അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂര്‍ വട്ടലക്കി ലക്ഷം വീട്ടിലെ അയ്യപ്പന്‍-നഞ്ചമ്മാള്‍ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ മരിച്ചത് ഫെബ്രുവരി 26ന് ജനിച്ച ആണ്‍ കുഞ്ഞാണ്. കുഞ്ഞിന് രണ്ട് കിലോ ഭാരമുണ്ടായിരുന്നു. ഫെബ്രുവരി പത്തോടെയാണ് നഞ്ചമ്മാളിനെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉയര്‍ന്ന രക്ത സമ്മര്‍ദത്തേയും രക്ത കുറവിനേയും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഈ വര്‍ഷം അട്ടപ്പാടിയില്‍ ഇത് രണ്ടാമത്തെ തവണയാണ് നവജാത ശിശു മരിക്കുന്നത്. 2021ല്‍ 9 നവജാത ശിശുക്കള്‍ മരിച്ചതായാണ് കണക്ക്.
Month: March 2022
ഉക്രെയ്നിൽ മനുഷ്യശരീരം ബാഷ്പീകരിക്കാൻ ശേഷിയുള്ള നിരോധിത വാക്വം ബോംബ് റഷ്യ ഉപയോഗിച്ചു: ഉക്രേനിയൻ ഉദ്യോഗസ്ഥൻ
കിയെവ്: പോരാട്ടം തുടരുന്നതിനിടെ, റഷ്യ തങ്ങൾക്കെതിരെ വാക്വം ബോംബുകളും ക്ലസ്റ്റർ ബോംബുകളും പ്രയോഗിച്ചതായി ഉക്രെയ്ൻ അധികൃതർ ആരോപിച്ചു. വിവിധ മനുഷ്യാവകാശ ഗ്രൂപ്പുകളും യുഎസിലെ ഉക്രെയ്ൻ അംബാസഡറും സിവിലിയൻമാർ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ റഷ്യ നിരോധിത ആയുധങ്ങൾ ഉപയോഗിച്ചതായി പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഉക്രെയ്ൻ-റഷ്യ സംഘർഷം രൂക്ഷമാകുകയും പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തന്റെ ആണവ സേനയെ അണിനിരത്താൻ ഉത്തരവിടുകയും ചെയ്തപ്പോൾ, ലോകത്തിലെ ഏറ്റവും ശക്തമായ ആണവ ഇതര ബോംബായി കണക്കാക്കപ്പെടുന്ന വാക്വം ബോംബ് വരുമോ എന്ന ആശങ്കകൾ വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ ശനിയാഴ്ച മുതലുള്ള റിപ്പോർട്ട് അനുസരിച്ച്, സിഎന്‍എന്‍ ടീമാണ് ഉക്രേനിയൻ അതിർത്തിക്ക് സമീപം ഒരു റഷ്യൻ തെർമോബാറിക് മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചർ കണ്ടത്. ‘എല്ലാ ബോംബുകളുടെയും പിതാവ്’ (father of all bombs), എന്ന് പലപ്പോഴും കണക്കാക്കപ്പെടുന്ന തെർമോബാറിക് ആയുധം ഉയർന്ന താപനിലയിൽ സ്ഫോടനം സൃഷ്ടിക്കുന്നതിനായി ചുറ്റുമുള്ള വായുവിൽ…
സി.പി.എം സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ന്നു
കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ന്നു. കൊച്ചി മറൈന്‍ ഡ്രൈവറിലെ സമ്മേളന നഗരിയില്‍ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റും സംസ്ഥാന സെക്രട്ടേറിയറ്റിലെ അംഗവുമായ ആനത്തലവട്ടം ആനന്ദനാണ് 9.30 ഓടെ പതാക ഉയര്‍ത്തിയത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, എസ്.രാമചന്ദ്രന്‍ പിള്ള, പിണറായി വിജയന്‍, േകാടി്യേയരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. രാവിലെ 10 മണിക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘടനം ചെയ്യും. 12.30ന് സംഘടനാ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി കൂടിയായ കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിക്കും. വൈകിട്ട് നാലിന് വികസന രേഖ അവതരിപ്പിക്കും. പൊളിറ്റ് ബ്യുറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് വികസന രേഖ അവതരിപ്പിക്കുന്നത്. കേരളം ഭാവിയില്‍ എങ്ങോട്ട് എന്ന് വിരല്‍ ചൂണ്ടുന്നതായിരിക്കും നവകേരളമെന്ന ആശയത്തിലൂന്നിയുള്ള അടുത്ത കാല്‍ നൂറ്റാണ്ടിന്റെ വികസന…
റവ. ഡോ. റോയി വർഗീസ് അമേരിക്കൻ എപ്പിസ്കോപ്പൽ സഭയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
ഹൂസ്റ്റൺ: ഫെബ്രുവരി 25, 26 തീയതികളിൽ വുഡ് ലാൻഡ്‌സ് മാരിയോട്ട് ഹോട്ടൽ ആൻഡ് കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന ടെക്സാസ് എപ്പിസ്കോപ്പൽ ഭദാസനത്തിന്റെ 173- മത് കൗൺസിൽ റവ. ഡോ.റോയി വർഗീസിനെ സഭയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് അംഗമായി തിരഞ്ഞെടുത്തു. ഹൂസ്റ്റണിലെ സ്റ്റാഫ്‌ഫോർഡ് സിറ്റിയിലുള്ള ഗുഡ് ഷെപ്പേർഡ് എപ്പിസ്കോപ്പൽ ഇന്ത്യൻ ഇടവകയുടെ വികാരിയാണ് റവ.ഡോ.റോയി വർഗീസ്. ഭദ്രാസനത്തിലെ ഇടവകകൾ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രീകൾ, മറ്റു ഇതര സംഘടനകൾ എന്നിവയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടായിരത്തിൽ പരം വരുന്ന പ്രതിനിധികളുടെ സമ്മേളനമാണ് ഭദ്രാസന കൗൺസിൽ. ആഗോള ആംഗ്ലിക്കൻ സഭയുടെ വിശാല കൂട്ടായ്മയുടെ ഭാഗമായ അമേരിക്കൻ എപ്പിസ്‌കോപ്പൽ സഭ ഇന്ത്യയിലെ ആംഗ്ലിക്കൻ പാരമ്പര്യമുള്ള ദക്ഷിണേന്ത്യ സഭ (സിഎസ്ഐ) ഉത്തരേന്ത്യ സഭ (സിഎൻഐ ) എന്നീ സഭകളുടെ സഹോദരീ സഭയും പൗരസ്ത്യ പാരമ്പര്യമുള്ള മാർത്തോമ്മ സഭയുമായി പൂർണ കൂട്ടായ്മയിലും നിലകൊള്ളുന്ന സഭയാണ്.…
