ഒഐസിസി കുവൈറ്റ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി കാരുണ്യ സ്പര്‍ശം അഞ്ചാം ഘട്ടം നടന്നു

കുവൈറ്റ്: ഒഐസിസി കുവൈറ്റ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ സാന്ത്വന പദ്ധതി ‘കാരുണ്യ സ്പര്‍ശം’ അഞ്ചാം ഘട്ടം ഫെബ്രുവരി 27-നു ഞായറാഴ്ച രാവിലെ പത്തിനു വലിയന്നൂര്‍ ഹോളി മൗണ്ടില്‍ വച്ച് നടന്നു. വലിയന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് , പാര്‍ത്ഥന്‍ ചങ്ങാട്ടിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പ്രിനില്‍ മതുക്കോത്ത്, യൂത്ത് കോണ്‍ഗ്രസ് ചേലോറ മണ്ഡലം സെക്രട്ടറി അതുല്‍ നാരായണന്‍, ഒ.ഐ.സി.സി കുവൈറ്റ് എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം മഹമൂദ് പെരുമ്പ, ഷാജി കെ വി, കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സലിം കോട്ടയില്‍  

11,000 റഷ്യൻ സൈനികർ യുദ്ധത്തിൽ കൊല്ലപ്പെട്ടതായി ഉക്രെയ്ന്‍

ഫെബ്രുവരി 24 ന് മോസ്‌കോ ഉക്രെയ്‌നിൽ ആക്രമണം ആരംഭിച്ചതിനുശേഷം 11,000-ത്തിലധികം റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി ഉക്രേനിയൻ സായുധ സേനയുടെ ജനറൽ സ്റ്റാഫ് ഞായറാഴ്ച പറഞ്ഞു. ഉക്രേനിയൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനിടെ, ദീർഘദൂര ഹൈ-പ്രിസിഷൻ ആയുധങ്ങൾ ഉപയോഗിച്ച് റഷ്യ ഉക്രെയ്നിലെ സ്റ്റാറോകോസ്റ്റിയാന്റിനിവ് സൈനിക വ്യോമതാവളം ആക്രമിച്ച് പ്രവർത്തനരഹിതമാക്കിയതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. “റഷ്യ സായുധ സേന ഉക്രെയ്നിലെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുന്നത് തുടരുന്നു,” റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു.

നെയ്യാറ്റിന്‍കരയില്‍ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കീഴാറൂരില്‍ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. പശുവണ്ണറ സ്വദേശിയും ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റുമായ പ്രേംരാഗിനാണ് തലയ്ക്ക് വെട്ടേറ്റത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പ്രേംരാഗിനെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം തുടങ്ങി.

മേയര്‍ ആര്യാ രാജേന്ദ്രന്റേയും സച്ചിന്‍ ദേവ് എം.എല്‍.എയുടെയും വിവാഹ നിശ്ചയം നടന്നു; വേദിയായത് ഏ.കെ.ജി സെന്റര്‍

  തിരുവനന്തപുരം: ബാലുശേരി എം.എല്‍.എ കെഎം സച്ചിന്‍ ദേവിന്റെയും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെയും വിവാഹ നിശ്ചയ ചടങ്ങുകള്‍ സി.പി.എം സംസ്ഥാന കമ്മറ്റി ഓഫീസായ എ.കെ.ജി സെന്ററില്‍ നടന്നു. അടുത്ത ബന്ധുക്കളും മുതിര്‍ന്ന നേതാക്കളും മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്. ലളിതമായ ചടങ്ങുകളാണ് ഒരുക്കിയിരുന്നത്. കഴിഞ്ഞ മാസമാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചത്. ബാലസംഘം, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകളില്‍ സഹപ്രവര്‍ത്തകരായിരുന്നു ഇരുവരും. സച്ചിന്‍ എസ്.എഫ്.ഐ സംസ്ഥാനസെക്രട്ടറിയും പാര്‍ട്ടി കോഴിക്കോട് ജില്ലകമ്മിറ്റി അംഗവുമാണ്. ആര്യ എസ്.എഫ്.ഐ സംസ്ഥാനസമിതി അംഗവും പാര്‍ട്ടി ചാല ഏര്യാകമ്മിറ്റി അംഗവുമാണ്. ബാലസംഘം എസ്.എഫ്.ഐ കാലഘട്ടം മുതല്‍ ഇരുവരും സുഹൃത്തുക്കളാണ്. ഇതാണ് ഇപ്പോള്‍ വിവാഹത്തിലെത്തിച്ചിരിക്കുന്നത്. ഒരു മാസത്തിന് ശേഷമായിരിക്കും ഇരുവരുടെയും വിവാഹം. ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന ഖ്യാതിയോടെയാണ് ആര്യ തിരുവനന്തപുരം മേയറായി ചുമതലയേറ്റത്. തിരുവനന്തപുരം ഓള്‍ സെയിന്റ്സ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെയായിരുന്നു തെരഞ്ഞെടുപ്പില്‍ പങ്കെടുത്തതും…

യുദ്ധവിരുദ്ധ പ്രതിഷേധം നടത്തി വെൽഫെയർ പാർട്ടി

മണ്ണാർക്കാട്: റഷ്യയുടെ ഉക്രൈൻ അധിനിവേശം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തി വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി വെൽഫെയർ പാർട്ടി മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുദ്ധവിരുദ്ധ പ്രതിഷേധ പരിപാടി ജില്ലാ മീഡിയ സെക്രട്ടറി കെ.വി.അമീർ ഉൽഘാടനം ചെയ്തു. റഷ്യയുടെ ഉക്രൈൻ അധിനിവേശവും യുദ്ധവും മേഖലയിലെ മുഴുവൻ രാജ്യങ്ങളെയും സാധാരണ ജനങ്ങളെയും ബാധിക്കുന്ന കാര്യമാണെന്നും സമാധാനം ആഗ്രഹിക്കുന്ന മുഴുവൻ സമൂഹവും യു.എൻ അടക്കമുള്ള അന്താരാഷ്ട്ര വേദികളും ഇടപെട്ട് യുദ്ധം നിർത്തിവെക്കാൻ സാഹചര്യം ഉണ്ടാക്കണമെന്നും, ഉക്രൈനിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ കാര്യത്തിൽ കേന്ദ്രസർക്കാർ സമയോചിത ഇടപെടൽ നടത്തിയില്ലെന്നും അമീർ കുറ്റപ്പെടുത്തി. മുതിർന്ന മാധ്യമ പ്രവർത്തകൻ ഡോ.എം.കെ.ഹരിദാസ് പ്രതിഷേധ പരിപാടിക്ക് അഭിവാദ്യം നേർന്നു. റഷ്യയും ഏകാധിപതി പുട്ടിനും തങ്ങളുടെ താൽപ്പര്യങ്ങളുടെ ഒപ്പം നിൽക്കാത്തവരെ അധിനിവേശം നടത്തി എല്ലാ അർത്ഥത്തിലും ഉക്രൈനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതാണ് നാം കാണുന്നതെന്നും മാനവികതക്കും…

പഞ്ചാബിലെ ബിഎസ്എഫ് മെസ്സില്‍ ജവാന്‍ വെടിയുതിര്‍ത്തു; നാല് സഹപ്രവര്‍ത്തകരും വെടിയുതിര്‍ത്തിയാളും കൊല്ലപ്പെട്ടു; 5 പേര്‍ക്ക് പരിക്ക്

അമൃത്സര്‍: പഞ്ചാബിലെ അമൃത്സറിലുള്ള ബിഎസ്എഫ് മെസ്സിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. കര്‍ണാടകയില്‍ നിന്നുള്ള സതേപ എന്ന ബിഎസ്എഫ് ജവാനാണ് വെടിവെപ്പ് നടത്തിയത്. വെടിവെപ്പില്‍ സതേപയും കൊല്ലപ്പെട്ടു. സതേപ സ്വയം വെടിവെച്ച് മരിച്ചതാണോ മറ്റുള്ളവര്‍ വെടിവെച്ചതാണോ എന്ന് വ്യക്തമല്ലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ബിഹാര്‍ സ്വദേശിയായ റാം ബിനോദ്, മഹാരാഷ്ട്ര സ്വദേശിയായ ഡി.എസ്. തൊറാസ്‌കര്‍, ജമ്മു കശ്മീര്‍ സ്വദേശിയായ രത്തന്‍ സിങ്, ഹരിയാണ സ്വദേശിയായ ബില്‍ജിന്ദര്‍ കുമാര്‍ എന്നിവരാണ് സതേപയെ കുടാതെ കൊല്ലപ്പെട്ടവര്‍. വെടിവെപ്പില്‍ അഞ്ച് ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ഗുരുനായിക് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ച്ചയായ ദിവസങ്ങളിലുള്ള അമിത ജോലി കാരണം സതേപ അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച മുതിര്‍ന്ന…

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍: സാമുദായിക ഐക്യത്തിന്റേയും മത സൗഹാർദ്ദത്തിന്റെയും പൈതൃകം കാത്തുസൂക്ഷിച്ച മഹാത്മാവ്

ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (ഐ‌യു‌എം‌എൽ) നേതാവ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ തന്റെ കുടുംബത്തിന്റെ അപൂർവ പാരമ്പര്യത്തിന്റെ ബാറ്റൺ തന്റെ ഇളയ സഹോദരൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് കൈമാറി, മാസങ്ങളോളം പോരാടിയ അസുഖത്തെ തുടർന്ന് ഞായറാഴ്ച വിട പറഞ്ഞു. ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ദുഃഖത്തിലും അനുശോചന സന്ദേശങ്ങളിലും പങ്കു ചേര്‍ന്നു. പാണക്കാട് ശിഹാബ് തങ്ങളുടെ മതേതര പാരമ്പര്യം ആസ്വദിച്ചവര്‍ സംസ്ഥാനത്തുടനീളമുണ്ട്. 2009-ൽ ജ്യേഷ്ഠൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ കൈമാറിയ പൈതൃകം ഹൈദരലി ശിഹാബ് തങ്ങൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോയി. സ്‌നേഹവും കാരുണ്യവും ശാന്തതയും നിറഞ്ഞ മതേതര ആശയങ്ങളാണ് പാണക്കാട് കുടുംബത്തിന്റെ ഏറ്റവും ശക്തമായ കോട്ടയെന്ന് തന്റെ 12 വർഷത്തെ നേതൃനിരയിൽ തങ്ങൾ തെളിയിച്ചു. മലബാറിൽ, പ്രത്യേകിച്ച് മലപ്പുറത്ത് വർഗീയ ധ്രുവീകരണം തടയുന്നതിൽ തങ്ങൾ വഹിച്ച മഹത്തായ പങ്കിനെ IUML-ന്റെ…

ഓപ്പറേഷന്‍ ഗംഗ വലിയ വിജയം; ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തിന്റെ അടിയാളം: മോദി

പൂണെ: യുദ്ധഭൂമിയായ ഉക്രൈനില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനായത് ആഗോളതലത്തില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തിന്റെ അടയാളമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് സാഹചര്യത്തെ രാജ്യം കൈകാര്യം ചെയ്തതുപോലെ തന്നെ ഓപ്പറേഷന്‍ ഗംഗയും വിജയകരമായി കൈകാര്യം ചെയ്തുവെന്നും മോദി ഞായറാഴ്ച പറഞ്ഞു. വലിയ രാജ്യങ്ങള്‍ പോലും പൗരന്‍മാരെ ഒഴിപ്പിക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ നമ്മുടെ രാജ്യത്തിന് ഇത് സാധിച്ചത് വലിയ വിജയമാണ്. ‘ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം മൂലമാണ് യുക്രൈനിലെ യുദ്ധമേഖലയില്‍ നിന്ന് ആയിരക്കണക്കിന് വിദ്യാര്‍ഥികളെ അവരുടെ മാതൃരാജ്യത്തേക്ക് തിരികെ കൊണ്ടുവന്നത്’, മോദി പറഞ്ഞു. പുണെയിലെ സിംബയോസിസ് യൂണിവേഴ്‌സിറ്റിയിലെ പരിപാടിയിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.. ഉക്രൈനിലെ വര്‍ദ്ധിച്ചുവരുന്ന പ്രതിസന്ധികള്‍ക്കിടയില്‍ ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഇന്ത്യന്‍ സര്‍ക്കാര്‍ 13,700 പൗരന്മാരെ യുദ്ധഭൂമിയില്‍ നിന്ന് പ്രത്യേക വിമാനങ്ങളില്‍ തിരികെ നാട്ടിലെത്തിച്ചതായി സര്‍ക്കാര്‍ ശനിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞിരുന്നു. യുദ്ധ ബാധിതമായ യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ വിജയകരമായി ഒഴിപ്പിച്ചത് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍…

ഉക്രൈയിനില്‍ കുടുങ്ങിക്കിടന്ന പകുതിയിലേറെ മലയാളി വിദ്യാര്‍ത്ഥികള്‍ തിരികെയെത്തി: മുഖ്യമന്ത്രി

തിരുവനന്തപുരം: ഉക്രൈയിനില്‍ കുടുങ്ങിക്കിടന്ന പകുതിയിലേറെ മലയാളി വിദ്യാര്‍ത്ഥികള്‍ തിരികെയെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതുവരെയുള്ള കണക്കുപ്രകാരം രണ്ടായിരത്തിലേറെ മലയാളി വിദ്യാര്‍ഥികള്‍ കേരളത്തില്‍ എത്തിക്കഴിഞ്ഞു. ഉക്രെയിനില്‍ ഇനിയും കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്ക റൂട്‌സ് ഇതിനോടം ശേഖരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: ഉക്രൈയിനില്‍ കുടുങ്ങിക്കിടന്ന പകുതിയിലേറെ മലയാളി വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്കു തിരികെ എത്തിയിട്ടുണ്ട്. ഇതുവരെയുള്ള കണക്കുപ്രകാരം രണ്ടായിരത്തിലേറെ മലയാളി വിദ്യാര്‍ഥികള്‍ കേരളത്തില്‍ എത്തിക്കഴിഞ്ഞു. ഉക്രെയിനില്‍നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലേക്കു കൊണ്ടുവരുന്ന ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യം അവസാന ഘട്ടത്തിലേക്കു പ്രവേശിക്കുകയാണെന്നാണു ഹംഗറിയിലേയും യുക്രെയിനിലേയും ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ്. ഇതു മുന്‍നിര്‍ത്തി ഇനിയും ആരെങ്കിലും രക്ഷാദൗത്യത്തിന്റെ ഭാഗമാകാന്‍ രജിസ്റ്റര്‍ ചെയ്യാനുണ്ടെങ്കില്‍ ഉടന്‍ അതു പൂര്‍ത്തിയാക്കണമെന്നും എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉക്രെയിനില്‍ ഇനിയും കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്ക റൂട്‌സ് ഇതിനോടം ശേഖരിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു…

കേരളത്തില്‍ ഞായറാഴ്ച 1408 പേര്‍ക്ക് കോവിഡ്; 2 മരണം; ആകെ മരണം 66,180 ആയി

കേരളത്തില്‍ 1408 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 204, കോട്ടയം 188, തിരുവനന്തപുരം 174, കൊല്ലം 120, തൃശൂര്‍ 119, പത്തനംതിട്ട 99, കോഴിക്കോട് 96, ഇടുക്കി 85, ആലപ്പുഴ 72, മലപ്പുറം 69, വയനാട് 61, കണ്ണൂര്‍ 52, പാലക്കാട് 47, കാസര്‍ഗോഡ് 22 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,325 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 75,365 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 74,070 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1295 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 189 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 14,153 കോവിഡ് കേസുകളില്‍, 9.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…