ജപ്പാനില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ഫുകുഷിമയില്‍ സുനാമി മുന്നറിയിപ്പ്

ന്യൂഡൽഹി: വടക്കൻ ജപ്പാനിലെ ഫുകുഷിമ തീരത്ത് ബുധനാഴ്ച റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകിയതായി റിപ്പോര്‍ട്ട്. ടോക്കിയോയിൽ നിന്ന് 297 കിലോമീറ്റർ വടക്കുകിഴക്കായി ഇന്ന് രാത്രി 8.06 ഓടെയാണ് റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (National Center for Seismology) അറിയിച്ചു. രാത്രി 11:36 ന് ആഞ്ഞടിച്ചതിന് തൊട്ടുപിന്നാലെ, മിയാഗി, ഫുകുഷിമ ഭാഗങ്ങൾ ഉൾപ്പെടെ വടക്കുകിഴക്കൻ തീരത്തിന്റെ ഭാഗങ്ങളിൽ ഒരു മീറ്ററോളം സുനാമി തിരമാലകൾ ഉണ്ടാകാനുള്ള മുന്നറിയിപ്പ് നൽകിയതായി ജപ്പാൻ കാലാവസ്ഥാ ഏജൻസി റിപ്പോർട്ട് ചെയ്തു. ടോക്കിയോയിലെ 700,000 ഉൾപ്പെടെ രണ്ട് ദശലക്ഷത്തിലധികം കുടുംബങ്ങൾക്ക് വൈദ്യുതി ഇല്ലെന്ന് വൈദ്യുതി ദാതാക്കളായ ടെപ്‌കോ പറഞ്ഞു. എന്നാല്‍, ആളപായമോ നാശനഷ്ടങ്ങളോ ഉടനടി റിപ്പോർട്ട് ചെയ്തിട്ടില്ല. 2011ൽ ഫുകുഷിമ ആണവദുരന്തത്തിന് കാരണമായ…

സോഷ്യൽ മീഡിയ ഉപയോഗിച്ച് നമ്മുടെ ജനാധിപത്യത്തെ ഹാക്ക് ചെയ്യുന്നു: ഗുരുതരമായ ആരോപണങ്ങളുമായി സോണിയ ഗാന്ധി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴിയുള്ള രാഷ്ട്രീയ വിവരണങ്ങൾ ലോക്‌സഭയിൽ ഉന്നയിച്ച് കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി. സോഷ്യൽ മീഡിയ ഉപയോഗിച്ച് നമ്മുടെ ജനാധിപത്യത്തെ ഹാക്ക് ചെയ്യുമെന്ന ഭീഷണി വർദ്ധിച്ചു വരികയാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ ആഗോള കമ്പനികളെ രാഷ്ട്രീയക്കാരും രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ വിവരണങ്ങൾ രൂപപ്പെടുത്താൻ ഉപയോഗിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. ആഗോള സോഷ്യൽ മീഡിയ കമ്പനികൾ എല്ലാ പാർട്ടികൾക്കും തുല്യ അവസരങ്ങൾ നൽകുന്നില്ലെന്ന് ആവർത്തിച്ച് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. അധികാരത്തോടുള്ള ഒത്താശയോടെ ഫേസ്ബുക്ക് സാമൂഹിക സൗഹാർദ്ദം തകർക്കുന്ന രീതി നമ്മുടെ ജനാധിപത്യത്തിന് അപകടകരമാണെന്നും സോണിയ ഗാന്ധി പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ദയനീയമായ തോൽവിയാണ് ഉണ്ടായത്. എന്നാല്‍, കോൺഗ്രസിന്റെ മുൻനിര നേതാക്കൾ വീണ്ടും സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ വിശ്വാസമർപ്പിച്ചു. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) യോഗത്തിൽ, കോൺഗ്രസ്…

ടി.എം.കൃഷ്ണചന്ദ്രന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി പാലക്കാട് കൂനത്തറ തിയ്യന്നൂര്‍ മനയ്ക്കല്‍ ടി.എം.കൃഷ്ണചന്ദ്രന്‍ നമ്പൂതിരിയെ (37) നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു..ഏപ്രില്‍ 1 മുതല്‍ 6 മാസത്തേക്കുള്ള മേല്‍ശാന്തിയായാണ് നിയമനം. തിയ്യന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിയുടെയും ദേവിക അന്തര്‍ജനത്തിന്റെയും മകനാണ്. ആദ്യമായാണ് ഗുരുവായൂര്‍ മേല്‍ശാന്തിയാകുന്നത്. ബികോം ബിരുദധാരിയായ കൃഷ്ണചന്ദ്രന്‍ നമ്പൂതിരി ഒറ്റപ്പാലം അര്‍ബന്‍ ബാങ്ക് ക്ലര്‍ക്കായി ജോലി ചെയ്തു വരികയാണ്. മേല്‍ശാന്തിയാകാന്‍ 39 പേരാണ് അപേക്ഷിച്ചത്. ഇന്നലെ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് നടത്തിയ അഭിമുഖത്തിന് 36 പേരാണ് എത്തിയത്. ഇവരില്‍ 33 പേര്‍ യോഗ്യത നേടിയിരുന്നു. ക്ഷേത്രത്തില്‍ ഉച്ചപ്പൂജയ്ക്കു ശേഷം ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി നറുക്കെടുപ്പ് നടന്നു. നമസ്‌കാര മണ്ഡപത്തില്‍ വെള്ളിക്കുടത്തില്‍ നിക്ഷേപിച്ച പേരുകളില്‍ നിന്ന് ഇപ്പോഴത്തെ മേല്‍ശാന്തി തെക്കേപ്പാട്ട് ജയപ്രകാശന്‍ നമ്പൂതിരി നറുക്കെടുപ്പ് നടത്തി. തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, കൃഷ്ണന്‍ നമ്പൂതിരിപ്പാട്, ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം…

എസ്എഫ്‌ഐ ഭീകരസംഘടനയെ പോലെ, നിരോധിക്കണം; ലോ കോളജ് അക്രമം ലോക്‌സഭയില്‍ ഉന്നയിച്ച് ഹൈബി ഈഡന്‍

ന്യൂഡല്‍ഹിന്മ തിരുവനന്തപുരം ലോ കോളജിലെ അക്രമം ലോക്‌സഭയില്‍ ഉന്നയിച്ച്‌ ൈഹബി ഈഡന്‍ എംപി. ഭീകരസംഘടനകളെപ്പോലെ എസ്എഫ്‌ഐയെ നിരോധിക്കണമെന്ന് ഹൈബി ആവശ്യപ്പെട്ടു. അക്രമം സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയെന്നും കേന്ദ്രം ഇടപെടണമെന്നും ഹൈബി പറഞ്ഞു. ‘കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് സഫ്‌നയെയും സഹപ്രവര്‍ത്തകരെയും എസ്എഫ്ഗുണ്ടകള്‍ വളരെ ക്രൂരമായാണ് ആക്രമിച്ചത്. എസ്എഫ്‌ഐയെ ഭീകര സംഘടനകളെപ്പോലെ നിരോധിക്കുകയാണു വേണ്ടത്. എസ്എഫ്‌ഐ തുടര്‍ച്ചയായി അക്രമങ്ങള്‍ നടത്തുകയാണെന്നും അവ ചിന്തിക്കാന്‍ പോലും കഴിയാത്ത വിധത്തിലുള്ളതാണെന്നും ഹൈബി ഈഡന്‍ പറഞ്ഞു

എസ്.ഡി.പി.ഐ നേതാവ് ഷാന്‍ വധക്കേസ്: 11 പ്രതികളെ ഉള്‍പ്പെടുത്തി ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

ആലപ്പുഴ: എസ്ഡിപിഐ നേതാവ് കെ.എസ്. ഷാന്‍ വധക്കേസില്‍ പോലീസ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. കൃത്യത്തില്‍ നേരിട്ടു പങ്കെടുത്തവരും ഗൂഢാലോചനയില്‍ പങ്കെടുത്തവരും ഉള്‍പ്പെടെ 11 പ്രതികളെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഡിസംബര്‍ 18 ന് രാത്രിയാണ് മണ്ണഞ്ചേരി പൊന്നാടിനു സമീപം നടുറോഡില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനു വെട്ടേറ്റത്. വീട്ടിലേക്കു സ്‌കൂട്ടറില്‍ പോകുമ്പോള്‍ പിന്നാലെ കാറിലിലെത്തിയവര്‍ ഷാനി ഇടിച്ചുവീഴ്ത്തി ദേഹമാസകലം വെട്ടുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സ്‌കൂളില്‍ തൊഴിലുറപ്പ് യോഗം; കുട്ടികള്‍ കഞ്ഞിപ്പുരയില്‍; ചൂടില്‍ വെന്തുരുകി കരഞ്ഞ് നിലവിളിച്ച് കുട്ടികള്‍

തിരുവനന്തപുരം: അക്ഷരം നുകരാനെത്തിയ കുരുന്നുകളെ കഞ്ഞിപ്പുരയിലേക്ക് മാറ്റി ക്ലാസ് മുറിയില്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് യോഗം. മാരായമുട്ടം തത്തിയൂര്‍ ഗവ.സ്‌കൂളിലെ രണ്ട് ക്ലാസ് മുറികളില്‍ നിന്നാണ് കുട്ടികളെ ഒഴിപ്പിച്ച് യോഗം നടത്തിയത്. കഞ്ഞിപ്പുരയില്‍ തിങ്ങിനിറഞ്ഞിരുന്ന കുട്ടികള്‍ കടുത്ത ചൂടില്‍ വെന്തുരുകി. ചൂട് സഹക്കാന്‍ കഴിയാതെ കുട്ടികള്‍ കരഞ്ഞതോടെ നാട്ടുകാര്‍ ഇടപെടുകയും അധ്യാപകര്‍ കുട്ടികളെ പുറത്തേക്ക് മാറ്റുകയും ചെയ്തു. നാട്ടുകാര്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസില്‍ വിവരം അറിയിച്ചതോടെ എഇഒ സ്‌കൂളിലെത്തി യോഗം തടഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നാമത്തെ യോഗമാണ് സ്‌കൂളില്‍ നടന്നത്. പെരുങ്കടവിള പഞ്ചായത്തിലെ മൂന്നോളം വാര്‍ഡുകളുടെ യോഗമായിരുന്നു ഇന്ന്. യോഗം നടക്കുമ്പോഴെല്ലാം കുട്ടികളെ ക്ലാസില്‍നിന്ന് ഒഴിപ്പിക്കുന്നത് പതിവാണ്. ഇന്ന് കുട്ടികളെ തൊട്ടടുത്ത പാചകപ്പുരയിലേക്കാണ് മാറ്റിയത്. തുടര്‍ന്ന്, ചൂട് കുടുതലായപ്പോള്‍ അധ്യാപകര്‍ കുട്ടികളെ അവിടെ നിന്നു മാറ്റി. നാട്ടുകാര്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിലേക്കു പരാതി വിളിച്ചറിയിച്ചതോടെ എഇഒ എത്തി…

ലോ കോളജ് സംഘടനം; കെ.എസ്.യുവിന്റെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം; വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തുനീക്കി

തിരുവനന്തപുരം: ലോ കോളേജില്‍ കെഎസ് യു വനിതാ പ്രവര്‍ത്തകയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നിയമസഭയിലേക്ക് കെഎസ്യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. നിയമസഭയിലേക്ക് പ്രവേശിക്കുന്ന റോഡില്‍ തന്നെ പോലീസ് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ട് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗം നടത്തി. ഇതിനിടെ കല്ലേറുമുണ്ടായി. തുടര്‍ന്ന് പാളയത്ത് കെഎസ്യു പ്രവര്‍ത്തകര്‍ ഉപരോധം നടത്തി. ഇതിനിടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രക്തസാക്ഷി മണ്ഡപത്തിന് സമീപം സ്ഥാപിച്ചിരുന്ന ഇടത് സംഘടനകളുടെ ഫ്ളക്സുകളും കൊടികളും തകര്‍ത്തു. പോലീസുമായി നേരിട്ട് ഏറ്റുമുട്ടലുമുണ്ടായി. കെ.എം.അഭിജിത്, ഷാഫി പറമ്പില്‍ എംഎല്‍എ അടക്കമുള്ളര്‍ സംഭവസ്ഥലത്തെത്തിയിരുന്നു.

തെളിവ് നശിപ്പിച്ചത് അഭിഭാഷകന്റെ ഓഫീസിലെന്ന് ക്രൈംബ്രാഞ്ച്; നശിപ്പിച്ചിട്ടില്ലെന്ന് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ നടന്‍ ദിലീപിന്റെ ഫോണിലെ രേഖകള്‍ നശിപ്പിച്ചത് അഭിഭാഷകന്റെ ഓഫീസില്‍വച്ചെന്ന് കണ്ടെത്തല്‍. തിരുവനന്തപുരത്ത് ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. രാമന്‍പിള്ളയുടെ ഓഫീസില്‍വച്ച് ഫോണ്‍ രേഖകള്‍ മായിച്ചത് കണ്ടെത്തിയത്. രാമന്‍പിള്ളയുടെ ഓഫീസില്‍വച്ചും കൊച്ചിയിലെ ഹോട്ടലില്‍വച്ചുമാണ് രേഖകള്‍ നശിപ്പിച്ചത്. ഇവിടങ്ങളിലെ വൈ ഫൈയാണ് ഇതിനായി ഉപയോഗിച്ചത്. സ്വകാര്യ ഫോറന്‍സിക് വിദഗ്ധനായ സായിശങ്കറെ വിളിച്ചുവരുത്തിയാണ് ഫോണ്‍ രേഖകള്‍ മായിച്ചത്. സായിശങ്കര്‍ പ്രതികളെ സഹായിച്ചതായി വെളിപ്പെട്ടതോടെ ഇയാളെ പ്രതിയാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ഇയാളെ അടുത്ത ദിവസം ചോദ്യം ചെയ്യും. ഇതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. പ്രതികളുടെ ഫോണ്‍ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ വാദം നടക്കുമ്പോള്‍ രേഖകള്‍ മായിക്കുന്ന തിരക്കിലായിരുന്നു അഭിഭാഷക സംഘമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ദിലീപിന്റെ അഭിഭാഷകര്‍ പ്രതിയുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് അതിജീവിത ബാര്‍ കൗണ്‍സിലില്‍ പരാതി…

സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാനക്കയറ്റം ജോലിയും കാര്യക്ഷമതയും നോക്കി; ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റം സര്‍വീസ് റൂളിന്റെ ഭാഗമാക്കണമെന്നുള്ള ഭരണപരിഷ്‌കാര കമ്മീഷന്റെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. ഉടന്‍ തന്നെ മാറ്റങ്ങള്‍ പ്രാബല്യത്തിലാക്കി സര്‍ക്കുലര്‍ ഇറങ്ങും. ജോലിയും കാര്യക്ഷമതയും പരിഗണിച്ച് വേണം സ്ഥാനക്കയറ്റം നല്‍കേണ്ടതെന്നാണ് ശിപാര്‍ശ. ഫയലുകള്‍ വൈകിപ്പിച്ചാലും ജനങ്ങളോട് മോശമായി പെരുമാറിയാലും ജോലിസമയത്ത് സീറ്റിലില്ലെങ്കിലും സ്ഥാനക്കയറ്റം തടയും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഗസറ്റഡ്, നോണ്‍ ഗസറ്റഡ് എന്ന് തരംതിരിച്ചും ഗസറ്റഡ് ഓഫീസര്‍മാര്‍ക്ക് 13, നോണ്‍ ഗസറ്റഡ് ഓഫീസര്‍മാര്‍ക്ക് ഒന്‍പത് എന്ന് സ്‌കോര്‍ നിശ്ചയിച്ചുമാണ് ഇതുവരെ സ്ഥാനക്കയറ്റം നിശ്ചയിച്ചിരുന്നത്. പുതിയ പരിഷ്‌കാര പ്രകാരം രണ്ടു കൂട്ടര്‍ക്കും 20 ആണ് സ്‌കോര്‍. ഭരണപരിഷ്‌കാര വകുപ്പിന്റെ നിര്‍ദേശം ചീഫ് സെക്രട്ടറി സര്‍ക്കാരിനു കൈമാറിയിരുന്നു. ശിപാര്‍ശ സര്‍ക്കാരും അംഗീകരിച്ച സ്ഥിതിക്ക് സര്‍ക്കുലര്‍ ഉടന്‍ ഇറങ്ങും.

കോളജ് വിദ്യാര്‍ഥിനിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത സഹപാഠിക്ക് കുത്തേറ്റു; രണ്ടു പേര്‍ കസ്റ്റഡിയില്‍

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ കോളജ് വിദ്യാര്‍ഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത സഹപാഠിക്ക് കുത്തേറ്റു. ആക്രമണത്തില്‍ പരിക്കേറ്റ ചേലൂര്‍ സ്വദേശി ടെല്‍സണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കാറളം സ്വദേശിയായ സാഹിര്‍ , ആലുവ സ്വദേശി രാഹുല്‍ എന്നിവരാണ് പിടിയിലായത് ബുധനാഴ്ച രാവിലെ ഒന്‍പതോടെയായിരുന്നു സംഭവം. ഇരിങ്ങാലക്കുട ജ്യോതീസ് കോളജിലെ വിദ്യാര്‍ഥിനിയെ ബൈക്കിലെത്തിയ സംഘം ശല്യം ചെയ്യുകയായിരുന്നു. സംഭവം കണ്ട് ടെല്‍സണ്‍ ചോദ്യം ചെയ്യുകയായിരുന്നു. പ്രകോപിതനായ സാഹിര്‍ കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് ടെല്‍സനെ കുത്തുകയും ഉടന്‍ തന്നെ ബൈക്ക് എടുത്ത് പോവുകയും ചെയ്തു. എന്നാല്‍ മറ്റൊരു വാഹനവുമായി അപകടം ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തി പ്രതികളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പരിക്കേറ്റ ടെല്‍സനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.