ഫിലാഡല്‍ഫിയയില്‍ നോമ്പുകാലധ്യാനം മാര്‍ച്ച് 17 മുതല്‍ 20 വരെ

ഫിലാഡല്‍ഫിയ: വലിയനോമ്പിനോടനുബന്ധിച്ച് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാപള്ളിയില്‍ നടത്തിവരാറുള്ള വാര്‍ഷികധ്യാനം മാര്‍ച്ച് 17 വ്യാഴാഴ്ച്ച മുതല്‍ 20 ഞായറാഴ്ച്ച വരെ നടത്തപ്പെടുന്നു. പ്രഗല്‍ഭ ഭക്തിഗാനരചയിതാവും, ഗായകനും, ധ്യാനഗുരുവുമായ റവ. ഡോ. ടോം തോമസ് പന്നലക്കുന്നേല്‍ എം. എസ്. എഫ്. എസ് ആണ് ഈ വര്‍ഷം ധ്യാനം നയിക്കുന്നത്. വയനാട് ജില്ലയില്‍ മാനന്തവാടിയടുത്ത് മക്കിയാട് എം. എസ്. എഫ്. എസ് സഭയുടെ വക ഡിക്കെയര്‍ (DeCare – De Sales Center for Accompanied Renewal and Empowerment)   എന്ന ആതുരശുശ്രൂഷാ സ്ഥാപനത്തിന്റെ ഡയറക്ടറാണ് ഫാ. ടോം. മുതിര്‍ന്നവര്‍ക്കും, യുവാക്കള്‍ക്കും, മതബോധനവിദ്യാര്‍ത്ഥികള്‍ക്കുമായി വ്യത്യസ്ത ട്രാക്കുകളിലായിട്ടാണ് ഈ വര്‍ഷത്തെ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.  മുതിര്‍ന്നവര്‍ക്ക് മലയാളത്തിലുള്ള നാലു ദിവസത്തെ ധ്യാനം ആണ് ഫാ. ടോം പന്നലക്കുന്നേല്‍ നയിക്കുന്നത്. മാര്‍ച്ച് 17 വ്യാഴാഴ്ച്ച വൈകുന്നേരം 7 മണിക്ക് കുര്‍ബാനയോടുകൂടി ധ്യാനം ആരംഭിക്കും.…

ആണവയുദ്ധം ഇനിയില്ല; റഷ്യ ഇനി ഒരിക്കലും പടിഞ്ഞാറിനെ ആശ്രയിക്കില്ല: വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്

ഉക്രെയ്നിലെ സംഘർഷത്തിനിടയിൽ ആണവയുദ്ധത്തിന്റെ സാധ്യതകൾ റഷ്യ നിരസിച്ചു. മോസ്കോ ഇനി ഒരിക്കലും പടിഞ്ഞാറിനെ ആശ്രയിക്കില്ലെന്ന് അമേരിക്കയ്ക്കും യൂറോപ്യൻ യൂണിയനും മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച തുർക്കിയിൽ ഒരു പത്രസമ്മേളനത്തിൽ, ഒരു ആണവയുദ്ധം ആരംഭിക്കാൻ നിങ്ങള്‍ക്ക് പദ്ധതിയുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു, “എനിക്കിത് വിശ്വസിക്കാൻ താൽപ്പര്യമില്ല, ഞാൻ വിശ്വസിക്കുന്നുമില്ല.” ആണവയുദ്ധത്തെക്കുറിച്ചുള്ള വാക്കുകൾ പാശ്ചാത്യ രാജ്യങ്ങൾ മാത്രമാണ് പ്രചരിപ്പിക്കുന്നതെന്നും റഷ്യ ആ ദിശയിലല്ലെന്നും റഷ്യൻ നയതന്ത്രജ്ഞൻ പറഞ്ഞു. “ഫ്രോയ്ഡിനെപ്പോലെ പാശ്ചാത്യരും ഈ വിഷയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ തീർച്ചയായും അത് ഞങ്ങൾക്ക് ആശങ്കയുണ്ടാക്കുന്നു,” ലാവ്‌റോവ് ഒരു ആണവയുദ്ധത്തിന്റെ പാശ്ചാത്യ ധാരണകളെ പരാമർശിച്ചുകൊണ്ട് പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങൾ ഉക്രെയ്‌നെ ഒരു ഉപകരണമായി ഉപയോഗിക്കുകയും അത് റഷ്യയ്ക്ക് ഭീഷണിയാണെന്നും ലാവ്‌റോവ് ആരോപിച്ചു. കിയെവിലേക്ക് മനുഷ്യ-പോർട്ടബിൾ ആന്റി-എയർക്രാഫ്റ്റ് മിസൈൽ സംവിധാനങ്ങൾ വിതരണം ചെയ്തതിന് യൂറോപ്യൻ രാജ്യങ്ങളെ അദ്ദേഹം…

ഉക്രെയ്ൻ ലാബുകളിൽ മാരകമായ ജൈവായുധ ഗവേഷണത്തിന് അമേരിക്ക ധനസഹായം നൽകി: റഷ്യന്‍ പ്രതിരോധ മന്ത്രാലയം

ഉക്രെയ്നിലെ പ്രത്യേക സൈനിക ഓപ്പറേഷന്‍ രണ്ടാഴ്ച പിന്നിടുമ്പോള്‍ പുതിയ ആരോപണവുമായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം. ഉക്രെയിനിൽ ജൈവായുധ ഗവേഷണത്തിന് അമേരിക്ക ധനസഹായം നൽകിയതായി കാണിക്കുന്ന തെളിവുകൾ തങ്ങള്‍ക്ക് ലഭിച്ചതായാണ് റഷ്യൻ സൈന്യം പറയുന്നത്. റഷ്യയുടെ സായുധ സേനയ്ക്ക് ഉക്രെയ്നിലെ ബയോളജിക്കൽ ലബോറട്ടറികളിൽ നിന്ന് മാരകമായ രോഗാണുക്കളുടെ രഹസ്യ വ്യാപനത്തിനുള്ള സംവിധാനം വികസിപ്പിക്കുന്നതിനുള്ള പെന്റഗൺ ധനസഹായ ഗവേഷണവുമായി ബന്ധപ്പെട്ട രേഖകൾ ലഭിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് ഒരു ടെലിവിഷൻ ബ്രീഫിംഗിൽ പറഞ്ഞു. “ഇതിന്റെയും ഉക്രെയ്നിലെ പെന്റഗൺ ധനസഹായത്തോടെയുള്ള മറ്റ് ബയോളജിക്കൽ ഗവേഷണങ്ങളുടെയും ഉദ്ദേശ്യം മാരകമായ രോഗകാരികളുടെ ഒളിഞ്ഞിരിക്കുന്ന വ്യാപനത്തിനുള്ള ഒരു സംവിധാനം സ്ഥാപിക്കുക എന്നതായിരുന്നു,” ഉക്രെയ്നിലെ യുഎസ് സൈനിക-ജൈവ പ്രവർത്തനങ്ങളിൽ ഉക്രേനിയക്കാരുടെ ബയോ മെറ്റീരിയൽ വിദേശത്തേക്ക് കൈമാറുന്നത് ഉൾപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “കൂടാതെ, ഉക്രെയ്‌നിനും റഷ്യയ്ക്കും മറ്റ് രാജ്യങ്ങൾക്കുമിടയിൽ കുടിയേറുന്ന കാട്ടുപക്ഷികളിലൂടെ രോഗ കൈമാറ്റം…

ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഉത്തരകൊറിയ ഐസിബി‌എം പരീക്ഷിച്ചു: യുഎസ് ഉദ്യോഗസ്ഥൻ

വാഷിംഗ്ടണ്‍: ‘താരതമ്യേന പുതിയ’ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (Intercontinental ballistic missile – ICBM) സംവിധാനം ഉത്തര കൊറിയ ഫെബ്രുവരി 26, മാർച്ച് 4 തീയതികളിൽ പരീക്ഷിച്ചതായി മുതിർന്ന ബൈഡൻ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. “സൂക്ഷ്മമായ വിശകലനത്തിന് ശേഷം, ഈ വർഷം ഫെബ്രുവരി 26 നും മാർച്ച് 4 നും ഡിപിആർകെയുടെ രണ്ട് ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളിൽ ഡിപിആർകെ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന താരതമ്യേന പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ സംവിധാനം ഉൾപ്പെട്ടിട്ടുണ്ടെന്ന് യുഎസ് സർക്കാർ നിഗമനം ചെയ്തു,” ഉദ്യോഗസ്ഥർ വ്യാഴാഴ്ച മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഉത്തരകൊറിയ അവസാനമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചത് 2017ൽ ഐസിബിഎം ആണവ പരീക്ഷണങ്ങൾ മരവിപ്പിച്ചപ്പോഴാണ്. അതിനുശേഷം ഇതുവരെ ആണവായുധ പരീക്ഷണം നടത്തിയിട്ടില്ല. എന്നാൽ, രണ്ടും പരീക്ഷിക്കുമെന്ന് നേതാവ് കിം ജോങ് ഉൻ മുന്നറിയിപ്പ് നൽകി. “ഇത് ഡിപിആർകെയുടെ ഗുരുതരമായ വർദ്ധനവാണ്. എന്നാൽ 2017…

മാർ. റാഫേൽ തട്ടിൽ നയിക്കുന്ന നോമ്പുകാല ധ്യാനം ഡാളസിൽ

ഡാളസ്: ബിഷപ്പ് മാർ. റാഫേൽ തട്ടിൽ നയിക്കുന്ന നോമ്പ് കാല ധ്യാനം മാർച്ച് 11, 12 , 13 തീയതികളിൽ കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ (200 S Heartz Rd, Coppell, TX 75019 ) നടത്തപ്പെടുന്നു. ഫാ ജോബ് അരക്കപ്പറമ്പിൽ, ഡോ. ജീന ഗ്രേസ് ചാൾസ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കും യുവജനങ്ങൾക്കുമുള്ള ധ്യാനവും ഇതോടൊപ്പം നടക്കും. എല്ലാ ദിവസവും വിശുദ്ധ കുർബാനയോടെ ധ്യാനം ആരംഭിക്കും. സമയ ക്രമീകരണം: മാർച്ച് 11 വെള്ളി – വൈകുന്നേരം 6 മുതൽ 9:30 വരെ മാർച്ച് 12 ശനി, 13 ഞായർ – രാവിലെ 9 മുതൽ വൈകുന്നേരം 4 :30 വരെ ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാ. ക്രിസ്റ്റി പറമ്പുകാട്ടിൽ അറിയിച്ചു.  

ഗ്യാസ് സ്റ്റേഷന്‍ അക്കൗണ്ടിംഗ് ഇനി എളുപ്പത്തില്‍ ചെയ്യാം

ഷിക്കാഗോ: വീക്ക്‌ളി (VEECLi)എന്ന പേരില്‍, ഗ്യാസ് സ്റ്റേഷനുവേണ്ടി പ്രത്യേകം തയാറാക്കിയ സോഫ്റ്റ് വെയര്‍ കെ.സി.എസില്‍ വച്ച് ഷിക്കാഗോയിലെ പ്രമുഖരായ നിരവധി ഗ്യാസ് സ്റ്റേഷന്‍ ഉടമകളുടെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്തു. ഏറ്റവും പുതിയ സാങ്കേതികവിദ്യകളുപയോഗിച്ച് ഏവര്‍ക്കും എളുപ്പത്തില്‍ പഠിക്കുവാനും കൃത്യമായ പ്രതിദിന ഇടപാടുകള്‍ രേഖപ്പെടുത്താനും പറ്റുന്ന രീതിയിലാണ് ഈ സോഫ്റ്റ് വെയര്‍ തയാറാക്കിയിരിക്കുന്നത്. ശേഖരിക്കുന്ന വിവരങ്ങള്‍ക്ക് സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്താനുള്ള മുന്‍കരുതലോടെയാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉടമസ്ഥര്‍ക്ക് വളരെ എളുപ്പത്തില്‍ തങ്ങളുടെ ഗ്യാസ് സ്റ്റേഷനുകളിലെ വിവരങ്ങള്‍ മൊബൈല്‍ ഫോണിലോ കംപ്യൂട്ടറിലോ എവിടെനിന്നും എപ്പോള്‍ വേണമെങ്കിലും കാണാമെന്നുള്ളതാണ് ഇതിന്റെ ഒരു സവിശേഷത. ഷിക്കാഗോയിലെ മലയാളികളായ ബൈജു ജോസ്, ശരണ്‍ കൃഷ്ണന്‍, എബി തോമസ് എന്നിവരാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. പല ഗ്യാസ് സ്റ്റേഷനുകളില്‍ വളരെ നാളുകള്‍കൊണ്ട് അവരുടെ പ്രശ്‌നങ്ങള്‍ വിലയിരുത്തിയതിനുശേഷമാണ് ഇത് തയാറാക്കിയിരിക്കുന്നത്. കടയ്ക്കുള്ളിലേയും, പുറത്ത് പമ്പിലേയും, ഓരോ ഷിഫ്റ്റിലേയും, ദിവസത്തേയും…

യുക്രെയ്ന്‍ യുദ്ധം: ടെക്സസില്‍ മാര്‍ച്ച് 13 പ്രാര്‍ത്ഥനാദിനമായി ആചരിക്കണമെന്ന് ഗവര്‍ണര്‍

ഓസ്റ്റിന്‍: റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രെയ്ന്‍ ജനത കടന്നുപോകുന്ന വേദനാജനകമായ സാഹചര്യങ്ങളില്‍ അവര്‍ക്ക് ആശ്വാസം ലഭിക്കുന്നതിനും, യുദ്ധം എത്രയും വേഗം അവസാനിച്ച് സമാധാനം പുനഃസ്ഥാപിക്കുന്നതിനും ടെക്സസിലെ ജനങ്ങള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും, അതിനായി മാര്‍ച്ച് 13 ഞായര്‍ വേര്‍തിരിക്കണമെന്നും ആവശ്യപ്പെട്ട് ടെക്സസ് ഗവര്‍ണര്‍ ഗ്രെഗ് ഏബട്ട് പ്രത്യേകം വിജ്ഞാപനം ഇറക്കി. യുക്രെയ്ന്‍ ജനതക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ടെക്സസ് ഗവര്‍ണേഴ്സ് മ്യൂസിയം ശനിയാഴ്ചയും, ഞായറാഴ്ചയും നീല, മഞ്ഞ ബള്‍ബുകള്‍ കത്തിച്ചു പ്രകാശപൂരിതമാക്കണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗവര്‍ണ്ണറുടെ മന്ദിരത്തില്‍ യുക്രെയ്ന്‍ പതാക ഉയര്‍ത്തുന്നതിനും (ശനിയും,ഞായറും) ഉത്തരവിറക്കി. ആശ്വാസത്തിന്റെ ശക്തികേന്ദ്രം പ്രാര്‍ത്ഥന മാത്രമാണ്. എല്ലാ ബുദ്ധിയേയും കവിയുന്ന സമാധാനം പ്രാര്‍ത്ഥനയിലൂടെ ലഭ്യമാകും. എല്ലാ രാജ്യങ്ങളിലും ജനാധിപത്യം പുലരുന്നതിന്, ദൈവീക കൃപ അനിവാര്യമാണ്. അതിനാവശ്യമായ വിവേകം ഭരണകര്‍ത്താക്കള്‍ക്ക് ലഭിക്കുന്നതിന് ജാതിമത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പ്രാര്‍ഥനയ്ക്കായി മാര്‍ച്ച് 13 ഞായര്‍ മാറ്റിവയ്ക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.…

ട്രാവല്‍ മാസ്‌ക് മാന്‍ഡേറ്റ് ഒരു മാസത്തേക്ക് ദീര്‍ഘിപ്പിച്ചതായി ടിഎസ്എ

വാഷിംഗ്ടണ്‍: ട്രാവല്‍ മാസ്‌ക് മാന്‍ഡേറ്റ് മാര്‍ച്ച് 18ന് അവസാനിക്കാനിരിക്കെ ഒരു മാസത്തേക്കു കൂടി (ഏപ്രില്‍ 18 വരെ) ദീര്‍ഘിപ്പിച്ചുകൊണ്ട് ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്‍ (ടിഎസ്എ) ഉത്തരവിറക്കി. പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ടേഷന്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍ ഹബ് തുടങ്ങിയവയിലാണ് മാസ്‌ക് ഏപ്രില്‍ 18 വരെ നിര്‍ബന്ധമാക്കി പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സിഡിസി)യുടെ നിര്‍ദ്ദേശ പ്രകാരമാണ് പുതിയ തീരുമാനമെടുത്തതെന്ന് മാര്‍ച്ച് 19 വ്യാഴാഴ്ച ടിഎസ്. അധികൃതര്‍ അറിയിച്ചു. കോവിഡ് 19 ലവല്‍ അടിസ്ഥാനമാക്കി ടിഎസ്എയും സിഡിസിയും നടത്തിയ പഠന റിപ്പോര്‍ട്ട് ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. ഏപ്രില്‍ 18 വരെ നീട്ടിയിട്ടുണ്ടെങ്കിലും സാഹചര്യങ്ങള്‍ അനുകൂലമായിരിക്കുകയും, കോവിഡ് ലവല്‍ താഴേക്കുവരികയും ചെയ്യുന്നുവെങ്കില്‍ മാസ്‌ക് മാന്‍ഡേറ്റ് നേരത്തെ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കുമെന്നും ടിഎസ്എ. വ്യക്തമാക്കിയിട്ടുണ്ട്. വൈറ്റ് ഹൗസ് കൊറോണ വൈറസ് റസ്പോണ്‍സ് കോര്‍ഡിനേറ്റര്‍ ട്രാവല്‍ മാസ്‌ക് മാന്‍ഡേറ്റും, ഇതര കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബൈഡന്‍…

നീതിക്കുവേണ്ടി കോപിക്കുന്നതു യുക്തമോ?

കോപിക്കുന്നതു ശരിയോ തെറ്റോ? ഉത്തരം കണ്ടെത്തണമെങ്കിൽ അതിന്റെ സാഹചര്യം കൂടി പരിഗണിച്ചേ മതിയാകു. ജീവിതത്തിൽ പല സന്ദേർഭങ്ങളിലും ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നാം കോപത്തിനധീനരായി തീർന്നിട്ടുണ്ടെന്നുള്ള യാഥാർഥ്യം ആർക്കും നിഷേധിക്കാനാകില്ല. കോപം പലപ്പോഴും ക്രൂരവും പാപവും ആണെന്നു നാം എല്ലാവരും തന്നെ വിശ്വസിക്കുന്നു. ചിലപ്പോൾ കോപിക്കുന്നതു ശരിയാകുന്നതിനോ,ചിലപ്പോൾ നന്മയ്ക്കു കാരണമാകുന്നതിനോ ഇടയായിട്ടുള്ള നിരവധി അനുഭവങ്ങൾ ഒരുപക്ഷെ നമുക്ക് നമ്മുടെ ജീവിതത്തിൽ നിന്നു തന്നെ പങ്ക്‌ വെക്കാനുണ്ടാകാം. കോപത്തെ കുറിച്ചുള്ള സങ്കല്പത്തിന് പുതിയൊരു മാനം നൽകുന്നതാണ് ജെറുസലേം ദേവാലയത്തിൽ സാക്ഷാൽ ദൈവപുത്രനായ ക്രിസ്തുവിന്റെ പ്രവർത്തികളിലൂടെ വെളിപ്പെടുത്തുന്നത്. ഇന്നു ഏറ്റവും പ്രചുര പ്രചാരം ലഭിച്ചിട്ടുള്ള സോഷ്യൽ മീഡിയകൾ കൂടാതെ വർത്തമാനപത്രങ്ങൾ, റേഡിയോ ടെലിവിഷൻ മുതലായ പ്രചരണ മാധ്യമങ്ങളിൽ പലരും കോപത്തെക്കുറിച്ചും, സൻമാർഗ്ഗത്തെകുറിച്ചും സദാചാരത്തെ കുറിച്ചും വ്യത്യസ്തമായതോ അത്ര അനുകൂലമല്ലാത്തതോ ആയ നിരവധി അഭിപ്രായങ്ങൾ പ്രചരിപ്പിക്കുന്നു എന്നത് തീർത്തും ഖേദകരമാണ്.…

കേരള ബജറ്റ് 2022-23: ചാവറയച്ചനും ചെറുശ്ശേരിക്കും കൃഷ്ണപിള്ളയ്ക്കും എംഎസ് വിശ്വനാഥനും സ്മാരകങ്ങള്‍; തുഞ്ചന്‍ പറമ്പ് വിപുലീകരിക്കും

തിരുവനന്തപുരം: നിരവധി സ്മാരകങ്ങള്‍ക്കും പഠന കേന്ദ്രങ്ങള്‍ക്കും ബജറ്റില്‍ പണം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പി.കൃഷ്ണപിള്ള, കൊട്ടാരക്കര തമ്പുരാന്‍, `ഫാ. ചാവറ കുര്യാക്കോസ് ഏലിയാസ്, സംഗീതജ്ഞന്‍ എം.എസ്. വിശ്വനാഥന്‍, ചെറുശ്ശേരി, പണ്ഡിറ്റ് കറുപ്പന്‍ എന്നിവര്‍ക്കാണ് പുതുതായി സ്മാരകങ്ങള്‍ നിര്‍മ്മിക്കുക. തുഞ്ചന്‍ പറമ്പില്‍ ഗവേഷണ കേന്ദ്രം വിപുലീകരിക്കുന്നതിനും തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബജറ്റില്‍ പ്രഖ്യാപിച്ച സ്മാരകങ്ങള്‍ നവോത്ഥാന നായകനും സ്വാതന്ത്ര്യസമര സേനാനിയുമായ പി.കൃഷ്ണപിള്ളയുടെ ജന്മസ്ഥലമായ വൈക്കത്ത് 2 കോടി രൂപ ചെലവില്‍ പി.കൃഷ്ണപിള്ള നവോത്ഥാന പഠന കേന്ദ്രം. കഥകളിയുടെ ജന്മദേശമായ കൊട്ടാരക്കരയില്‍ കൊട്ടാരക്കര തമ്പുരാന്റെ നാമധേയത്തില്‍ 2 കോടി രൂപ ചെലവില്‍ കഥകളി പഠന കേന്ദ്രം. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ സ്മരണാര്‍ത്ഥം മാന്നാനത്ത് 1 കോടി രൂപ ചെലവില്‍ ചാവറ സാംസ്‌കാരിക ഗവേഷണ കേന്ദ്രം. പ്രശസ്ത സംഗീതജ്ഞന്‍ എം.എസ്. വിശ്വനാഥന് പാലക്കാട് സ്മാരകം നിര്‍മ്മിക്കാന്‍ 1 കോടി രൂപ ചെറുശ്ശേരിയുടെ നാമധേയത്തില്‍ കണ്ണൂരിലെ…