മുൻ യു എസ് പ്രസിഡൻ്റ് ബിൽ ക്ലിൻ്റെനേയും ഹില്ലരി ക്ലിൻ്റനേയും ഫൊക്കാന കൺവൻഷനിലേക്ക് ക്ഷണിച്ച് ഡോ. ബാബു സ്റ്റീഫൻ

വാഷിംഗ്ടൺ ഡിസി: മുൻ യു എസ് പ്രസിഡൻ്റ് ബിൽ ക്ലിന്റനേയും പ്രഥമ വനിതയും പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായിരുന്ന ഹില്ലരി ക്ലിൻ്റെനേയും ജൂലൈയില്‍ വാഷിംഗ്ടണിൽ അരങ്ങേറുന്ന ഫൊക്കാന കൺവൻഷനിലേക്ക് ക്ഷണിച്ചതായി ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.

ഈജിപ്ഷ്യൻ എംബസിയിൽ അംബാസിഡർ മൊറ്റാസ് സഹ്രൺ നടത്തിയ സ്നേഹ വിരുന്നിനിടയിലാണ് ഡോ. ബാബു സ്റ്റീഫന് ഇരുവരോടും സംസാരിക്കാൻ സാധിച്ചത്. ഡോ. ബാബു സ്റ്റീഫന്റെ ക്ഷണം സ്വീകരിച്ച് ഇരുവരും ഫൊക്കാന കൺ‌വന്‍ഷനില്‍ പങ്കെടുത്താൽ അതൊരു ചരിത്ര സംഭവമായി മാറും എന്നതിൽ സംശയമില്ലെന്ന് ഡോ. ബാബു സ്റ്റീഫന്‍ പറഞ്ഞു.

അമേരിക്കൻ രാഷ്ട്രീയത്തിലേക്ക് മലയാളി സാന്നിദ്ധ്യം ഉറപ്പാക്കുന്ന ബാബു സ്റ്റീഫൻ്റെയും ടീമിൻ്റെയും പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ലോക മലയാളികൾക്കിടയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ യുവജനങ്ങളുടെ വലിയ പങ്കാളിത്തവും ഫൊക്കാന അന്തർദ്ദേശീയ കൺവൻഷൻ്റെ പ്രത്യേകതയായിരിക്കും.

ഫൊക്കാന അന്തർദ്ദേശീയ കൺവൻഷൻ്റെ ഭാഗമായി അമേരിക്കൻ രാഷ്ട്രീയ നേതൃത്വത്തിലുള്ളവര്‍ പങ്കെടുക്കുന്നത് മലയാളി സമൂഹത്തിന് ലഭിക്കുന്ന അംഗീകാരമായിരിക്കുമെന്ന് ഡോ. ബാബു സ്റ്റീഫൻ, ട്രഷറർ ബിജു കൊട്ടാരക്കര, കൺവൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ എന്നിവർ അറിയിച്ചു.

Print Friendly, PDF & Email

One Thought to “മുൻ യു എസ് പ്രസിഡൻ്റ് ബിൽ ക്ലിൻ്റെനേയും ഹില്ലരി ക്ലിൻ്റനേയും ഫൊക്കാന കൺവൻഷനിലേക്ക് ക്ഷണിച്ച് ഡോ. ബാബു സ്റ്റീഫൻ”

  1. Shaji Samuel

    Freaking Mallus only like alleged womanizers and leaders with no integrity. What the hell is this freaking Fokana consisting of a bunch of jokers doing for the Keralafornians in America? It looks like their priority is to hold a conference thereby harvesting huge amounts of money through facilitating illegal human trafficking. Authorities concerned, it is advisable to have a check on the organizations stemming from people of India and citizens of Indian origin. Their ulterior motive is to bring in people on visit visa by way of holding conferences and cultural programs, let them overstay here and apply for permanent status by way of manipulation. These organizations stand for nepotism and cronyism.

    Customs & Border Protection, TSA Immigration, and US Embassy and Consular Services in India, beware of these organizations and stop issuing visas for people sponsored by these so called Organizations formed by unscrupulous Indians and citizens of Indian origin.

Leave a Comment

More News