വളരെ ആര്‍ഭാടമായിരുന്നു അവളുടെ വിവാഹം. മനസ്സിനിണങ്ങിയ പുരുഷന്‍. ബന്ധുമിത്രാദികളും സുഹൃത്തുക്കളും വാനോളം പുകഴ്ത്തി. അന്നു വൈകുന്നേരം അവളുടെ അമ്മ ഒരു വിവാഹ സമ്മാനം അവള്‍ക്കു നല്‍കി. ആകാംക്ഷയോടെ അവള്‍ ആ കവര്‍ തുറന്നു. ഒരു സേവിംഗ്സ് ബാങ്ക് പാസ്സ്ബുക്ക് ! “പാസ്സ് ബുക്കോ?” അവള്‍ അമ്മയോട് ചോദിച്ചു. “അതെ മോളെ, നിന്‍റെ ജീവിതത്തിലെ അനര്‍ഘ നിമിഷങ്ങളിലൊന്നാണ് ഇന്ന് നടന്നത്. ഈ പാസ്സ് ബുക്ക് നീ ഭദ്രമായി സൂക്ഷിക്കുക. വിവാഹ ജീവിതത്തില്‍ പ്രധാനപ്പെട്ട എന്തു സംഭവങ്ങളുണ്ടായാലും നീ കുറച്ചു പണം ഇതില്‍ നിക്ഷേപിക്കണം. ഓരോ പ്രാവശ്യവും നീ അതു ചെയ്യുമ്പോള്‍ എന്തിനു ചെയ്തു എന്ന് എഴുതിയിടുകയും വേണം. നിന്‍റെ ഭര്‍ത്താവിനോടും ഇക്കാര്യം പറയണം. ആദ്യത്തെ നിക്ഷേപം ഞാന്‍ ചെയ്തിട്ടുണ്ട്. പിന്നെ ഒരു കാര്യം. ഈ പണം ഒരു കാരണവശാലും ചിലവാക്കരുത്.” അമ്മയുടെ വാക്കുകള്‍ കേട്ട് അവള്‍ക്ക് ചിരി വന്നു.…
Year: 2018
മഴത്തുള്ളിക്കിലുക്കം (ചെറുകഥ): മൊയ്തീന്‍ പുത്തന്‍ചിറ
രാവിലെ പെയ്തു തുടങ്ങിയ മഴ ഇതുവരെ അവസാനിച്ചിട്ടില്ല. രാത്രിയായപ്പോഴേക്കും മഴയ്ക്ക് കോപിച്ച മുഖം ആണെന്നു തോന്നി. ആരോടോ പക തീര്‍ക്കുന്നതുപോലെ തിമര്‍ത്തു പെയ്യുകയാണ്. പതിവുപോലെ ഈ സമയത്ത് കറണ്ടും ഇല്ല. മേശപ്പുറത്തിരുന്ന് കത്തിത്തീരുന്ന പഴയ റാന്തല്‍ വിളക്കിന്റെ തിരി ഒന്നുകൂടി നീട്ടി. പുക പിടിച്ച ചില്ലിലൂടെ നേരിയ വെളിച്ചം അരിച്ചിറങ്ങുന്നുണ്ട്. എന്റെ ജീവിതം പോലെ തന്നെയാണെന്നു തോന്നി ആ ചില്ലും. ജനലില്‍ കൂടി അടിച്ചു കയറിയ കാറ്റിന് അസാധാരണമായ തണുപ്പനുഭവപ്പെട്ടു. ഒരുപക്ഷേ മഴയായതുകൊണ്ടായിരിക്കണം ഇത്രയും തണുപ്പ്. ഈ രാത്രിയില്‍ ഇനി വിശേഷിച്ച് ഒന്നും ചെയ്തു തീര്‍ക്കാനില്ല. ജനാലയില്‍ കൂടി വെറുതെ വെളിയിലേക്കു നോക്കി. ഒന്നുംതന്നെ കാണാന്‍ കഴിയുന്നില്ല. ഇരുട്ട് ഇരുട്ടിനെ മൂടിവെച്ചിരിക്കുകയാണ്. റാന്തലിന്റെ തിരി താഴ്ത്തി കട്ടിലില്‍ വന്നുകിടന്നു. മുറി മുഴുവന്‍ ഇപ്പോള്‍ ഇരുട്ടായി. പുറത്തെ ഇരുട്ട് മുറിക്കുള്ളിലേക്ക് കടന്ന് ആനന്ദനൃത്തം വെയ്ക്കുന്നുണ്ടാകുമോ? ഇരുട്ടല്ലേ….കാണാന്‍ കഴിയുന്നില്ല. കണ്ണടച്ചു…
സാന്ത്വനം (ചെറുകഥ): മൊയ്തീന്‍ പുത്തന്‍ചിറ
ഭാരമില്ലാത്ത പൊങ്ങുതടി പോലെ തന്‍റെ ശരീരം..ആശ്രയത്തിനായുള്ള ആഗ്രഹത്തില്‍ തളര്‍ന്ന കൈകാലുകള്‍…. തണുപ്പിലൂടെ അനസ്യൂതം താഴോട്ട് പതിക്കുമ്പോഴാണ്, ശ്വാസകോശം കൈയ്യടക്കിയ ഉച്ഛാസ വായു ജീവന്‍ ഊറ്റിയെടുക്കും എന്ന ബോധം മനസ്സിനെ ആക്രമിച്ചത്. അലറിക്കരഞ്ഞപ്പോള്‍ ചുണ്ടിനപ്പുറം സഞ്ചരിക്കാന്‍ സ്വതന്ത്രമല്ലാത്ത ശബ്ദം തുടക്കത്തില്‍ തന്നെ ഒടുങ്ങി. പായല്‍ പടര്‍ന്ന കറുത്ത ചെളിയില്‍ കാലുകള്‍ തട്ടിയപ്പോള്‍, ഇളകുന്ന ജലത്തിനും ഉരുകുന്ന സൂര്യനും ഇടയിലെ ജീവവായുവിനായി, മരണവെപ്രാളത്തിന്‍റെ പിന്‍ബലത്തോടെ ശരീരം ഉയരാന്‍ തുടങ്ങി. വെള്ളത്തിന് മുകളില്‍ പരന്ന വെളിച്ചം കണ്ണിലും ശുദ്ധവായു നെഞ്ചിലുമെത്തി. പക്ഷെ കാലുറയ്ക്കാന്‍ പ്രതലം നഷ്ടപ്പെട്ടപ്പോള്‍ വീണ്ടും ജലത്തിന്‍റെ ആലിംഗനത്തിലേക്ക്. ജീവനാഡിയിലെ മരണത്തിന്‍റെ തണുത്ത കൈകള്‍ മുറുകാന്‍ തുടങ്ങി. കണ്ണു തുറക്കുമ്പോള്‍ വിഷാദച്ചിരിയുമായി ഡോക്ടര്‍ ഡയാന തൊട്ടടുത്ത് തന്നെയുണ്ട്. കൈയ്യില്‍ നനഞ്ഞ പഞ്ഞി. ചുറ്റുവട്ടവും കൂടി നില്‍ക്കുന്ന നഴ്സുമാര്‍. ഡോക്ടറുടെ വിരലുകള്‍ നെറ്റിയില്‍ സാന്ത്വനത്തിന്‍റെ ചൂടുമാ യെത്തി. “എന്താ സൂസന്‍, ക്ഷീണമുണ്ടോ..?”…
