ഫ്‌ളോറിഡയില്‍ പതിനഞ്ച് ആഴ്ചക്കുശേഷമുള്ള ഗര്‍ഭചിദ്രം നിരോധിച്ചു നിയമം പാസാക്കി

തല്‍ഹാസി (ഫ്‌ളോറിഡ): പതിനഞ്ച് ആഴ്ചക്കുശേഷം ഗര്‍ഭചിദ്രം നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള ബില്‍ ഫ്‌ളോറിഡ സെനറ്റ് അംഗീകരിച്ചു. മാര്‍ച്ച് മൂന്നിനു നടന്ന വോട്ടെടുപ്പില്‍ 23 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 15 അംഗങ്ങള്‍ എതിര്‍ത്തു വോട്ടു ചെയ്തു. ഗവര്‍ണര്‍ ഒപ്പു വയ്ക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. ടെക്‌സസില്‍ ഇതിനകം തന്നെ ഏഴ് ആഴ്ചക്കുശേഷമുള്ള ഗര്‍ഭചിദ്രം നിരോധിച്ചുകൊണ്ടുള്ള നിയമം നിലവിലുണ്ട്. ഇതിനെതിരെ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. മിസിസിപ്പിയിലും ഈ നിയമം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഫ്‌ളോറിഡായിലെ നിയമത്തെ അനുകരിച്ച് അരിസോണയിലും വെസ്റ്റ് വെര്‍ജിനിയായിലും 15 ആഴ്ച ഗര്‍ഭചിദ്ര ബില്‍ നിരോധന നിയമത്തിന്റെ പ്രാഥമിക നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഈ നിയമം കര്‍ശനമായി നടപ്പാക്കുന്നതിനുള്ള ബില്‍ പാസാക്കുന്നതിന് ഗവര്‍ണര്‍മാര്‍ തന്നെയാണ് നേതൃത്വം നല്‍കുന്നത്. ഗര്‍ഭധാരണത്തിനുശേഷം കുഞ്ഞുങ്ങളെ ഇല്ലായ്മ ചെയ്യുന്നതു മനുഷത്വരഹിതമാണെന്നു ഗര്‍ഭചിദ്രത്തെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു. എന്നാല്‍ ഇതു വ്യക്തി…

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ലോക പ്രാര്‍ത്ഥനാദിനം ആചരിക്കുന്നു

ചിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും ആചരിച്ചുവരുന്ന ‘വിമന്‍സ് ഡേ ഓഫ് പ്രയര്‍’ ഈവര്‍ഷം മാര്‍ച്ച് 12-ന് ശനിയാഴ്ച (വൈകുന്നേരം 4 മുതല്‍ 6 വരെ) എല്‍മസ്റ്റ് സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ (905 Kent Ave, Elmhurst, IL 60126) വച്ച് നടത്തപ്പെടുന്നതാണ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തയായി ചുമതല വഹിക്കുന്ന ബിഷപ്പ് ഡോ. സഖറിയാസ് മാര്‍ അപ്രേം പ്രാര്‍ത്ഥനാദിനം ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുന്നതാണ്. ഈവര്‍ഷത്തെ പ്രാര്‍ത്ഥനാദിനത്തിന്റെ വിഷയം ‘നിങ്ങളെപ്പറ്റി ഒരു പദ്ധതി എന്റെ മനസിലുണ്ട്, നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതി’ (ജെറ. 29/11) ആണ്. ഈവര്‍ഷം പ്രത്യേക പ്രാര്‍ത്ഥനയ്ക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവയാണ്. ഇതോടൊപ്പം യുദ്ധത്തിന്റെ ഭയാശങ്കകളിലും ദുരിതങ്ങളിലും കഴിയുന്ന രാജ്യങ്ങളെ പ്രത്യേകിച്ച്, യുക്രെയിനെ നമ്മുടെ…

കമല ഹാരിസും ആന്റണി ബ്ലിങ്കനും യൂറോപ്യന്‍ പര്യടനത്തിന്

വാഷിംഗ്ടണ്‍ ഡിസി: യുക്രെയ്‌നു നേരെ റഷ്യന്‍ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഭാവി പരിപാടികളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസും വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും അടുത്ത ആഴ്ച മുതല്‍ യൂറോപ്യന്‍ പര്യടത്തിനു ഒരുങ്ങൂന്നു. ഇതു സംബന്ധിച്ച വാര്‍ത്ത വൈറ്റ് ഹൗസ് ആണ് സ്ഥിരികരിച്ചത്. നാറ്റോ സഖ്യകക്ഷികളെ നേരില്‍കണ്ട് അടുത്ത നടപടികളെക്കുറിച്ചുള്ള അമേരിക്കയുടെ നിലപാടുകള്‍ ധരിപ്പിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യമെന്ന് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ബെല്‍ജിയം , പോളണ്ട്, മോള്‍ഡാവ്, ലാറ്റ്വിയ, ലിത്വാനിയ, എസ്റ്റോണിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലാണ് ആന്റണി ബ്ലിങ്കന്‍ സന്ദര്‍ശനം നടത്തുന്നത്. വാര്‍സൊ, ബുക്കാറസ്റ്റ തുടങ്ങിയ രാജ്യങ്ങള്‍ കമല സന്ദര്‍ശിക്കും. നാറ്റോ സഖ്യകക്ഷികളുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനും റഷ്യയുടെ മനുഷ്യാവകാശ ലംഘനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്കെതിരെ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനും കമല ഹാരിസും ബ്ലിങ്കനും യൂറോപ്യന്‍ രാജ്യങ്ങളിലെ തലവന്മാരുമായി ചര്‍ച്ച നടത്തും. റഷ്യയെ…

പാലായില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കട ബാധ്യത: പാലാ: വ്യാപാരിയെ കടയ്ക്കുള്ളല്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലാ ജനറര്‍ ആശുപത്രിക്കു സമീപമുള്ള പഴം, പച്ചക്കറി വില്‍ക്കുന്ന ന്യൂ ബസാര്‍ ഷോപ്പിംഗ് കോംപ്ലക്‌സിലെ കടയിലാണ് വ്യാപാരി സുമേഷ് (40)നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കട തുടങ്ങിയതില്‍ കട ബാധ്യതയുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. വെള്ളിയാഴ്ച രാത്രി വീട്ടിലെത്തേണ്ട സമയമായിട്ടും കാണാത്തതിനാല്‍ വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ സുമേഷിനെ കണ്ടെത്തിയത്. ബൈക്ക് കടയുടെ മുന്നില്‍ തന്നെയുണ്ടായിരുന്നു. ബൈക്കില്‍ വീട്ടിലേക്കുള്ള പച്ചക്കറി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലുണ്ടായിരുന്നു. പാലാ പോലീസ് സ്ഥലത്തെത്തി നടപടികളാരംഭിച്ചു.

വീടിന്റെ കുറ്റിയടിക്കല്‍ കര്‍മ്മത്തിന് അവധി നല്‍കിയില്ല: കണ്ണൂര്‍ സ്വദേശിയായ ജവാന്‍ യു.പിയില്‍ സ്വയം വെടിവച്ച് മരിച്ചു

കണ്ണൂര്‍: അവധി നല്‍കാത്തതിന്റെ മനോവിഷമത്തില്‍ ഉത്തര്‍പ്രദേശില്‍ കണ്ണൂര്‍ സ്വദേശിയായ സിആര്‍പിഎഫ് ജവാന്‍ സ്വയം നിറയൊഴിച്ചു ജീവനൊടുക്കി. കണ്ണൂര്‍ സൗത്ത് ബസാര്‍ ഗോകുലം സ്ട്രീറ്റിലെ (എരുമത്തെരു) എം.എന്‍. ഹൗസില്‍ ദാസന്‍-രുക്മണി ദമ്പതികളുടെ മകന്‍ എം.എന്‍. വിപിന്‍ദാസ് (37) ആണ് ഡ്യൂട്ടിക്കുപയോഗിക്കുന്ന തോക്കുപയോഗിച്ചു സ്വയം വെടിവച്ചു മരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. കൈത്തോക്ക് ഉപയോഗിച്ചു തലയിലേക്ക് സ്വയം വെടിവയ്ക്കുകയായിരുന്നു. മേലധികാരികളുടെ പീഡനമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും ആരോപണമുണ്ട്. പുതുതായി നിര്‍മിക്കുന്ന വീടിന്റെ കുറ്റിയടിക്കല്‍ കര്‍മം അടുത്താഴ്ച നടക്കാനിരിക്കെയാണ് മരണം. വീടിന്റെ കുറ്റിയടിക്കല്‍ കര്‍മത്തിനു പങ്കെടുക്കാന്‍ അവധിക്ക് അപേക്ഷ നല്‍കിയപ്പോള്‍ മേലധികാരികള്‍ ഇതു പരിഗണിക്കാതിരുന്ന മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അവധി ലഭിക്കാത്തതിനെത്തുടര്‍ന്നുള്ള വിഷമം വിപിന്‍ ഇവരുമായി പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരണവിവരം നാട്ടിലെത്തുന്നത്. 2005-ലാണ് വിപിന്‍ സിആര്‍പിഎഫില്‍ ചേര്‍ന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കീര്‍ത്തനയാണ് ഭാര്യ. ഒരു കുട്ടിയുണ്ട്.

മണിപ്പൂരില്‍ രണ്ടാംഘട്ട പോളിംഗ്: 11 മണിവരെ 28.19% ; ആക്രമണങ്ങളില്‍ രണ്ട് മരണം

ന്യുഡല്‍ഹി: മണിപ്പൂരില്‍ രണ്ടാത്തേതും അവസാനത്തേയുമായ ഘട്ട പോളിംഗ് പുരോഗമിക്കുന്നു. രാവിലെ 9 മണി വരെ 11.40% പേര്‍ വോട്ട് രേഖപ്പെടുത്തി. 11 മണിയോടെ 28.19% വോട്ടിംഗ് നില ഉയര്‍ന്നു. ആറ് ജില്ലകളിലെ 22 മണ്ഡലങ്ങളിലേക്കാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. രണ്ട് വനിതകള്‍ ഉള്‍പ്പെടെ 92 പേര്‍ മത്സര രംഗത്തുണ്ട്. പോളിംഗിനിടെ ചില അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇംഫാലില്‍ പുറത്താക്കപ്പെട്ട ബി.ജെ.പി നേതാവ് ബിജോയിയുടെ ലാംഫെലിലെ വീടിനു നേര്‍ക്ക് അജ്ഞാതര്‍ പെട്രോള്‍ ബോംബെറിഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം. തൗബല്‍ സേനാപതി ജില്ലകളിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 1,247 പോളിംഗ് സ്‌റ്റേഷനുകളിലായി 8.38 ലക്ഷം വോട്ടര്‍മാര്‍ അവകാശം വിനിയോഗിക്കും. വൈകിട്ട് നാല് വരെയാണ് പോളിംഗ്. ഒന്നാം ഘട്ടത്തില്‍ പോളിംഗ് തടസ്സപ്പെട്ട ബൂത്തുകളിലും ഇന്ന പോളിംഗ് നടക്കുന്നുണ്ട്. 60 അംഗ നിയമസഭയില്‍ 38 സീറ്റുകളില്‍ കഴിഞ്ഞ മാസം…

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിനിടെ 21 ഇന്ത്യക്കാർ കരിങ്കടലിൽ കുടുങ്ങി

ന്യൂഡല്‍ഹി: റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ന് ഒമ്പതാം ദിവസവും തുടരുകയാണ്. ഇതുവരെ 17,000 ഇന്ത്യക്കാരെ ഉക്രൈനിൽ നിന്ന് ഒഴിപ്പിച്ചു. എന്നാൽ, വലിയൊരു വിഭാഗം ഇന്ത്യക്കാർ ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുകയാണ്. യുദ്ധം കാരണം നിരവധി ഇന്ത്യക്കാർ ഉക്രെയ്‌നിനുള്ളിൽ മാത്രമല്ല കടലിലും കുടുങ്ങിക്കിടക്കുകയാണ്. റിപ്പോർട്ട് അനുസരിച്ച്, കുറഞ്ഞത് 21 ഇന്ത്യൻ നാവികരെങ്കിലും ദക്ഷിണ ഉക്രെയ്നിലെ മൈക്കോളൈവ് തുറമുഖം വിടാൻ കാത്തിരിക്കുകയാണ്. തുറമുഖം കരിങ്കടലിലാണ്. എന്നാൽ, യുദ്ധാനന്തരം പ്രദേശത്ത് ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്ന് ഫെബ്രുവരി 25 മുതൽ ഇന്ത്യൻ നാവികർ ചരക്ക് കപ്പലിൽ കുടുങ്ങിക്കിടക്കുകയാണ്. ഇന്ത്യൻ ചരക്ക് കപ്പലുകൾ കുടുങ്ങിക്കിടക്കുന്നിടത്ത് കുറഞ്ഞത് 25 എണ്ണമെങ്കിലും ഉണ്ട്. കരിങ്കടലിലെ മൈക്കോളിവ് തുറമുഖമാണ് പ്രധാന ഗതാഗത കേന്ദ്രം. അവിടെ റഷ്യൻ സൈന്യം ഇപ്പോൾ ശക്തമായ നിലയിലാണ്. മൈക്കോളിവിലെ നിരവധി കപ്പലുകൾ തങ്ങളുടെ പൗരത്വം മറച്ചുവെച്ച് തങ്ങളുടെ കൊടിമരം താഴ്ത്തി മാർഷൽസ് ദ്വീപിന്റെ പതാക ഉയർത്തിയിരിക്കുകയാണ്. കപ്പലിൽ കുടുങ്ങിയ…

“ഭീകരർ കാവിക്കൊടി വീശുന്നു..”; വിവാദ മാധ്യമ പ്രവർത്തക റാണ അയ്യൂബിനെതിരെ എഫ്‌ഐആർ

ബംഗളൂരു: കർണാടക ഹിജാബ് വിവാദത്തിൽ ഹിന്ദു വിദ്യാർത്ഥികളെ ഭീകരരെന്ന് വിളിച്ച വിവാദ മാധ്യമ പ്രവർത്തക റാണ അയ്യൂബിനെതിരെ കേസ്. ഉഡുപ്പി കോളേജിൽ കാവിക്കൊടി വീശുന്ന വിദ്യാർത്ഥികളെ തീവ്രവാദികളെന്ന് വിളിച്ചതിന് കർണാടകയിലെ ഹൂബ്ലി-ധാർവാഡ് പോലീസാണ് അവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കീറ്റോ ഫണ്ട് റൈസിംഗ് കാമ്പെയ്‌നിലൂടെ 1.77 കോടി രൂപ സ്വരൂപിച്ച് ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് റാണാ അയ്യൂബിന്റെ അക്കൗണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരത്തെ മരവിപ്പിച്ചിരുന്നു. 2022 ഫെബ്രുവരി 13 ന്, കർണാടകയിൽ ഹിജാബിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിൽ, റാണാ അയ്യൂബ് ഒരു അഭിമുഖത്തിൽ ഉഡുപ്പിയിലെ കോളേജ് വിദ്യാർത്ഥികളെ തീവ്രവാദികളാണെന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിന് ശേഷം 2022 ഫെബ്രുവരി 21ന് ഹിന്ദു സംഘടനയായ ‘ഹിന്ദു ഐടി സെൽ’ റാണ അയ്യൂബിനെതിരെ പരാതി നൽകി. അഭിമുഖത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബുർഖയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന ഹിന്ദു വിദ്യാർത്ഥികളെ റാണാ അയ്യൂബ് തീവ്രവാദികളെന്ന് വിശേഷിപ്പിച്ചു. “എന്തുകൊണ്ടാണ് ഒരു…

വനിത ഡോക്ടറെ പരസ്യമായി ശാസിച്ചു; ഗണേഷ്‌കുമാറിനെതിരെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടന

കൊല്ലം: പത്തനാപുരം ംഎല്‍എ കെ.ബി. ഗണേഷ് കുമാറിനെതിരെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകള്‍. കൊല്ലം തലവൂര്‍ ഗവണ്‍മെന്റ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസറെ എം.എല്‍.എ പരസ്യമായി ശാസിച്ചതാണ് പ്രതിഷേധത്തിന് കാരണം. ആശുപത്രി വൃത്തിഹീനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡോക്ടര്‍മാര്‍ക്ക് നേരെ എം.എല്‍.എയുടെ ശകാരം. ഇതില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷനും കേരള ഗവണ്‍മെന്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് ഫെഡറഷനും രംഗത്തെത്തി. 40 കിടക്കകളുള്ള ആശുപത്രിയില്‍ ഒരു സ്വീപ്പര്‍ തസ്തിക മാത്രമാണുള്ളത്. എഴുപത് വയസുള്ളയാള്‍ ജോലിയില്‍ നിന്നും വിരമിച്ചു. എന്നാല്‍ ഈ ഒഴിവ് നികത്തിയിട്ടില്ലെന്ന് സംഘടന ആരോപിക്കുന്നു. ജീവനക്കാരില്ലാതെ ഫിസിയോ തെറാപ്പി ഉപകരണം പ്രവര്‍ത്തിക്കാനാകില്ലെന്നും ശുചിമുറിയിലെ ടൈല്‍ ഇളകിയതിന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അമ്പിളി കുമാരിയാണോ കുറ്റക്കാരിയെന്നും ഇവര്‍ ചോദിക്കുന്നു.   കെട്ടിടം നിര്‍മിച്ച് സാധനങ്ങള്‍ വാങ്ങിയിട്ടാല്‍ മാത്രം പോര. അവ പരിപാലിക്കാന്‍ ജീവനക്കാരില്ലെന്ന യാഥാര്‍ഥ്യം…

ഉക്രെയ്നുമായി ചർച്ച തുടരാൻ റഷ്യ ആഗ്രഹിക്കുന്നു; സുരക്ഷ പാലിക്കണമെന്ന് പുടിൻ

മോസ്‌കോ: തന്റെ രാജ്യം ഉക്രെയ്‌നുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്നും സമാധാനം ആഗ്രഹിക്കുന്നുവെന്നും എന്നാൽ കിയെവിനെതിരായ യുദ്ധത്തിൽ മോസ്‌കോയുടെ എല്ലാ സുരക്ഷാ വ്യവസ്ഥകളും പാലിച്ചാൽ മാത്രം മതിയെന്നും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു. ഉക്രെയ്‌നിനെതിരായ റഷ്യൻ ആക്രമണം ഒമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കെ, വെള്ളിയാഴ്ച ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി നടത്തിയ ഫോൺ ചർച്ചയിലാണ് പുടിൻ ഈ അഭിപ്രായപ്രകടനം നടത്തിയത്. റഷ്യയും ഉക്രെയ്നും തമ്മിലുള്ള മൂന്നാം വട്ട ചർച്ചയിൽ, കിയെവ് “യുക്തവും ക്രിയാത്മകവുമായ നിലപാട്” സ്വീകരിക്കുമെന്ന് പ്രസിഡന്റ് പ്രത്യാശ പ്രകടിപ്പിച്ചു. ഉക്രേനിയൻ പ്രസിഡൻഷ്യൽ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് പറയുന്നതനുസരിച്ച്, യുദ്ധം ചെയ്യുന്ന രണ്ട് കക്ഷികൾ തമ്മിലുള്ള മൂന്നാം റൗണ്ട് സമാധാന ചർച്ചകൾ ശനിയാഴ്ചയോ ഞായറാഴ്ചയോ നടക്കും. റഷ്യയുടെയും ഉക്രെയ്‌ന്റെയും കടുത്ത നിലപാടുകൾക്കിടയിലും കൂടിക്കാഴ്ചകൾ നടക്കുമെന്ന് പോഡോലിയാക് പ്രസ്താവിച്ചു, ഇത് ചർച്ചകൾ ബുദ്ധിമുട്ടാക്കുമെന്ന് സംശയമില്ല. ഉക്രെയ്നിന്റെ പോരാട്ടത്തെ അപമാനിക്കുന്ന ഒരു വിട്ടുവീഴ്ചയും…