ഓപ്പറേഷന്‍ ഗംഗ വലിയ വിജയം; ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തിന്റെ അടിയാളം: മോദി

പൂണെ: യുദ്ധഭൂമിയായ ഉക്രൈനില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനായത് ആഗോളതലത്തില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തിന്റെ അടയാളമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് സാഹചര്യത്തെ രാജ്യം കൈകാര്യം ചെയ്തതുപോലെ തന്നെ ഓപ്പറേഷന്‍ ഗംഗയും വിജയകരമായി കൈകാര്യം ചെയ്തുവെന്നും മോദി ഞായറാഴ്ച പറഞ്ഞു.

വലിയ രാജ്യങ്ങള്‍ പോലും പൗരന്‍മാരെ ഒഴിപ്പിക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ നമ്മുടെ രാജ്യത്തിന് ഇത് സാധിച്ചത് വലിയ വിജയമാണ്. ‘ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം മൂലമാണ് യുക്രൈനിലെ യുദ്ധമേഖലയില്‍ നിന്ന് ആയിരക്കണക്കിന് വിദ്യാര്‍ഥികളെ അവരുടെ മാതൃരാജ്യത്തേക്ക് തിരികെ കൊണ്ടുവന്നത്’, മോദി പറഞ്ഞു. പുണെയിലെ സിംബയോസിസ് യൂണിവേഴ്‌സിറ്റിയിലെ പരിപാടിയിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം..

ഉക്രൈനിലെ വര്‍ദ്ധിച്ചുവരുന്ന പ്രതിസന്ധികള്‍ക്കിടയില്‍ ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഇന്ത്യന്‍ സര്‍ക്കാര്‍ 13,700 പൗരന്മാരെ യുദ്ധഭൂമിയില്‍ നിന്ന് പ്രത്യേക വിമാനങ്ങളില്‍ തിരികെ നാട്ടിലെത്തിച്ചതായി സര്‍ക്കാര്‍ ശനിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

യുദ്ധ ബാധിതമായ യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ വിജയകരമായി ഒഴിപ്പിച്ചത് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നല്ല സ്വാധീനം ചെലുത്തിയെന്ന് യുക്രൈന്‍ ദൗത്യത്തില്‍ നിന്നുള്ള രാഷ്ട്രീയ നേട്ടത്തെ സൂചിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശനിയാഴ്ച പറഞ്ഞിരുന്നു.

Print Friendly, PDF & Email

Leave a Comment

More News