സുസ്ഥിരമായ നാളേക്കായി സ്ത്രീ സമത്വം അനിവാര്യം (എഡിറ്റോറിയല്‍)

അന്താരാഷ്ട്ര വനിതാ ദിനം (മാർച്ച് 8) സ്ത്രീകളുടെ ചരിത്രപരവും സാംസ്കാരികവും രാഷ്ട്രീയവുമായ നേട്ടങ്ങൾ ആഘോഷിക്കുന്ന ഒരു ആഗോള ദിനമാണ്. ലോകമെമ്പാടുമുള്ള ലിംഗ അസമത്വത്തിനെതിരെ നടപടിയെടുക്കുന്നതിനെ പിന്തുണച്ചും ഈ ദിനം ആചരിക്കുന്നു. സ്ത്രീകളില്ലാതെ ലോകം ചലിക്കില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. അവരുടെ പ്രയത്നങ്ങളെ അഭിനന്ദിക്കേണ്ട ദിവസമാണിത്! ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾ എത്രമാത്രം വിലപ്പെട്ടവരാണെന്ന് കാണിക്കാൻ ചെറുതും വലുതുമായ സംഘടനകൾ ഒത്തുചേരുന്നു. സംസ്കാരം ജീവിതത്തിന് വൈവിധ്യവും നിറവും നൽകുന്നു. എന്നാൽ, ചിലപ്പോൾ അത് ഉത്ഭവിച്ച കാലത്തെ അതിജീവിച്ച ആചാരങ്ങളും പാരമ്പര്യങ്ങളും നിലനിർത്താനും ഉപയോഗിക്കുന്നു. സാമൂഹിക മൂല്യങ്ങൾ സാമൂഹിക ഘടനയുടെ ഭാഗമാണ്. അവ പ്രയോഗിച്ചിരിക്കുന്ന കാലഘട്ടത്തിന്റെ ആവശ്യങ്ങളുമായി സമന്വയിപ്പിച്ചാൽ മാത്രമേ സാമൂഹിക ക്ഷേമത്തിന് എന്തെങ്കിലും സംഭാവന ചെയ്യാൻ കഴിയൂ. ചില വിചിത്രമായ കാരണങ്ങളാൽ, സ്ത്രീകൾ എല്ലായ്പ്പോഴും സംസ്കാരത്തിന്റെ ഭാരം വഹിക്കുകയും പുരുഷനെ ബഹുമാനിക്കുന്ന ഒരു പാവയായി പ്രവർത്തിക്കുകയും ചെയ്യുന്നു. ദരിദ്ര ഭവനങ്ങളിൽ ദുർബ്ബലരായി…

Hindus seek Diwali holiday in Madison County schools in Mississippi

Hindus want schools in Madison County (Mississippi) to stay closed on Diwali; the most popular of their festivals. It includes schools in Madison County School District (MCSD) and Canton Public School District (CPSD), affecting over 16, 500 students. They are urging MCSD Board President Bill Grissett and Superintendent Charlotte Seals; and CPSD Board Chairman Johnny Brown and Superintendent Gary P. Hannah to adopt Diwali as an official holiday. Distinguished Hindu statesman Rajan Zed, in a statement today, pointed out that it would be a step in the positive direction in…

അയോവയില്‍ ഹൈസ്കൂളിന് പുറത്ത് വെടിവെപ്പിൽ ഒരാൾ മരിച്ചു; രണ്ടു പേർക്ക് പരിക്കേറ്റു

ഡെസ് മോയിന്‍സ് (അയോവ): അയോവയിലെ ഈസ്റ്റ് ഹൈസ്‌കൂളിന് പുറത്ത് തിങ്കളാഴ്ച നടന്ന വെടിവെപ്പില്‍ ഒരു കൗമാരക്കാരൻ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡെസ് മോയിൻസ് പോലീസ് ഓഫീസർമാരും ഫയർ ഡിപ്പാർട്ട്‌മെന്റ് റെസ്‌ക്യൂ ഉദ്യോഗസ്ഥരും ഉച്ചയ്ക്ക് 2:48 ഓടെ സംസ്ഥാന തലസ്ഥാനത്തിന്റെ മധ്യഭാഗത്തുള്ള ഈസ്റ്റ് ഹൈസ്‌കൂളിൽ എത്തിയതായി പോലീസ് വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. സ്കൂള്‍ പരിസരത്ത് വെടിവയ്പ്പ് നടക്കുന്നതായുള്ള നിരവധി കോളുകൾ വകുപ്പിന് ലഭിച്ചതായി പബ്ലിക് ഇൻഫർമേഷൻ ഓഫീസർ സർജന്റ് പോൾ പാരിസെക് പ്രസ്താവനയിൽ പറഞ്ഞു. വെടിയേറ്റ മൂന്ന് കൗമാരക്കാരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരകളിൽ ഒരാൾ മരിച്ചു, മറ്റ് രണ്ട് പേർ ആശുപത്രിയിൽ തുടരുകയാണ്, അവരുടെ അവസ്ഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാതെ പോലീസ് പ്രസ്താവനയിൽ പറഞ്ഞു. വെടിയുതിർത്തത് സ്കൂള്‍ പരിസരത്തുകൂടി കടന്നുപോയിരുന്ന ഒരു വാഹനത്തിൽ നിന്നാണെന്ന് തോന്നുന്നു, വെടിവയ്‌പ്പ് നടക്കുന്ന സമയത്ത് ആക്രമണത്തിനിരയായവര്‍ സ്‌കൂൾ…

ഷീല ചേറു ഫൊക്കാന വുമണ്‍ ഓഫ് ദി ഇയര്‍ 2022

ഫ്ലോറിഡ: ഫൊക്കാന വുമണ്‍ ഓഫ് ദി ഇയര്‍ ആയി ശ്രീമതി ഷീല ചെറു തിരഞ്ഞെടുക്കപ്പെട്ടതായി ഫൊക്കാന പ്രസിഡന്റ് ജേക്കബ് പടവത്തില്‍ അറിയിച്ചു. ഷീല ചെറുവിന്റെ ആത്മാര്‍ത്ഥത നിറഞ്ഞതും അര്‍പ്പണ ബോധത്തോടെയുമുള്ള സാമൂഹിക സേവനവും, തനതായ വ്യക്തിമുദ്ര പതിപ്പിച്ചതുമായ നേതൃത്വ ഗുണങ്ങളുമാണ് വുമണ്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കാന്‍ കാരണമായതെന്നു ഫൊക്കാന പ്രസിഡന്റിനോടൊപ്പം ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍, ട്രഷറര്‍ എബ്രഹാം കളത്തില്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ വിനോദ് കെയാര്‍കെ, ബോര്‍ഡ് ഓഫ് ട്രസ്റ്റീ സെക്രട്ടറി ബോബി ജേക്കബ്, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോസഫ് കുരിയപ്പുറം എന്നിവര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. സ്ത്രീകളെ ഫൊക്കാന എക്കാലവും പ്രോത്സാഹിപ്പിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുള്ളതായും എല്ലാ സ്ത്രീ ജനങ്ങള്‍ക്കും ഫൊക്കാനയുടെ വുമണ്‍സ് ഡേ ആശംസകള്‍ അറിയിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

‘തല്ലുമാല’ ഷൂട്ടിംഗ് സെറ്റില്‍ ‘കൂട്ടതല്ല്’: ഷൈന്‍ ടോം ചാക്കോ മര്‍ദ്ദിച്ചെന്ന് നാട്ടുകാര്‍; നാട്ടുകാര്‍ക്കെതിരെ സിനിമ പ്രവര്‍ത്തകരും; അടിയേറ്റ് ഒരാള്‍ ആശുപത്രിയില്‍

കൊച്ചി: ‘തല്ലുമാല’ എന്ന സിനിമയുടെ ഷൂട്ടിംഗ ലൊക്കേഷണില്‍ ഒറിജിനല്‍ തല്ല. പ്രദേശത്തെ മാലിന്യം വലിച്ചെറിഞ്ഞുവെന്ന് ആരോപിച്ച് നാട്ടുകാരും സിനിമ പ്രവര്‍ത്തകരും തമ്മിലാണ് അടിനടന്നത്. സിനിമാ ലൊക്കേഷനില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ തല്ലിയെന്നാണ് നാട്ടുകാരുടെ ആരോപണം. തല്ലുമാല സിനിമയുടെ കളമശേരി ലൊക്കേഷനിലാണ് സംഭവം. മര്‍ദനമേറ്റ ഷമീര്‍ എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലൊക്കേഷനിലെ മാലിന്യം തള്ളുന്നതിനെച്ചൊല്ലിയാണ് തര്‍ക്കമുടലെടുത്തത്. തിങ്കളാഴ്ച രാത്രിയും സ്ഥലത്തു തര്‍ക്കമുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ വീണ്ടും തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് ഷൈന്‍ ടോം ചാക്കോയും സംഘവും നാട്ടുകാരെ ആക്രമിക്കുകയായിരുന്നാണ് നാട്ടുകാരുടെ പരാതി. തര്‍ക്കത്തിനിടയ്ക്ക് നടന്‍ ടൊവിനോയും ഇടപെട്ടു. ഇതോടെ സ്ഥലത്തു സംഘര്‍ഷാവസ്ഥ ഉണ്ടാവുകയായിരുന്നു. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നു പോലീസ് അറിയിച്ചു. അതേസമയം, നാട്ടുകാരാണ് തങ്ങളെ ആക്രമിച്ചതെന്നു സിനിമാ പ്രവര്‍ത്തകര്‍ പറയുന്നു.

കാഞ്ഞിരപ്പള്ളിയിലെ സ്വത്ത് തര്‍ക്കം: വെടിയേറ്റ അമ്മാവനും മരിച്ചു

കാഞ്ഞിരപ്പള്ളി : സഹോദരങ്ങള്‍ തമ്മിലുണ്ടായ സ്വത്തു തര്‍ക്കത്തില്‍ ജ്യേഷ്ഠന്റെ വെടിയേറ്റ് അനുജന്‍ മരിച്ചതിനു പിന്നാലെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മാവനും മരിച്ചു. മണ്ണാറക്കയം കരിമ്പനാല്‍ രഞ്ജു കുര്യന്‍ (50), അമ്മാവന്‍ കൂട്ടിക്കല്‍ പൊട്ടംകുളം മാത്യു സ്‌കറിയ (പൂച്ചക്കല്ലില്‍ രാജു-78) എന്നിവരാണു കൊല്ലപ്പെട്ടത്. രഞ്ജുവിന്റെ ജ്യേഷ്ഠന്‍ ജോര്‍ജ് കുര്യനെ (52) അറസ്റ്റ് ചെയ്തു. കൊച്ചിയില്‍ താമസിച്ച് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുകയാണു ജോര്‍ജ് കുര്യന്‍. ബിസിനസില്‍ നഷ്ടം വന്നതോടെ കുടുംബവക സ്ഥലത്തില്‍നിന്നു രണ്ടര ഏക്കര്‍ കഴിഞ്ഞ ദിവസം ജോര്‍ജ് പിതാവില്‍നിന്ന് എഴുതിവാങ്ങിയിരുന്നു. ഇവിടെ വീടുകള്‍ നിര്‍മിച്ചു വില്‍ക്കാനായിരുന്നു ജോര്‍ജിന്റെ പദ്ധതിയെന്നും ഇതെച്ചൊല്ലിയുള്ള തര്‍ക്കമുണ്ടവുകയും ചെയ്തിരുന്നു. ജോര്‍ജിനെ മധ്യസ്ഥതയ്ക്ക് വിളിച്ചുകൊണ്ടുവന്നതായിരുന്നു മാത്യു. വീട്ടിലെത്തിയ ഉടന്‍ ജോര്‍ജ് ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. രഞ്ജു സംഭവസ്ഥലത്തും അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്ന മാത്യു ഇന്നു പുലര്‍ച്ചെ 12.30നുമാണു മരിച്ചത്. ഇന്നലെ…

ആലപ്പുഴ മാന്നാറില്‍ കടകള്‍ക്ക് തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ കടകള്‍ക്ക് തീപിടിച്ചു. പ്ലാസ്റ്റിക് വില്‍ക്കുന്ന ഗള്‍ഫ് ബസാര്‍ എന്ന കടയിലാണ് തീ ആദ്യമുണ്ടായതെന്ന് കരുതുന്നു. സമീപത്തുള്ള ലോട്ടറി കടയും പലചരക്ക് കടയും കത്തി നശിച്ചിട്ടുണ്ട്. ഷോര്‍ട് സര്‍ക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രാവിലെ കടകള്‍ തുറക്കുന്നതിനു മുന്‍പാണ് അപകടമുണ്ടായത്. അതിനാല്‍ തന്നെ ആളപായമില്ല. കടകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ആലപ്പുഴയില്‍ നിന്നുള്ള ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.

പോലീസിന് ആശ്വാസം! തിരുവല്ലം കസ്റ്റഡി മരണം ഹൃദയാഘാതമൂലമാണെന്ന് പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിച്ച സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പ്രതി സുരേഷിന്റെ മരണത്തിനു കാരണം ഹൃദയാഘാതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സുരേഷിന്റെ ദേഹത്ത് കാര്യമായ പരിക്കുകളില്ല. മരണകാരണമാകാവുന്ന ഗുരുതര മര്‍ദ്ദനത്തിന്റെ പാടുകളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ചെറിയ പാടുകളും അടയാളങ്ങളുമുണ്ട്. അവ കാരണകാരണമാകുന്നവയല്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ കേസില്‍ മര്‍ദനം, കൊലപാതകം തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തേണ്ടെന്ന് ക്രൈംബ്രാഞ്ച് തീരുമാനിച്ചു. എന്നാല്‍ കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റു എന്ന ആരോപണത്തില്‍ അന്വേഷണം തുടരും. അസ്വഭാവിക മരണത്തിനാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്് ഈ നിലയില്‍ വകുപ്പുകള്‍ നിലനിര്‍ത്തി അന്വേഷണം തുടരും. സുരേഷിന്റെ ശരീരത്തിലെ പാടുകള്‍ എങ്ങനെയുണ്ടായി എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. ഇതിനായി സുരേഷിനൊപ്പം അറസ്റ്റിലായവരെ ജയിലിലെത്തി ചോദ്യം ചെയ്യും. തിരുവല്ലം സ്‌റ്റേഷനിലെ പോലീസുകാരുടെയും പ്രതികളെ കസ്റ്റഡിയിലെടുത്ത ജഡ്ജിക്കുന്നിലെ സാക്ഷികളുടെയും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെയും മൊഴിയെടുക്കും. ക്രൈംബ്രാഞ്ചിനൊപ്പം മജിസ്റ്റീരിയല്‍ അന്വേഷണവും തുടരുകയാണ്.…

ദിലീപിന്റെ ഹര്‍ജി തള്ളി; നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി അനുമതി; ഏപ്രില്‍ 15നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതിയുടെ അനുമതി. തുടരന്വേഷണം തടയണമെന്നും തനിക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഏപ്രില്‍ 15നകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി പ്രോസിക്യുഷന് നിര്‍ദേശം നല്‍കി. ഈ കേസില്‍ പ്രോസിക്യുഷന ഇതുവരെ ഹാജരാക്കിയ തെളിവുകളുടെ സാധുത ഈ ഘട്ടത്തില്‍ പരിശോധിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തെളിവുകള്‍ വ്യാജമാണെന്നായിരുന്നു ദിലീപിന്റെ ആരോപണം. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസമാണ് പ്രോസിക്യുഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒന്നര മാസമാണ് കോടതി അനുവദിച്ചത്. അന്വേഷണം പാടില്ലെന്ന് പറയാന്‍ പ്രതിക്ക് അവകാശമില്ലെന്ന് പ്രോസിക്യുഷന്‍ വാദിച്ചു. ഇത് കോടതി പരിഗണിച്ചു. ആക്രമണത്തിനിരയായ നടിയും തുടരന്വേഷണം തടയണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരെ കക്ഷി ചേര്‍ന്നിരുന്നു. അതേസമയം, ദിലീപിന്റെ ആശങ്കയും കോടതി മുഖവിലയ്‌ക്കെടുത്തിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ വിചാരണ അനന്തമായി നീട്ടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കമെന്ന് ദിലീപ് ആരോപിച്ചിരുന്നു. നടിയെ ആക്രമിച്ച കേസുമായി…

വര്‍ക്കലയില്‍ ഇരുനില വീടിന് തീപിടിച്ച് എട്ടു മാസം പ്രായമുള്ള കുഞ്ഞ് അടക്കം കുടുംബത്തിലെ അഞ്ചുപേര്‍ വെന്തുമരിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ ഇരുനില വീടിന് തീപിടിച്ച് എട്ടു മാസം പ്രായമുള്ള കുഞ്ഞ് അടക്കം കുടുംബത്തിലെ അഞ്ചുപേര്‍ വെന്തുമരിച്ചു. വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറി കവച്ചടക്കാരനായ രാഹുല്‍ നിവാസില്‍ പ്രതാപന്റെ കുടുംബമാണ് മരിച്ചത്. പ്രതാപന്‍ (64), ഭാര്യ ഷെര്‍ലി (53), ഇവരുടെ ഇളയ മകന്‍ അഖില്‍ (25), മൂത്ത മകന്‍ നിഖിലിന്റെ ഭാര്യ അഭിരാമി (24), ഇവരുടെ എട്ടു മാസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് നിഖില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 50 ശതമാനത്തിലേറെ നിഖിലിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട പുലര്‍ച്ചെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികളാണ് വിവരം അഗ്‌നിരക്ഷാസേനയെ അറിയിച്ചത്. അഗ്‌നിരക്ഷാസേന എത്തുമ്പോഴേയ്ക്കും വീട്ടില്‍ തീ ആളിക്കത്തുകയായിരുന്നു. അഗ്നിശമന സേനയുടെ നിരവധിയൂണിറ്റുകള്‍ എത്തിയാണ് വെളുപ്പിന് ആറു മണിയോടെതീയണയ്ക്കാന്‍ കഴിഞ്ഞത്. വീടിന്റെ മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന അഞ്ച് ഇരുചക്രവാഹനങ്ങള്‍ക്കും തീപിടിച്ചു. അയല്‍വാസികളാണ്…