പ്രമുഖ കവിയും നിരൂപകനും കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാന ന്ദനും പ്രമുഖ സാഹിത്യകാരിയും സാമൂഹ്യ പ്രവർത്തകയുമായ സാറ ജോസഫ് ഇന്നത്തെ ഭരണമാറ്റത്തെപ്പറ്റി പ്രതികരിച്ചത് അതിവൈകാരികമായ ഒരഭിപ്രായമല്ല. മനുഷ്യ ജീവിതത്തെ വരിഞ്ഞുമുറുക്കുന്ന ജാതിമത-രാഷ്ട്രീയ പാർട്ടികളുടെ മറവിൽ മനുഷ്യരെ വില്പനച്ചരക്കാക്കി മാറ്റുന്ന രാഷ്ട്രീയ കച്ചവട സംസ്കാരം മാറണം. തെരെഞ്ഞെടുപ്പിൽ ജയിക്കാനായി കാല് പിടിച്ചു് തോളിൽ കയറി വോട്ടുവാങ്ങും. അധികാരം കിട്ടിയാൽ കാലുപിടിച്ചവനെ തലോടലല്ല മറിച്ചു് തൊഴിച്ചു മാറ്റുന്നു. പാവങ്ങളുടെ നികുതിപണമെടുത്തു് ലോകത്തിന്റെ മനോരഞ്ജകങ്ങളായ സർവ്വ സുഖഭോഗങ്ങളും അലങ്കാരമാക്കിയാൽ പരിഹാസപാത്രങ്ങളായി, നഷ്ടവസന്തങ്ങളുടെ തേങ്ങലുകളാണ് കാണുക. ഏത് രാഷ്ട്രീയപാർട്ടി ഭരിച്ചാലും കണ്ടുവരുന്ന പ്രവണത അധികാരത്തിലെത്തിയാൽ കാട്ടിലെ മരം, തേവരുടെ ആന, എത്തിയടത്തോളം വലിക്കട്ടെ. 1848-ൽ ഏംഗൽസ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോവിൽ പറഞ്ഞത്. ‘അഖില ലോക തൊഴിലാളികളെ സംഘടിക്കുവിൻ’ എന്ന മുദ്രാവാക്യത്തിൽ നിന്ന് മാറി എന്റെ ഭാഷയിൽ ‘ഞങ്ങൾ തൊഴിലാളികൾ അധികാരം കിട്ടിയാൽ മുതലാളിമാർ’…
Category: ARTICLES
യുഡിഎഫ് ഭാവി: ചെന്നിത്തല സതീശൻ ഫോർമുല ചർച്ചയാകുമ്പോൾ?” – ജെയിംസ് കൂടൽ എഴുതുന്നു
മാറി മറിയുന്ന കേരള രാഷ്ട്രീയത്തിൽ കോൺഗ്രസ് പുതിയ ചുവടുമാറ്റങ്ങളും ചുവടുവയ്പ്പുകളും നടത്തുകയാണ്. രമേശ് ചെന്നിത്തല – വി.ഡി. സതീശൻ താരതമ്യം കേരളത്തിലെ രാഷ്ട്രീയ വേദികളിൽ വീണ്ടും നേതൃത്വ ചർച്ചകൾ ശക്തമാകുകയാണ്. യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷ ഉയരുമ്പോൾ, മുന്നണിയുടെ ഭാവി നേതൃഘടന എങ്ങനെയായിരിക്കും എന്നതാണ് പ്രധാന ചോദ്യമായി ഉയരുന്നത്. ഇന്നത്തെ സാഹചര്യത്തിൽ, ആ ചര്‍ച്ചയുടെ കേന്ദ്രത്തിൽ രണ്ട് നേതാക്കളാണ് – രമേശ് ചെന്നിത്തലയും വി.ഡി. സതീശനും. അനുഭവവും പുതുതലമുറ രാഷ്ട്രീയവും തമ്മിലുള്ള ഈ ചര്‍ച്ച മുന്നണിയുടെ ഭാവിയെ സ്വാധീനിക്കുന്നതാണ്. അനുഭവത്തിന്റെ സൗന്ദര്യമുള്ള മുഖം: രമേശ് ചെന്നിത്തല കോൺഗ്രസ് സംഘടനാ രാഷ്ട്രീയത്തിൽ ദീർഘകാലം പ്രവർത്തിച്ച നേതാവാണ് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്റായും ആഭ്യന്തരമന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ച അദ്ദേഹത്തിന് ഭരണപരിചയവും സംഘടനാ നിയന്ത്രണവും ശക്തമാണ്. മുന്നണി വീണ്ടും അധികാരത്തിലെത്തുന്ന സാഹചര്യത്തിൽ, മുതിർന്നതും ഭരണപരിചയവും മുൻനിർത്തി മുഖ്യമന്ത്രിസ്ഥാനം ചെന്നിത്തലയ്ക്ക് ലഭിക്കണം…
പ്രണയം ഒരു പ്രാണവേദന (അനുഭവക്കുറിപ്പ്): ജയൻ വർഗീസ്
സംഗീത നാടക അക്കാദമിയുടെ സംസ്ഥാന നാടക മത്സരത്തിൽ പങ്കെടുത്തുകൊണ്ട് അക്കാദമി ആസ്ഥാനമായ മോഡൽ റീജിയണൽ തീയറ്ററിൽ (തൃശൂർ) അവതരിപ്പിക്കുകയും ഏറ്റവും നല്ല നാടക രചനക്കുള്ളത് ഉൾപ്പടെ മൂന്ന് അവാർഡുകൾ നേടുകയും ചെയ്ത ‘ആലയം താവളം’ എന്ന എന്റെ നാടകത്തിന് തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലായി ഏതാനും ബുക്കിങ്ങുകൾ കിട്ടിയിരുന്നു. തൃശൂർ ജില്ലയിലെ അവതരണങ്ങളുടെ ഉത്ഘാടനം വെള്ളിക്കുളങ്ങരയിൽ വച്ച് നിർവഹിച്ചത് പ്രിയപ്പെട്ട നടൻ ശ്രീ മാള അരവിന്ദനായിരുന്നു. അണിയറ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഞാൻ ഗ്രീൻ റൂമിൽ ആയിരിക്കുമ്പോൾ ഒരു വിശിഷ്ട അഥിതിഎന്നെ അന്വേഷിക്കുന്നു എന്നറിഞ്ഞു ഞാൻ ചെന്നു കണ്ടു. വെളുത്തു സുമുഖനായ, കറുത്ത താടി രോമങ്ങളിൽ പകുതിലേറെയും വെള്ളിക്കമ്പികൾ ആയിത്തീർന്ന, കാവിമുണ്ടുടുത്തു മറ്റൊരു കാവിമുണ്ടു പുതച്ച, തോളത്തു തൂങ്ങുന്ന തടിച്ച തുണിസഞ്ചിയുമായി, ധാരാളമായ തന്റെ സുഹൃത്തക്കളെ ആലിംഗനം ചെയ്യുകയും, അതിന്റെ ആവേശത്തിൽ ചിലപ്പോഴൊക്കെ വീഴാൻ പോവുകയും ചെയ്യുന്ന ഒരു…
ഇറ്റലിയിൽ ക്രിക്കറ്റ് എങ്ങനെ ജനിച്ചു, അടിച്ചമർത്തപ്പെട്ടു; പിന്നീട് എങ്ങനെ പുനരുജ്ജീവിപ്പിച്ചു? 230 വർഷം പഴക്കമുള്ള ചരിത്രത്തിലേക്ക് ഒരെത്തി നോട്ടം
ഐസിസി പുരുഷ ടി20 ലോകകപ്പിൽ ഇറ്റലി ആദ്യമായി പങ്കെടുക്കുന്നുണ്ടാകാം, പക്ഷേ ക്രിക്കറ്റ് ഈ രാജ്യത്ത് പുതിയൊരു കായിക വിനോദമല്ല. ഇന്ന് ഇറ്റലിയുടെ അഭിനിവേശമായിരിക്കാം ഫുട്ബോൾ, പക്ഷേ ക്രിക്കറ്റിന്റെ വേരുകൾ ഇരുനൂറ് വർഷത്തിലേറെ പഴക്കമുള്ളതാണ്. ഇറ്റലിക്ക് ക്രിക്കറ്റ് പുതിയതല്ല. ഐസിസിയുടെ അഭിപ്രായത്തിൽ, ഇറ്റലിയിൽ ആദ്യമായി രേഖപ്പെടുത്തിയ ക്രിക്കറ്റ് മത്സരം 1793-ലാണ് നടന്നത്. അക്കാലത്ത്, ബ്രിട്ടീഷ് നാവിക നായകൻ ഹൊറേഷ്യോ നെൽസൺ നേപ്പിൾസ് തുറമുഖത്ത് തന്റെ നാവികർക്കായി ഒരു മത്സരം സംഘടിപ്പിച്ചു. കപ്പലുകൾ നങ്കൂരമിട്ടിരിക്കുമ്പോൾ നാവികരെ തിരക്കിലാക്കുകയും പ്രശ്നങ്ങളിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. ഇവിടെയാണ് കായികരംഗത്തിന്റെ അടിത്തറ പാകിയത്. ബ്രിട്ടീഷ് നാവികർക്ക് ഒരു വിനോദമായി തുടങ്ങിയത് ക്രമേണ രാജ്യത്ത് കായികരംഗത്തിന്റെ വിത്തുകൾ പാകി. കാലക്രമേണ, ക്രിക്കറ്റ് ഇറ്റാലിയൻ മണ്ണിൽ സാന്നിധ്യം സ്ഥാപിച്ചു, ഇപ്പോൾ ടീം ആഗോള വേദിയിലേക്ക് പ്രവേശിച്ച സാഹചര്യമാണ്. തിങ്കളാഴ്ച ഇറ്റാലിയൻ ടീം സ്കോട്ട്ലൻഡിനോട്…
പൂച്ച ഒരു ‘ദുശ്ശകുനമല്ല’, ആരാധനാ മൂര്‍ത്തിയാണ്
രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഒരു പൂച്ച വഴി മുറിച്ചുകടന്നാൽ പലരും ഒരു മിനിറ്റ് കാത്തിരിക്കും, മറ്റുള്ളവർ മറ്റൊരു വഴി കണ്ടെത്തും. പൂച്ചയെ കാണുന്നത് ഒരു ദുശ്ശകുനമാണെന്ന കുട്ടിക്കാലം മുതലുള്ള ചിന്ത അവരുടെ മനസ്സിൽ എപ്പോഴും പ്രതിധ്വനിക്കുന്നതുകൊണ്ടാണത്. എന്നാൽ, നമ്മൾ ദുശ്ശകുനമായി കരുതുന്ന മൃഗം മറ്റെവിടെയെങ്കിലും ഭാഗ്യത്തിന്റെ പ്രതീകമായിരിക്കാമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍, കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ പൂച്ചകൾ ഭയത്തിന്റെ ഉറവിടമല്ല, മറിച്ച് ആദരവിന്റെ ഉറവിടമാണ്. ഇവിടെ, ആളുകൾ പൂച്ചകളെ ഓടിക്കുന്നില്ല, മറിച്ച് ബഹുമാനത്തിന്റെ ഉറവിടമാണ്. ഈ കഥ വിശ്വാസത്തെക്കുറിച്ചല്ല, മറിച്ച് മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുമാണ്, അത് പുരാതന കാലം മുതൽ നിലവിലുണ്ട്, ഇപ്പോഴും ആളുകളുടെ ദൈനംദിന ജീവിതത്തിൽ സജീവമാണ്. കർണാടകയിലെ മാണ്ഡ്യയിലെ ഒരു ചെറിയ ഗ്രാമമായ ബെക്കലെയിൽ, പൂച്ചകളെ ദേവിയുടെ ഒരു രൂപമായി കണക്കാക്കുന്നു. വർഷങ്ങൾക്ക് മുമ്പ്, ഗ്രാമത്തിൽ ഒരു ദുരന്തം ഉണ്ടായപ്പോൾ, ദേവി…
ഒരു സൈനികന്റെ ജീവിത പാഠങ്ങൾ: ജനറൽ നരവാണെയുടെ ആത്മകഥ (ലേഖനം): ജയശങ്കര്‍ പിള്ള
രാഷ്ട്രീയ താത്പര്യങ്ങൾ, നേട്ടങ്ങൾ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിയ്ക്കുക എന്ന ലക്ഷ്യവുമായി ഭാരതത്തിന്റെ ജനാധിപത്യ സഭയിൽ രാഹുൽ ഗാന്ധി പ്രസിദ്ധീകരിയ്ക്കാത്ത ഒരു പുസ്തകത്തിന്റെ കവർ പേജ് ഉയർത്തിക്കാട്ടി അനാവശ്യ വിവാദം സൃഷ്ടിയ്ക്കുകയാണല്ലോ?! ഈ സാഹചര്യത്തിലാണ് പെൻഗ്വിൻ ബുക്ക്സ് പ്രസാദകരായിട്ടുള്ള “Four Star of Destiny” എന്ന ജനറൽ മനോജ് മുകുന്ദ് നരാവണേ യുടെ ആത്മകഥയെ കുറിച്ച് എഴുതുവാൻ പ്രേരിപ്പിക്കുന്നത്. 2024 മെയ് 1 നു ആമസോണിൽ പ്രീ ഓർഡർ സ്വീകരിയ്ക്കുന്നതിനായി വേണ്ടി മാത്രമാണ് ഈ പുസ്തകത്തിന്റെ കവർ പേജ്, ഉള്ളടക്കം എന്നിവ പ്രസാധകർ പൊതു സമൂഹത്തിനു നൽകിയിട്ടുള്ളത്. ഈ പുസ്തകത്തിന്റെ ഉള്ളടക്കവും,രത്നചുരുക്കവും, പുസ്തകവും ജെനറലോ.പ്രസാധകരായോ പെൻഗ്വിൻ ബുക്സോ ഭാരതത്തിന്റെ പ്രതിരോധ മന്ദ്രാലയത്തിനോ, ഭരണത്തിനോ എതിരായി ഒന്നും തന്നെ പറഞ്ഞിട്ടില്ല എന്നതാണ് സത്യവും,വസ്തുതയും. ആ വസ്തുതകൾ പകൽ പോലെ സത്യമായിരിയ്ക്കുമ്പോൾ രാഹുൽ ഗാന്ധിയ്ക്കും, പ്രതിപക്ഷത്തിനും രാജ്യ വിരുദ്ധത മാത്രമുള്ള ഈ വ്യാജ…
എപ്സ്റ്റീൻ: ലൈംഗികതയുടെയും അധികാരത്തിന്റെയും ഒരു ആഗോള വെബ് (ലേഖനം): മൊയ്തീന് പുത്തന്‍ചിറ
അമേരിക്കയില്‍ മാത്രമല്ല ലോകമൊട്ടാകെ ഏറെ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ‘എപ്സ്റ്റീന് ഫയല്‍സ്’ ഒരു അധഃപതിച്ച മുതലാളിത്തത്തിന്റെ വല അല്ലെങ്കിൽ സമ്പത്ത്, മതം, ലൈംഗികത, രക്ഷ എന്നിവയുടെ കാലാതീതമായ സത്തയാണ്. പണ്ടുമുതലേ മനുഷ്യർ പണത്തിനും (അധികാരം, സമ്പത്ത്) ലൈംഗികതയ്ക്കും (ലൈംഗിക സുഖം) വേണ്ടിയുള്ള ആഗ്രഹത്താൽ വിഴുങ്ങപ്പെട്ടിരിക്കുന്നു, ജനനത്തിന്റെയും പുനർജന്മത്തിന്റെയും ചക്രത്തിലൂടെ പുനർജന്മം നേടുന്നു. മതത്തിന്റെയും രക്ഷയുടെയും തത്ത്വചിന്തകൾ സൃഷ്ടിക്കപ്പെട്ടത് ഇങ്ങനെയാണ്. ഇതൊക്കെയാണെങ്കിലും, ഏറ്റവും പുതിയ തലക്കെട്ടുകൾ ഞെട്ടിക്കുന്നതാണ്. ആദ്യമായി, ലൈംഗിക ശക്തിയുടെ ആഗോള ശൃംഖല തുറന്നുകാട്ടപ്പെട്ടു. ഇന്ന്, ലോകത്തിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വ്യക്തിയാണ് ജെഫ്രി എപ്സ്റ്റീൻ. അധികാരത്തിന്റെയും മൂലധനത്തിന്റെയും ലൈംഗിക ചൂഷണത്തിന്റെയും ആഴമേറിയതും വ്യാപകവുമായ ഒരു ശൃംഖലയാണ് ഉയർന്നുവന്നിട്ടുള്ളത് എപ്സ്റ്റീൻ വെറുമൊരു ധനകാര്യ വിദഗ്ദ്ധനോ, ലൈംഗിക കുറ്റവാളിയോ, മനുഷ്യക്കടത്തുകാരനോ ആയിരുന്നില്ല. പ്രസിഡന്റുമാർ, മുൻ രാഷ്ട്രത്തലവന്മാർ, പ്രധാനമന്ത്രിമാർ, രാജകുമാരന്മാർ, ശതകോടീശ്വരന്മാർ, ആഗോള ഉന്നതർ എന്നിവരുടെ അഭിനിവേശങ്ങൾ നിറവേറ്റുന്ന ഒരു…
സഭാ തിരഞ്ഞെടുപ്പും വരുംതലമുറയും; അധികാരക്കസേരകൾക്കിടയിൽ നഷ്ടമാകുന്ന ആത്മീയത: പി. പി. ചെറിയാൻ
പ്രാർത്ഥനയുടെ നിർമ്മലതയും സ്നേഹത്തിന്റെ ഐക്യവും നിറഞ്ഞുനിൽക്കേണ്ട സഭാ അങ്കണങ്ങൾ ഇന്ന് പലപ്പോഴും പോർവിളികളുടെയും അധികാര തർക്കങ്ങളുടെയും വേദിയായി മാറുകയാണ്. സഭയ്ക്കുള്ളിലെ ‘ഡേർട്ടി പൊളിറ്റിക്സ്’ അഥവാ ചതുരംഗക്കളികൾ സത്യവിശ്വാസത്തെ എത്രത്തോളം മലിനമാക്കുന്നു എന്നതിനെക്കുറിച്ച് ഗൗരവകരമായ ഒരു പുനർചിന്തനം അനിവാര്യമായിരിക്കുന്നു. മനുഷ്യസഹജമായ അഹന്തയും അധികാരമോഹവും ദൈവീകമായ ‘വിശ്രമത്തിന്’ തടസ്സമാകുന്ന കാഴ്ചയാണ് സമകാലിക സഭാ തിരഞ്ഞെടുപ്പുകളിൽ നാം കാണുന്നത്. ഇന്നത്തെ സഭാ തിരഞ്ഞെടുപ്പുകളിൽ കാണുന്ന വിഭാഗീയതയും ചേരിതിരിഞ്ഞുള്ള ബഹളങ്ങളും ഒരു ജനാധിപത്യ മാതൃകയാണെന്ന് നമ്മുടെ യുവതലമുറ തെറ്റിദ്ധരിക്കരുത്. നിലവിലെ ഈ അരാജകത്വം ഒരു സ്വാഭാവികമായ രീതിയല്ല, മറിച്ച് തിരുത്തപ്പെടേണ്ട അപചയമാണെന്ന ബോധ്യം അവർക്കുണ്ടാകണം. അധികാരത്തിനുവേണ്ടിയുള്ള ഈ വടംവലികൾ വരുംതലമുറയ്ക്ക് മുന്നിൽ വരച്ചു കാട്ടുന്നത് വിഭാഗീയതയുടെ ഒരു ബ്ലൂപ്രിന്റ് ആണ്. സഭയെന്നത് ആളുകളെ ഒരുമിപ്പിക്കേണ്ട ഇടമാണ്. എന്നാൽ സേവനമെന്ന മനോഭാവത്തിന് പകരം പദവികളോടുള്ള ആർത്തി കൂടുമ്പോൾ, അവിടെ യഥാർത്ഥ നേതൃത്വം ഇല്ലാതാകുന്നു. സാമൂഹികമായ…
ഡിജിറ്റൽ യുഗത്തിൽ പരമ്പരാഗത മാനുവൽ സമീപനമുള്ള ഏക പത്രം ‘ദി മുസല്മാന്’
ചെന്നൈയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു അതുല്യവും ചരിത്രപരവുമായ ഉറുദു ഭാഷാ സായാഹ്ന ദിനപത്രമാണ് ദി മുസൽമാൻ. ലോകത്തിലെ അവശേഷിക്കുന്ന ഒരേയൊരു കൈയെഴുത്ത് പത്രമായി ഇത് അറിയപ്പെടുന്നു. 1927-ൽ സയ്യിദ് അസ്മത്തുള്ള സ്ഥാപിച്ച ഇത് ഏകദേശം ഒരു നൂറ്റാണ്ടായി അതിന്റെ പരമ്പരാഗത നിർമ്മാണ രീതികൾ നിലനിർത്തിവരുന്നു. ദി മുസൽമാന്റെ പ്രധാന പ്രത്യേകതകളിൽ ഇവ ഉൾപ്പെടുന്നു: 800 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു ഒറ്റമുറി ഓഫീസിന്റെ ഒരു ചെറിയ കോണിലാണ് കതിബുകൾ എന്നറിയപ്പെടുന്ന കാലിഗ്രാഫർമാർ ജോലി ചെയ്യുന്നത്. അവർക്ക് അധികം സൗകര്യങ്ങളില്ല – രണ്ട് വാൾ ഫാനുകൾ, മൂന്ന് ബൾബുകൾ, ഒരു ട്യൂബ് ലൈറ്റ് എന്നിവ മാത്രം. 2008 ലെ കണക്കനുസരിച്ച്, കാലിഗ്രാഫി ടീമിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു, അവർ കൈകൊണ്ട് എഴുതിയ പത്രത്തിന്റെ ഓരോ പേജിലും ഏകദേശം മൂന്ന് മണിക്കൂർ ജോലി ചെയ്യുന്നു. കൈകൊണ്ട് എഴുതിയ…
“പോറ്റിയേ…ഇറക്കിയേ…” (ലേഖനം): രാജു മൈലപ്ര
ശബരിമല ശ്രീ അയ്യപ്പന്റെ സന്നിധാനത്തു നിന്നും സ്വര്‍ണ്ണം അടിച്ചുമാറ്റി എന്ന കേസില്‍ ആരോപണ വിധേയനായ സര്‍വ്വാദരണീയനായ ശ്രീ ഉണ്ണിക്കൃഷ്ണന് പോറ്റി ഈ കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച് ജയില്‍ മോചിതനായി. ദോഷം പറയരുതല്ലോ! ആളൊന്നു മിനുങ്ങിയിട്ടുണ്ട്, നമ്മുടെ ജയില്‍ സംവിധാനം എത്ര സുഖപ്രദമായിരിക്കുന്നു എന്ന് അദ്ദേഹത്തിന്റെ മുഖത്തെ ഓജസ്സും തേജസ്സും കണ്ടാലറിയാം. അവിടെ വിളമ്പുന്ന മട്ടന്‍ കറിയും വരാല് വറുത്തതും കണ്ടാല്‍ ഏതു വെജിറ്റേറിയനും നോണ്‍വെജ് ആയിപ്പോകും. പോറ്റിയെ സംബന്ധിച്ചിടത്തോളം പച്ചരിച്ചോറും വെറും പച്ചമോരും ഇനി വെറും പഴങ്കഥ. ചുവന്ന സില്ക്കു ഷര്‍ട്ടും ചന്ദനക്കുറിയുമണിഞ്ഞ്, സുസ്മേരവദനനായി പുറത്തേക്കു വന്ന പോറ്റിയെ സ്വീകരിക്കുവാന്‍ സന്തോഷത്തോടെ അദ്ദേഹത്തിന്റെ അന്തര്‍ജ്ജനം ജയില്‍ കവാടത്തില്‍ കാത്തുനില്പുണ്ടായിരുന്നു. രണ്ടുപേരും ചുവപ്പു വസ്ത്രം തെരഞ്ഞെടുത്തത് ആകസ്മികമാകാം. കളവു പോയ സ്വര്‍ണ്ണം വീണ്ടെടുക്കുന്നതിലൊന്നും ആര്‍ക്കും ഒരു താല്പര്യവുമില്ല. ആരൊക്കെ പോറ്റിയോടൊപ്പം നിന്നു ഫോട്ടോ പടം പിടിച്ചു എന്നതു…
