കോഴിക്കോട്: മരുമല ചുരക്കണ്ടി മലമകുളില്‍ യുവാവനേയും പത്താം ക്ലാസ് വിദ്യാര്‍ഥിനിയേയും ഒരേ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിനാലൂര്‍ പൂളക്കണ്ടി തൊട്ടല്‍ മീത്തല്‍ പരേതനായ അനില്‍ കുമാറിന്റെ മകന്‍ അഭിനവ് (20), താമരശ്ശേരി അണ്ടോണ പുല്ലോറക്കുന്നുമ്മല്‍ ഗിരീഷ് ബാബുവിന്റെ മകള്‍ ശ്രീലക്ഷ്മി (15) എന്നിവരെയാണ് ഇന്നു പുലര്‍ച്ചയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. താമരശ്ശേരി കോരങ്ങാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ശ്രീലക്ഷ്മി. ശ്രീലക്ഷ്മിയെ ഇന്നലെ വൈകിട്ട് മുതല്‍ കാണാതായിരുന്നു. കോരങ്ങാട് ചപ്പാത്തി കമ്പനിയിലെ ജീവനക്കാരനായിരുന്നു അഭിനവ്. മരക്കൊമ്പില്‍ തൂക്കിയിട്ട ഷാളിന്റെ രണ്ടറ്റത്തായാണു ഇരുവരും തൂങ്ങിമരിച്ചത്. അഭിനവും ശ്രീലക്ഷ്മിയും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പൊലീസ് പരിശോധനകള്‍ക്കു ശേഷം മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
Month: March 2022
ഷിക്കാഗോ മലയാളി അസോസിയേഷന്‍ വനിതാദിനം മാര്‍ച്ച് 12-ന്
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ വനിതാ സംഘടനയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 12-ന് ശനിയാഴ്ച ലോക വനിതാദിനത്തിന്റെ ഭാഗമായി ‘ബെറ്റര്‍ ഫോര്‍ ബാലന്‍സ്’ എന്നു നാമകരണം ചെയ്തുകൊണ്ട് അസോസിയേഷന്‍ വിപുലമായ രീതിയില്‍ വനിതാദിനം ആചരിക്കുന്നു. മാര്‍ച്ച് 12-ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മുതല്‍ 5 വരെ പാചകറാണി മത്സരം നടത്തും. 6 മുതല്‍ 9 വരെ മീറ്റിംഗ്, ഡിന്നര്‍, മറ്റു കലാപരിപാടികള്‍, ഡോക്ടര്‍മാരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികളും ഉണ്ടാരിക്കും. അമിത് ഹെല്‍ത്ത് ഹോളി ഫാമിലി സീനിയര്‍ എക്‌സിക്യൂട്ടീവ് ആയ ഷിജി അലക്‌സ് ‘വനിതാദിന’ സന്ദേശം നല്‍കുന്നതാണ്. ഷിക്കാഗോയിലും സമീപ പ്രദേശങ്ങളിലുമുള്ള വനിതാ ഡോക്ടര്‍മാരെ ആദരിക്കുന്നതാണ്. വനിതാ ദിനത്തോടനുബന്ധിച്ച് റാഫിള്‍ ഡ്രോ അന്നേദിവസം നടത്തുന്നതാണ്. പ്രവേശനം സൗജന്യമാണ്. എല്ലാവരേയും കുടുംബ സമേതം പ്രസിഡന്റ് ജോഷി വള്ളിക്കളം (312 685 6749), സെക്രട്ടറി ലീല ജോസഫ്, ട്രഷറര്‍ ഷൈനി ഹരിദാസ് എന്നിവര്‍…
ഉക്രൈനിലേക്ക് മിഗ് യുദ്ധവിമാനങ്ങൾ അയക്കുന്നതിനെ അമേരിക്ക പിന്തുണയ്ക്കുന്നില്ല: ലോയ്ഡ് ഓസ്റ്റിൻ
വാഷിംഗ്ടണ്‍: കാലപ്പഴക്കം ചെന്ന മിഗ്-29 യുദ്ധവിമാനങ്ങൾ യുക്രെയ്നിലേക്ക് മാറ്റാനുള്ള പോളണ്ടിന്റെ നിർദ്ദേശത്തെ അമേരിക്ക പിന്തുണയ്ക്കുന്നില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. അത്തരമൊരു നടപടി റഷ്യയുമായുള്ള സംഘർഷം വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച പോളിഷ് അധികൃതരുമായി നടത്തിയ ഒരു ടെലിഫോൺ സംഭാഷണത്തിൽ, ഓസ്റ്റിൻ ഈ നിർദ്ദേശത്തെ “ഉയർന്ന അപകടസാധ്യതയുള്ള” നീക്കമായി വിശേഷിപ്പിക്കുകയും, വിമാനം നേരിട്ട് വാഷിംഗ്ടണിലേക്ക് അയക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. മിഗ് 29 വിമാനങ്ങൾ ഉക്രെയ്നിലേക്ക് കൈമാറ്റം ചെയ്യുന്നത് പ്രകോപനമായി തെറ്റിദ്ധരിക്കപ്പെട്ടേക്കാമെന്നും, നാറ്റോയുമായുള്ള സൈനിക വർദ്ധനവിന്റെ സാധ്യതകൾ വർധിപ്പിച്ചേക്കാവുന്ന റഷ്യൻ പ്രതികരണത്തിന് കാരണമായേക്കാമെന്നും ഇന്റലിജൻസ് സമൂഹം വിലയിരുത്തി എന്ന് പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. “അതിനാൽ, മിഗ് -29 ഉക്രെയ്‌നിലേക്ക് മാറ്റുന്നത് ഉയർന്ന അപകടസാധ്യതയുള്ളതാണെന്ന് ഞങ്ങൾ വിലയിരുത്തുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ഉക്രെയിനിൽ “നോ ഫ്ലൈ…
റഷ്യയുടെ ആണവ വിതരണക്കാരായ റൊസാറ്റോമിന്മേൽ യുഎസ് ഉപരോധം ഏർപ്പെടുത്തുന്നു
വാഷിംഗ്ടണ്‍: ആണവോർജ്ജത്തെയും യുറേനിയം ഖനന വ്യവസായത്തെയും സാരമായി ബാധിച്ചേക്കാവുന്ന റഷ്യൻ ആണവ വിതരണക്കാരായ റോസാറ്റോമിന്മേൽ (Rosatom) ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക ആലോചിക്കുന്നതായി റിപ്പോർട്ട്. റഷ്യയുടെ ആണവോർജ്ജ കമ്പനിക്കെതിരെ ശിക്ഷാനടപടികൾ ചുമത്തിയാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് വൈറ്റ് ഹൗസ് ആണവോർജ്ജ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നവരുമായി കൂടിയാലോചിച്ച് വരികയാണെന്ന് ഒരു മുതിർന്ന യുഎസ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ ബ്ലൂംബെർഗിനോട് പറഞ്ഞു. 2007-ൽ സ്ഥാപിതമായ, റോസാറ്റം സ്റ്റേറ്റ് ന്യൂക്ലിയർ എനർജി കോർപ്പറേഷൻ എന്നറിയപ്പെടുന്ന സർക്കാർ ഉടമസ്ഥതയിലുള്ള റോസാറ്റം കോർപ്പറേഷൻ, ലോകത്തിലെ ഏറ്റവും വലിയ ആണവോർജ്ജ കമ്പനികളിലൊന്നായി കണക്കാക്കപ്പെടുന്നു. കൂടാതെ, ലോകമെമ്പാടുമുള്ള പവർ പ്ലാന്റുകളിലേക്ക് ഇന്ധനത്തിന്റെയും സാങ്കേതികവിദ്യയുടെയും പ്രധാന വിതരണക്കാരുമാണ്. റഷ്യയുടെ യുറേനിയം ഉൽപ്പാദനം നിയന്ത്രിക്കുന്ന റോസാറ്റം റഷ്യൻ ഫെഡറേഷന്റെ ഒരു പ്രധാന വരുമാന സ്രോതസ്സാണ്. ലോകത്തെ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ 35 ശതമാനവും കമ്പനിയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുമാണ്. യൂറോപ്പിലുടനീളമുള്ള രാജ്യങ്ങളിലേക്ക് ആണവ ഇന്ധനം കയറ്റി അയക്കുന്നതിനുള്ള കരാറുകൾ…
ഉക്രെയ്ൻ സംഘർഷത്തിനിടയിൽ പ്രമുഖ യുഎസ് കമ്പനികൾ റഷ്യയോട് ഗുഡ്ബൈ പറയുന്നു
ഉക്രെയ്നിലെ സൈനിക നടപടിയുടെ പേരിൽ രാജ്യത്ത് നിന്നുള്ള കോർപ്പറേറ്റ് പലായനത്തിനിടയിൽ നൂറുകണക്കിന് വൻകിട അമേരിക്കൻ കമ്പനികൾ റഷ്യയിലെ അവരുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി വെച്ച് റഷ്യയോട് ഗുഡ്ബൈ പറയുന്നു. ഫെബ്രുവരി 24 ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ സൈനിക നടപടിക്ക് ഉത്തരവിട്ടത് മുതൽ റഷ്യയുമായുള്ള അവരുടെ ബിസിനസ്സ് ബന്ധം വിച്ഛേദിക്കുകയോ കാര്യമായ രീതിയിൽ അവയെ പിന്നോട്ട് നയിക്കുകയോ ചെയ്ത എല്ലാ വ്യവസായ മേഖലകളിലുമുള്ള 100-ലധികം കമ്പനികളുടെ കൂട്ടത്തിൽ ജനപ്രിയ അമേരിക്കൻ ബ്രാൻഡുകളായ മക്‌ഡൊണാൾഡ്, കൊക്ക കോള, ഡിസ്‌നി എന്നിവയും ഉൾപ്പെടുന്നു. ഡൊനെറ്റ്സ്ക്, ലുഗാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക്കുകൾക്ക് (ഡിപിആർ, എൽപിആർ) ഉക്രേനിയൻ സൈന്യം ആഴ്ചകളോളം ഷെല്ലാക്രമണം നടത്തിയതിനാല്‍ റഷ്യയ്ക്ക് മറ്റ് മാർഗമൊന്നുമില്ലായിരുന്നു എന്ന് പുടിന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റഷ്യൻ നീക്കത്തിന് മറുപടിയായി, യുഎസും സഖ്യകക്ഷികളും മോസ്കോയിൽ കർശനമായ ഉപരോധങ്ങളും കയറ്റുമതി നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ഇപ്പോൾ, ഈ…
ഉക്രെയ്‌നിലെ ആശുപത്രി ആക്രമണം റഷ്യ നിഷേധിച്ചു
മോസ്കോ: ഉക്രെയ്നിലെ മരിയുപോൾ സിറ്റിയിലെ കുട്ടികളുടെ ആശുപത്രിക്ക് നേരെ തങ്ങളുടെ സൈന്യം വ്യോമാക്രമണം നടത്തി എന്ന അവകാശവാദം “വിവര ഭീകരത” എന്ന് പറഞ്ഞ് റഷ്യ തള്ളിക്കളഞ്ഞു. ഉപരോധിക്കപ്പെട്ട തുറമുഖ നഗരമായ മരിയുപോളിലെ കുട്ടികളുടെ ആശുപത്രിയിലും പ്രസവ വാർഡിലും റഷ്യൻ സൈന്യം നിരവധി തവണ വ്യോമാക്രമണം നടത്തിയതായും, ആക്രമണത്തിൽ 17 പേർക്ക് പരിക്കേറ്റതായും ഉക്രെയ്ൻ ബുധനാഴ്ച അവകാശപ്പെട്ടു. ആക്രമണം കുട്ടികളെയും മറ്റുള്ളവരെയും അവശിഷ്ടങ്ങൾക്കടിയിൽ കുടുക്കി, “നീതീകരണമില്ലാത്ത ഒരു യുദ്ധക്കുറ്റം” എന്ന് കിയെവ് ആരോപിച്ചു. എന്നാല്‍, വ്യാഴാഴ്ച റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ ഈ ആരോപണം ശക്തമായി തള്ളിക്കളഞ്ഞു, “ഇത് വിവര ഭീകരതയാണ്” എന്നും സഖരോവ വിശേഷിപ്പിച്ചു. നേരത്തെ, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആക്രമണത്തെ “ഭയങ്കരം” എന്ന് അപലപിച്ചിരുന്നു. സിവിലിയന്മാർ “തങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു യുദ്ധത്തിന് ഏറ്റവും ഉയർന്ന വില കൊടുക്കുന്നു” എന്ന്…
മീഡിയ വണ്‍ വിലക്ക്: എല്ലാ ഫയലുകളും ഹാജരാക്കാന്‍ കേന്ദ്രത്തിന് സുപ്രീം കോടതി നിര്‍ദേശം; ചൊവ്വാഴ്ച വാദം കേള്‍ക്കും
ന്യൂഡല്‍ഹി: മീഡിയ വണ്‍ ചാനലിന് ലൈസന്‍സ് പുതുക്കി നല്‍കാത്തതിന് കാരണമായ എല്ലാ ഫയലുകളും ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡും എഡിറ്റര്‍ പ്രമോദ് രാമന്‍ ഉള്‍പ്പടെ ചാനലിലെ മൂന്ന് ജീവനക്കാരും നല്‍കിയ ഹര്‍ജിയില്‍ ആണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ഹര്‍ജികളിലും സ്റ്റേ ആവശ്യത്തിലും അടുത്ത ചൊവ്വാഴ്ച്ച കോടതി വാദം കേള്‍ക്കും. ഹൈക്കോടതി വിധിയോടെ മീഡിയ വണ്‍ ചാനല്‍ നിലവില്‍ അടച്ച് പൂട്ടിയിരിക്കുകയാണെന്ന് മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി കോടതിയില്‍ ചൂണ്ടിക്കാട്ടി. മുന്നൂറില്‍ അധികം ജീവനക്കാര്‍ക്ക് ശമ്പളം ഉള്‍പ്പടെ നല്‍കുന്നത് പ്രതിസന്ധിയിലാണ്. അതിനാല്‍ അടിയന്തിരമായി കോടതിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹൈക്കോടതിയില്‍ ഡിവിഷന്‍ ബെഞ്ച് വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി നാല് ആഴ്ചയ്ക്ക് ശേഷമാണ് വിധി പ്രസ്താവിച്ചത് എന്ന് മാധ്യമം ബ്രോഡ്കാസ്റ്റിങ്…
റമദാനെ വരവേല്‍ക്കാന്‍ യൂണിയന്‍ കോപ്; ഏറ്റവും വലിയ ക്യാമ്പയിനിനായി 18.5 കോടി ദിര്‍ഹം നീക്കിവെച്ചു
30,000 ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്കും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും വിലക്കിഴിവ് നല്‍കുന്ന ക്യാമ്പയിനിനായി യൂണിയന്‍ കോപിന്റെ ലാഭവിഹിതത്തില്‍ നിന്ന് 18.5 കോടി ദിര്‍ഹം നീക്കിവെച്ചു. ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ് (Union Coop), 30, 000ത്തിലധികം അവശ്യ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കിഴിവ് നല്‍കുന്ന പ്രൊമോഷന് വേണ്ടി 18.5 കോടി ദിര്‍ഹം നീക്കിവെച്ചതായി പ്രഖ്യാപിച്ചു. യുഎഇ വിപണിയില്‍, പ്രത്യേകിച്ച് ദുബൈ (Dubai) എമിറേറ്റില്‍, സമൂഹത്തിന് തിരികെ നല്‍കിക്കൊണ്ട് തന്നെ സാമ്പത്തിക സംരംഭങ്ങള്‍ക്ക് തുടക്കമിടുകയും അതുവഴി രാജ്യത്തെ ഇതേ മേഖലയിലെ എതിരാളികളെ കൂടി ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കിഴിവ് നല്‍കുന്നതിലേക്ക് എത്തിക്കുകയും, അതിലൂടെ റമദാനിലെ (Ramadan) പുണ്യമാസത്തില്‍ പോസിറ്റീവായ പ്രതിഫലനമുണ്ടാക്കുകയുമാണ് യൂണിയന്‍ കോപ് ലക്ഷ്യമിടുന്നത്. റമദാനിലെ തയ്യാറെടുപ്പുകള്‍ പ്രഖ്യാപിക്കാനായി യൂണിയന്‍ കോപ് സംഘടിപ്പിച്ച വാര്‍ഷിക വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. യൂണിയന്‍ കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍…
ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ ആശ്വസിപ്പിച്ചവര്‍ക്ക് നന്ദിയറിയിച്ച് മകന്‍ മുഈനലി തങ്ങള്‍
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ ആശ്വസിപ്പിച്ച് കൂടെനിന്നവര്‍ക്ക് മകന്‍ മുഈനലി ശിഹാബ് തങ്ങള്‍ നന്ദിയറിയിച്ചു. മന്ത്രിമാര്‍, മതപണ്ഡിതര്‍, സാമൂഹിക സാംസ്‌കാരിക രംഗത്ത പ്രമുഖര്‍ തുടങ്ങി എല്ലാവര്‍ക്കും നന്ദിയറിയിച്ചു. ഖബറടക്കം തീരുമാനിച്ച സമയത്തില്‍ നിന്നും നേരത്തെ നടത്തിയതില്‍ ക്ഷമചോദിക്കുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. മുഈനലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:. പ്രിയപ്പെട്ട പിതാവിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങളെ പോലെ നിങ്ങളും അതീവ ദുഃഖിതരാണെന്നറിയാം. കുടുംബത്തിന്റെ വേദനയില്‍ നേരിട്ടും അല്ലാതെയും ആശ്വസിപ്പിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത എല്ലാ സുമനസ്സുകള്‍ക്കും നന്ദി. ബഹു: മുഖ്യമന്ത്രി മുതല്‍ ശ്രീ: രാഹുല്‍ ഗാന്ധി, മതപണ്ഡിതര്‍, മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, വിവിധ കക്ഷി നേതാക്കള്‍, പ്രയാസപ്പെട്ട് ട്രാഫിക് നിയന്ത്രിച്ച പോലീസ് ഉദ്യോഗസ്ഥര്‍, വൈറ്റ് ഗാര്‍ഡ്, വിഖായ, വാപ്പയെ ചികിത്സിച്ച ഡോക്ടര്‍മാര്‍, പരിചരിച്ച നഴ്സുമാര്‍… ഇതിലെല്ലാമുപരി അഭിവന്ദ്യ പിതാവിനെ ഹൃദയത്തില്‍…
വര്‍ക്കലയിലെ തീപിടുത്തം: ബൈക്കില്‍നിന്ന് പടര്‍ന്ന തീ ടാങ്ക് പൊട്ടി ആളിപ്പടര്‍ന്നു
വര്‍ക്കല: അയന്തിയില്‍ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ വീട്ടിലേക്ക് തീ പടര്‍ന്നത് ബൈക്കില്‍നിന്നെന്ന് പ്രാഥമിക നിഗമനം. പോലീസിനു ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നും വീട്ടിലെ കാര്‍പോര്‍ച്ചിലെ ബൈക്കിലാണ് തീ ആദ്യം കാണുന്നത്. ബൈക്കിന്റെ ടാങ്ക് പൊട്ടി തീ ആളിപ്പടരുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. തൊട്ടടുത്തുള്ള വീടുകളിലെ സി.സി.ടി.വി.കള്‍ പരിശോധിച്ചപ്പോഴാണ് ഈ ദൃശ്യങ്ങള്‍ ലഭിച്ചത്. പുലര്‍ച്ചെ 1.46-നാണ് തീ കത്തുന്നതായി സി.സി.ടി.വി.യില്‍ കാണുന്നത്. അഞ്ചു മിനിറ്റ് കഴിഞ്ഞ് തീ വീടിന്റെ ഭാഗത്തേക്കു പടരുന്നതും കാണാം. പിന്നീട് ചെറിയ പൊട്ടിത്തെറിയോടെ വീട്ടിലേക്ക് തീ വ്യാപിക്കുന്നതും കാണാം. 25 മിനിറ്റ് ഴിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നത്. താഴെനിന്നും മുകള്‍നിലയിലേക്കാണ് തീ വ്യാപിച്ചിട്ടുള്ളത്. പോര്‍ച്ചില്‍ ബൈക്കുകള്‍ ഇരുന്നതിന്റെ മുകള്‍ഭാഗത്ത് ഹോള്‍ഡര്‍ ഉണ്ടായിരുന്നു. അതില്‍ സ്പാര്‍ക്കുണ്ടായി തീ ബൈക്കിലേക്ക് എത്തിയതാണെന്നു സംശയിക്കുന്നു. തീപ്പിടിത്തമുണ്ടായ വീട്ടിലും സി.സി.ടി.വി. ക്യാമറകള്‍ ഉണ്ടായിരുന്നു. എന്നാല്‍, തീപ്പിടിത്തതില്‍ ഹാര്‍ഡ് ഡിസ്‌കിനു കേടുപാടുണ്ടായി. ഇവയിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ഫൊറന്‍സിക്…
