട് ചോദിച്ചു, “അച്ഛാ, വളരുമ്പോൾ നിങ്ങൾക്ക് എന്തെങ്കിലും വളർത്തുമൃഗങ്ങൾ ഉണ്ടായിരുന്നോ?” ആദ്യം ഞാൻ ആ ചോദ്യത്തെക്കുറിച്ച് അധികം ചിന്തിച്ചില്ല. പക്ഷേ, എൻ്റെ ഓർമ്മകളുടെ വഴിയിലൂടെ സഞ്ചരിച്ചപ്പോൾ, കുട്ടിക്കാലത്തെ വിശ്വസ്തനും മറക്കാനാവാത്തതുമായ ഒരു കൂട്ടുകാരനെ എനിക്ക് ഓർമ്മ വന്നു – ഞങ്ങളുടെ നായ, മോണി. ഞാൻ വളർന്നത് കേരളത്തിലെ ഒരു ചെറിയ ഗ്രാമമായ ആനിക്കാടാണ്. അക്കാലത്ത്, ഒരു കുടുംബത്തിന് വളർത്തുമൃഗമുണ്ടെങ്കിൽ, അത് സാധാരണയായി ഒരു നായ ആയിരിക്കും. പൂച്ചകൾ രണ്ടാം സ്ഥാനത്ത് വരും. കുറച്ചുപേർ പക്ഷികളെ വളർത്തിയിരുന്നു, പക്ഷേ ഇന്ന് അമേരിക്കൻ ഐക്യനാടുകളിൽ സാധാരണമായ ഹാമ്സ്റ്റർ, ഗിനി പന്നികൾ, മീനുകൾ, പാമ്പുകൾ തുടങ്ങി പലതരം വളർത്തുമൃഗങ്ങൾ ഞങ്ങൾക്ക് അജ്ഞാതമായിരുന്നു. ഇവിടെ അമേരിക്കൻ ഐക്യനാടുകളിൽ, നായകളെ കുടുംബാംഗങ്ങളെപ്പോലെയാണ് കണക്കാക്കുന്നത്. അവർക്ക് ദിവസേനയുള്ള പരിചരണം, ശരിയായ ഭക്ഷണം, ചമയം, പതിവായുള്ള നടത്തം, വെറ്ററിനറി ഡോക്ടറുടെ അടുത്ത്…