ഓപ്പറേഷന്‍ ഗംഗ: ശനിയാഴ്ച തിരിച്ചെത്തിയത് 331 മലയാളികള്‍

തിരുവനന്തപുരം: ഉക്രെയ്‌നില്‍നിന്ന് ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യം വഴി ശനിയാഴ്ച കേരളത്തിലെത്തിയത് 331 പേര്‍. ഡല്‍ഹിയിലും മുംബൈയിലുമെത്തിയ മലയാളികളെയാണ് ഇന്ന് കേരളത്തില്‍ എത്തിച്ചത്. ഡല്‍ഹിയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ രാവിലെ 153 പേരും ഉച്ചയ്ക്കു ശേഷം 178 പേരെയുമാണ് ് എത്തിച്ചത്. ഇതോടെ രക്ഷാദൗത്യം ആരംഭിച്ചതിനുശേഷം എത്തിയ 1401 പേരെ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലേക്ക് എത്തിച്ചു.

കതിരൂര്‍ മനോജ് വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന സി.ബി.ഐ. ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന സി.ബി.ഐയുടെ ആവശ്യം സുപ്രീം കോടതി തള്ളി. പ്രതികള്‍ ജാമ്യത്തിലിറങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് സി.ബി.ഐ. ഹൈക്കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുന്നതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ ജാമ്യത്തിലിറങ്ങിയ ശേഷം അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിലെ ഒന്നാം പ്രതി വിക്രമന്‍ ഉള്‍പ്പടെ പതിനഞ്ച് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ച വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ. നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. 2021 ഫെബ്രുവരി 23-ന് ആണ് കതിരൂര്‍ മനോജ് കേസിലെ പ്രതികള്‍ക്ക് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചത്. യു.എ.പി.എ. അടക്കം വകുപ്പുകള്‍ ചുമത്തിയ കേസിലാണ് വിചാരണ പൂര്‍ത്തിയാകും മുന്‍പ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു സി.ബി.ഐ. സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഹൈക്കോടതി വിധിയിലെ വസ്തുതാപരമായ കണ്ടെത്തലുകളോട്…

കേരളത്തില്‍ ശനിയാഴ്ച 1836 പേര്‍ക്ക് കോവിഡ്; ആകെ മരണം 66,136 ആയി

കേരളത്തില്‍ 1836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 350, തിരുവനന്തപുരം 287, കൊല്ലം 163, കോട്ടയം 162, കോഴിക്കോട് 143, തൃശൂര്‍ 134, ഇടുക്കി 97, പത്തനംതിട്ട 97, ആലപ്പുഴ 90, മലപ്പുറം 83, വയനാട് 83, പാലക്കാട് 74, കണ്ണൂര്‍ 60, കാസര്‍ഗോഡ് 13 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,504 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 77,683 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 76,362 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1321 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 199 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 15,825 കോവിഡ് കേസുകളില്‍, 8.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…

സില്‍വര്‍ലൈന്‍: വികസനത്തിന് സ്ഥലം വിട്ടുകൊടുത്തതിന്റെ പേരില്‍ ഒരു കുടുംബവും വഴിയാധാരമാകില്ലെന്ന്് മുഖ്യമന്ത്രി

കോഴിക്കോട്: സില്‍വര്‍ലൈന്‍ ഭൂമി നല്‍കിയതിന്റെ പേരില്‍ ഒരു കുടുംബവും വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവര്‍ക്കും ആശ്വാസകരമായ പുനരധിവാസ പാക്കേജ് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സില്‍വര്‍ലൈന്‍ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി കടന്നുപോകുന്ന സ്ഥലങ്ങളിലെ 9.314 കെട്ടിടങ്ങളെയാണ് ബാധിക്കുക. യാത്രാസമയം കുറക്കാന്‍ ആവശ്യമായ പദ്ധതി എന്നതുകൊണ്ടാണ് പദ്ധതിയുമായി മുമ്പോട്ട് പോവുന്നത്. മുന്നോട്ടു പോകാന്‍ വേണ്ട എല്ലാ അനുമതിയും ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനത്തിന് കുറച്ച് സ്ഥലം വിട്ടു നല്‍കേണ്ടി വരും. പദ്ധതികള്‍ വരുമ്പോള്‍ ആരെയും ബുദ്ധിമുട്ടിക്കണമെന്ന് സര്‍ക്കാരിനില്ല. പദ്ധതിയെക്കുറിച്ച് പറഞ്ഞാല്‍ പഴയത് പോലെയല്ല അത് നടക്കും എന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ട്. അത് പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതാണ് എതിര്‍പ്പിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാരത മാതാ കോളേജില്‍ ജെന്‍ഡര്‍ ക്ലബ് പ്രവര്‍ത്തനം ആരംഭിച്ചു.

തൃക്കാക്കര: ഭാരത മാതാ കോളേജില്‍ ജെന്‍ഡര്‍ ക്ലബ് പ്രവര്‍ത്തനം ആരംഭിച്ചു. വിദ്യാര്‍ത്ഥികളില്‍ ലിംഗനീതിയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി കുടുംബശ്രീയുടെയും സ്‌നേഹിതാ ജന്‍ഡര്‍ ഹെല്പ് ഡെസ്‌കിന്റെയും സഹകരണത്തോടെയാണ് ക്ലബ് പ്രവര്‍ത്തിക്കുക. കോളേജ് അസി.മാനേജര്‍ റവ. ഫാ. ജിമ്മിച്ചന്‍ കര്‍ത്താനം ഉദ്ഘാടനം നിര്‍വഹിച്ചു. പരമ്പരാഗതമായ സ്റ്റീരിയോടൈപ്പുകളുടെ പരിധിയില്‍ നിന്നും പുറത്തു കിടന്ന് വിശാലമായ കാഴ്ചപ്പാടോടുകൂടി ലോകത്തെ നോക്കി കാണണമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷൈനി പാലാട്ടി അധ്യക്ഷത വഹിച്ച യോഗത്തില്‍ കുടുംബശ്രീ അസി.ജില്ലാ പ്രോഗ്രാം ഓഫീസര്‍ ശ്രീമതി പ്രീതി എംബി പദ്ധതി വിശദീകരിച്ചു സംസാരിച്ചു. കുടുംബശ്രീ സ്റ്റേറ്റ് റിസോഴ്‌സ് ടീം അംഗം ശ്രീമതി ജിഷ ആര്‍ ക്ലാസ്സ് നയിച്ചു. സ്‌നേഹിതയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ശ്രീമതി ജി. ഗോപിക വിശദീകരണം നല്‍കി. തൃക്കാക്കര മുനിസിപാലിറ്റി സിഡി സ് ചെയ്യര്‌പേഴ്‌സന്‍ ശ്രീമതി ഷക്കീല ബാബു, കോര്‍ഡിനേറ്റര്‍ മാരായ ഡോ .…

ഭാരത മാതാ കോളേജില്‍ പരിസ്ഥിതി ശില്പശാല ആരംഭിച്ചു.

തൃക്കാക്കര: ഭാരത മാതാ കോളേജിന്റെ ആഭിമുഖ്യത്തില്‍ കോളേജ് അധ്യാപകര്‍ക്കായി ശില്‍പ്പശാല പരിസ്ഥിതി സംഘടിപ്പിച്ചു. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി കോളേജ് മാനേജര്‍ റവ. ഡോ. അബ്രഹാം ഒലിയപ്പുറത്തു ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണ ത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് അക്കാദമിക് സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണ് ഇതെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. പോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ . സിന്ധു ജോസഫ് , ഐ ക്യു എ സി കോര്‍ഡിനേറ്റര്‍ ഡോ. അജയ് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ജൈവവൈവിധ്യ സംരക്ഷണം, പരിസ്ഥിതി ആഘാത പഠനം, ഗ്രീന്‍ ഓഡിറ്റ് , മാലിന്യ നിര്‍മാര്‍ജനം സുസ്ഥിര വികസനം എന്നി വിഷയങ്ങളിലായി ഡോ. ജിബി കുര്യാക്കോസ് , ഡോ .ഷൈജു പി , ഡോ . സെമിച്ചന്‍ ജോസഫ് , ഡോ. സിന്ധു ജോസഫ് എന്നിവര്‍ ആദ്യ ദിനത്തിലെ ക്ലാസുകള്‍ നയിച്ചു.

ദീര്‍ഘദൂര യാത്രയ്ക്ക് കെ.എസ്.ആര്‍.ടി.സിയുടെ സിഫ്ട് വോള്‍വോ സ്ലീപ്പര്‍ ബസുകള്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. പുതുതായി വാങ്ങുന്ന പുത്തന്‍ വോള്‍വോ സ്ലീപ്പര്‍ ബസുകളുടെ ആദ്യ ബാച്ച് എത്തി. ദീര്‍ഘദൂര ബസുകള്‍ക്കായി കെ.എസ്.ആര്‍.ടി.സി. രൂപവത്കരിച്ച പുതിയ കമ്പനിയായ സ്വിഫ്റ്റിലാണ് കര്‍ശന വ്യവസ്ഥകളുള്ളത്. ഇരുന്നുള്ള യാത്രയ്‌ക്കൊപ്പം കിടന്നും യാത്ര ചെയ്യാന്‍ സൗകര്യമുണ്ട്. എ.സി ബസുകളില്‍ സ്ലീപ്പര്‍, സെമി സ്ലീപ്പര്‍ സീറ്റുകളുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് ഡ്രൈവര്‍മാരുടെ നിയമനം. വാഹനം നശിപ്പിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കും. ഈ ബസുകള്‍ അലക്ഷ്യമായി ഓടിച്ച് അപകടത്തില്‍പ്പെട്ടാല്‍ ഡ്രൈവറുടെ പണിപോകും. യാത്രക്കാര്‍ക്ക് പുതപ്പും വെള്ളവും കൊടുക്കണം. പെട്ടിയും ബാഗുമൊക്കെ എടുത്തുകയറ്റാന്‍ സഹായിക്കണം. ഡ്രൈവറായും കണ്ടക്ടറായും ജോലിചെയ്യണം. എന്നതാണ് വ്യവസ്ഥ. രണ്ടുദിവസത്തിനുള്ളില്‍ ഡ്രൈവര്‍മാരുടെ പട്ടിക പ്രസിദ്ധീകരിക്കും.  

പെരിന്തല്‍മണ്ണയില്‍ ബസ് യാത്രക്കിടെ തലയില്‍ കമ്പിയിടിച്ച് പരിക്ക്; യുവതിക്ക് രക്ഷകരായി പിങ്ക് പോലീസ്

പെരിന്തല്‍മണ്ണ: യാത്രയ്ക്കിടെ ബസിന്റെ കമ്പിയില്‍ തലയിടിച്ച് പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി പിങ്ക് പോലീസ്. പെരിന്തല്‍മണ്ണ മൂസക്കുട്ടി സ്റ്റാന്‍ഡില്‍ ബുധനാഴ്ചയാണ് സംഭവം. പെരിന്തല്‍മണ്ണയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജോലിക്കാരിയായ ചെറുകര സ്വദേശിനി ശോഭയ്ക്കാണ് ബസിന്റെ കമ്പിയില്‍ തലയിടിച്ചു പരിക്കേറ്റത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പിങ്ക് പോലീസിലെ സി.പി.ഒ. മാരായ കെ. സോണിയ, കെ. രേഷ്മ എന്നിവര്‍ ശോഭയെ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇതിനിടെ ശോഭ ജോലിചെയ്യുന്ന സ്ഥാപനത്തിലെ മാനേജരെ വിവരം അറിയിക്കുകയും രണ്ട് സഹപ്രവര്‍ത്തകരെ ആശുപത്രിയില്‍ നിയോഗിക്കുകയും ചെയ്തു. വൈകീട്ടോടെ ശോഭ ആശുപത്രി വിട്ടു. ടൗണിലെത്തുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എന്ത് സഹായത്തിനും ടോള്‍ഫ്രീ നമ്പറായ 112-ല്‍ വിളിച്ച് സഹായം തേടാമെന്ന് പിങ്ക് പോലീസ് അറിയിച്ചു. ഇത്തരം സന്ദര്‍ഭങ്ങളിലും മറ്റ് ഉപദ്രവങ്ങളുണ്ടാകുമ്പോഴും ബന്ധപ്പെട്ടാല്‍ പിങ്ക് പോലീസ് ഉടനെത്തി ആവശ്യമായ സഹായം നല്‍കും. പുറത്തറിയിക്കാന്‍ ആവാത്ത പരാതികളുണ്ടെങ്കിലും സഹായം തേടാം. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും…

പോലീസ് മേധാവിയുടെ പേരില്‍ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്; അധ്യാപികയ്ക്ക് നഷ്ടമായത് 14 ലക്ഷം

 തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന്റെ പേരിലും ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്. അനില്‍ കാന്തിറെ പേരില്‍ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി കൊല്ലത്തെ ഒരു അധ്യാപികയില്‍ നിന്നും 14 ലക്ഷം രൂപ തട്ടി. ഉത്തരേന്ത്യന്‍ ഹൈടെക്ക് ലോബിയാണ് തട്ടിപ്പിന് പിന്നിലെന്നാണ് സൂചന. ഓണ്‍ലൈന്‍ ലോട്ടറി അടിച്ചുവെന്ന് സന്ദേശമാണ് കൊല്ലം കുണ്ടറ സ്വദേശിനിയായ അധ്യാപികയ്ക്ക് ആദ്യം ലഭിക്കുന്നത്. സമ്മാനത്തുക നല്‍കുന്നതിന് മുമ്പ് നികുതി അടയ്ക്കാനുള്ള പണം കമ്പനിക്ക് നല്‍കണമെന്ന് ഹൈ ടെക് സംഘം സന്ദേശമയച്ചു. ഡി.ജി.പി ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തും മുന്‍പ് പണം അടയ്ക്കണമെന്നും അല്ലെങ്കില്‍ കേസെടുക്കുമെന്നായിരുന്നു സന്ദേശം. സംശയം തോന്നിയ അധ്യാപിക തിരിച്ചു സന്ദേശമയച്ചപ്പോള്‍ പിന്നെയെത്തിയത് ഡിജിപിയുടെ സന്ദേശമാണ്. ടാക്‌സ് അടയ്ക്കണമെന്നും അല്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നും ഡിജിപിയുടെ ചിത്രം വച്ച് വാട്‌സ്ആപ്പ് സന്ദേശമെത്തി. ഡിജിപിയുടേത് എന്ന പേരിലുള്ള സന്ദേശത്തില്‍ താന്‍ ഇപ്പോള്‍ ഡല്‍ഹിയിലാണെന്നും…

കെ റെയില്‍ സമരം: ഉദ്യോഗസ്ഥര്‍ക്കും പോലീസിനും അസഭ്യവര്‍ഷം; കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ചെങ്ങന്നൂര്‍: കെ.റെയില്‍ ഉദ്യോഗസ്ഥരെ തടഞ്ഞ കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ കേസ്. കെ റെയില്‍ സര്‍വേയ്ക്കെത്തിയ ഉദ്യോഗസ്ഥരെയും പോലീസിനെയും അസഭ്യം പറഞ്ഞതിനാണ് നടപടി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ചെങ്ങന്നൂരില്‍ കെ റെയില്‍ സര്‍വേയ്ക്കെത്തിയ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ പോലീസ് ഇടപെട്ടത്. തമ്മാടിത്തരം കാണിക്കരുതെന്നും തന്നെക്കാളും വലിയ ആളാണ് താനെന്നും സുരേഷ് പോലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞു. മടങ്ങിപ്പോകണമെന്ന ആവശ്യം പോലീസുകാര്‍ നിരസിച്ചു. ഇതോടെ അദ്ദേഹം പോലീസുകാരെയും ഉദ്യോഗസ്ഥരെയും അസഭ്യം പറയുകയായിരുന്നു. ‘തന്റെ തന്തയുടെ വകയാണോ കെ റെയില്‍’ എന്ന് കൊടിക്കുന്നില്‍ പോലീസുകാരനോട് ചോദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ചെങ്ങന്നൂര്‍ പോലീസ് ആണ് കേസെടുത്തത്.