A.M.M.A ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചു

കൊച്ചി: തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ സിനിമാ അഭിനേതാക്കളുടെ സംഘടനയായ അസ്സോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്സ് (A.M.M.A) (അമ്മ) ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചു. നടി ശ്വേതാ മേനോനാണ് കമ്മിറ്റി അദ്ധ്യക്ഷ. രചന നാരായണൻകുട്ടി, കുക്കു പരമേശ്വരൻ, മാലാ പാർവതി എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. എന്നാൽ, ഇവർക്കൊപ്പം ഒരു അഭിഭാഷകയേയും കൂടി കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്നും സർക്കുലറിൽ പറയുന്നു. മലയാള സിനിമയില്‍ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന രൂപപ്പെട്ടപ്പോള്‍ തന്നെ ഉന്നയിച്ച പ്രധാന ആവശ്യം അഭിനേതാക്കളുടെ സംഘടനയില്‍ ഒരു ആഭ്യന്തര കമ്മിറ്റി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോഷ് നിയമവും (POSH Act) വിശാഖ മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ചാണ് ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയാൻ ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചത്. 2018ൽ തന്നെ അമ്മയിൽ ആഭ്യന്തര കമ്മിറ്റി വേണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി കോടതിയിൽ ഹർജി നൽകിയിരുന്നു. നടിമാരായ പത്മപ്രിയ, റിമ…

ദിവ്യാ ഭാരതിയുടെ പരിവർത്തനം ചെയ്ത ഫോട്ടോയിലെ മാറ്റം കണ്ട് അവിശ്വസനീയതയോടെ ആരാധകര്‍

ചൈന്നെ: ഒറ്റ ചിത്രത്തിലെ അഭിനയത്തിലൂടെ തെന്നിന്ത്യയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ദിവ്യ ഭാരതി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ബാച്ചിലർ എന്ന ചിത്രത്തിലൂടെയാണ് ദിവ്യ ഭാരതി അഭിനയരംഗത്തേക്ക് എത്തുന്നത്. അതിന് ശേഷം ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിക്കാൻ ദിവ്യ ഭാരതിക്ക് കഴിഞ്ഞു. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. നിരവധി ഫോട്ടോകള്‍ താരം സോഷ്യൽ മീഡിയകളിലൂടെ പങ്കുവെക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ തന്നെ 1.7 മില്യൺ ഫോളോവേഴ്സ് താരത്തിനുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പരിവർത്തന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. താരത്തിന്റെ പഴയ ഫോട്ടോയും പുതിയ ഫോട്ടോയും ഉള്ള ഒരു കൊളാഷ് ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. നിരവധി ഫോട്ടോ ഷൂട്ടുകളിലും താരം പങ്കെടുക്കാറുണ്ട്. അതേസമയം മോഡലിംഗ് മേഖലയിലും താരം സജീവമാണ്. നിരവധി ഹോട്ട് അന്‍ഡ് ബോള്‍ഡ് ചിത്രങ്ങളും ദിവ്യ പങ്ക് വയ്ക്കാറുണ്ട്. സതീഷ് സെല്‍വകുമാര്‍ എഴുതി സംവിധാനം…

കൊച്ചിയില്‍ മോഡലുകളുടെ അപകട മരണം; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: കാര്‍ അപകടത്തില്‍ മുന്‍ മിസ് കേരള ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് അടക്കം എട്ട് പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കാര്‍ ഓടിച്ച തൃശ്ശൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാന്‍ ആണ് ഒന്നാം പ്രതി. സൈജു തങ്കച്ചന്‍ രണ്ടാം പ്രതിയും റോയ് വയലാട്ട് മൂന്നാം പ്രതിയുമാണ്. ഇവരെ സൈജു തങ്കച്ചന്‍ കാറില്‍ പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഹോട്ടലിലെ ജീവനക്കാരായ വിഷണു, മെല്‍വിന്‍, ലിന്‍സന്‍, ഷിജു ലാല്‍, അനില്‍ എന്നിവരാണ് മറ്റ് പ്രതികള്‍. നമ്പര്‍ 18 ഹോട്ടലിലെ ഡിവിആര്‍ നശിപ്പിക്കുന്നതിന് റോയ് വയലാട്ടിനെ സഹായിച്ചതാണ് മറ്റ് പ്രതികള്‍ക്കെതിരായ കുറ്റം. കേസില്‍ ഒന്നാം പ്രതിയായ അബ്ദുള്‍ റഹ്മാനെ മാപ്പ് സാക്ഷിയാക്കാനും അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. കേരളപ്പിറവി ദിനത്തില്‍…

തിരുവനന്തപുരം ലോ കോളജില്‍ എസ്എഫ്‌ഐ-കെഎസ്.യു സംഘര്‍ഷം; രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളജില്‍ എസ്എഫ്‌ഐ-കെഎസ്.യു സംഘര്‍ഷം. കോളജിലെ വിദ്യാര്‍ഥിനി ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്ക്. യൂണിയന്റെ ഉദ്ഘാടനത്തിനിടെയാണ് സംഘര്‍ഷം നടന്നത്. കെഎസ്.യുവിന്റെ യൂണിറ്റ് പ്രസിഡന്റ് ഫസ്ലയ്ക്കും മറ്റൊരു വിദ്യാര്‍ഥിക്കുമാണ് പരിക്കേറ്റത്. കോളജില്‍ ഇരു വിദ്യാര്‍ഥി സംഘടനകളും തമ്മില്‍ നേരത്തെയും സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഈ സംഘടനവും നടന്നതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു  

സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടികള്‍ പോയത് അല്‍ഫാം കഴിക്കാന്‍; അധ്യാപകരുടെ ജാഗ്രതയില്‍ തിരികെയെത്തി

ഇടുക്കി: അല്‍ഫാം കഴിക്കാനുള്ള ആഗ്രഹത്താല്‍ സ്‌കൂളില്‍ കയറാതെ റെസ്‌റ്റോറന്റ് ലക്ഷ്യമാക്കി മുങ്ങിയ വിദ്യാര്‍ഥിനികളെ പോലീസ് പിടികൂടി. 15, 13 വയസുള്ള വിദ്യാര്‍ഥിനികളാണ് സ്‌കൂളില്‍ പോകുവാനായി വീട്ടില്‍ നിന്നും ഇറങ്ങി ഭക്ഷണം കഴിക്കാന്‍ മുങ്ങിയത്. കട്ടപ്പനയിലേക്കാണ് ഇവര്‍ പോയത കുട്ടികളെ കാണാഞ്ഞതിനെ തുടര്‍ന്ന് അധ്യാപകര്‍ മാതാപിതാക്കളുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് പോലീസിലും വിവരം അറിയിച്ചു. ഇതിനിടെ വീട്ടുകാര്‍ മൊബൈലില്‍ കുട്ടികളില്‍ ഒരാളുമായി ബന്ധപ്പെട്ടു. ഒരു കുട്ടി വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ബസ് കടന്നുപോകുന്ന ബാലഗ്രാമില്‍ ഇറങ്ങി. എന്നാല്‍ കൂടെയുണ്ടായിരുന്ന കുട്ടി വീട്ടുകാര്‍ വഴക്ക് പറയുമെന്ന് കരുതി സഞ്ചാരം തുടര്‍ന്നു. നെടുങ്കണ്ടത്ത് എത്തിയ കുട്ടി രാജാക്കാട് ബസില്‍ കയറി. എന്നാല്‍ മൈലാടുംപാറയില്‍ വച്ച് കുട്ടിയെ പോലീസ് പിടികൂടി. പിന്നീട് ഇരുവരെയും പോലീസ് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

മകളെ കോളജിലേക്ക് യാത്രയാക്കാന്‍ വന്ന പിതാവ് ട്രെയിനില്‍ കയറുന്നതിനിടെ പ്ലാറ്റ്‌ഫോമിനിടയില്‍പെട്ട് മരിച്ചു; മകള്‍ക്ക് പരിക്ക്

കോട്ടയം: മകളെ കോളജിലേക്ക് യാത്രയാക്കാന്‍ ട്രെയിനില്‍ കയറിയ പിതാവ് ഇറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമിനിടയില്‍പെട്ടു മരിച്ചു. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ വീണാണചങ്ങനാശേരി വടക്കേക്കര പാലത്ര അലക്സ്(62) മരിച്ചത്. ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് വൈകുന്നേരമാണ് സംഭവം. കൊച്ചി രാജഗിരി എഞ്ചിനിയറിംഗ് കോളജില്‍ പഠിക്കുന്ന മകള്‍ അന്‍സയെ യാത്രയാക്കാനാണ് അലക്സ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. ട്രെയിനില്‍ മകളെ കയറ്റിയ ശേഷം തിരികെ ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിന്റെ ഇടയിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അലക്‌സ് വീഴുന്നത് കണ്ട് നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് അന്‍സയും പുറത്തേക്കു ചാടി. ഉടന്‍ തന്നെ ട്രെയിന്‍ അപായച്ചങ്ങല വലിച്ചു നിര്‍ത്തി ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അലക്സിനെ രക്ഷിക്കാനായില്ല. അന്‍സയുടെ തലയ്ക്കാണു പരിക്ക്.

യാത്രക്കാരിയോട് മോശമായി പെരുമാറി; കെഎസ്ആര്‍ടിസി ക്ലര്‍ക്ക് അറസ്റ്റില്‍

  ഇടുക്കി: യാത്രക്കാരിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ കെഎസ്ആര്‍ടിസി ക്ലര്‍ക്ക് അറസ്റ്റില്‍. കട്ടപ്പന ഡിപ്പോയിലെ ക്ലര്‍ക്ക് ഹരീഷ് മുരളിയാണ് അറസ്റ്റിലായത്. അടുത്ത സീറ്റില്‍ ഇരുന്ന പെണ്‍കുട്ടിയോട് ആണ് ഇയാള്‍ അപമര്യാദയായി പെരുമാറിയത്. കുളമാവ് പോലീസില്‍ ആണ് പെണ്‍കുട്ടി പരാതി നല്‍കിയത്.

രാജ്യസഭാ സീറ്റുകളില്‍ സി.പി.എമ്മും സി.പി.ഐയും മത്സരിക്കും; പി.സന്തോഷ് കുമാര്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: സംസ്ഥാനത്തുനിന്നും രാജ്യസഭയിലേക്ക് ഒഴിവു വരുന്ന മൂന്ന് സീറ്റുകളില്‍ രണ്ടിടത്ത് സി.പി.എമ്മും സി.പി.ഐയും മത്സരിക്കും. മൂന്നാമത്തെ സീറ്റ് സഭയിലെ അംഗബലം അനുസരിച്ച് യു.ഡി.എഫിന് ലഭിക്കും. ഇടതു മുന്നണി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. എല്‍ജെഡി, ജെഡിഎസ്, എന്‍സിപി എന്നീ പാര്‍ട്ടികള്‍ സീറ്റ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. സിപിഐയ്ക്ക് സീറ്റ് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍ദേശിച്ചത്. അതേസമയം, രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ സ്ഥാനാര്‍ഥിയായി പി. സന്തോഷ് കുമാറിനെ തെരഞ്ഞെടുത്തു. സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് സന്തോഷ് കുമാര്‍. പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കുന്നതെന്ന് സന്തോഷ് കുമാര്‍ പ്രതികരിച്ചു സിപിഎം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.        

വിവേക് അഗ്നിഹോത്രി ജുമാ മസ്ജിദിൽ ദുആ ചെയ്യുന്ന ചിത്രം വൈറല്‍

വിവേക് അഗ്നിഹോത്രിയുടെ ‘ദ കശ്മീർ ഫയൽസ്’ എന്ന ചിത്രം രാജ്യത്തുടനീളം വാർത്തയാകുകയാണ്. എന്നാല്‍, അതിലുപരി അദ്ദേഹത്തിന്റെ ഒരു പഴയ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഈ ചിത്രം 2012 ൽ വിവേക് തന്നെയാണ് പങ്കുവെച്ചത്. ചിത്രത്തിൽ വിവേക് ജുമാ മസ്ജിദിന് മുന്നിൽ ദുആ ചെയ്യുന്നതും തൊപ്പി ധരിച്ചിരിക്കുന്നതും കാണാം. 2012ൽ വിവേക് തന്നെ ട്വീറ്റ് ചെയ്ത ഈ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചിലർ കമന്റ് ചെയ്ത് അദ്ദേഹത്തെ ട്രോളുന്നു. വിവേക് അഗ്നിഹോത്രിയുടെ ദ കശ്മീർ ഫയൽസ് എന്ന സിനിമ 1990-ൽ കശ്മീര്‍ താഴ്‌വരയില്‍ ഹിന്ദു മുസ്ലീങ്ങൾക്ക് നേരെ നടന്ന അതിക്രമങ്ങളാണ് കാണിക്കുന്നത്. 32 വർഷമായി ആളുകൾ അറിയാതിരുന്ന വേദനാജനകമായ ഒരു സത്യം വിവേക് പുറത്ത് കൊണ്ടുവന്ന സിനിമയെ പലരും പ്രശംസിക്കുന്നു. എന്നാൽ, ഈ സമയത്ത് തങ്ങളുടെ സിനിമ മുസ്ലീങ്ങൾക്കെതിരെ വിദ്വേഷം പരത്താൻ പോവുകയാണെന്ന് കരുതുന്ന ഒരു വിഭാഗമുണ്ട്.…

12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന്‍ നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന്‍ നാളെ മുതല്‍ പൈലറ്റടിസ്ഥാനത്തില്‍ ആരംഭിക്കും. ജില്ലകളില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്സിനേഷന്‍ നടത്തുക. ഈ കേന്ദ്രങ്ങളുടെ സ്ഥലവും സമയവും ജില്ലാതലത്തില്‍ അറിയിക്കുന്നതാണ്. കുട്ടികളുടെ വാക്സിനേഷന്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പ് വിശദമായ മാര്‍ഗരേഖ പുറത്തിറക്കുന്നതാണ്. സംസ്ഥാന വ്യാപകമായി കുട്ടികളുടെ വാക്സിനേഷന്‍ വ്യാപിപ്പിക്കുന്നതാണ്. വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് വാക്സിനേഷന്‍ എല്ലാവരിലും എത്തിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. ഇപ്പോള്‍ പരീക്ഷാ കാലമാണ്. അത് കഴിഞ്ഞുള്ള വെക്കേഷന്‍ സമയത്ത് വാക്സിനേഷന്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കും. ചെറിയ കുട്ടികളായതിനാല്‍ രക്ഷിതാക്കളുടെ ആശങ്ക മനസിലാക്കി കൃത്യമായ ആസൂത്രണം നടത്തിയായിരിക്കും വാക്സിനേഷന്‍ നടത്തുക. വാക്സിനേഷന് പ്രത്യേക ശ്രദ്ധയും കരുതലും വേണമെന്ന് നിര്‍ദേശം നല്‍കി. നിലവില്‍ മുതിര്‍ന്നവരുടെ വാക്സിനേഷന്‍ കേന്ദ്രത്തിന്റെ ബോര്‍ഡ് നീലയും 15 മുതല്‍ 17 വയസുവരെയുള്ളവരുടെ വാക്സിനേഷന്‍ കേന്ദ്രത്തിന്റെ ബോര്‍ഡ് പിങ്കുമാണ്. മുതിര്‍ന്നവര്‍ക്ക് കോവിഷീല്‍ഡും,…