“ഭീകരർ കാവിക്കൊടി വീശുന്നു..”; വിവാദ മാധ്യമ പ്രവർത്തക റാണ അയ്യൂബിനെതിരെ എഫ്‌ഐആർ

ബംഗളൂരു: കർണാടക ഹിജാബ് വിവാദത്തിൽ ഹിന്ദു വിദ്യാർത്ഥികളെ ഭീകരരെന്ന് വിളിച്ച വിവാദ മാധ്യമ പ്രവർത്തക റാണ അയ്യൂബിനെതിരെ കേസ്.

ഉഡുപ്പി കോളേജിൽ കാവിക്കൊടി വീശുന്ന വിദ്യാർത്ഥികളെ തീവ്രവാദികളെന്ന് വിളിച്ചതിന് കർണാടകയിലെ ഹൂബ്ലി-ധാർവാഡ് പോലീസാണ് അവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കീറ്റോ ഫണ്ട് റൈസിംഗ് കാമ്പെയ്‌നിലൂടെ 1.77 കോടി രൂപ സ്വരൂപിച്ച് ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് റാണാ അയ്യൂബിന്റെ അക്കൗണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരത്തെ മരവിപ്പിച്ചിരുന്നു.

2022 ഫെബ്രുവരി 13 ന്, കർണാടകയിൽ ഹിജാബിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിൽ, റാണാ അയ്യൂബ് ഒരു അഭിമുഖത്തിൽ ഉഡുപ്പിയിലെ കോളേജ് വിദ്യാർത്ഥികളെ തീവ്രവാദികളാണെന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിന് ശേഷം 2022 ഫെബ്രുവരി 21ന് ഹിന്ദു സംഘടനയായ ‘ഹിന്ദു ഐടി സെൽ’ റാണ അയ്യൂബിനെതിരെ പരാതി നൽകി. അഭിമുഖത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബുർഖയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന ഹിന്ദു വിദ്യാർത്ഥികളെ റാണാ അയ്യൂബ് തീവ്രവാദികളെന്ന് വിശേഷിപ്പിച്ചു.

“എന്തുകൊണ്ടാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ആൺകുട്ടികൾ കാവിക്കൊടി വീശുന്നത്? അതിന്റെ അർത്ഥമെന്താണ്?” അഭിമുഖത്തിനിടെ റാണ ചോദിച്ചു. റാണ അയ്യൂബിന്റെ ഹിന്ദുക്കള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. തുടർന്നാണ് ഹിന്ദു ഐടി സെൽ പരാതി നല്‍കിയത്.

റാണാ അയ്യൂബിനെതിരെ ഐപിസിയുടെ 504 (ഹിന്ദു സമൂഹത്തെ ബോധപൂർവം അപമാനിക്കൽ), 124 എ (രാജ്യദ്രോഹം), 153 എ (വിദ്വേഷവും ഭിന്നിപ്പും സൃഷ്ടിക്കൽ), 295 എ, 298 (മനപ്പൂർവവും ദുരുദ്ദേശപരവുമായ ശ്രമം) ഉൾപ്പെടെ നിരവധി വകുപ്പുകൾ പ്രകാരം കേസെടുക്കാൻ ഹിന്ദു ഐടി സെൽ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.

വിദേശ പ്ലാറ്റ്‌ഫോമുകളിൽ നുണകൾ പ്രചരിപ്പിച്ച വിവാദ മാധ്യമപ്രവർത്തക റാണ അയ്യൂബും സ്വന്തം രാജ്യത്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ പേരിൽ വാർത്തകളിൽ ഇടം നേടിയിരുന്നു. അടുത്തിടെ 1.77 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. കീറ്റോയിൽ ഫണ്ട് ശേഖരിക്കാനെന്ന പേരിലാണ് അവര്‍ ഈ പണം മുഴുവൻ സ്വരൂപിച്ചത്. പക്ഷേ, പണം മുഴുവൻ ഉപയോഗിക്കാതെ അയ്യൂബ് ആ പണം അവരുടെ അക്കൗണ്ടിൽ തന്നെ സൂക്ഷിച്ചു. തർക്കം രൂക്ഷമായപ്പോൾ അയ്യൂബ് താൻ നിരപരാധിയാണെന്ന് പ്രഖ്യാപിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment

More News